പത്തനംതിട്ട: സമീപകാല തെരഞ്ഞെടുപ്പു ചരിത്രത്തില്‍ അടൂരില്‍ യുഡിഎഫിനു തലവേദനയാകുന്നത് വോട്ടു ചോര്‍ച്ചയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തേക്കു പോലും പിന്തള്ളപ്പെട്ട മുന്നണിക്ക് നിയമസഭ തെരഞ്ഞെടുപ്പ് കനത്ത വെല്ലുവിളിയാകും. കുറഞ്ഞകാലം കൊണ്ട് മണ്ഡലത്തില്‍ ശക്തമായ പിന്തുണ നേടിയ പാര്‍ട്ടി ബിജെപിയാണ്. അതുകൊണ്ടുതന്നെ സംവരണ മണ്ഡലമായ അടൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് പാര്‍ട്ടി നീങ്ങുന്നത്.1991 മുതല്‍ 20 വര്‍ഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണനിലൂടെ യുഡിഎഫ് പക്ഷത്ത് ഉറച്ചുനിന്നിരുന്ന മണ്ഡലം അതിര്‍ത്തി പുനര്‍നിര്‍ണയത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ വിജയിച്ചത്. അന്നദ്ദേഹത്തിന് 607 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത്. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലാണ് മുന്നണി വോട്ടുകളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങിയത്.2019 ലോക്സഭ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും അടൂരില്‍ കനത്ത പോരാട്ടമായിരുന്നു. പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് പിന്നിലായ മണ്ഡലമാണ് അടൂര്‍. എല്‍ഡിഎഫാണ് മണ്ഡലത്തില്‍ ഒന്നാമതെത്തിയത്. 53216 വോട്ടുകള്‍ അവര്‍ നേടിയപ്പോള്‍…
Read MoreCategory: Alappuzha
യുഡിഎഫ് സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിൽ! കോന്നിയിൽ റോബിൻ പീറ്ററിനു തന്നെ സാധ്യത
പത്തനംതിട്ട: യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്കു കടക്കവേ കോന്നിയില്‍ റോബിന് പീറ്റര്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടികയെ സംബന്ധിച്ച സ്ക്രീനിംഗ് കമ്മിറ്റി തീരുമാനം പുറത്തുവരാനിരിക്കേ കോന്നിയില്‍ പരിഗണിക്കപ്പെട്ട പേരുകളില്‍ പ്രഥമ സ്ഥാനം റോബിന് പീറ്റര്‍ക്കു തന്നെയാണ്. കോന്നിയുടെ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച പേരാണ് റോബിന് പീറ്ററിന്റേത്. റോബിന്റെ പേര് അടൂര്‍ പ്രകാശ് നിര്ദേശിച്ചതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. ഇതിനെ മറികടന്ന് റോബിന് പേര് സംസ്ഥാന സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെ അദ്ദേഹം വച്ചിട്ടുണ്ട്. മറ്റു ശക്തമായ പേരുകള്‍ മണ്ഡലത്തിലേക്ക് ഇല്ലെന്നതും റോബിന് തുണയാകുന്നു. ആറന്മുള കോണ്‍ഗ്രസ് മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ട്. ആറന്മുളയില് കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, പഴകുളം മധു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ജില്ലയ്ക്കു പുറത്തുനിന്നുള്ള മറ്റു ചില പേരുകള്‍ കൂടി മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. റാന്നി…
