പത്തനംതിട്ട: ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞത്. ഇത് വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര മന്ത്രി വി. മുരളീധരൻ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ വിശദീകരണം. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ഇ. ശ്രീധരൻ എന്ന് താൻ പറഞ്ഞിട്ടില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് താൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇ. ശ്രീധരനെപ്പോലുള്ള നേതാവിന്റെ സാന്നിധ്യം കേരളവും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട്. അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Read MoreCategory: Alappuzha
ആറാം വട്ടവും ചുവപ്പു കൊടി പാറിക്കാൻ രാജു എബ്രഹാമിന് സിപിഎം സംസ്ഥാന നേതൃത്വം പച്ചക്കൊടി നൽകിയേക്കും
പത്തനംതിട്ട: റാന്നി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ആറാംതവണ മത്സരിക്കാന്‍ രാജു ഏബ്രഹാമിനു സിപിഎം സംസ്ഥാന നേതൃത്വം പച്ചക്കൊടി നല്‍കുമെന്ന് സൂചന. ജയസാധ്യത പരിഗണിച്ച് രാജുവിനെ മത്സരിപ്പിക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ ശിപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റും അംഗീകരിക്കാനാണ് സാധ്യത. ഇത്തരത്തില്‍ ഇളവു നല്‍കേണ്ടവരുടെ പട്ടിക സിപിഎം തയാറാക്കിയിട്ടുണ്ട്. ഇതിനിടെ റാന്നി മണ്ഡലം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം ജില്ലാ ഘടകം സമ്മര്‍ദം തുടരുകയാണ്. പാര്‍ട്ടിക്ക് ജില്ലയില്‍ ഒരു മണ്ഡലം അവകാശപ്പെട്ടതാണെന്നും അവഗണനയുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ജില്ലാ പ്രസിഡന്റ് എന്‍.എം. രാജു പറഞ്ഞു. കേരള കോണ്‍ഗ്രസ് -എമ്മുമായുള്ള അന്തിമഘട്ട ചര്‍ച്ചകള്‍ നടന്നിട്ടില്ല. സിപിഎം റാന്നിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനമെടുക്കാത്തതും കേരള കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്നുണ്ട്. ചിറ്റയത്തിന്റെ സീറ്റ്:ജില്ലാ ഘടകം തീരുമാനംനിര്ണായകംപത്തനംതിട്ട: സിപിഐ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സംസ്ഥാന സമിതി യോഗം ചേര്‍ന്നെങ്കിലും ജില്ലാ ഘടകങ്ങളുടെ തീരുമാനങ്ങള്‍കൂടി ചര്‍ച്ച ചെയ്യാന്‍ തീരുമാനം. ജില്ലാ…
Read Moreപെരുനാട്ടിലെ ഓഫീസും പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നോ…? കക്കാട് ബ്രാഞ്ച് കമ്മറ്റിയിൽ സംഭവിച്ചതിനെക്കുറിച്ച് സിപിഎം വിശദീകരണം ഇങ്ങനെ…
