അമിതവേഗം! ബൈ​ക്ക് കാ​റി​ൽ ഇ​ടി​ച്ച് ഗ്ലാ​സ് ത​ക​ർ​ത്തു; ചോദ്യം ചെയ്ത അമ്മയ്ക്കും മകനും സംഭവിച്ചത്…

മു​ഹ​മ്മ: അ​മി​ത വേ​ഗത്തി​ൽ വ​ന്ന ബൈ​ക്ക് കാ​റി​ൽ ഇ​ടി​ച്ച് ഗ്ലാ​സ് ത​ക​ർ​ത്തു, അ​ത് ചോ​ദ്യം ചെ​യ്ത കാ​ർ ഉ​ട​മ​യു​ടെ ഭാ​ര്യ​യെ​യും മ​ക​നെ​യും മ​ർ​ദി​ച്ച് അ​ഞ്ചം​ഗ സം​ഘം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.

ആ​ല​പ്പു​ഴ _ത​ണ്ണീ​ർു​ക്കം റോ​ഡി​ൽ മു​ഹ​മ്മ തു​രു​ത്ത​ൻ ക​വ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ആ​ണ് സം​ഭ​വം.​ത​ല​യോ​ല​പ്പ​റ​മ്പ് കു​ഴി​പ്പ​റ​മ്പി​ൽ ഷ​ഷി​യാ​ദ്, ഭാ​ര്യ ലൈ​ല, മ​ക്ക​ളാ​യ ഫ​ർ​ഹാ​ൻ, ഫാ​രി​സ് എ​ന്നി​വ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.​

ആ​ല​പ്പു​ഴ​യി​ൽ ഉ​ള്ള ഭാ​ര്യാ​വീ​ട്ടി​ൽ നി​ന്നു ത​ല​യോ​ല​പ്പ​റ​മ്പി​ലേ​ക്ക് കാ​റി​ൽ പോ​കു​ക​യാ​യി​രു​ന്നു ഷി​ഷി​യാ​ദും കു​ടും​ബ​വും.

പു​ത്ത​ന​ങ്ങാ​ടി ക​വ​ല​യി​ൽ വ​ച്ച് അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യി​ൽ കാ​റി​ന്‍റെ വ​ല​ത് വ​ശ​ത്തെ സൈ​ഡ് ഗ്ലാ​സ് ത​ക​ർ​ന്നു.

ഇ​വ​ർ ക​ട​ന്ന് ക​ള​ഞ്ഞു. ഇ​വ​രെ തു​ര​ത്താ​ൻ ക​വ​ല​യി​ൽ വ​ച്ച് കാ​ണു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത വൈ​രാ​ഗ്യ​ത്തി​ൽ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ക​ന്‍റെ ക​ര​ണ​ത്ത​ടി​ക്കു​ക​യും ഭാ​ര്യ​യെ ക​ഴു​ത്തി​ൽ പി​ടി​ച്ച് ത​ള്ളു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

കാ​റി​ൽ ക​യ​റി പോ​യി​ല്ലെ​ങ്കി​ൽ കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഷ​ഷി​യാ​ദും കു​ടും​ബ​വും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന അ​ഞ്ച് പേ​ർ​ക്ക് എ​തി​രെ മു​ഹ​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts

Leave a Comment