Read Moreഇത്തവണ സ്ഥാര്‍ഥിത്വം കിട്ടിയില്ലെങ്കിലും ഭാവിയില്‍ അതു പ്രയോജനപ്പെടുമായിരിക്കും! അമ്പലപ്പുഴയിൽ കുപ്പായം തയ്പ്പിച്ചു നിരവധി പേർ
കോട്ടയം: സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലേക്കു കടന്നതോടെ പല നിയോജക മണ്ഡലങ്ങളിലും പട്ടികയിൽ കടന്നുകയറാൻ തിരക്കിട്ട ശ്രമം. സ്ഥാനാർഥിത്വം കിട്ടിയില്ലെങ്കിലും സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലെങ്കിലും കയറിക്കൂടാനാണ് പലരുടേയും ശ്രമം. ഭാവിയിലേക്കുള്ള നിക്ഷേപം ഇത്തവണ സ്ഥാർഥിത്വം കിട്ടിയില്ലെങ്കിലും ഭാവിയിൽ അതു പ്രയോജനപ്പെടുമെന്ന വിലയിരുത്തലിലാണ് ഈ പരക്കംപാച്ചിൽ. അന്പലപ്പുഴ നിയോജക മണ്ഡലത്തിൽ യുഡിഎഫ് പട്ടികയിൽ കടന്നുകയറാനും കോൺഗ്രസിലെ പലരും രംഗത്തുണ്ട്. കരിമണൽ ലോബിയുടെ അടുപ്പക്കാർ പോലും ഇങ്ങനെ ഇടിച്ചു നിൽക്കുന്നുണ്ടെന്നാണ് മണ്ഡലത്തിലെ വർത്തമാനം. മുൻ എംഎൽഎമാരിൽ ചിലർ സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച മട്ടിൽ രംഗത്തുണ്ട്. അതിനൊപ്പമാണ് മറ്റു ചിലരും ഇടിക്കുന്നത്. ഇതിൽ യുവാക്കൾ അടക്കമുള്ളവരുണ്ട്. ഇത്തവണ യുവാക്കളെ കാര്യമായി പരിഗണിക്കുമെന്ന തീരുമാനത്തിന്റെ പിൻബലത്തിൽ എങ്ങനെയും പട്ടികയിൽ കയറിക്കൂടാനുള്ള നീക്കമാണ് ഇവരിലിൽ ചിലർ നടത്തുന്നത്. ചരടുവലികൾ സജീവം എന്നാൽ, ഇങ്ങനെ രംഗത്തുള്ളവരെ ഒതുക്കാൻ കോൺഗ്രസ് പാർട്ടിയിലുള്ള മറുവിഭാഗവും ചരടുവലികൾ നടത്തുന്നുണ്ട്. ഒരു…
Read Moreനിയമസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തതു വനിത; പ്രാതിനിധ്യത്തില്‍ വനിതകള്‍ പിന്നില്‍ തന്നെ
ബിജു കുര്യന്പത്തനംതിട്ട: കേരള നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വനിതയാണ്. എന്നാല്‍ ഇതേവരെയുള്ള ചരിത്രത്തില്‍ നിയമസഭയില്‍ അംഗങ്ങളായി എത്താന്‍ കഴിഞ്ഞത് 44 വനിതകള്‍ക്കു മാത്രം. 14 സഭകളിലായി 87 വനിത അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇവരില്‍ 29 പേരും വിവിധ സഭകളില്‍ അംഗങ്ങളായിട്ടുള്ളവരാണ്. 15 പേര് ഒരു സഭയില്‍ മാത്രം അംഗവുമായിരുന്നു. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ദേവികുളം ദ്വയാംഗ മണ്ഡലത്തിലെ ജനറല്‍ സീറ്റില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ റോസമ്മ പുന്നൂസാണ് ഏപ്രില്‍ 10ന് ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം. പ്രോട്ടം സ്പീക്കറായി ആദ്യ കേരള നിയമസഭയില്‍ മറ്റംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തതും ഈ വനിതയാണ്. ആദ്യ ഉപതെരഞ്ഞെടുപ്പ് വിജയിയും റോസമ്മ പുന്നൂസാണ്. ആദ്യ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയതോടെ നടന്ന ഉപതെരഞ്ഞെടുപ്പിലും അവര്‍ തന്നെ വിജയിച്ചു. ഉപതെരഞ്ഞെടുപ്പിലൂടെ 1985ല്‍ സഭാംഗമായ റാന്നിയില്‍ നിന്നുള്ള റേച്ചല്‍ സണ്ണി പനവേലിയാണ്…