പത്തനംതിട്ട: പെരുനാട്ടിലെ ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉടമയുടെ ആവശ്യപ്രകാരം ഒഴിഞ്ഞുകൊടുത്തതെന്ന് സിപിഎം, ആരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും വിശദീകരണം. കെട്ടിടം ഉള്‍പ്പെടെ സിപിഎമ്മുകാര്‍ ബിജെപിയിലേക്കെന്ന് സമൂഹമാധ്യമ പ്രചാരണത്തിനെതിരെയാണ് സിപിഎം നേതാക്കള്‍ വിശദീകരണം നല്‍കിയത്. സിപിഎം ഒഴിഞ്ഞ ഓഫീസ് ഏറ്റെടുത്ത് ബിജെപി ബോര്‍ഡ് സ്ഥാപിച്ചാണ് പ്രചാരണം നടത്തിയതെന്ന് പറയുന്നു.റാന്നി പെരുനാട്ടിലെ കക്കാട് സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലാണ് സംഭവം.ബിജെപിയുടെ ഗ്രാമപഞ്ചായത്തംഗത്തെ സിപിഎമ്മുകാര്‍ മര്‍ദിച്ച സംഭവത്തോടെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. മര്‍ദനത്തില്‍ പ്രതിഷേധിച്ച് തന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് മര്‍ദനമേറ്റയാളുടെ ബന്ധു ഒഴിപ്പിച്ചു. സിപിഎമ്മുകാര്‍ സാധനസാമഗ്രികള്‍ മാറ്റുന്നതിനു മുമ്പുതന്നെ ബിജെപിക്കാന് അവ എടുത്തു പുറത്തുകളഞ്ഞ് ബിജെപി ഓഫീസിന്റെ ബോര്‍ഡ് സ്ഥാപിച്ചു. പിന്നാലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് സഹിതം സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പ്രചാരണവുമുണ്ടായി.ശബരിമല ഉള്‍പ്പെടുന്ന പഞ്ചായത്തിലാണ് സംഭവമെന്നതിനാല്‍ വന്‍തോതില്‍ പ്രചാരണവും ഇതിനുണ്ടായി.ബിജെപി പഞ്ചായത്തംഗം അരുണ്‍ അനിരുദ്ധനാണ് മര്‍ദനമേറ്റത്. അരുണിന്റെ ബന്ധു…
Read Moreരാവും പകലെന്നുമില്ലാതെ ജയിൽ കെട്ടിനുള്ളിലേക്ക് കഞ്ചാവ് പറന്നിറങ്ങുന്നു; സമീപപ്രദേശത്ത് പരിശോധന നടത്തിയിട്ടും ആരെയും കണ്ടെത്താനാകാതെ പോലീസ്
മാവേലിക്കര: കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ലഹരി ഗുളികളും പൊതികളാക്കി സബ് ജയില്‍ വളപ്പിലേക്ക് വലിച്ചെറിയുന്നതു പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയായാണു ജയിലിന്റെ അടുക്കള വശത്തുള്ള ഭാഗത്തേക്കു പുറത്തു നിന്നു കഞ്ചാവും മറ്റും ചെറിയ പൊതികളാക്കി ജയിലിനുള്ളിലേക്കു വലിച്ചെറിയുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിഷയം ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ പോലീസ്, എക്സൈസ് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ഇതുവരെയും ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.പകല്‍ സമയത്താണു പൊതികള്‍ ജയിലിനുള്ളിലേക്കു വലിച്ചെറിയുന്നത്. കോടതി വളപ്പിനു തെക്കുവശത്തു പടീത്തോടിനു കരയിലൂടെയുള്ള കോണ്‍ക്രീറ്റ് റോഡിലൂടെ നടന്നാല്‍ ജയിലിന്റെ മതില്‍ക്കെട്ട് ഭാഗത്തെത്താം. പ്രദേശത്തെ താമസക്കാരല്ലാത്ത പലരും പകല്‍ സമയത്ത് ഇരുചക്രവാഹനങ്ങളില്‍ ഇവിടെയെത്തി തമ്പടിക്കുന്നതു പതിവാണെന്നു പരിസരവാസികള്‍ പറയുന്നു. ഇതു ചോദ്യം ചെയ്ത സമീപവാസികളെ ബൈക്കിലെത്തിയവര്‍ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. ജയില്‍ വളപ്പിലേക്കു പൊതിക്കെട്ട് വലിച്ചെറിയല്‍ വ്യാപകമായതോടെ ഇടയ്ക്കുള്ള സമയങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടു ഈ റോഡില്‍ പരിശോധന നടത്തിയെങ്കിലും…
