തുറവൂർ: അന്ധകാരനഴി പൊഴിമുറിഞ്ഞ് ഓരുവെള്ളം കയറിയിട്ടും പൊഴിച്ചാലിലും തോടുകളിലും മത്സ്യ ഉത്പാദനം കുറഞ്ഞു. മുൻവർഷങ്ങളിൽ പൊഴിയിലേക്ക് കടലിൽനിന്നു ഉപ്പുവെള്ളം കയറി തുടങ്ങുന്പോൾതന്നെ മത്സ്യക്കുഞ്ഞുങ്ങളുടെ വൻ തോതിലുള്ള ഉത്്പാദനം നടക്കുന്നതാണ്. പ്രത്യേകിച്ച് ചെമ്മീൻ ചോലകളുടെ വൻ തോതിലുള്ള ഉത്പാദനം നടക്കും. എന്നാൽ ഇത്തവണ പ്രതീക്ഷയ്ക്കൊത്ത് ഉത്പാദനം ഉണ്ടാകാത്തത് ഉൾനാടൻ മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വൻ പ്രതീക്ഷയോടെ ആയിരങ്ങൾ മുടക്കി ചീനവലകൾ അറ്റകുറ്റപ്പണികൾ നടത്തിയും പുതുക്കി നിർമിച്ചും മത്സ്യക്കൊയ്ത്തിന് തയാറെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. മുൻ വർഷങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒരു ദിവസം പത്തു മുതൽ 25 കിലോഗ്രാം വരെ നാരൻ ചെമ്മീനും മറ്റു മത്സ്യങ്ങളും ലഭിച്ചിരുന്നതാണ്. എന്നാൽ ഇത്തവണ അഞ്ചു കിലോ ചെമ്മിൻ പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വീശു വലക്കാരുടെയും അവസ്ഥയും ഇതു തന്നെയാണ്.പൊഴിച്ചാലിലും തോടുകളിലും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതാണ് മത്സ്യ ഉത്പാദനത്തെ…
Read MoreCategory: Alappuzha
മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങും; മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ശക്തം
മാന്നാർ:സ്വർണക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.ഇതിനായി ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇവരെ കസ്റ്റഡിയിൽ കിട്ടിയാലെ കൂടുതൽ ചോദ്യം ചെയ്യുവാനും തെളിവെടുപ്പുകൾ നത്തു വാനും കഴിയൂ. റിമാൻ്റിൽ കഴിയുന്ന ആറ് പ്രതികളിൽ രണ്ട് പേർക്ക് സ്വർണക്കടത്ത് സംഘവുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഒരാൾ വീട് കാണിച്ച് കൊടുത്തയാളും മൂന്ന് പേർ യുവതിയെ വീട്ടിൽ നിന്ന് ഇറക്കി കൊടുക്കുന്നതിന് ക്വട്ടേഷൻ വാങ്ങിയവരുമാണ്. ഇവരെ വീണ്ടും കസ്റ്റഡിയിൽ കിട്ടുന്നതോടെ കൂടുതൽ കാര്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരുവാൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.ഇതിനിടയിൽ മറ്റ് പ്രതികൾക്കായി പോലീന് പൊന്നാനി, കൊടുവള്ളി എന്നിവടങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും എല്ലാവരും ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സ്വർണക്കടത്തിൻ്റെ ദുബൈയിലെ ഇടനിലക്കാരൻ കൊടുവള്ളി സ്വദേശി ഹനീഫാ, തട്ടികൊണ്ടു പോകലിന് നേതൃത്വം നൽകിയ പൊന്നാനി സ്വദേശി…
Read Moreഒടുവില്‍ അവര്‍ എല്ലാം തുറന്നുപറഞ്ഞു..! യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തി; പക്ഷേ…