Read Moreസ്വർണ കള്ളക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; തെളിവെടുപ്പ് പൂർത്തിയായി
മാന്നാർ: സ്വർണ കള്ളക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ തെളിവെടുപ്പ് പൂർത്തിയായി.യുവതിയുടെ വീട്, ഇവർ സഞ്ചരിച്ച വഴികൾ, ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലം എന്നിവിടങ്ങളിൽ പ്രതികളെ കൊണ്ടു വന്നാണ് തെളിവെടുപ്പുകൾ നടത്തിയത്. അഞ്ച് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. യുവതിയെ വീട്ടിൽ നിന്ന് വിലച്ചിഴച്ച് വാഹനത്തിൽ കയറ്റി കൊടുത്ത പൊന്നാനി ആനപ്പടി പാലക്കൽ അബ്ദുൾ ഫഹദ്,പരവുർ മന്നം കാഞ്ഞിരപറമ്പിൽ അൽ ഷാദ് ഹമീദ്, തിരുവല്ല ശങ്കരമംഗലം വിട്ടിൽ ബിനോ വർഗ്ഗീസ്, പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ്, പരുമല കോട്ടയ്ക്ക മാലി സുബിൻ കൊച്ചുമോൻ എന്നി വരെയാണ് തെളിവെടുപ്പ് പൂർത്തിയാക്കി കോടതിക്ക് കൈമാറുന്നത് . പ്രധാന പ്രതി മാന്നാർ പുത്തൻപുരയിൽ ഷംസ്, പ്രതികൾക്കു വീട് കാണിച്ച് കൊട്ടുത്ത മാന്നാർ റാന്നി പറമ്പിൽ പീറ്റർ എന്നിവർ റിമാൻ്റിലാണ്.ഇതുമായി ബന്ധപ്പെട്ട് ഒരു…
Read Moreവള്ളികുന്നത്ത് ജുവലറിയിലും ബേക്കറിയിലും കവർച്ച; മോഷണസംഘം കുടുങ്ങിയത് സിസി ടിവിയിൽ; സ്ത്രീകൾ ഉൾപ്പെട്ട നാലംഗ സംഘം അറസ്റ്റിൽ
കായംകുളം: വള്ളികുന്നം ചുനാട് തെക്കേ ജംഗ്ഷനിലെ ജുവലറിയിലും ബേക്കറിയിലും കവർച്ച നടത്തിയ സ്ത്രീകൾ ഉൾപ്പെടുന്ന നാലംഗ സംഘത്തെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കാരൂർക്കടവ് മീതുഭവനത്തിൽ നിഥിൻ ,വള്ളികുന്നം ഇലിപ്പക്കുളം തോട്ടിങ്കല്‍ കിഴക്കതില്‍ സജിലേഷ്, എറണാകുളം കുമ്പളങ്ങി താന്നിക്കൽ സലിലിന്റെ ഭാര്യ പ്രീത, തിരുവനന്തപുരം വെഞ്ഞാറുംമൂട് പൂവൻ വിളവത്ത് ഷിബുവിന്റെ ഭാര്യ അനു എന്നിവരെയാണ് ചെങ്ങന്നൂര്‍ എസ് പി ആര്. ജോസ് വള്ളികുന്നം പോലീസ് ഇൻസ്പെക്ടർ ഡി .മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചയോടെ ചുനാട് തെക്കേ ജംഗ്ഷനിലെ ജാസ്മിൻ ജുവലറിയുടെ ഷട്ടര്‍ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് മോഷണം നടത്താൻ ശ്രമിക്കുകയും സമീപത്തെ സിറ്റിബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തുകയും ചെയ്ത സംഭവത്തിലാണ് ഇവർ പിടിയിലായത്. കടകളിലെ സി സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷങ്ങൾക്കൊടുവിലാണ് പ്രതികൾ പിടിയിലായത്.…
Read Moreസ്ഥാനാർഥിനിർണയം തുടരുന്നു; അടൂരിലേക്ക് സിപിഐയുടെ ലിസ്റ്റ് റെഡി; തിരുവല്ലയില്‍ മാത്യു ടി. തോമസ് തന്നെ