Read Moreപത്തനംതിട്ടയിലെ സ്ഥാനാർഥി നിർണയത്തിൽ കലങ്ങിമറിഞ്ഞ് യുഡിഎഫ് രാഷ്ട്രീയം;റോബിനെ തടയാന്‍ കച്ചമുറുക്കി എ ഗ്രൂപ്പ്
പത്തനംതിട്ട: സ്ഥാനാര്‍ഥി നിര്‍ണം വരുന്നതിനു മുമ്പേ ജില്ലയില്‍ യുഡിഎഫ് രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കില്‍. കോണ്‍ഗ്രസ് നാല് സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഒരു സീറ്റിലുമായി ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തേണ്ടതുണ്ട്. എന്നാല്‍ പാര്‍ട്ടികളിലെ ഗ്രൂപ്പുകളും നേതാക്കളും സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാനുള്ള പടയോട്ടത്തിനിടെ ചേരിതിരിഞ്ഞ് പോര് മുറുകി. ആരോപണങ്ങളും ചെളിവാരിയെറിയലും കത്തെഴുത്തുമായി അങ്കത്തട്ട് കലുഷിതമാകുകയാണ്.നിലവില്‍ ഒരു സിറ്റിംഗ് എംഎല്‍എ പോലും ഇല്ലാത്ത യുഡിഎഫിന് സ്ഥാനാര്‍ഥിത്വം തേടിയുള്ള നേതാക്കളുടെ പടയോട്ടത്തെ മെരുക്കിയശേഷമേ കളത്തിലിറങ്ങാനാകൂ. സീനിയര്‍ നേതാക്കളടക്കം പോരിന് ഇറങ്ങുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്യുന്നത് തലവേദനയായി മാറി. ഓരോ മണ്ഡലത്തിലേക്കും ഒന്നിലധികം പേരുള്ള പട്ടികയാണ് ജില്ലയിലെ നിരീക്ഷകര്‍ നല്‍കിയിരിക്കുന്ന്ത്. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചര്ച്ചകളില്ലെങ്കിലും പലരുടെയും സ്ഥാനാര്‍ഥിത്വം തടയാനുള്ള ശ്രമങ്ങള്‍ തിരക്കുപിടിച്ച് നടക്കുന്നുമുണ്ട്. പുതുമുഖങ്ങള്‍, യുവാക്കള്‍, വനിതകള്‍ എന്നിവരുടെ പ്രാതിനിധ്യം എല്ലാ ജില്ലകളിലും ഉണ്ടാകുമെന്ന് എഐസിസി വ്യക്തമാക്കിയ സാഹചര്യത്തില്‍…
Read Moreപത്തനംതിട്ടയിലെ സീറ്റുകാര്യത്തിൽ സെക്രട്ടേറിയറ്റ് പറഞ്ഞു ‘സിറ്റിംഗ് എംഎൽഎമാർ മത്സരിക്കട്ടെ’; രാജു ഏബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യം ഇങ്ങനെ..
പത്തനംതിട്ട: സിപിഎമ്മിന്റെ ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്ന് സിപിഎം സെക്രട്ടേറിയറ്റ്. ആറാം ടേമിലേക്കാണെങ്കിലും വിജയസാധ്യത പരിഗണിച്ച് റാന്നിയില്‍ രാജു ഏബ്രഹാം തുടരട്ടേയെന്ന അഭിപ്രായമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിനുള്ളത്. ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് -എം റാന്നി സീറ്റ് ആവശ്യപ്പെട്ടത് അംഗീകരിക്കേണ്ടതില്ലെന്നും സിപിഎം തീരുമാനംവന്നു.പാര്‍ട്ടി ജില്ലഘടകത്തിന്റെ അഭിപ്രായം സംസ്ഥാന കമ്മിറ്റിക്കു കൈമാറും. രണ്ടാമൂഴംവീണാ ജോര്‍ജ് ആറന്മുളയില് രണ്ടാം ഊഴമാണ്. 2016ല്‍ സിപിഎം ജില്ലാ ഘടകം ആറന്മുളയിലേക്ക് നല്കിയ പട്ടികയില്‍ വീണയുടെ പേര് ഉണ്ടായിരുന്നില്ല. സംസ്ഥാനഘടകം നേരിട്ട് ഇടപെട്ടാണ് ആറന്മുളയില് വീണാ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വീണാ ജോര്‍ജായിരുന്നു പത്തനംതിട്ടയിലെ സിപിഎം സ്ഥാനാര്‍ഥി.