പത്തനംതിട്ട: കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച പത്തനംതിട്ട ഡിസിസി മുന്‍ അധ്യക്ഷന്‍ പി. മോഹന്‍രാജിന്റെ തിരിച്ചുവരവ് യുഡിഎഫ് പ്രവര്‍ത്തകരില്‍ ആവേശം ഉളവാക്കി. ആറന്മുള മണ്ഡലം യുഡിഎഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യാനായി പത്തനംതിട്ടയിലെത്തിയ ഉമ്മന്‍ ചാണ്ടി നടത്തിയ അനുനയ നീക്കങ്ങളിലാണ് ഫലം കണ്ടത്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി, കെപിസിസി മുന്‍ പ്രസിഡന്റുമാരായ വി.എം. സുധീരന്, എം.എം. ഹസന് എന്നിവര്‍ മോഹന്‍രാജുമായി സംസാരിച്ച് കളമൊരുക്കിയിക്കിയിരുന്നു. ജില്ലയിലെ ഘടകകക്ഷി നേതാക്കളും സമ്മര്‍ദം ശക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുടെ അഭിപ്രായം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം. ഹമീദ് ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയുണ്ടായി. അടച്ചിട്ട മുറിയിൽ ചർച്ചപാലക്കാട്ട് കോണ്‍ഗ്രസിന് റിബല്‍ ഭീഷണി ഉയര്‍ത്തിയ എ.വി. ഗോപിനാഥിനെ അനുനയിപ്പിച്ചതിനു പിന്നാലെയാണ് പി. മോഹന്‍രാജിനെയും ഉമ്മന്‍ചാണ്ടി അനുനയിപ്പിച്ചത്. ആറന്മുള മണ്ഡലത്തില്‍ സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് ഞായറാഴ്ച…
Read MoreCategory: Alappuzha
ഭീകരവാദികള്‍ക്കെതിരെ ദേശീയ മുസ്ലീം രംഗത്ത് വരണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്
ചേര്‍ത്തല: കേരളം ഭരിച്ചവര്‍ മതതീവ്രവാദികളെ താലോലിച്ചതിന്റെ പരിണിത ഫലമാണ് ഇന്ന് ഹൈന്ദവ സമൂഹം അനുഭവിക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹിന്ദു ജാഗരണ്‍ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് മതസമൂഹങ്ങളെ ഇല്ലായ്മ ചെയ്യണമെന്ന ഐസിസിന്റെ അജന്‍ഡ കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കുകയില്ലെന്നും ഭീകരവാദികള്‍ക്കെതിരെ ദേശീയ ബോധമുള്ള മുസ്ലീം സമൂഹം രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. ജാഥാക്യാപ്റ്റന് അഡ്വ.പി. രാജേഷ് പതാക ഏറ്റുവാങ്ങി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വി. പത്മനാഭന് അധ്യക്ഷനായി. ജില്ലാ സംഘടനാ സെക്രട്ടറി ജി. ശശികുമാര്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എം. ജയകൃഷ്ണന്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിഎന്‍. ജിനു, വി. സുനില്‍കുമാര്‍, സി.എന്‍. പീതാംബരന്, രമേശന് എന്നിവര്‍ പ്രസംഗിച്ചു. അരൂരില്‍ നടന്ന സമാപന സമ്മേളനം…
Read Moreസംസ്ഥാനത്ത് സിപിഎം ബിജെപി കൂട്ടുകെട്ട്; 15 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാമെന്ന് ധാരണ ഉണ്ടാക്കിയെന്ന ആരോപണവുമായി കെ വി തോമസ്
