അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത അടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം മുങ്ങിയ യുവാവിനെ ബംഗളൂരുവില്‍ പിടികൂടി. പറക്കോട് മറ്റത്ത് കിഴക്കതില്‍ സാബു (അപ്പു -34)വിനെയാണ് ബംഗളൂരുവില്‍ നിന്നു പിടികൂടി നാട്ടിലെത്തിച്ചത്. സമീപവാസിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചതായാണ് പരാതി. ഒരുവര്‍ഷത്തോളമായി കുട്ടി പീഡനത്തിനിരയായി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹിതനായ സാബു ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. ഇയാള്‍ക്ക് രണ്ട് കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. സാബുവിനെതിരേ നേരത്തെ അടൂര്‍ പോലീസ് സ്റ്റേഷനില്‍ കേസുകളുണ്ട്.
Read MoreCategory: Alappuzha
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്:സിബിഐ അന്വേഷണം ഉടൻ ഏറ്റെടുക്കും; സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ് അന്വേഷണം സിബിഐ സംഘം ഉടൻ ഏറ്റെടുക്കും. സാന്പത്തിക കുറ്റാന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹൈക്കോടതി നിർദേശവും സംസ്ഥാന സർക്കാർ തീരുമാനവും പരിഗണിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. നിലവിൽ പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ സിബിഐ ഏറ്റെടുക്കും. നിലവിലെ അന്വേഷണം പോലീസ് തുടരുകയുമാണ്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വീണ്ടും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ പോലീസ് നടത്തിയിട്ടുണ്ട്. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നടപടികൾക്ക് ഫിനാൻസ് എക്സ്പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് എം. കൗളിനാണ് നടപടികളുടെ ചുമതല. പോലീസ് അന്വേഷണത്തിൽ 2000 കോടി രൂപയിലധികം തട്ടിപ്പ് നടന്നതായാണ് വിവരം. 124 കോടി രൂപയുടെ ആസ്തികളാണ് ഉടമകളുടേതായി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കേസ് സിബിഐക്കു വിട്ട സാഹചര്യത്തിൽ തുടർ അന്വേഷണം വരുന്നതിനു മുന്‍പായാണ്…
Read Moreവിഗ്രഹനിർമാണശാല ആക്രമിച്ച് പഞ്ചലോഹവിഗ്രഹം കവർന്ന സംഭവം; സ്ഥാപനത്തിലെ മുൻ ഡ്രൈവർ എവിടെ?
ചെങ്ങന്നൂര്‍: ആയുധങ്ങളുമായി എത്തിയ സംഘം വിഗ്രഹ നിര്‍മാണശാല അക്രമിച്ച് 2.5 കോടിയുടെ പശ്ചലോഹ വിഗ്രഹം കവര്‍ന്ന സംഭവത്തിൽ അന്വേഷണം ഊർജിതം. കാരക്കാട് സ്വദേശിയും സ്ഥാപനത്തില്‍ കഴിഞ്ഞ ഒന്നരമാസമായി ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്നതുമായ യുവാവിന്റെ നേതൃത്വത്തിലാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾക്കും കൂട്ടാളികൾക്കുമായി പോലീസ് തെരച്ചിൽ ആരംഭിച്ചു. മറ്റ് ബാഹ്യ ബന്ധങ്ങള്‍ ഒന്നും തന്നെ സംഭവത്തിനില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ഡിവൈഎസ്പി പി.വി.ബേബി അറിയിച്ചു. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ കാരക്കാട്ടുള്ള തട്ടാവിളയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സിലാണ് സംഭവം. നിരവധി ബൈക്കുകളിലും കാറിലുമായി എത്തിയ മുന്‍ ജീവനക്കാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണം നടത്തിയതെന്ന് ഉടമകള്‍ പറയുന്നു. ഈ സമയം ആറ് ജീവനക്കാര്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. ആയുധങ്ങളുമായി എത്തിയ അക്രമികള്‍ ജീവനക്കാരെയും തടയാനെത്തിയ ഉടമകളെയും…
Read Moreബള്‍ഗേറിയന്‍ ടീമില്‍ ഇടം കണ്ട് കുമ്പനാട്ടു നിന്നൊരു മലയാളി
കോഴഞ്ചേരി: ബള്‍ഗേറിയന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം കണ്ട് കുമ്പനാട് സ്വദേശി. അയർലണ്ടിലെ ബ്ലാഞ്ചസ് ടൗണില്‍ താമസിക്കുന്ന കുമ്പനാട് -കോയിപ്രം മായാലില്‍ വിനു വര്‍ഗീസ്-മോളി ദമ്പതികളുടെ മകന് ഡെല്റി വിനു വര്‍ഗീസിനാണ് (22) ഒരു വിദേശ ക്രിക്കറ്റ് ടീമില്‍ ഇടം കണ്ടെത്താനായത്. ബള്‍ഗേറിയായില്‍ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ ഡെല്റി 130-140 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിയാന്‍ കഴിവുള്ളതിനാല്‍ മീഡിയം ഫാസ്റ്റ് ബൗളറായാണ് ടീമില്‍ ഇടം പിടിച്ചത്. തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം ബള്‍ഗേറിയന്‍ ടീമിനുവേണ്ടിയാണ് കളിച്ചത്. മാള്ട്ടായിക്കെതിരെ റ്റി 20 അന്താരാഷ്ട്ര പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ഡെല്‍റിക്ക് ലഭിച്ചത്. ഡബ്ലിനിലെ സ്വാഡ്സ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി കളിക്കുന്നുണ്ട്. ഡെല്റി ജനിച്ചത് നാട്ടിലാണെങ്കിലും ഒന്നാം ക്ലാസ് മുതല്‍ പഠനം നടത്തുന്നത് അയര്‍ലണ്ടിലാണ്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ വരാറുള്ള ഡെല്റി 2018 ലാണ് അവസാനമായി നാട്ടിലെത്തിയതെന്ന് ഡെല്റിയുടെ അമ്മയുടെ സഹോദരിയുടെ…
Read Moreഎയര്‍പോര്‍ട്ടിലാണ്, പക്ഷേ പൂജാരിയുമാണ്! ചുനക്കരയിൽ പൂജാരി ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയിൽ
ചാരുംമൂട് :എയർപോർട്ടിലാണ്ജോലിയെന്നും പൂജാരി ആണെന്നും കബളിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി വന്ന യുവാവിനെ പോലീസ് പിടികൂടി. വയനാട് കട്ടയാട് തോണിക്കടവ് വീട്ടിൽ ഫൈസൽ (36 )ആണ് കുറത്തികാട് പൊലീസിൻറ്റെ പിടിയിലായത്.ഇയാൾക്കെതിരെ ആൾമാറാട്ടത്തിനും തട്ടിപ്പ് നടത്തിയതിനും പോലീസ് കേസെടുത്തു. ചുനക്കര കോമല്ലൂർ സന്തോഷ് ഭവനിൽ സന്തോഷിൻറ്റെ വീട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഇവിടെ പൂജാരിയായി പൂജ ചെയ്ത് കഴിഞ്ഞ പത്ത് ദിവസമായി കഴിഞ്ഞു വരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഇവരിൽ നിന്നും പണം തട്ടിയെടുത്തെന്നും പോലീസ് പറഞ്ഞു. ചെങ്ങന്നൂരിൽ കൃഷി ജോലികൾ ചെയ്തു വരുകയായിരുന്ന ഫൈസൽ ട്രെയിൻ യാത്രക്കിടയിൽ സന്തോഷിൻറ്റെ മകനുമായി പരിചയപ്പെടുകയും ഇവർ പിന്നീട് സുഹൃത്തുക്കളായെന്നും പോലീസ് പറഞ്ഞു. ഇടക്കിടെ ഇയാൾ ചുനക്കരയിൽ സന്തോഷിൻറ്റെ വീട്ടിൽ വരാറുണ്ടായിരുന്നെന്നും ഹിന്ദുവാണെന്നും പൂജാരിആണെന്നാണ് പറഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ…
