ആലപ്പുഴ: കോവിഡ് ഭീതിക്കൊപ്പം ജില്ലയിൽ ആശങ്ക പകരും വിധം എലിപ്പനി ബാധിതരുടെ എണ്ണവും വർധിക്കുന്നു. കുട്ടനാട്ടിൽ കഴിഞ്ഞ ദിവസം രണ്ടുപേരുടെ ജീവനാണ് എലിപ്പനി കവർന്നത്. കൂലിപ്പണിക്കാരനായ നെടുമുടി സ്വദേശി കൃഷ്ണബാബുവും കടത്തുകാരൻ കൈനകരി ചേന്നങ്കരി സ്വദേശി തോമസ് കോശിയുമാണ് മരിച്ചത്. ഒക്ടോബർ ഒന്നിന് റിപ്പോർട്ട് ചെയ്ത മൂന്നുപേരിൽ രണ്ടുപേർ മരിച്ചു. സെപ്റ്റംബറിൽ മാത്രം 26 പേർക്കാണ് എലിപ്പനി ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഇതുവരെ 65 പേർക്ക് രോഗം പിടിപെട്ടു. 12 എലിപ്പനി മരണവും റിപ്പോർട്ടും ചെയ്തു. ആറു ഡെങ്കിപ്പനി കേസുകളാണ് ഇതുവരെ സെപ്റ്റംബറിൽ വന്നിട്ടുള്ളത്. ഈ വർഷം 58 കേസുകളും റിപ്പോർട്ടു ചെയ്തു മഴയ്ക്ക് അല്പം ശമനം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് എലിപ്പനി രോഗവ്യാപനം. എലിപ്പനിക്ക് ഒപ്പം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, മലേറിയ രോഗങ്ങളും ജില്ലയിൽ പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രളയബാധിത മേഖലകളിലെ പകർച്ചവ്യാധികളിൽ ഏറ്റവും പ്രധാനമാണ് എലിപ്പനി.…
Read MoreCategory: Alappuzha
പോപ്പുലർ ഫിനാൻസ് അമ്പലപ്പുഴ ശാഖയിലും വൻ നിക്ഷേപ തട്ടിപ്പ്;മുക്കിയത് രണ്ടു കോടി രൂപ! പലരും നിക്ഷേപിച്ചത് കണക്കിൽ കാണിക്കാൻ പറ്റാത്ത സമ്പാദ്യം!
അമ്പലപ്പുഴ: പോപ്പുലർ ഫിനാൻസ് അമ്പലപ്പുഴയിലും വൻ നിക്ഷേപ തട്ടിപ്പ്. തട്ടിപ്പുനടത്തിയതിൻെറ പേരിൽ അടച്ചുപൂട്ടിയ പോപ്പുലർ ഫിനാൻസ് അമ്പലപ്പുഴ ശാഖയിൽ നിന്നും മുക്കിയത് രണ്ടു കോടിയോളം രൂപ. അമ്പലപ്പുഴ പോലീസിൽ 40 ഓളം പേർ നൽകിയ പരാതിയിലാണ് ഇത്രയും തുക കണക്കാക്കുന്നത്. ഇനിയും പരാതിക്കാർ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് പോലീസ് നിഗമനം. അമ്പലപ്പുഴയിൽ ഒരിടവേളക്ക് ശേഷം നടന്ന ഏറ്റവും വലിയ നിക്ഷേപതട്ടിപ്പാണിത്. പരാതി കൊടുക്കാതെ പലരുംജോലിയിൽ നിന്നും വിരമിച്ചവരാണ് പരാതി നൽകിയവരിൽ അധികവും. എന്നാൽ ഭീമമായ തുക നിക്ഷേപിച്ച ഉന്നതരും ഉണ്ടെന്നാണ് സൂചന. പുറത്ത് പറയാൻ കഴിയാത്ത തുകയായതിനാൽ പലരും പോലീസിൽ പരാതി നൽകാനും മുന്നോട്ടുവന്നിട്ടില്ല. ട്രഷറിയിൽ നിന്നും വിരമിച്ച ഒരാളാണ് ഇതിൻെറ മാനേജർ. അമ്പലപ്പുഴ സ്വദേശികൂടിയായ ഇയാളുടെ ബന്ധങ്ങൾ വഴിയാണ് പലരും പണം നിക്ഷേപിച്ചത്. സാധാരണ ബാങ്ക് പലിശയുടെ ഇരട്ടി ലഭിക്കും എന്ന പ്രതീക്ഷയോടെയാണ് റിട്ട. ഉദ്യോഗസ്ഥരായ പലരും…
Read Moreകോവിഡ് 19: പത്തനംതിട്ടയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,000 കവിഞ്ഞു
പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ 239 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവരാണ്. 31 പേരുടെ ഉറവിടവും വ്യക്തമല്ല. ഇന്നലെ 2,110 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ജില്ലയില്‍ 8,311 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 5,920 പേര്‍ക്കും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. 49 മരണമാണ് കോവിഡ് മൂലം ഉണ്ടായത്. