ശാരീരിക അവശതയുണ്ടായിട്ടും പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പ്രതിരോധിച്ചു നിന്നു; ചിങ്കണ്ണി സുരേഷിൽ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം; ചെങ്ങന്നൂരിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ…

ചെ​ങ്ങ​ന്നൂ​ർ: ഭ​ർ​ത്താ​വ് വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്ത് ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള യു​വ​തി​യെ പീ​ഡി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. പി​ര​ള​ശ്ശേ​രി ക​ല്ലു​മ​ഠ​ത്തി​ൽ സോ​മ​രാ​ജ​ന്‍റെ മ​ക​ൻ മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി ചീ​ങ്ക​ണ്ണി സു​രേ​ഷി (42) നെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡ​ന​ശ്ര​മ​ത്തി​നി​ടെ യു​വ​തി ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി പി​ൻ​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. പ്ര​തി ശാ​രീ​രി​ക​മാ​യി ക്രൂ​ര​മാ​യ രീ​തി​യി​ൽ ഉ​പ​ദ്ര​വി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പോ​ലീ​സി​നെ ക​ണ്ട​തോ​ടെ അ​ക്ര​മാ​സ​ക്ത​മാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ചെ​ങ്ങ​ന്നൂ​ർ സ്റ്റേ​ഷ​നി​ലെ സി​ഐ ജോ​സ് മാ​ത്യു, എ​സ്ഐ എ​സ്.​വി. ബി​ജു, എ​എ​സ്ഐ അ​രു​ണ്‍ തോ​മ​സ്, എ​സ്ഐ സാ​ബു, ഗി​രീ​ഷ്, സീ​നി​യ​ർ സി​പി​ഒ സി​ജി​റാം, സി​പി​ഒ അ​നി​ൽ , ജൂ​ബി​ൻ, ഹോം​ഗാ​ഡ് ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റ​ൻ​മു​ള, ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി…

Read More

ഒ​ളി​ച്ചോ​ട്ടം സ​ക്സ​സ്! പ​ക്ഷേ, കോ​വി​ഡ് കലക്കി!! ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച് ഓടിയെവരെ  രജിസ്ട്രേഷൻ കേന്ദ്രത്തിലെത്തി പൊക്കി; മല്ലപ്പള്ളിയിലെ സംഭവകഥയിങ്ങനെ…

മ​ല്ല​പ്പ​ള്ളി: ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച് കാ​മു​കി​യു​മാ​യി ഒ​ളി​ച്ചോ​ടി ര​ജി​സ്റ്റ​ർ വി​വാ​ഹ​ത്തി​നു പോ​യ യു​വാ​വി​ന് കോ​വി​ഡ്. വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്ര​മു​ള്ള​പ്പോ​ൾ യു​വാ​വി​നെ ആ​ന​യി​ക്ക​പ്പെ​ട്ട​ത് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക്. മ​ല്ല​പ്പ​ള്ളി പ​രി​യാ​രം സ്വ​ദേ​ശി​യാ​യ യു​വ​സൈ​നി​ക​നാ​ണ് കോ​വി​ഡ് ക​തി​ർ​മ​ണ്ഡ​പ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു വെ​ല്ലു​വി​ളി​യാ​യ​ത്. ജ​മ്മു കാ​ശ്മീ​രി​ൽ നി​ന്നെ​ത്തി നാ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യവെ​യാ​യി​രു​ന്നു ഒ​ളി​ച്ചോ​ട്ടം. അ​തി സാ​ഹ​സി​ക​മാ​യി കാ​മു​കി​യു​മാ​യി ഒ​ളി​ച്ചോ​ടി. 21 കാ​രി​യാ​യ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യും കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​ര​ത്താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് തി​രി​കെ​യെ​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന​ട​ക്കം കേ​സു​ണ്ടെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. പ​റ​ഞ്ഞ സ​മ​യ​ത്ത് യു​വാ​വും യു​വ​തി​യും എ​ത്താ​തെ വ​ന്ന​പ്പോ​ൾ പോ​ലീ​സ് വീ​ണ്ടും വി​ളി​ച്ചു. അ​പ്പോ​ൾ ത​ങ്ങ​ൾ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​കു​ക​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് യു​വാ​വ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ വി​വ​രം പോ​ലീ​സ് അ​റി​യു​ന്ന​ത്. സ്ര​വ​പ​രി​ശോ​ധ​ന​യ്ക്ക്…

