റാന്നി: നാട്ടിന് പുറങ്ങളില്‍ ചക്കയാണ് ഇപ്പോള്‍ താരം. ഒരു കാലത്ത് ഗ്രാമീണ മേഖലകളില്‍, സാധാരണക്കാരുടെ ഭക്ഷണമായിരുന്ന ചക്ക ഇന്നിപ്പോള്‍ സമൃദ്ധാഹാരമായി മാറുന്നു. ദിനംപ്രതി നൂറ് കണക്കിന് ടണ്‍ ചക്കയാണ് അയല്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റി വിടുന്നത്. ഈ സീസണ് കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിറലോഡുമായി ചക്കവണ്ടികള്‍ ഓടാന്‍ തുടങ്ങിയിട്ട് നാളുകളായി. മലയോര മേഖലയായ റാന്നി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ചക്ക വാങ്ങുന്ന കച്ചവടക്കാര്‍ നിരവധിയാണ്. ചെറുകിട കച്ചവടക്കാര്‍ വാഹനവുമായെത്തി ചെറുതും വലുതുമായ ചക്കകള്‍ക്ക് മൊത്തത്തില്‍ വില ഉറപ്പിച്ച് വാങ്ങും. ഇവര്‍ തന്നെ പ്ലാവില്‍ കയറി നിലത്തു വീഴാത്ത തരത്തില്‍ ചാക്കിലേക്ക് ചക്കകള്‍ അടര്‍ത്തി ഇടും. ഒരു ചക്കയ്ക്ക് ഇപ്പോള്‍ 30 രൂപയാണ് ഉടമയ്ക്കു നല്‍കുന്നത്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാ ചക്കകള്‍ക്കും ഒരേവിലതന്നെയാണ്, രണ്ടു വര്‍ഷം മുമ്പ് ഒരു ചക്കയ്ക്ക 100 രൂപ വില ഉണ്ടായിരു ന്നതായി…
Read MoreCategory: Alappuzha
മാവേലിക്കരയും ചെങ്ങന്നൂരും പ്രചാരണത്തിൽ മുന്നേറി ഇടതുപക്ഷം; സോഷ്യൽ മീഡിയയിൽ ശക്തികാട്ടി മൂന്നുമുന്നണികളും; പോസ്റ്റർ ചുവരുകളിൽ പതിക്കാന്‍ സ്ത്രീകളും
മാവേലിക്കര: മാവേലിക്കരയിലെയും ചെങ്ങന്നൂരിലെയും എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ സജിചെറിയാനും എം.എസ്. അരുണ്‍ കുമാറും പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തി. ആദ്യഘട്ടത്തിലെ സ്ഥാനാർഥി പ്രഖ്യാപനം എൽഡിഎഫിനെ പ്രചാരണത്തിൽ മുന്നിൽ എത്തിച്ചു. സ്ഥാനാർഥി പ്രഖ്യാപനം ആയിട്ടില്ലെങ്കിൽ കൂടി യുഡിഎഫും എൻഡിഎയും സോഷ്യൽ മീഡിയ പ്രചാരണങ്ങളിലൂടെ എൽഡിഎഫിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുമുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായിദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജുവിന്റെ പേരും എൻഡിഎ സ്ഥാനാർഥിയായി ഹിന്ദു ഐക്യവേദി നേതാവ് വിനോദ് ഉന്പർനാടിന്റെ പേരുമാണ് മാവേലിക്കരയിൽ ഉയർന്നു കേൾക്കുന്നത്. ഇവരെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇരുപാർട്ടി പ്രവർത്തകരുടേതുമായ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലുമുണ്ടായ ബിജെപിയുടെ വോട്ടുവർധനയാണ് ത്രികോണമത്സര പശ്ചാത്തലത്തിലേക്ക് മണ്ഡലത്തെ എത്തിച്ചത്. രാജേഷിനെ 2011ൽ പുതുമുഖമായി പരീക്ഷിച്ച് വിജയിച്ച ആത്മവിശ്വാസത്തിലാണ് എം.എസ്. അരുണിനേയും എൽഡിഎഫ്…
Read More50,000 ല്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ രേഖകള്‍ സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യം
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം. സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കാന്‍ ജില്ലയിലെ ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് ഫ്ളൈയിംഗ് സ്ക്വാഡ് ടീം, രണ്ട് ആന്റി ഡിഫേയ്സ്മെന്റ് ടീം, മൂന്ന് സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം, ഒരു വീഡിയോ ടീം എന്നിങ്ങനെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 45 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. എല്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡില്‍ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഉണ്ടാകും. സ്ഥാനാര്‍ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാലും പിടിച്ചെടുത്തു ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കും. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു ചെലവുകള്‍ പരിശോധിക്കുന്നതിനു പുറമേ വോട്ടിനായി പണം നല്‍കുക, സഹായം നല്‍കുക, അനധികൃതമായ ആയുധം കൈവശം വയ്ക്കുക,…