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര് മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ കോവിഡ് മൂലമുളള മരണനിരക്ക് 0.59 ശതമാനവും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.44 ശതമാനവുമാണ്.ചികിത്സയിലുള്ളവരുടെ എണ്ണം വര്‍ധിച്ചതോടെ മല്ലപ്പള്ളി, നെടുമ്പ്രം എന്നിവിടങ്ങളില്‍ സജ്ജമായിരുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് രോഗികളെ എത്തിച്ചു തുടങ്ങി. ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 868 പേര് വീടുകളില്‍ ചികിത്സയിലുണ്ട്. 1917 പേര് വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്.വിവിധ സമ്പര്‍ക്കപ്പട്ടികയിലെ 14,262 പേരുള്‍പ്പെടെ…
Read Moreമേൽവിലാസം തെറ്റി, മൃതദേഹവും മാറി! കോവിഡ് രോഗിയുടെ മൃതദേഹം മേൽവിലാസം മാറി സംസ്കരിക്കാൻ കൊണ്ടുപോയത് വിവാദത്തിൽ…
കോഴഞ്ചേരി: കോവിഡ് രോഗിയുടെ മൃതദേഹം മേൽവിലാസം മാറി സംസ്കരിക്കാൻ കൊണ്ടുപോയത് വിവാദത്തിൽ. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി കോവിഡ് വാർഡിലെ രോഗിയായിരുന്ന കോന്നി കുറ്റിക്കാട്ടിൽ ചിന്നമ്മ ദാനിയേ (81 ) ലിന്റെ മൃതദേഹമാണ് മേൽവിലാസം തെറ്റി എഴുമറ്റൂർ – ചാലാപ്പള്ളിയിലേക്ക് സംസ്കരിക്കാൻ എത്തിച്ചത്. ചാലാപ്പള്ളി തെയ്വേലിൽ പുരുഷോത്തമൻ (82) കോവിഡ് ബാധിച്ച് ഇന്നലെ രാവിലെ എട്ടിന് ആശുപത്രിയിൽ മരിച്ചിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്കാരവും ക്രമീകരിച്ചിരുന്നു. ചിന്നമ്മ ദാനിയേലിന്റെ മൃതദേഹം ചാലാപ്പള്ളിയിലുള്ള പുരുഷോത്തമന്റെ വീട്ടുപടിക്കൽ എത്തിച്ചപ്പോൾ അവിടെ കാത്തുനിന്നിരുന്ന എഴുമറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് അബദ്ധം ആദ്യം മനസിലായത്. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് വിവരം കൈമാറി. ചാലാപ്പള്ളിയിലെത്തിച്ച മൃതദേഹം ആംബുലൻസിൽ കോന്നിയിലേക്കയയ്ക്കുകയും മറ്റൊരു ആംബുലൻസിൽ പുരുഷോത്തമന്റെ മൃതദേഹം കൊണ്ടുവരികയും ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാലാണ് ആംബുലൻസിൽ നിന്നും ഇറക്കു ന്നതിന് മുന്‍പ് മൃതദേഹം ഹെൽത്ത് ഇൻസ്പെക്ടർ പരിശോധിച്ചത്.…
Read Moreഭർത്താവിന്റെ മർദനം; യുവതി ആശുപത്രിയിൽ! കഴിഞ്ഞദിവസം രണ്ടു സ്ത്രീകൾ ഷാനവാസിന്റെ ഭാര്യമാരാണെന്ന് പറഞ്ഞ് വീട്ടിലെത്തിയിരുന്നു…
അന്പലപ്പുഴ: ഭർത്താവിന്റെ മർദനമേറ്റ് നാലാം ഭാര്യയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡ് പഞ്ചായത്ത് കോളനിയിൽ ഷീജ (36)യെയാണ് ഭർത്താവ് ഷാനവാസ് മർദിച്ചത്. നേരത്തെ വിവാഹം കഴിച്ച ഷീജ വിവാഹമോചിതയായശേഷമാണ് ആലപ്പുഴ സ്വദേശിയായ ഷാനവാസിനെ വിവാഹം കഴിച്ചത്. എന്നാൽ, ഷാനവാസിൽനിന്ന് സ്ഥിരമായി മർദനമേൽക്കേണ്ടി വന്ന ഷീജ ഷാനവാസിനെതിരേ പുന്നപ്ര പോലീസിലും വനിതാ സെല്ലിലും പരാതി നൽകിയിരുന്നു. ഇതിനിടയിൽ കഴിഞ്ഞദിവസം രണ്ടു സ്ത്രീകൾ ഷാനവാസിന്റെ ഭാര്യമാരാണെന്ന് പറഞ്ഞ് വീട്ടിലെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷീജ ഷാനവാസിന്റെ നാലാം ഭാര്യയാണെന്ന് അറിഞ്ഞത്. ഇതു ചോദ്യം ചെയ്തതിനാണ് ഷീജയെ മർദിച്ചത്.