Read More

ഏ​ത്ത​ക്കാ​യ​യ്ക്ക്  വി​ല തോ​ന്നും​പ​ടി..! കി​ലോ​ഗ്രാ​മി​ന് 40 -50 രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന ഏ​ത്ത​ക്കു​ല വി​പ​ണി​യി​ലെ​ത്തു​മ്പോ​ള്‍ 60 രൂ​പ മു​ക​ളി​ൽ

കോ​ഴ​ഞ്ചേ​രി: ഇ​ത​ര​നാ​ടു​ക​ളി​ല്‍ നി​ന്നു​ള്ള ഏ​ത്ത​ക്കു​ല​ക​ള്‍ എ​ത്തു​ന്നി​ല്ല, പൊ​തു​വി​പ​ണി​യി​ല്‍ വി​ല തോ​ന്നും​പ​ടി. വ​ഴി​യോ​ര വാ​ണി​ഭം കൂ​ടി നി​ല​ച്ച​തോ​ടെ ഏ​ത്ത​ക്കാ​യ​യ്ക്ക് വ്യാ​പാ​രി​ക​ള്‍ പ്ര​തി​ദി​നം വി​ല കൂ​ട്ടു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​പ്പോ​ഴും ന്യാ​യ​വി​ല ല​ഭി​ക്കു​ന്ന​തു​മി​ല്ല. കി​ലോ​ഗ്രാ​മി​ന് 40 -50 രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന ഏ​ത്ത​ക്കു​ല വി​പ​ണി​യി​ലെ​ത്തു​മ്പോ​ള്‍ കാ​യ കി​ലോ​ഗ്രാ​മി​ന് 60 രൂ​പ മു​ക​ളി​ലേ​ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്. തി​രു​വോ​ണ സ​ദ്യ​യു​ടെ പ്ര​ധാ​ന വി​ഭ​വ​മാ​യ ഉ​പ്പേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന ഏ​ത്ത​ക്കാ​യ്ക്ക് ആ​വ​ശ്യ​ക്കാ​രും ഏ​റി. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഓ​ണ​ക്കാ​ല​ത്ത് റോ​ഡ​രി​കി​ല്‍ വ​ന്‍ തോ​തി​ല്‍ വാ​ഴ​ക്കു​ല​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന് വി​ല​ക്കു​ള്ള​തി​നാ​ല്‍ അ​ന്യ​നാ​ട്ടി​ല്‍ നി​ന്നും നേ​ന്ത്ര​ക്കാ​യ് എ​ത്തു​ന്നു​മി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം വ​നി​ത സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളും മ​റ്റ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ല്‍ ഇ​ല്ല. സ​ഹ​ക​ര​ണ മാ​ര്‍​ക്ക​റ്റു​ക​ളി​ലേ​ക്കും ഏ​ത്ത​ക്കു​ല ആ​വ​ശ്യാ​നു​സ​ര​ണം എ​ത്തു​ന്നി​ല്ല. എ​ല്ലാ മേ​ഖ​ല​യി​ലും മി​ക​ച്ച വ്യാ​പാ​ര​മാ​ണ് ന​ട​ന്നി​രു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ പ​കു​തി ക​ച്ച​വ​ടം പോ​ലും…

Read More

കുടുംബ വഴക്കിനിടെ തീ​പ്പൊ​ള്ള​ലേ​റ്റ ഗൃ​ഹ​നാ​ഥ​ന്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍; തന്നെ ഭാ​ര്യ​ തീവെച്ചെന്നു മൊ​ഴി

തി​രു​വ​ല്ല: കു​ടും​ബ ക​ല​ഹ​ത്തി​നി​ടെ ഗൃ​ഹ​നാ​ഥ​നു പൊ​ള്ള​ലേ​റ്റു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഭാ​ര്യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് പോ​ലീ​സ് അറിയിച്ചു. ഇ​ര​വി​പേ​രൂ​ര്‍ നെ​ല്ലാ​ട് അ​ഭി​ലാ​ഷ് ഭ​വ​നി​ല്‍ സോ​മ​നാ​ണ് (65) പൊ​ള്ള​ലേ​റ്റ​ത്. കു​ടും​ബ​വ​ഴ​ക്കി​നി​ടെ തി​ങ്ക​ളാ​ഴ്ച രാ​ത്രി തീ ​പൊ​ള്ള​ലേ​റ്റ​താ​യും ഭാ​ര്യ​യാ​ണ് തീ ​കൊ​ളു​ത്തി​യ​തെ​ന്നും സോ​മ​ന്‍ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ഭാ​ര്യ രാ​ധാ​മ​ണി (62) നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​ശേ​ഷ​മേ തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കൂ​വെ​ന്നും തി​രു​വ​ല്ല പോ​ലീ​സ് അ​റി​യി​ച്ചു. നേ​ര​ത്തെ​യും ഇ​വ​ര്‍ ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മ​ത്താ​യി​യു​ടെ മ​ര​ണം: കേ​സ് ഡ​യ​റി സി​ബി​ഐക്കു കൈ​മാ​റി; മൃതദേഹം മറവു ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ചാലപ്പള്ളി സ്വദേശി ഹൈക്കോടതിയിൽ

പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ലെ യു​വ​ക​ര്‍​ഷ​ക​ന്‍ പി.​പി. മ​ത്താ​യി വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത സി​ബി​ഐ സം​ഘ​ത്തി​നു കേ​സ് ഡ​യ​റി കൈ​മാ​റി. കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ന്ന ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗ​ത്തി​ല്‍​സ നി​ന്നു്ള്ള കേ​സ് ഡ​യ​റി തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ ഓ​ഫീ​സി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി മു​മ്പാ​കെ എ​ത്തി​യി​ട്ടു​ള്ള ഹ​ര്‍​ജി ഇ​ന്ന് ചീ​ഫ് ജ​സ്റ്റീ​സിന്‍റെ ബ​ഞ്ച് പ​രി​ഗ​ണി​ക്കു​ം. കേ​സ് സി​ബി​ഐ​ക്കു വി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു മ​റ​ച്ചു​വ​ച്ചാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്ന് മ​രി​ച്ച മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബാ​മോ​ള്‍ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം റീ ​പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യം സി​ബി​ഐ മു​മ്പാ​കെ കു​ടും​ബം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഏ​താ​നും ദി​വ​സം കൂ​ടി സി​ബി​ഐ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തി​നാ​ലാ​ണ് മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യാ​ത്ത​തെ​ന്നും കു​ടും​ബം ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ ജൂ​ലൈ 28നു ​മ​രി​ച്ച മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം ഇ​ത്ര​യും ദി​വ​സ​മാ​യി​ട്ടും മ​റ​വു ചെ​യ്യാ​ത്ത​ത് സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​മെ​ന്നും സ​സ്‌​കാ​രം ന​ട​ത്താ​ന്‍…

Read More

തീരദേശമേഖലയിൽ കോവിഡ് നിയന്ത്രണം പ്രഹസനമാകുന്നു; കാ​ഴ്ച​ക്കാ​രാ​യി പോ​ലീ​സും ഉ​ദ്യോ​ഗ​സ്ഥ​രും

അ​ന്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ക്കു​ന്നു. കാ​ഴ്ച​ക്കാ​രാ​യി പോ​ലീ​സും ഉ​ദ്യോ​ഗ​സ്ഥ​രും. പാ​യ​ൽ​ക്കു​ള​ങ്ങ​ര പ​ടി​ഞ്ഞാ​റ് അ​ഞ്ചാ​ലും കാ​വി​ലാ​ണ് യാ​തൊ​രു നി​യ​ന്ത്ര​ണ​വും പാ​ലി​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​നി​ൽ​ക്കു​ന്ന​ത്. ഇ​തി​ന് തൊ​ട്ട​ടു​ത്ത വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ണ്. ഇ​വി​ടെ നി​ന്നു പോ​ലും നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​ഞ്ചാ​ലും കാ​വി​ൽ ണ്ടമ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​ത്തു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ലം പാലിക്കാതെ…സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​തെ പു​ല​ർ​ച്ചെ മു​ത​ൽ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ ത​ടി​ച്ചു​കൂ​ടു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന ആ​ശ​ങ്ക ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ഞ്ചാ​ലും കാ​വ്, കാ​ക്കാ​ഴം പി.​ബി. ജം​ഗ്ഷ​ൻ, വ​ള​ഞ്ഞ​വ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ത്സ്യ ബ​ന്ധ​നം നി​രോ​ധി​ച്ച​ത്. എ​ന്നാ​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തോ​ടെ ഏ​താ​നും ദി​വ​സം മു​ന്പ് പി.​ബി. ജം​ഗ്ഷ​ൻ ഒ​ഴി​കെ​യു​ള്ള മ​റ്റ് ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം പു​ന​രാ​രം​ഭി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി. എ​ന്നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​പ്പെ​ടു​വി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ക്കെ ഇ​വി​ടെ കാ​റ്റി​ൽ​പ്പ​റ​ക്കു​ക​യാ​ണ്. പോ​ലീ​സി​ന്‍റെ​യും ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​ന​മെ​ന്നാ​ണ്ആ​ക്ഷേ​പം. ഈ…