Read Moreറാന്നിയിൽ രാഷ്ട്രീയം കലങ്ങിമറിയും; മുന്‍ കോണ്‍ഗ്രസ് നേതാവും സ്ഥാനാര്‍ഥി
റാന്നി: ഇരുമുന്നണികളിലും എന്‍ഡിഎയിലും സ്ഥാനാര്‍ഥി നിര്‍ണയത്തോടെ റാന്നിയില്‍ പോരാട്ടം കനക്കും. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എമ്മിനു നല്കിയ സീറ്റില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രമോദ് നാരായണന്റെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായിരുന്നു. റിങ്കു ചെറിയാൻകോണ്ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരാനിരിക്കെ മുന്‍ എംഎല്‍എ എം.സി. ചെറിയാന്റെ മകനും കെപിസിസി സെക്രട്ടറിയുമായ റിങ്കു ചെറിയാന്, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് അന്തിമപട്ടികയില്‍ പരിഗണിച്ചത്. റിങ്കുവിന്റെ സ്ഥാനാര്‍ഥിത്വം സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചതായും പറയുന്നു. എന്‍ഡിഎയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന് പ്രസിഡന്റ് കെ. പത്മകുമാര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.ഇതിനിടെയാണ് മുന്‍ കോണ്‍ഗ്രസ് നേതാവും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ബെന്നി പുത്തന്‍പറമ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വണ്‍ ഇന്ത്യ വണ്‍ പെന്ഷന് മൂവ്മെന്റ്, ചില സ്വതന്ത്ര കര്‍ഷക സംഘടനകള്‍ എന്നിവയുടെ പിന്തുണയോടെയാണ് സ്ഥാനാര്‍ഥിത്വമെന്ന് ബെന്നി വ്യക്്തമാക്കി. കഴിഞ്ഞ…
Read Moreചെങ്ങന്നൂരിൽ രണ്ടാമൂഴത്തിന് സജി ചെറിയാൻ; പ്രവർത്തനം തുടങ്ങി പ്രവർത്തകർ; സ്ഥാനാർഥി ആരെന്ന് കാത്ത് യു ഡി എഫിന്റെയും എൻ ഡി എ യുടെയും പ്രവർത്തകർ
ചെങ്ങന്നൂർ : ആലപ്പുഴ ജില്ലയിലും സി പി എമ്മിന്റെ ഔദ്യോഗികസ്ഥാനാർഥി പട്ടിക പുറത്തു വന്നതോടെ ചെങ്ങന്നൂരിലെ ഇടതു സ്ഥാനാർഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് സജീവ തുടക്കമായി.നിലവിലെ സിറ്റിങ്ങ് എംഎൽഎ എന്ന നിലയിലും രണ്ടാമൂഴമായതിനാലും സ്ഥാനാർഥിത്വത്തിൽ ആശങ്കയോ അനിശ്ചിതത്വമോ ഇവിടെ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ മണ്ഡലത്തിൽ വിജയം ആവർത്തിച്ചുറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടനാ തലത്തിൽ തന്നെ നേരത്തേ തുടങ്ങിയിരുന്നു. എങ്കിലും പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷമുള്ള പ്രവർത്തനം എന്ന നിലയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് ചെങ്ങന്നൂർ നഗരത്തിലെ വ്യാപാരികളോടും ശാസ്താംപുറം മാർക്കറ്റിലെ കച്ചവടക്കാരോടും വോട്ട് അഭ്യർച്ചായിരുന്നു സജിചെറിയാന്റെ ഔപചാരിക തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. ഇനി ഇന്നു നടക്കുന്ന എൽ ഡി എഫ് നിയോജക മണ്ഡലം കൺവൻഷനും തുടർന്നു നടക്കുന്ന ബൂത്ത് കൺവൻഷനുകളും കുടുംബയോഗങ്ങൾ ,കോളനി യോഗങ്ങൾ എന്നിവയും കഴിയുന്ന മുറയ്ക്ക് പ്രചാരണ പ്രവർത്തനങ്ങൾ ഊർജസ്വലമാകും. കെ.കെ.രാമചന്ദ്രൻ നായരുടെ ആകസ്മിക നിര്യാണത്തെ…
Read Moreമുറിയിൽ മലവിസർജ്ജനം നടത്തിയ വൃദ്ധയുടെ തുടയെല്ല് തല്ലിയൊടിച്ച് ഹോം നഴ്സ്; വീട്ടിലെ സിസിടിവി കാമറയിൽ കണ്ട ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്