Read Moreനൽകുന്ന തുകയുടെ മൂന്നിരട്ടി വ്യാജനോട്ടുകൾ; തിരുവല്ലയിലെ സംഘത്തിന് കോട്ടയത്തും ശൃംഖല
തിരുവല്ല: കുറ്റപ്പുഴ ഹോം സ്റ്റേ കേന്ദ്രീകരിച്ച് നടന്നു വന്ന വ്യാജനോട്ട് നിര്‍മാണക്കേസില്‍ പിടിയിലായവര്‍ക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബന്ധമെന്ന് പോലീസ്. കൊടുങ്ങൂര്‍ സ്വദേശി എം. സജിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വ്യാജനോട്ട് നിര്‍മാണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. ഇന്നലെ നാലു പേര് കൂടി പിടിയിലായി. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കേസിലെ പ്രധാന പ്രതി ശ്രീകണ്ഠപുരം ചെമ്പേലി തട്ടപ്പറമ്പില്‍ വീട്ടില്‍ എസ്. ഷിബു (43), ഷിബുവിന്റെ ഭാര്യ സുകന്യ (നിമിഷ- 31), ഷിബുവിന്റെ സഹോദരന് തട്ടാപ്പറമ്പില്‍ വീട്ടില്‍ എസ്. സജയന് (35) , കൊട്ടരക്കര ജവഹര്‍ നഗര്‍ ഗാന്ധി മുക്ക് ലക്ഷം വീട് കോളനിയില്‍ സുധീര്‍ (40 )എന്നിവരാണ് ഇന്നലെ പിടിയിലായത് . ഷിബുവിന്റെ പിതൃസഹോദര പുത്രന് കാഞ്ഞിരപ്പള്ളി കൊടുങ്ങൂര്‍ തട്ടാപ്പറമ്പില്‍ വീട്ടില്‍ സജി (38)യെ വ്യാഴാഴ്ച അറസ്റ്റു ചെയ്തിരുന്നു. സംഘത്തോടൊപ്പം ഇന്നലെ പിടികൂടിയ രണ്ട്…
Read Moreമോഷണം നടത്തി ജയിൽ പോയി, ജയിലില്‍ നിന്ന് ഇറങ്ങി വീണ്ടും മോഷണം: കടക്കരപ്പള്ളി സെബാസ്റ്റ്യൻ വീണ്ടും ജയിലിലേക്ക്
ചേര്‍ത്തല: ബൈക്ക് മോഷണകേസിലെ പ്രതി പിടിയില്‍. കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് പെരുവേലില്‍ സെബാസ്റ്റ്യന്‍ (40) ആണ് പിടിയിലായത്. ചേര്‍ത്തല മുത്താരമ്മന്‍ കോവിലിനുസമീപം സൂക്ഷിച്ചിരുന്ന ഹോണ്ട ഷൈന്‍ ബൈക്ക് മോഷണസംഭവത്തിലെ പ്രതിയാണ്. പട്ടണക്കാട്, കുത്തിയതോട്, ചേര്‍ത്തല പോലീസ് സ്റ്റേഷനുകളിലെ വിവിധ മോഷണകേസിലെ പ്രതിയാണ്. ശിക്ഷ ലഭിച്ച ഇയാള്‍ ജയിലില്‍ നിന്നിറങ്ങി മോഷണം നടത്തുകയായിരുന്നു. ചേര്‍ത്തല പോലീസ് സ്റ്റേഷന് ഓഫീസര്‍ പി.ശ്രീകുമാര്‍, എസ്ഐ ലൈസാദ് മുഹമ്മദ്, എഎസ്ഐ സലിം, സിപിഒ മാരായ ജിതിന്, വിനു എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Read More“ഐഎസ് ഐ അടയാളമുള്ള ഒരേയൊരു ബാറ്ററി’..! കാലത്തിനും മായ്ക്കാൻ കഴിയാതെ ഒരു ചുവർ പരസ്യം..!