തുറവൂർ . സംസ്ഥാനത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും ധാരണയിലാണ് മത്സരിക്കുന്നതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കെ വി തോമസ് പറഞ്ഞു . സംസ്ഥാനത്ത് 15 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാം എന്ന ധാരണയാണ് ബിജെപി കേന്ദ്ര നേതൃത്വവും പിണറായി വിജയനും തമ്മിൽ എടുത്തിരിക്കുന്നതെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് കെ സുരേന്ദ്രൻ രണ്ടു സീറ്റുകളിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇത് ജനം തിരിച്ചറിയണമെന്നും ജനാധിപത്യം മതേതരത്വം നിലനിൽക്കുവാൻ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ തെയ്യാറാകണമെന്നും പറഞ്ഞു . അരൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കെ സി വേണുഗോപാൽ എം പി യോഗം ഉത്ഘാടനം ചെയ്തു.പി കെ ഫസലുദിൻ അധ്യക്ഷതവഹിച്ചു. കെ ഉമേശൻ ,തുറവൂർ ദേവരാജ് , ദിലീപ് കണ്ണടൻ ,രഘുനാഥപിള്ള ,കെ രാജീവൻ, എബ്രഹാം…
Read Moreകുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാർത്ഥി കോടീശ്വരൻ; തോമസ് കെ തോമസിന്റെ ആസ്തി അഞ്ച് കോടി
മങ്കൊമ്പ് : കുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാർത്ഥിയായ തോമസ് കെ തോമസിന്റെ ആസ്തി അഞ്ചു കോടിയോളം രൂപ. ഇന്നലെ പ്രകടനപത്രികയ്ക്കൊപ്പം നൽകിയ സ്വത്തു വെളിപ്പെടുത്തൽ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൃഷിഭൂമികളടക്കം ആകെ 4.96 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ആസ്തികൾ അധികവും കൃഷിഭൂമിയിലാണ്.കുട്ടനാട്ടിലെ വിവിധ വില്ലേജുകളിലായി ഹെക്ടർ കണക്കിന് കൃഷി ഭൂമി സ്വന്തമായുണ്ട്. രേഖകൾ പ്രകാരം 30,000 രൂപയാണ് സ്വന്തമായി കൈവശമുള്ളത്. ഭാര്യയുടെ കൈവശമുള്ളത് 10,000 രൂപ. ഭാര്യയുടെ പേരിൽ ആലപ്പുഴ യൂനിയൻ ബേങ്കിൽ ഒരു കോടിയുടെ നിക്ഷേപം. 4,20,000 രൂപ വിലമതിക്കുന്ന 100 ഗ്രാം സ്വർണം, ഭാര്യക്ക് 21,00,000 രൂപ വില മതിക്കുന്ന 500 ഗ്രാം സ്വർണം.1,08,20,000 രൂപ വിലമതിക്കുന്ന കൃഷി ഭൂമി, സ്വന്തമായുള്ള കരഭൂമുയുടെ മൂല്യം 55 ലക്ഷം രൂപ. ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ ഒരു കോടി രൂപ വിലമതിക്കുന്ന വീട്, എറണാകുളത്തെ 83,40,350 രൂപ വിലമതിക്കുന്ന മറ്റൊരു…
Read Moreശബരിമല യുവതിപ്രവേശനം: കര്‍ണാടക ഉപമുഖ്യമന്ത്രി പറയുന്നു, സർക്കാർ പരാജയം, ‘എൽഡിഎഫും യുഡിഎഫും വിശ്വാസികളെ വഞ്ചിച്ചു’
ശബരിമല: കേരളത്തെ ക്രമസമാധാന തകര്‍ച്ചയിലേക്ക് നയിച്ച ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും വിശ്വാസികളെ വഞ്ചിക്കുകയായിരുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്. ശബരിമല ദര്‍ശനത്തിനെത്തിയ അദ്ദേഹം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന ശബരിമല പ്രശ്നം അപക്വമായി കൈകാര്യം ചെയ്തുസങ്കീര്ണവും സംഘര്‍ഷഭരിതവുമാക്കിയ പിണറായി സര്‍ക്കാര്‍ പരാജയമാണെന്ന് തെളിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാനവും സൈ്വര്യജീവിതവും അമ്പേ തകര്‍ന്നു. ഇതിന് ഏക ഉത്തരവാദി സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയുമാണ്. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസപ്രമാണങ്ങളെ ആക്ഷേപിച്ചാല്‍ വോട്ടുബാങ്കുകള്‍ കൂടെപ്പോരുമെന്ന ദുരാഗ്രഹമാണ് സിപിഎമ്മിനെ നയിക്കുന്നത്. നവോത്ഥാന ബാധ്യത ഹൈന്ദവരുടേത് മാത്രമല്ല. സര്‍ക്കാരും സിപിഎമ്മും ഇടതുമുന്നണിയും ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. അവിശ്വാസികള്‍ വിശ്വാസികളുടെ മേല്‍ കുതിരകയറ്റം നടത്തുകയായിരുന്നു ശബരിമലയിലെന്ന് അശ്വത് നാരായണന് പറഞ്ഞു. രണ്ട് ആക്ടിവിസ്റ്റ് യുവതികള്‍ക്ക് കേരള പോലീസ് ഒളിവില്‍ താമസിപ്പിച്ച് മലകയറാനുള്ള പരിശീലനം നല്കി. മല കയറ്റി.ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് കാലഹരണപ്പെട്ട തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍…
Read Moreപെൺപെരുമയിൽ ചെങ്ങന്നൂർ; 16 തെരഞ്ഞെടുപ്പുകളിൽ ആറ് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചത് രണ്ട് വനിതകൾ; തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെട്ട ചെങ്ങന്നൂർ മണ്ഡലത്തെക്കുറിച്ച്
ഡൊമനിക് ജോസഫ്മാന്നാർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രതിനിധ്യം കുറവാണെന്ന പതിവ് മുറവിളി ഇത്തവണയും സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ ഉയർന്നു. മൂന്ന് മുന്നണികളും വേണ്ടത്ര പ്രാതിനിധ്യം വനിതകൾക്ക് ആനുപാതികമായി നൽകിയില്ലെന്ന പരാതിയാണ് ഉയർന്ന് വന്നിരിക്കുന്നത്. എന്നാൽ ചെങ്ങന്നൂരിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് വനിതകളെ കൂടുതൽ തവണ വരിച്ച ചരിത്രമാണ് ഉള്ളത്. ഉപതെരഞ്ഞെടുപ്പ് ഉൾപ്പടെ 1957 മുതലുള്ള 16 തെരഞ്ഞെടുപ്പുകളിൽ ആറ് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചത് രണ്ട് വനിതകളായിരുന്നു. ബാക്കി 10 തെരഞ്ഞെടുപ്പുകളിൽ വിജയം കണ്ടത് എട്ട് പുരുഷ കേസരികളും.കെ.ആർ.സരസ്വതിയമ്മയും ശോഭനാ ജോർജ്ജുമാണ് ഏറ്റവും കൂടുതൽ തവണ ചെങ്ങന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയത്. ഇവരുടെ ഈ റെക്കാർഡ് തകർക്കുവാൻ പിന്നീടാർക്കും കഴിഞ്ഞില്ലെന്നുള്ളത് ചരിത്രമായി നിലകൊള്ളുന്നു.1057 മുതൽ അഞ്ച് തെരഞ്ഞെടുപ്പുകളെയാണ് കെ.ആർ.സരസ്വതിയമ്മ നേരിട്ടത്. ഇതിൽ 1960,1965,1980എന്നീ മൂന്ന് തവണ മണ്ഡലത്തിൽ നിന്ന് വിജയം കണ്ടപ്പോൾ തുടർച്ചയായി മൂന്ന് തവണ വിജയിച്ച് ഏറ്റവും…
Read More“ഇതൊക്കെ ഞങ്ങൾ പണ്ടേ പറഞ്ഞതാ’: ബാലശങ്കറിന്റെ ആരോപണം വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും; ബാലശങ്കറെ ശരിവച്ച് കെ. മുരളീധരൻ
ചെങ്ങന്നൂർ: സിപിഎം-ബിജെപി ഒത്തുകളി ആരോപിച്ച് രംഗത്തെത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറെ ശരിവച്ച് കെ. മുരളീധരൻ. ഇക്കാര്യം കോൺഗ്രസ് പാർട്ടി നേരത്തേ പറഞ്ഞതാണെന്ന് മുരളീധരൻ വ്യക്തമാക്കി. ബാലശങ്കറിന്റെ ആരോപണം വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം, ബാലശങ്കറിന്റെ ആരോപണം തള്ളി ചെങ്ങന്നൂരെ സിപിഎം സ്ഥാനാർഥി സജി ചെറിയാനും രംഗത്തെത്തി. തെറ്റായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചതെന്ന് സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂരിൽ തനിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നിൽ സിപിഎമ്മാണെന്ന ആരോപണവുമായാണ് ബാലശങ്കർ നേരത്തേ രംഗത്തെത്തിയത്.