മാവേലിക്കര: പ്രായത്തിന്റെ അവശതയുള്ള വീട്ടമ്മയ്ക്കു പരുക്കേറ്റതു മർദ്ദനം മൂലമെന്നു കണ്ടെത്തിയതിനെത്തുടർന്നു ഹോം നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കൈതവടക്ക് കളീയ്ക്കൽ വിജയമ്മയ്ക്ക് (78) ആണു വടി കൊണ്ടു അടിയും കുത്തുമേറ്റതു. ക്യാമറ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചു ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാൽ ഫിലോമിനെയെ (55) പൊലിസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരി 20നാണു വിജയമ്മ വീണു പരുക്കേറ്റതായി ഫിലോമിന അറിയിച്ചത്. ബന്ധുക്കളെത്തി വിജയമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണുണ്ടായ പരുക്കല്ലെന്നും ആശുപത്രി അധികൃതർ അറിയച്ചതിനെ തുടർന്നു സംശയം തോന്നിയ വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു വിജയമ്മയെ വടി കൊണ്ടു അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്. ഡൈനിംഗ് മുറിയിൽ മലവിസർജ്ജനം നടത്തിയപ്പോൾ ഫിലോമിന കമ്പ് കൊണ്ടു മലമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നതായും ദൃശ്യങ്ങളിൽ ഉണ്ട്.
Read Moreറാന്നിയില്‍ ബിഡിജെഎസ്കോന്നിയിലേക്ക് സുരേന്ദ്രന് തന്നെ എത്തിയേക്കും
പത്തനംതിട്ട: എന്‍ഡിഎ സ്ഥാനാര്‍ഥി പട്ടിക വൈകുകയാണെങ്കിലും കോന്നിയില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചു. ഇന്നലെ കോന്നിയിലെത്തിയ സുരേന്ദ്രന് ഇതു സംബന്ധിച്ച് പ്രധാന ഭാരവാഹികളുമായി ചര്‍ച്ച നടത്തി. കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്നതു കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെന്നാണ് സൂചന. ഇന്നലെ കോന്നിയിലെത്തിയ സുരേന്ദ്രന് മണ്ഡലത്തില്‍ ത്രികോണ പോരാട്ടം ഉണ്ടാകുമെന്നു മാത്രമാണ് പറഞ്ഞത്. കെ. പത്മകുമാർജില്ലയില് എന്‍ഡിഎയില്‍ നിന്ന് റാന്നിയില്‍ ബിഡിജെഎസ് മത്സരിക്കും. കഴിഞ്ഞതവണയും ബിഡിജെഎസാണ് മത്സരിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന് പ്രസിഡന്റുമായ കെ. പത്മകുമാറാകും സ്ഥാനാര്‍ഥി. 2016ലും പത്മകുമാറാണ് മത്സരിച്ചത്. ബിഡിജെഎസ് മത്സരിച്ചിരുന്ന മറ്റൊരു മണ്ഡലമായ തിരുവല്ല ഇത്തവണ ബിജെപി ഏറ്റെടുക്കും. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയുടെ പേരാണ് പരിഗണനയിലുള്ളത്. അടൂരില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ കെ. പ്രതാപനു തന്നെയാണ് സാധ്യത. ഇന്നലെ പന്തളത്തു പ്രതാപനെ സ്വീകരിച്ചു കൊണ്ട്…
Read Moreകെ. സുരേന്ദ്രൻ സ്പീക്കിംഗ്; ‘സിപിഎം- കോൺഗ്രസ് അന്തർധാര സജീവം’; മന്ത്രിമാര്‍ക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം
പത്തനംതിട്ട: ഇരുമുന്നണികളിലെയും ജനപിന്തുണയുള്ള നേതാക്കളെ ബിജെപി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കോന്നിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി തോമസ് ഐസക്കിനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും തെരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് നിഷേധിച്ചത് സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും ആരോപണ വിധേയരായതു കൊണ്ടാണോയെന്ന് സംശയമുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു. ആദ്യം മാറിനിൽക്കേണ്ടത്…മന്ത്രിമാര്‍ക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഡോളര്‍ക്കടത്താണ് പ്രശ്നമെങ്കില്‍ ആദ്യം മാറി നില്‍ക്കേണ്ടത് മുഖ്യമന്ത്രിയാണ്. സിപിഎം-കോണ്‍ഗ്രസ് അന്തര്‍ധാര സജീവമായതു കൊണ്ടാണ് മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത്. കോണ്‍ഗ്രസില്‍ നിന്നും ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകുകയാണ്. വിജയസാധ്യത എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വിജയസാധ്യത മുന്‍നിര്‍ത്തിയാണ്. യുഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടികകൂടി പുറത്തുവരാനുണ്ടല്ലോ. അതുംകൂടി കഴിഞ്ഞ് എന്‍ഡിഎയുടെ പട്ടികവരും.