തുറവൂർ: പോയ കാലത്ത് കൂറ്റൻ ഹോർഡിങ്ങുകളും ഫ്ലക്സുകളും ടി.വി പരസ്യങ്ങളുമൊക്കെ പ്രചാരം നേടുന്നതിനു മുമ്പ് മതിലുകളും കെട്ടിടങ്ങളുടെ ചുമരുകളുമായിരുന്നു പരസ്യങ്ങൾക്കായി കമ്പനികൾ ആശ്രയിച്ചിരുന്നത്. തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പരസ്യത്തിനായി തെരഞ്ഞെടുത്തിരുന്ന ചുവരുകളിൽ ഉത്പന്നത്തിന്റെ ചിത്രവും മിഴിവുറ്റ തരത്തിൽ വരച്ചുചേർത്തിരുന്നു.45 വർഷങ്ങൾക്ക് മുമ്പെഴുതിയ അത്തരമൊരു പരസ്യം ഇന്നും മായാതെ നിൽക്കുന്നൊരു ചുമരുണ്ട് കുത്തിയതോട്ടിൽ. 70-80 കാലഘട്ടത്തിൽ പ്രചുര പ്രചാരം നേടിയിരുന്ന തോഷിബ ആനന്ദ് ബാറ്ററിയുടെ പരസ്യം പ്രത്യക്ഷപ്പെട്ട ചുമരാണ് ഇന്നും മായാതെ നിൽക്കുന്നത്. കുത്തിയതോട് ടെലിഫോൺ എക്സ്ചേഞ്ചിന് തെക്ക് വശം നീനാ മൻസിൽ പരേതനായ എ.കെ കുട്ടിമൂസയുടെ കെട്ടിടത്തിലാണ് തോഷിബ ആനന്ദ് ബാറ്ററിയുടെ ഗുണഗണങ്ങൾ വർണ്ണിക്കുന്ന ബാറ്ററി പരസ്യം. ട്രാൻസിസ്റ്റർ റേഡിയോയും ടോർച്ചുകളും വ്യാപകമായി ഉപയോഗിച്ചിരുന്ന കാലഘട്ടമായിരുന്നതിനാൽ ബാറ്ററിക്കുണ്ടായിരുന്ന വിപണിമൂല്യം ഈ പരസ്യത്തിലൂടെ വായിച്ചെടുക്കാം. “ഐഎസ്ഐ അടയാളമുള്ള ഒരേയൊരു ബാറ്ററി” ഇതായിരുന്നു പരസ്യത്തിലെ പ്രധാന വാചകംഇപ്പോൾ ഈ ചിത്രം സമൂഹ…
Read Moreമൊബൈയിൽ ഫോൺ തിരികെ വാങ്ങാൻ ചെന്നപ്പോൾ ശാരീരികമായി കീഴ്പ്പെടുത്തി; വോളിബോള്‍ പരിശീലകനെതിരെ പരാതിയുമായി പെൺകുട്ടി
പത്തനംതിട്ട: വോളിബോള്‍ കളിക്കാരിയായ പതിനെട്ടുകാരിയെ പീഡിപ്പിച്ച പരിശീലകന് അറസ്റ്റില്‍. കൊടുമണ്‍ ഐക്കാട് ചിരണിക്കല്‍ സ്വദേശി പ്രമോദാണ് (36) അറസ്റ്റിലായത്. പത്തനംതിട്ട വനിതാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പരിശീലനത്തിനിടെ മഴ നനയാതിരിക്കാന്‍ ഇരുവരും ഒരിടത്ത് കയറി നിന്നുവെന്നും അപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി പ്രമോദ് പോയെന്നുമാണ് പോലീസിന് പെണ്‍കുട്ടി നല്കിയ മൊഴി. മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ചെന്നപ്പോള്‍ തൊട്ടടുത്തുള്ള ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Read Moreസ്വർണക്കടകളിലെ ജിഎസ്ടി റെയ്ഡ് നിർത്തണമെന്ന് അസോസിയേഷൻ
കായംകുളം:ജി എസ് ടി ഉദ്യോഗസ്ഥർ സ്വർണ വ്യാപാര ശാലകൾ മാത്രം തിരഞ്ഞുപിടിച്ച് നടത്തുന്ന പരിശോധനകൾ നിർത്തിവയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മാർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു. ഇപ്പോൾ നടത്തുന്ന റെയ്ഡുകൾ ജി എസ് ടി നിയമവ്യവസ്ഥയ്ക്ക് എതിരാണെന്നും ജി എസ് ടി കമ്മീഷണറുടെ സ്പെഷ്യൽ സെർച്ച് വാറന്റ് നിലനിൽക്കുന്നതല്ലന്നും അദ്ദേഹം പറഞ്ഞു. വാറ്റ് കാലഘട്ടത്തിലേക്കാൾ കൂടുതൽ നികുതിയാണ് ജി എസ് ടി യിൽ സ്വർണ വ്യാപാരികൾ നൽകുന്നതെന്നും കോവിഡ് 19 പശ്ചാത്തലത്തിൽ വ്യാപാര മാന്ദ്യത്തിൽ നട്ടംതിരിയുന്ന സാഹചര്യത്തിൽ കച്ചവടമില്ലായ്മയാണ് നികുതിവരുമാനത്തിൽ കുറവുണ്ടാകുന്നതെന്നും, കേരളത്തിൽ മാത്രമാണ് ഇത്തരം റെയ്ഡ്കൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്നതിന്റെ പേരിൽ കേരളത്തിലെ വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനം ശരിയല്ല.നിലവിലുള്ള ജി എസ് ടി നിയമം അനുസരിച്ച് ബില്ലുകളും എല്ലാ റിക്കാർഡുകളുമായി സ്വർണാഭരണം കൊണ്ടു…
Read More