Read More

കോവിഡ് കാലമല്ലേ, ഇങ്ങനെ ചെയ്യുന്നത് തെറ്റാണോ സാർ..!ഹോം ഡെലിവറി ആശയം തുണച്ചില്ല, ബേസിലിപ്പോൾ ജയിലിലാണ്

മ​ണി​മ​ല: മ​ണി​മ​ല​യി​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത് സ​ഞ്ച​രി​ക്കു​ന്ന ബാ​ർ. മ​ണി​മ​ല കോ​ത്ത​ല​പ്പ​ടി ഭാ​ഗ​ത്ത് തൃ​പ്പ​ല്ലി​ക്ക​ൽ ബേ​സി​ൽ ജോ​സ​ഫ് (53)​ ആണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ മ​ണി​മ​ല​യി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​ണ്. ആ​വ​ശ്യ​ക്കാ​ർ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ചു ഇ​യാ​ൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ടു​ക​ളി​ൽ മ​ദ്യം എ​ത്തി​ച്ചു ന​ല്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ബി​വ​റേ​ജ​സി​ൽ നി​ന്നു മ​ദ്യം വാ​ങ്ങി കൂ​ടി​യ വി​ല​യ്ക്കു മ​റി​ച്ചു വി​ല്ക്കു​ക​യാ​ണ് പ​തി​വാ​യി ചെ​യ്തി​രു​ന്ന​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്പ​ത് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ഡ്രൈ ​ഡേ​ക​ളി​ലാ​യി​രു​ന്നു മ​ദ്യ​വി​ല്പ​ന കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ര​ലി​റ്റ​ർ വി​ദേ​ശമ​ദ്യ​ത്തി​ന് ബി​വ​റേ​ജ​സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​തി​നേക്കാ​ൾ 150 മു​ത​ൽ 200 രൂ​പ വ​രെ അ​ധി​ക​മാ​യി ഈ​ടാ​ക്കി​യി​രു​ന്നു. ഇ​തി​നു പു​റമേ ഓ​ട്ടോ​റി​ക്ഷ കൂ​ലി​യും വാ​ങ്ങി​യി​രു​ന്നു. ഓ​ണ​ക്കാ​ല​ത്തെ ക​ച്ച​വ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് മ​ദ്യം വാ​ങ്ങി സ്റ്റോ​ക്ക് ചെ​യ്തി​രു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ചാ​ണ് മ​ദ്യ​ക്കു​പ്പി​ക​ൾ…

Read More

ജാ​ഗ്ര​ത വി​ടാ​തെ കു​റു​പ്പുചേട്ടൻ! കോവിഡ് കാലത്ത് നാട്ടുകാരുടെ സുരക്ഷയ്ക്കായി ചിലവിട്ടത് 5 ലക്ഷം; വ്യാപാരിയുടെ  സന്നദ്ധ  പ്രവർത്തനത്തെ ആദരിച്ച് കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

ചെ​ങ്ങ​ന്നൂ​ർ : ആ​യി​ര​ക്കണ​ക്കി​ന് മാ​സ്കു​ക​ളും സ​ാനി​റ്റൈസർ ഫു​ട്ട് ക​ൺട്രോൾ സ്റ്റാ​ൻ​ഡുക​ൾ, ന​ഗ​ര​ത്തി​ലെ ഓ​ട്ടോ റി​ക്ഷ​ക​ളി​ൽ സേ​ഫ്റ്റി പാ​ർ​ട്ടീ​ഷ​ൻ അ​ട​ക്കം അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണ് ച​ന്ദ്രാ​ശേ​ഖ​ര കു​റു​പ്പ് എ​ന്ന നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട വ്യാ​പാ​രി ശ​ക്തി കു​റു​പ്പ് ചേ​ട്ട​ൻ നടത്തിയത്. ആ​യി​ര​ത്തിൽപ്പരം സ്ത്രീക​ൾ​ക് സൗ​ജ​ന്യ ത​യ്യ​ൽ​പ​ഠ​നം, ബാ​ഗ് നി​ർ​മാ​ണം, കൂ​ണ്‍ കൃ​ഷി​പ​രി​ശീ​ല​നം, നി​ർധന​ർ​ക്ക് 57പ​ശു​ക്ക​ൾ അ​ട​ക്കം ന​ൽ​കി​യു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര നേ​രി​ട്ട് എ​ത്തി ആ​ദ​രി​ച്ചു. ചെ​ങ്ങ​ന്നൂ​രി​ലെ എ​ല്ലാം ഗ​വ​ണ്‍​മെ​ന്‍റ് സ്ഥാ​പ​ങ്ങ​ളു​ടെ മു​ന്നി​ലും സ്വ​ന്ത​മാ​യി രൂ​പ ക​ല്പ​ന ചെ​യ്ത സ്റ്റാ​ൻ​ഡും നോ​ട്ടു​ക​ൾ ശു​ദ്ധീക​രി​ക്കു​ന്ന സം​വി​ധ​ാന​വും ഒ​രുക്കി​യും റീ​ഫി​ൽ ചെ​യ്തും കൊ​ടു​ക്കു​ന്നു. ചെ​ങ്ങ​ന്നൂ​രി​ലെ തി​ര​ക്കു​ള്ള പ്രദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കാ​നു​ള്ള സ്റ്റാ​ൻ​ഡ് കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി ചെ​ങ്ങ​ന്നൂ​ർ യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ന​സ് പൂ​വ​ലം പ​റ​ന്പി​നു കൈ…