Read Moreബിജെപി പ്രചാരണം കോന്നിയില്‍ കേന്ദ്രീകരിക്കുന്നു; മറ്റ് മണ്ഡലങ്ങളില്‍ പൊട്ടിത്തെറി; പരാതിയുമായി പ്രാദേശിക ഘടകങ്ങള്‍
പത്തനംതിട്ട: സംസ്ഥാന പ്രസിഡന്റ് ജനവിധി തേടുന്ന കോന്നിയിലേക്ക് ജില്ലയിലെ ബിജെപി പ്രചാരണസംവിധാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനു പിന്നാലെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പരാതികള്‍ പൊട്ടിത്തെറിയുടെ വക്കില്‍. തിരുവല്ല, അടൂര്‍, ആറന്മുള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണം ഒറ്റയ്ക്കു നടത്തേണ്ട സ്ഥിതിയിലാണ്. പാര്‍ട്ടി സംവിധാനങ്ങളുടെ പിന്തുണ ലഭിക്കാത്തതാണ് കാരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രാദേശിക ഘടകങ്ങള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അശോകൻ കുളനടതിരുവല്ലയില് ജില്ലാ പ്രസിഡന്റ് അശോകന് കുളനടയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ പൊട്ടിത്തെറി ഉണ്ടായി. തിരുവല്ലയില്‍ യോഗത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ജില്ലാ പ്രസിഡന്റിനെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരടക്കം തടഞ്ഞുവച്ചു. ഇതിനു പിന്നാലെ മണ്ഡലം കമ്മിറ്റികളില്‍ രാജി ഉണ്ടായി. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണിയെ സ്ഥാനാര്‍ഥിയാക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ആറന്മുള മണ്ഡലത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം ബിജു മാത്യുവിനെ സ്ഥാനാര്‍ഥിയാക്കിയതിനാല്‍…
Read Moreപത്തനംതിട്ടയിൽ എല്ലാ മണ്ഡലങ്ങളിലും ത്രികോണ പോരാട്ടം; മത്സരരംഗത്തു സംസ്ഥാന നേതാക്കളും
പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഇടതു, വലത്, ബിജെപി മുന്നണികളുടെ സ്ഥാനാര്‍ഥികളായി. ഇന്നലെ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ മണ്ഡലങ്ങളിലെ മത്സരച്ചിത്രം തെളിഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. മുന്നണി സ്ഥാനാര്‍ഥികള്‍ ഇന്നു നാമനിര്‍ദേശ പത്രിക നല്കിത്തുടങ്ങും. ആറന്മുളയില് വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും ഇന്നാണ് പത്രിക നല്‍കുന്നത്.മത്സരരംഗത്തു സംസ്ഥാന നേതാക്കളും ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വരവോടെ കോന്നി മണ്ഡലം ഒരിക്കല്‍കൂടി ശ്രദ്ധേയമാകുന്നു. കൈവശമുള്ള അഞ്ച് മണ്ഡലങ്ങളും നിലനിര്‍ത്താന്‍ നാല് സിറ്റിംഗ് എംഎല്‍എമാരെ കളത്തിലിറക്കി പോരാട്ടം നടത്തുന്ന എല്‍ഡിഎഫിന് ബദലായി പട നയിക്കുന്ന യുഡിഎഫ് രണ്ടുതവണ എംഎല്‍എ ആയ കെ. ശിവദാസന്‍ നായരെയും മറ്റ് നാല് കന്നി അങ്കക്കാരെയുമാണ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജില്ലാ പ്രസിഡന്റ് അശോകന് കുളനയും ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.…
Read Moreപണം തരുന്ന ചക്കയും ചക്കക്കുരുവും! സാധ്യതകള്‍ പറഞ്ഞ് തൊഴിലാളികള്‍; പ്രവാസിക്ക് മുന്നിലേക്ക് വിഭവമായി ചക്ക എത്തുമ്പോള്‍…
പത്തനംതിട്ട: പറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന ചക്കയും മാങ്ങയും നാട്ടിലെ പതിവ് കാഴ്ചയായിരുന്നു. ആറന്മുളയില് നിന്നും കടല്‍ കടക്കുന്ന പലഹാരങ്ങളും പച്ചക്കറികളുമോടൊപ്പം ഇന്നിപ്പോള്‍ ചക്കയും പലഹാരമായി പ്രവാസികളുടെ പക്കലുമെത്തുന്നുണ്ട്. രാവിലെ പുട്ടും കടലയും കഴിക്കാനാഗ്രഹിക്കുന്ന പ്രവാസിക്ക് മുന്നിലേക്ക് വിഭവമായി ചക്ക എത്തുമ്പോള്‍ സന്തോഷം ഇരട്ടിയാകും. ഉച്ചയൂണിന് മെഴുക്കുപുരട്ടിയായോ തോരനായോ ചക്കക്കുരു എത്തിയാല്‍ അതിലും സന്തോഷ്. നാരങ്ങാനത്ത് വയനാട് എക്സ്പോര്‍ട്ട് യൂണിറ്റ് ഈ രംഗത്ത് പുതിയ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ചക്കക്കുരു തൊലി കളഞ്ഞ് വിദേശത്തേക്ക് അയക്കാന്‍ പാകത്തിലാക്കുന്ന ജോലിയാണ് യൂണിറ്റില്‍ നടക്കുന്നത്. യുകെ, യുഎസ്, ജര്‍മനി, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് ഇവ കയറ്റിയയക്കുന്നത്. സ്ത്രീ തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. ഇവര്‍ക്ക് വരുമാന മാര്ഗമാകുന്നുവെന്നതും പ്രത്യേകതയാണ്. 25 വര്‍ഷമായി ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ നാടന്‍ അവിയലും സാമ്പാറും പുട്ടും പൊറോട്ടയും കുമ്പളപ്പവും എല്ലാം കയറ്റുമതി ചെയ്യാന്‍ കഴിയുന്ന രീതിയില്‍ യൂണിറ്റ് തയാറാക്കുന്നുണ്ട്.…
Read More