കെ.യു. ജനീഷ് കുമാര്‍ 2019 ഒക്ടോബറിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് കോന്നിയില്‍ വിജയിച്ചത്. 18 മാസങ്ങള്‍ മാത്രം എംഎല്‍എ ആയി തുടര്‍ന്ന ജനീഷ് കുമാറിന് ഒരു ഈഴം കൂടി നല്‍കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടിയിലുണ്ടായത്. റാന്നിയില്‍ പാര്‍ട്ടി സംസ്ഥാന…
Read Moreപ്രോസിക്യൂഷൻ പരാജയപ്പെട്ടു; 12 വർഷം മുമ്പ് സഹോദരനെ വധിച്ച് കുഴിച്ചുമൂടിയെന്ന കേസിൽ പ്രതിയെ വെറുതെ വിട്ടു
ആലപ്പുഴ: മൂത്ത സഹോദരനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ അനുജൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ ജില്ലാ അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടുകൊണ്ട് വിധിച്ചു. ചിങ്ങോലി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചെറുമത്ത് വീട്ടിൽ രാഘവൻപിള്ളയുടെ മകൻ ഹരികുമാറിനെ വെറുതെ വിട്ടുകൊണ്ട് അഡീഷണൽ സെഷൻസ് ജഡ്ജി എ. ഇജാസ് ഉത്തരവായത്. ഇയാളുടെ മൂത്ത സഹോദരൻ ശിവൻപിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഹരികുമാർ. ശിവൻപിള്ളയെ ചിങ്ങോലി പഞ്ചായത്ത് ഏഴാം വാർഡിൽ ചെറുമത്ത് വീടിന്റെ മുൻവശം കിണറിനു സമീപം അനുജൻ ഹരികുമാർ കൊലപ്പെടുത്തി വീടിന് വടക്കു പടിഞ്ഞാറു മാറിയുള്ള പുളിമരത്തിനു ചുവട്ടിൽ കുഴിവെട്ടി മറവു ചെയ്തു എന്നാരോപിച്ച് 2009 മാർച്ച് 26ന് കരീലകുളങ്ങര പോലീസ് രജിസ്റ്റർ ചെയ്തതായിരുന്നു കേസ്. അവിവാഹിതനായ ശിവൻപിള്ള മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും സഹോദരിയെയും മർദിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുക പതിവായിരുന്നു. കേസിനാസ്പദമായ ആരോപണങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാൻ…
Read Moreമാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്
മാന്നാർ: സ്വർണക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി പോലീസ് ഇന്നലെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ 22ന് പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത്. ദുബായിലെ സ്വർണക്കടത്ത് ഇടനിലക്കാരൻ ഹനീഫ്, തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് പ്രഭ എന്നിവർക്കും ഇവരുടെ സഹായികൾക്കും വേണ്ടി പൊന്നാനി, കൊടുവള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുത്തിറക്കിയത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഇന്നലെ കോടതിയിൽ അപേക്ഷ നൽകി. ചെങ്ങന്നൂർ ഡിവൈഎസ്പി പി.ആർ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികൾക്കായുള്ള അന്വേഷണം നടത്തുന്നത്.