Read Moreസന്ധ്യ ചെറിയ പുള്ളിയല്ല..! മുക്കുപണ്ടം നല്കി തട്ടിപ്പിനു ശ്രമം; പിടിയിലായ യുവതിയുടെ ഇടപാടുകള്‍ ദുരൂഹം
അടൂര്‍: പണയത്തിലുള്ള സ്വര്‍ണം എടുക്കാന്‍ സഹായിച്ചവരെ മുക്കുപണ്ടം നല്കി കബളിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ്. പോലീസിലെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റാന്നി പെരുനാട് ഊളക്കാവില്‍ സന്ധ്യ (32)യാണ് അറസ്റ്റിലായത്. റാന്നിയിലെ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയം വച്ചിരുന്ന സ്വര്‍ണം എടുക്കാന്‍ സഹായം അഭ്യഥിച്ച് യുവതി ഏഴംകുളത്തെ സ്ഥാപനത്തിലെത്തിയതു മുതല്‍ ദുരൂഹതയുണ്ട്. യുവതിക്കെതിരെ പരാതി നല്കാന് ജീവനക്കാര്‍ ആദ്യം മടിച്ചുനിന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. റാന്നിയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ പണയത്തില്‍ ഇരിക്കുന്ന പത്തുലക്ഷം രൂപയുടെ 333 ഗ്രാം സ്വര്‍ണം എടുക്കാന്‍ സഹായം ആവശ്യപ്പെട്ടാണ് സന്ധ്യ ഏഴംകുളത്തെ ധനകാര്യ സ്ഥാപനത്തില്‍ എത്തിയതെന്ന് പറയുന്നു ഒന്നിച്ച് 10 ലക്ഷം രൂപ എടുക്കാനാകാത്തതിനാല്‍ 4.5 ലക്ഷം നല്‍കാമെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ സമ്മതിച്ചു. ഇതനുസരിച്ച് ചൊവ്വാഴ്ച യുവതിയും ധനകാര്യ സ്ഥാപനത്തിലെ രണ്ടുപേരും…
Read Moreമത്തായി വധക്കേസ്: പിടിമുറുക്കി സിബിഐ; മുന്‍കൂര്‍ ജാമ്യത്തിനായി വനപാലകർ കോടതിയിൽ
പത്തനംതിട്ട: ചിറ്റാറില്‍ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച പി.പി. മത്തായി (പൊന്നു – 41) യുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും. ചിറ്റാര്‍ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരായിരുന്ന ആറുപേരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മത്തായിയുടെ മരണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചിട്ടുള്ളത്. കേസ് സിബിഐ ഏറ്റെടുത്തതിനുശേഷം ഇതാദ്യമായാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ വരുന്നത്. നേരത്തെ വനപാലകരിലൊരാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ കോടതി ഉത്തരവാകുകയായിരുന്നു. കഴിഞ്ഞ ജൂലൈ 28ന് ചിറ്റാറിലെ വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയെ പിന്നീട് മരിച്ചനിലയില്‍ കുടുംബവീടിനോടു ചേര്‍ന്ന കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. 41 ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച സിബിഐ അന്വേഷണത്തിന്റെ ഭാഗമായ പോസ്റ്റ്മോര്‍ട്ടത്തിനുശേഷമാണ് സംസകരിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇതിനോടകം ചിറ്റാര്‍ മേഖലയില്‍ വിവരശേഖരണം നടത്തിവരികയാണ്. കേസില്‍ അന്വേഷണം നടത്തിയ പോലീസ്…
Read Moreകാലം, കലികാലം; വിദ്യാർഥികൾക്ക് ലഹരി മരുന്നു കലർത്തിയ ബീഡി നൽകിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
തിരുവല്ല: പത്താം ക്ലാസ് വിദ്യാര്ഥികള്ക്കകം ലഹരി മരുന്ന് കലര്‍ത്തിയ ബീഡി നല്കിയ ട്യൂഷന് അധ്യാപകന് അറസ്റ്റില്‍ . തിരുവല്ല കുറ്റൂര്‍ വെള്ളംഞ്ചേരി തുണ്ടിയില്‍ ടി. കെ. മഹേഷാ(38)ണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ ട്യൂഷന് പഠിക്കാന്‍ എത്തിയിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ലഹരി ബീഡി നല്‍കിയിരുന്നത്. സ്റ്റഫ് എന്ന പേരിലുള്ള പൊടി ബീഡിയിൽ തെറുത്താണ് ഇയാള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ഇയാള്‍ നല്കിയ ബീഡി വലിച്ച രണ്ടു കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടികളുടെ വീട്ടുകാര്‍ ഇയാള്‍ക്കെതിരെ തിരുവല്ല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Read More15 ലക്ഷത്തിന്റെ ‘ഗ്ലാമര്‍’ബൈക്ക് ചേര്‍ത്തലയിലും..!റോഡ് ടാക്സ് മൂന്നു ലക്ഷം!