മാന്നാർ: സ്വർണ്ണക്കടത്തു സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കൊണ്ട് തെളിവെടുപ്പ് നടത്തി. പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ ആറ്റിൽ ഉപേക്ഷിച്ചുവെന്ന മൊഴിയെത്തുടർന്നാണ് തെളിവെടുപ്പിനായി കോട്ടയ്ക്കൽ കടവിൽ എത്തിച്ചത്. ദുബായിൽനിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയഭവനത്തിൽ ബിന്ദുവിനെയാണ് സ്വർണക്കടത്ത് സംഘം വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയത്. വീട് ആക്രമിച്ച് അകത്തുകയറാനും യുവതിയെ പുറത്തെത്തിച്ചു കൊടുക്കാൻ വേണ്ട സഹായം ചെയ്തു കൊടുക്കുകയും വാഹനത്തിൽ കടത്തിക്കൊണ്ടു പോകുകയും ചെയ്ത പൊന്നാനി ആനപ്പടി പാലയ്ക്കൽ അബ്ദുൾ ഫഹദ്, പരവുർ മന്നം കാഞ്ഞിരപ്പറന്പിൽ അൽഷാദ് ഹമീദ്, തിരുവല്ല ശങ്കരമംഗലം വിട്ടിൽ ബിനോ വർഗീസ്, പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ്, പരുമല കോട്ടയ്ക്കമാലി സുബിൻ കൊച്ചുമോൻ എന്നീ പ്രതികളെ കൊണ്ടാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ രാവിലെ 11ന് മാന്നാർ എച്ച്ഒ എസ്. നുമാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.…
Read Moreപത്തനംതിട്ടയും കെ.കെ. നായരും! 2006ലെ തെരഞ്ഞെടുപ്പുവരെ പത്തനംതിട്ട കേരളത്തിലെ ഒരു നിയമസഭ മണ്ഡലമായിരുന്നു…
പത്തനംതിട്ട: പത്തനംതിട്ട എന്ന പേരിൽ ഇന്ന് ഒരു നിയമസഭ മണ്ഡലമില്ല. 1957 മുതൽ 2006ലെ തെരഞ്ഞെടുപ്പുവരെ പത്തനംതിട്ട കേരളത്തിലെ ഒരു നിയമസഭ മണ്ഡലമായിരുന്നു. 2009 ലെ മണ്ഡല പുനർവിഭജന വേളയിൽ ജില്ലാ ആസ്ഥാനമായിട്ടു കൂടി പത്തനംതിട്ടയുടെ പേരിൽ ഒരു മണ്ഡലം ലഭിച്ചില്ല. പകരം ആറന്മുള മണ്ഡലത്തിന്റെ ആസ്ഥാനമായി പത്തനംതിട്ട മാറുകയായിരുന്നു.പഴയ പത്തനംതിട്ട മണ്ഡലം കെ.കെ. നായർ എന്ന ഒരു എംഎൽഎയുടെ പതിറ്റാണ്ടു നീണ്ടുനിന്ന പൊതുപ്രവർത്തനത്തിന്റെ തട്ടകമായിരുന്നു. എംഎൽഎ എന്ന സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തി പത്തനംതിട്ട ജില്ല രൂപീകരിച്ചതുൾപ്പെടെ പതിറ്റാണ്ടുകൾ മണ്ഡലത്തെ പ്രണയിച്ചയാളാണ് കെ.കെ. നായർ. നായർ കളം ഒഴിഞ്ഞതിനു പിന്നാലെ മണ്ഡലവും ഇല്ലാതായെന്നത് ചരിത്രം. പത്തനംതിട്ട എന്ന പേരിൽ ഒരു മണ്ഡലം ഉണ്ടായി രണ്ടാമത്തെ തെരഞ്ഞെടുപ്പു മുതൽ അവസാനത്തെ തെരഞ്ഞെടുപ്പുവരെ നായർ സ്ഥാനാർഥിയായിരുന്നു. 12 തവണ മത്സരിച്ചതിൽ എട്ടുതവണയും വിജയം നേടിയ ചരിത്രമാണ് പത്തനംതിട്ട കളപ്പുരയ്ക്കൽ…
Read Moreകാൻസർരോഗിക്കായി നാട്ടുകാർ സമാഹരിച്ചുനല്കിയ പണം ആശുപത്രിയിൽ നിന്നു കവർന്നു; കണ്ണടച്ച് നിരീക്ഷണ കാമറകൾ
അമ്പലപ്പുഴ: കാൻസർ രോഗിക്കായി നാട്ടുകാർ സമാഹരിച്ചു നൽകിയ പണം ആശുപത്രിയിൽ നിന്ന് മോഷണം പോയി. കണ്ണടച്ച് നിരീക്ഷണ കാമറകൾ. പുറക്കാട് പഞ്ചായത്ത് പതിമൂന്നാം വാർഡ് തോട്ടപ്പള്ളി ആനന്ദേശ്വരം വേലങ്ങാട് വീട്ടിൽ തമ്പി (44) ക്കായി സമാഹരിച്ച പണമാണ് മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് മോഷണം പോയത്. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഈ മാസം എട്ടിനാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൃക്കയും തകരാറിലായ ഇദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബത്തിന്റെ ദുരിതമറിഞ്ഞ ഗ്രാമ പഞ്ചായത്തംഗം വി.ശശികാന്തന്റെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നു പണം സമാഹരിച്ച് ഇദ്ദേഹത്തിനു കൈമാറിയിരുന്നു. ഇന്നലെ ഐസിയുവിൽ പ്രവേശിക്കുന്നതിനു മുൻപ് പണമടങ്ങിയ പഴ്സ് തമ്പിയുടെ ഭാര്യ മഞ്ജു പുറത്തു വെച്ചിരുന്നു. അൽപ്പം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പണമെടുത്ത ശേഷം പഴ്സ് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് മറ്റ് രോഗികളും കൂട്ടിരിപ്പുകാരും ചേർന്ന് തമ്പിക്കായി സഹായം…