Read Moreവയലാർ കൊലപാതകം; പ്രതികൾക്കെതിരേ പന്ത്രണ്ടോളം വകുപ്പുകൾ; എട്ട് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ചേർത്തല: എസ്ഡിപിഐ-ആർഎസ്എസ് സംഘർഷത്തിൽ യുവാവ് വെട്ടേറ്റുമരിച്ച സംഭവത്തിൽ പിടിയിലായ എട്ട് എസ്ഡിപിഐ പ്രവർത്തകരെ ചേർത്തല കോടതി ഈ മാസം എട്ടുവരെ പോലീസ് കസ്റ്റഡിയിൽവിട്ടു. ഇന്നലെ രാവിലെയാണ് പ്രതികളെ ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളിൽ ചിലർക്ക് പരfക്കുള്ളതിനാൽ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവരെ വൈദ്യപരിശോധനയ്ക്കായി പോലീസ് കൊണ്ടുപോയി. ആർഎസ്എസ് മുഖ്യശിക്ഷക് വയലാർ പഞ്ചായത്ത് നാലാംവാർഡ് തട്ടാംപറന്പ് രാധാകൃഷ്ണന്റെയും രാജേശ്വരിയുടെയും ഏകമകൻ നന്ദുകൃഷ്ണ (22) ആണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24ന് രാത്രി എട്ടോടെയായിരുന്നു സംഘർഷം.സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല നഗരസഭ എട്ടാം വാർഡ് വെളിയിൽ സുനീർ (39), അരൂക്കുറ്റി ഏഴാം വാർഡ് ദാരുൽസിറ യാസർ (32), വയലാർ നാലാം വാർഡ് മുക്കാത്തു വീട്ടിൽ അബ്ദുൾ ഖാദർ (52), എഴുപുന്ന ആറാം വാർഡ് പൊക്കംതറ മുഹമ്മദ് അനസ് (24), ചേർത്തല നഗരസഭ എട്ടാം വാർഡ് വെളിയിൽ…
Read Moreപടിഞ്ഞാറ് അറബിക്കടലും കിഴക്ക് വേമ്പനാട്ടുകായലും അതിരിടു ന്ന ഉപദ്വീപായ അരൂരിൽ പ്രചാരണത്തിനു തുടക്കമിട്ട് ഷാനിമോൾ; തിരിച്ചുപിടിക്കാൻ എൽഡിഎഫും
തുറവൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിലെ യുഡിഎഫ് സ്ഥാനാർഥിയെന്ന് ഉറപ്പിച്ച നിലവിലെ എംഎൽഎ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിലെ കോണ്‍ഗ്രസ് എംഎൽഎമാർ മത്സരിക്കുമെന്ന് കെപിസിസിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഷാനിമോൾ ഉസ്മാൻതന്നെയാണ് അരൂരിലെ യുഡിഎഫ് സ്ഥാനാർഥിയന്ന് ഉറപ്പാക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരിക്കുന്നത്. ഇടതുപക്ഷത്ത് മൂന്നുപേരുകളാണ് ചർച്ചചെയ്യപ്പെടുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട മനു സി. പുളിക്കൻ, സി.ബി. ചന്ദ്രബാബു, ആർ. നാസർ എന്നിവരാണ് ഇടതുപക്ഷ സ്ഥാനാർഥികളായി മുഖ്യമായും ചർച്ച ചെയ്യപ്പെടുന്നത്. അതോടൊപ്പംതന്നെ പി.പി. ചിത്തരഞ്ജന്റെ പേരും അരൂരിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ സി.ബി. ചന്ദ്രബാബുവിനു തന്നെയാണ് മുൻതൂക്കം. അതേസമയം എൻഡിഎയിൽ 2016-ൽ ബിഡിജെഎസിന്റെ അനിയപ്പനായിരുന്നു സ്ഥാനാർഥി. സീറ്റ് ബിഡിജെഎസിനു തന്നെയെങ്കിൽ അനിയപ്പൻ തന്നെ സ്ഥാനാർഥിയായി എത്തിയേക്കും. ഉപതെരഞ്ഞെടുപ്പിലേതു പോലെ ബിജെപി ഏറ്റെടുത്താൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനും നീക്കമുണ്ട്. ആർഎസ്എസ് നേതൃത്വം പൊതുസ്വതന്ത്രനെ നിർത്തുന്നതിനെയാണ് പിന്തുണയ്ക്കുന്നതെന്നും കേൾക്കുന്നു.അരൂരിൽ ആകെ 10…
Read More