പത്തനംതിട്ട: യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമാകുന്നു. എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന അടൂരില്‍ സിറ്റിംഗ് എംഎല്‍എ ചിറ്റയം ഗോപകുമാര്‍, മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്, കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയന് നേതാവ് ടി.ആര്. ബിജു എന്നിവരുടെ പേരുകളാണ് ജില്ലാ കൗണ്‍സിലും കമ്മിറ്റിയും അംഗീകരിച്ച് സംസ്ഥാന കൗണ്‍സിലിനു സമര്‍പ്പിച്ചത്. ചിറ്റയം ഗോപകുമാര്‍ രണ്ടു തവണ അടൂരില്‍ എംഎല്‍എ ആയിരുന്നു. മൂന്നു ടേം പൂര്‍ത്തീകരിച്ചവരെ മാറ്റിനിര്ത്താനാണ ്സിപിഐ തീരുമാനം. ഒരു തവണകൂടി ചിറ്റയത്തിനു സീറ്റ് ലഭിക്കാനാണ് സാധ്യത. റാന്നി സീറ്റ്: അതൃപ്തിയിൽസിപിഎം ജില്ലാ കമ്മിറ്റിയുംറാന്നി മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയതുമായി ബന്ധപ്പെട്ട് ഇന്നലെ കൂടിയ സിപിഎം ജില്ലാ കമ്മിറ്റിയോഗത്തില്‍ ശക്തമായ എതിര്‍പ്പ്. സിപിഎം അഞ്ചുതവണ തുടര്‍ച്ചയായി വിജയിച്ച മണ്ഡലം വിട്ടുകൊടുക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായി. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം സിപിഎം സംസ്ഥാന സമിതിയംഗങ്ങളാണ ്യോഗത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്. ജില്ലാ…
Read Moreമക്കൾ വന്നാലും അവരോടൊപ്പം വിടരുതേ..! ഏഴ് മക്കളുടെ മാതാവ്അഭയംതേടി അഗതിമന്ദിരത്തിൽ; ലക്ഷ്മിക്കുട്ടിയമ്മ പറയുന്നത് ഇങ്ങനെ…
അടൂർ: മക്കളുടെ സംരക്ഷണമില്ലാതെ അലഞ്ഞ കൊടുമൺ അങ്ങാടിക്കൽ വടക്ക് ഓംങ്കാറിൽ കമലാസനന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (80)യെ അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയം നൽകി. ഏഴു മക്കളുടെ മാതാവ് ലക്ഷ്മിക്കുട്ടിയമ്മ. കൊടുമൺ അങ്ങാടിക്കലിലെ വീടും സ്ഥലവുമൊക്കെ വിറ്റുപോയതാണെന്നും ഓരോ മക്കളുടെയും വീടുകൾ തോറും താൻ അലയുകയായിരുന്നെന്നും ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ വന്നാലും അവരോടൊപ്പം ഇനി വിടരുതെന്നും ജനസേവന കേന്ദ്രത്തിലെത്തിയ ലക്ഷ്മിക്കുട്ടിയമ്മ അഭ്യർഥിച്ചു. മക്കളുടെ വിവരങ്ങളോ ഫോൺ നമ്പരുകളോ പോലും തരാൻ തയാറായില്ല. ഹൃദയവേദനയോടെ അഭയം തേടിയെത്തിയ മാതാവിന് താത്കാലിക അഭയം കൊടുത്തതായും സംരക്ഷണം മക്കളാരും ഏറ്റെടുക്കാൻ തയാറാകാത്ത പക്ഷം ലീഗൽ സർവീസസ് അഥോറിറ്റിയുടെ സഹായത്തോടെ നിയമ സംരക്ഷണം ഉറപ്പാക്കുമെന്നും മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
Read Moreചീറിപ്പായരുത് പിടിവീഴും! അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി; കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