Read Moreവയലാറിലെ നന്ദുവിന്റെ കൊലപാതം; ദുഖം താങ്ങാനാവാതെ മാതാ-പിതാക്കൾ; ആശ്വാസ വാക്കുകളുമായി കേന്ദ്രമന്ത്രിമാർ
ചേര്‍ത്തല: എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ട നന്ദുവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, വി.മുരളീധരന് എന്നിവര്‍ വയലാറിലെത്തി. ഇന്നു രാവിലെ പത്തോടെ കേന്ദ്രമന്ത്രിമാര്‍ തട്ടാംപറമ്പ് വീട്ടിലെത്തി നന്ദുവിന്റെ മാതാപിതാക്കളായ രാധാകൃഷ്ണനെയും അമ്മ രാജേശ്വരിയെയും ആശ്വസിപ്പിച്ചു. സങ്കടം സഹിക്ക വയ്യാതെ വിതുമ്പിയ കുടുംബാംഗങ്ങളോടു കൂടെയുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കേന്ദ്ര മന്ത്രിമാർ ഉറപ്പുനല്‍കി. ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമന്, ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ഡി. അശ്വിനീദേവ്, ജില്ലാ സെക്രട്ടറിമാരായ ടി. സജീവ് ലാല്‍, വിമല്‍ രവീന്ദ്രന്, ശ്രീദേവി വിപിന്‍, നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍, ആര്‍എസ്എസ് സഹപ്രാന്ത ശാരീരിക് പ്രമുഖ് സജീവ്കുമാര്‍, ഹെഡ്ഗേവാര്‍ ട്രസ്റ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.കെ. രാജീവ്, അജിത്ത് പിഷാരത്ത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. 24ന് രാത്രി എട്ടോടെ എസ്ഡിപിഐ-…
Read Moreഇലന്തൂരിലെ ഓട്ടോറിക്ഷ ഡ്രൈവർ ഏബ്രഹാം ഇട്ടിയുടെ കൊലപാതകം; സുഹൃത്തുകളെ കേന്ദ്രീകരിച്ച് അന്വേഷണം
പത്തനംതിട്ട: ഇലന്തൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.ഇലന്തൂര്‍ ഈസ്റ്റ് കിഴക്കേഭാഗത്ത് ഏബ്രഹാം ഇട്ടി ( 52 )യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. വൈകുന്നേരങ്ങളില്‍ ഇയാളുടെ വീട്ടില്‍ സ്ഥിരമായി എത്തുന്ന സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ഒന്നര വര്‍ഷമായി അകന്ന് ഒറ്റയ്ക്ക് കഴിയുകയായിരുന്നു ഏബ്രഹാം ഇട്ടി. വെള്ളിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത് നിര്‍മാണം പുരോഗമിക്കുന്ന കിണറ്റിലേക്കുള്ള മോട്ടോര്‍ തിരികെ എടുക്കാനെത്തിയ തൊഴിലാളി ഏബ്രഹാമിനെ അന്വേഷിച്ചെങ്കിലും കാണാനായില്ല. നേരം പുലര്‍ന്ന് ഏറെക്കഴിഞ്ഞിട്ടും പുറത്തേയ്ക്കുളള ബള്‍ബുകള്‍ ഓഫ് ചെയ്യാത്ത സാഹചര്യം സംശയത്തിന് ഇടയാക്കി. തുടര്‍ന്ന് സമീപ വാസികളില്‍ ചിലര്‍ വീട്ടിലെത്തി വിളിച്ചു. പ്രധാന വാതില്‍ ചാരിയ നിലയിലായിരുന്നു. ഉള്ളില്‍ കടന്നപ്പോള്‍ അടുക്കള ഭാഗത്ത് ചോരയില്‍ കുളിച്ച…
Read Moreസ്വകാര്യബസ് വ്യവസായത്തെ സംരക്ഷിക്കണം; അടിക്കടിയുള്ള ഡീസല്‍ വിലവര്‍ധനയിൽ പ്രതിഷേധിച്ച് ബസ് കെട്ടിവലിച്ച് ഉടമകള്‍