ചേര്‍ത്തല: 15 ലക്ഷത്തിന്റെ ഗ്ലാമര്‍ ബൈക്ക് ചേര്‍ത്തലയിലും. ഇരുചക്ര വാഹനത്തിലെ ഗ്ലാമര്‍ താരം ട്രൈംഫ് മോട്ടോര്‍ ബൈക്കാണ് ചേര്‍ത്തലയിലെത്തിയത്. വയലാര്‍ കല്ല്യാണിയില്‍ രാജേഷ് സീതാറാമാണ് വിലകൂടിയ ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്. വണ്ടിയോടുള്ള കമ്പമാണ് ബിസിനസുകാരനായ രാജേഷ് സീതാറാമിനെ ബൈക്ക് വാങ്ങാന്‍ പ്രേരിപ്പിച്ചത്. ചൊവ്വാഴ്ച ചേര്‍ത്തല ജോയിന്റ് ആര് ടി ഓഫീസില്‍ മൂന്നു ലക്ഷം രൂപ റോഡ് ടാക്സ് അടച്ച് വണ്ടി പുറത്തിറങ്ങി. വണ്ടി ഷോറൂമില്‍ നിന്നിറക്കിയിട്ട് 25 ദിവസം പിന്നിട്ടിരുന്നു. രജിസ്ട്രേഷന് നടപടികള്‍ ചൊവ്വാഴ്ചയാണ് പൂര്‍ത്തിയാക്കിയത്.
Read Moreഎസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ്; താക്കോൽ ചിഹ്നത്തിൽ മത്സരിച്ച വെള്ളാപ്പള്ളിപക്ഷത്തിന് ജയം
ചേർത്തല: ശ്രീനാരായണ ട്രസ്റ്റിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള പാനലിന് വിജയം. ചേർത്തല എസ്എൻ കോളജിൽ നടന്ന 3 (ഡി) വിഭാഗം തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിൽ നിന്ന് 224 പേരും എതിർ പക്ഷത്ത് നിന്ന് 92 പേരുമാണ് മത്സരിച്ചത്. വെള്ളാപ്പള്ളി വിഭാഗം താക്കോൽ ചിഹ്നത്തിലായിരുന്നുമത്സരിച്ചത്. എതിർ സ്ഥാനാർഥികൾക്ക് പൊതുവായ ചിഹ്നം ഉണ്ടായിരുന്നില്ല. ആകെയുള്ള 2240 വോട്ടർമാരിൽ 1350 പേർ വോട്ട് ചെയ്തു.12 വോട്ടുകൾ അസാധുവായി. ഔദ്യോഗിക പാനലിൽ മത്സരിച്ച സ്ഥാനാർഥികൾക്ക് 1269 വോട്ടുവരെ നേടാനായി. കുറഞ്ഞ വോട്ട് 1171 ആണ്. രണ്ട് പേർ ഒഴികെയുള്ള എല്ലാ സ്ഥാനാർഥികൾക്കും 1200 ന് മേൽ വോട്ട് ലഭിച്ചു. എതിർ പക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ച കൂടിയ വോട്ട് 63 ഉം, കുറഞ്ഞത് 53 ഉം ആണ്. മുൻ ലോ സെക്രട്ടറിയും റിട്ട.സെഷൻസ് ജഡ്ജുമായ ബി.ജി. ഹരീന്ദ്രനാഥായിരുന്നു ചീഫ് റിട്ടേണിംഗ് ഓഫീസർ.…
Read More