എല്ലാ സാധ്യതകളും പരിശോധിച്ചാണ് ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയം. കോന്നികോന്നിയില് ശക്തമായ ത്രികോണ മത്സരം നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് മന്ത്രിമാര്‍ വന്ന് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തത്…
Read Moreസിങ്കപ്പൂരിൽ ജോലി വാഗാദാനം ചെയ്തു വീസ തട്ടിപ്പ് : നാട് വിടാൻ ഒരുങ്ങിയ യുവതിയെ എയർപോർട്ടിൽ നിന്ന് പൊക്കി പോലീസ്
ചങ്ങനാശേരി: സിങ്കപ്പൂരിൽ ജോലി വാഗാദാനം ചെയ്തു പണം തട്ടിയ കേസിൽ കായംകുളം സ്വദേശിനിയെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കുന്നത്താലുംമൂട് അന്പലപ്പാട്ട് ഗംഗ ജയകുമാർ (26) ആണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. സിങ്കപ്പൂരിൽ ജോലിക്കുള്ള വീസ വാഗ്ദാനം ചെയ്തു നിരവധി ഉദ്യോഗാർഥികളിൽനിന്നുമായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. അയ്മനം, പാന്പാടി, ചങ്ങനാശേരി എന്നിവിടങ്ങളിലെ പണം നഷ്ടപ്പെട്ടവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പോലീസ് കേസെടുത്ത് ഇവർക്കായി അന്വേഷണം നടത്തിവരികയായിരുന്നു. പോലീസ് അന്വേഷിക്കുന്നതു മനസിലാക്കിയ ഗംഗ വിദേശത്തേക്ക് കടന്നുകളഞ്ഞു.ഇവരുടെ സംഘത്തിൽപ്പെട്ട രണ്ടുപേർ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയിരുന്നു. പിന്നീട് തട്ടിപ്പിനിരയായവർ ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള കോടതിയുടെ ഉത്തരവു പ്രകാരമാണ് ഇപ്പോൾ ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ നിർദേശ പ്രകാരം…
Read Moreകുട്ടനാട്ടിൽ സഹോദരന്റെ പിൻഗാമിയാകാൻ എന്‍സിപിയിലെ തോമസ് കെ. തോമസ്
മങ്കൊമ്പ്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കുട്ടനാട്ടില്‍ നിന്നും എന്‍സിപിയിലെ തോമസ് കെ. തോമസ് മത്സരിക്കും. മുന്‍ കുട്ടനാട് എംഎല്‍എയും, ഗതാഗത മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് ഇദ്ദേഹം. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയപ്പോഴും ഈ അറുപത്തമൂന്നുകാരനെ സ്ഥാനാര്‍ഥിയാക്കാനാണ് മുന്നണി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പടുത്തപ്പോള്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചു ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. അനിശ്ചിതത്വങ്ങള്‍ക്കെല്ലാം അറുതി വരുത്തി ഇന്നലെയാണ് ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കി നിശ്ചയിച്ചുള്ള പ്രഖ്യാപനമെത്തിയത്.കുട്ടനാട്ടിലെ ചേന്നങ്കരി പരേതരായ വി.സി തോമസി ന്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്. നിലവില്‍ എന്‍സിപി സംസ്ഥാന സമിതിയംഗമാണ്. കോട്ടയത്തും, ചേന്നങ്കരിയിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലപ്പുഴയില്‍ ഐടിസി പഠനം, തുടര്‍ന്ന മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നായി ഡിപ്ലോമ നേടി. 1980ല്‍ കുവൈറ്റില്‍ സഹോദരന് തോമസ് ചാണ്ടിയുടെ സ്ഥാപനത്തില്‍ ടെക്സനീഷ്യനായി ജോലിയാരംഭിച്ചു. തുടര്‍ന്ന് സഹോദരനൊപ്പം ബിസിനസ് ആരംഭിച്ചു. കുവൈറ്റില്‍…
Read More