പത്തനംതിട്ട: അടിക്കടിയുള്ള ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് നേതൃത്വത്തില്‍ സ്വകാര്യ ബസ് കെട്ടിവലിച്ച് ഉടമകള്‍ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലാണ് ബസ് കെട്ടിവലിച്ചു പ്രതിഷേധം സംഘടിപ്പിച്ചത്.ഡീസല്‍ വില വര്‍ധിച്ചതോടെ തകര്‍ച്ചയിലായ സ്വകാര്യബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ലോക്ഡൗണിനു മുമ്പ് ഒരു ലിറ്റര്‍ ഡീസലിന് 65 രൂപയായിരുന്നു. ഇന്നിപ്പോള്‍ ഇത് 87 രൂപയായി. പ്രതിദിന വര്‍ധന തുടരുന്ന സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ലെന്നും ഉടമകള്‍ പറഞ്ഞു. കോവിഡ് കാല പ്രതിസന്ധിക്കിടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. ബസുകളില്‍ നല്ലൊരു പങ്കും നിരത്തുകളില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതിയും സംസ്ഥാന സര്‍ക്കാര്‍ വില്്പനനികുതിയും കുറയ്ക്കണമെന്നാണ് ഫെഡറേഷന് ആവശ്യം.ബസ് ഉടമകള്‍ പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. മനോജ് കുമാര്‍ അധ്യക്ഷത…
Read Moreപ്രതിഭയെ നേരിടാൻ അരിതയോ? കായംകുളം മണ്ഡലത്തിൽ തീപാറുന്ന മത്സരത്തിന് രണ്ടു വനിതകൾ
കായംകുളം: എൽഡിഎഫ് ഇത്തവണ തുടർഭരണംലക്ഷ്യമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ കായംകുളത്ത് നിലവിലെ എം എൽ എ അഡ്വ. യു.പ്രതിഭ തന്നെമത്സരിക്കാൻസാധ്യതയേറി. മണ്ഡലത്തിൽ ഹാട്രിക് വിജയം നേടി കഴിഞ്ഞ തവണ പ്രതിഭയിലൂടെ എൽഡിഎഫ് മണ്ഡലം നിലനിർത്തുകയായിരുന്നു . സിറ്റിംഗ് എം എൽ എ ആയിരുന്ന സി.കെ. സദാശിവനെ മാറ്റിയാണ് പ്രതിഭയെ സി പി എം കളത്തിലിറക്കിയത്. അരിതമണ്ഡലം തിരിച്ചുപിടിക്കാൻ ഇത്തവണ ശക്തമായ നീക്കമാണ് യു ഡി എഫ് നടത്തുന്നത് . കൃഷ്ണപുരം ഡിവിഷനിൽ നിന്നു കഴിഞ്ഞ തവണ ജില്ലാ പഞ്ചയാത്ത് അംഗമായിരുന്ന അരിത ബാബുവിനെ പരിഗണിക്കണമെന്ന ചർച്ച ആണ് കോൺഗ്രസ് നേതൃത്വത്തിൽ സജീവമായിട്ടുള്ളത്. നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളാണ് അരിത.അങ്ങനെയെങ്കിൽ വനിതകളുടെ പോരാട്ടം കൊണ്ട് ഇത്തവണ കായംകുളം മണ്ഡലത്തിൽ മത്സരം തീപാറും. ലിജു വീണ്ടും വരുമോ?ഡി സി സി പ്രസിഡൻറ് അഡ്വ എം ലിജുവിനെയാണ് കഴിഞ്ഞ തവണ…
Read Moreവയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറ് എസ്ഡിപിഐക്കാർ പിടിയിൽ
ആലപ്പുഴ: വയലാറിൽ ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ ആറുപേര്‍ പിടിയിൽ. പാണവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തലക്കാരായ അൻസിൽ, സുനീർ എന്നിവരാണ് കസ്റ്റഡിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത്. കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.വയലാര്‍ സ്വദേശിയായ നന്ദു ആർ.കൃഷ്ണയാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് നന്ദുവിന് വെട്ടേറ്റത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. നാഗംകുളങ്ങരയിൽ ഇരുവിഭാഗങ്ങളുടേയും പ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്.ചൊവ്വാഴ്ച വയലാറിൽ എസ്ഡിപിഐ പ്രവർത്തകരുടെ ബക്കറ്റ് പിരിവ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘർഷം ആരംഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഇരുവിഭാഗവും ഇന്ന് പ്രകടനം നടത്തി. ഈ പ്രകടനത്തിനിടെയാണ് ഏറ്റുമുട്ടിയത്. വെട്ടേറ്റ കൃഷ്ണ ആശുപത്രിയിൽ എത്തുംമുൻപ് മരിച്ചു. കൊലപാതകത്തിൽ…
Read More