ആലപ്പുഴ: രജിസ്ട്രേഷൻ നന്പർ പ്രദർശിപ്പിക്കാതെ പൊതുനിരത്തിൽ ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾക്കെതിരേ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സൂപ്പർ ബൈക്കുകൾ അപകടകരമായ രീതിയിൽ പൊതുനിരത്തിൽ ഓടിച്ചു വീഡിയോ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് യുവാക്കളുടെ ഹരമായി മാറിയതോടെയാണ് മോട്ടോർ വാഹനവകുപ്പ് കർശന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പും പോലീസും നടപടി സ്വീകരിക്കാതിരിക്കാൻ മുന്നിലെയും പിന്നിലെയും നന്പർപ്ലേറ്റ് അഴിച്ചുമാറ്റിയാണ് അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്. ജില്ലയിൽ രജിസ്റ്റർ ചെയ്ത സൂപ്പർ ബൈക്കുകളുടെ വിവരങ്ങളെക്കുറിച്ച് ജില്ലാ സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ മാർക്ക് പ്രദർശിപ്പിക്കാത്ത വാഹനങ്ങൾ പൊതുനിരത്തിൽ ഉപയോഗിച്ചാൽ ആദ്യതവണ പിഴയും താക്കീതും. കുറ്റം ആവർത്തിച്ചാൽ വാഹനം പിടിച്ചെടുത്തു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്യുമെന്ന് ജില്ലാ ആർടിഒ അറിയിച്ചു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ മറ്റേതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പോലീസിനു കേസ് കൈമാറുമെന്നും ആർടിഒ പറഞ്ഞു.
Read Moreകെട്ടുകണക്കിനു നോട്ട് കിട്ടിയിട്ടും കണ്ണു മഞ്ഞളിക്കാതെ ജോർജ്; ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്കു ബിഗ് സല്യൂട്ട്
ചേർത്തല: ചേർത്തല കനാൽക്കരയിലെ സ്റ്റാൻഡിലെ പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായ ജോർജിന് ബാഗുനിറയെ പണം കിട്ടിയിട്ടും മനസ് കുലുങ്ങിയില്ല. സാന്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും പണം തിരികെ ഉടമസ്ഥന് കൊടുത്തപ്പോഴാണ് ജോർജിന് സമാധാനമായത്. സത്യസന്ധതയുടെ മറ്റൊരു പേരായി മാറുകയാണ് ചാലിപ്പള്ളി ഇടവകയിലെ കരീക്കളം വീട്ടിൽ ജോർജ് തോമസ്. ഇന്നലെ രാവിലെ 11 ഓടെ മുട്ടം ബാങ്കിൽനിന്നു നടന്ന് കനാൽക്കരയിലേക്കു പോകുകയായിരുന്ന ജോർജിന് ബിവറേജസ് കോർപറേഷനു സമീപം റോഡ്സൈഡിൽനിന്ന് ഒരു ബാഗ് ലഭിച്ചു. തുറന്നു നോക്കിയപ്പോൾ നിറയെ നോട്ടുകെട്ടുകൾ. ആദ്യം പരിഭ്രാന്തിയിലായെങ്കിലും അപ്പോൾ അവിടെയുണ്ടായിരുന്ന ആളുമായി നേരെ ചേർത്തല പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുകയായിരുന്നു. പോലീസ് ബാഗ് പരിശോധിച്ചപ്പോൾ അതിൽ 4,18,200 രൂപ ഉണ്ടായിരുന്നു. പിന്നീടുള്ള പോലീസിന്റെ അന്വേഷണ ത്തിൽ പണം ചേർത്തല ലക്ഷ്മീനാരായണ ട്രേഡേഴ്സ് ഉടമടേതാണെന്നു കണ്ടെത്തി. ബാങ്കിലടയ്ക്കാൻ കൊണ്ടുപോകുന്പോൾ ബാഗ് നഷ്ടപ്പെടുകയായിരുന്നു. പണം തിരികെ ലഭിച്ചതറിഞ്ഞ് ഉടമ സ്റ്റേഷനിലെത്തി. ചേർത്തല പോലീസ്…
Read More