Read More

സത്യം ഒളിച്ചിരിപ്പുണ്ടേ പുറത്ത് വരണം;   മത്തായിയുടെ ദുരൂഹമരണം; റീ പോസ്റ്റ്മോർട്ടം  നടത്താൻ സാധ്യത…

പ​ത്ത​നം​തി​ട്ട: പ്രി​യ​പ്പെ​ട്ട​വ​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ൽ ഷീ​ബാ​മോ​ൾ കാ​ത്തി​രി​പ്പ് തു​ട​ങ്ങി​യി​ട്ട് ഒ​രു​മാ​സം തി​ക​യാ​ൻ ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി മാ​ത്രം. മൃ​ത​ദേ​ഹ​വു​മാ​യു​ള്ള ഈ ​കാ​ത്തി​രി​പ്പി​നു നേ​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റെ ഉ​യ​ർ​ന്ന​പ്പോ​ഴും ഷീ​ബാ​മോ​ൾ പ​ത​റി​യി​ല്ല. ഒ​ന്നേ പ​റ​യാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ – ഈ ​ഒ​രു അ​വ​സ്ഥ ഇ​നി മ​റ്റൊ​രാ​ൾ​ക്ക് ഉ​ണ്ടാ​ക​രു​ത്, പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ടെ ക​ണ്‍​മു​ന്പി​ൽ​വ​ച്ച് അ​വ​രു​ടെ പി​താ​വി​നെ പി​ടി​ച്ചു കൊ​ണ്ടു​പോ​കു​ക, പെ​റ്റു​വ​ള​ർ​ത്തി​യ വ​യോ​ധി​ക​യാ​യ മാ​താ​വി​നെ ത​ള്ളി​മാ​റ്റു​ക….. പ്രി​യ​പ്പെ​ട്ട​വ​ന്‍റെ ജീ​വ​നു വി​ല​യി​ട്ട​വ​രെ അ​ങ്ങ​നെ​യ​ങ്ങു വെ​റു​തെ​വി​ടി​ല്ല.ഈ ​ഉ​റ​ച്ച തീ​രു​മാ​ന​ത്തി​നാ​ണ് 28ന് ​ഒ​രു​മാ​സം തി​ക​യു​ന്ന​ത്. അന്വേഷണം വഴിത്തിരിവിൽചി​റ്റാ​റി​ലെ യു​വ​ക​ർ​ഷ​ക​ൻ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ഇ​ന്ന് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വി​ലാ​ണ്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ ഇ​രി​ക്കു​ന്പോ​ൾ ത​ന്നെ ഒ​രു കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങാ​ൻ ക​ഴി​യു​ക​യെ​ന്ന​ത് സി​ബി​ഐ​യെ സം​ബ​ന്ധി​ച്ച് ച​രി​ത്ര സം​ഭ​വ​മാ​കും. മ​രി​ച്ച് 25 ാംദി​വ​സ​മാ​ണ് മ​ത്താ​യി​യു​ടെ കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റി ഉ​ത്ത​ര​വ് വ​ന്ന​ത്. വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലാ​ണ്…

Read More

സ്വ​കാ​ര്യ മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് സ്ഥാ​പ​ന​ത്തി​ലെ തട്ടിപ്പ്; പി​ടി​യി​ലാ​യ​ത് ഇ​റാ​ന്‍ പൗ​ര​ന്‍; അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കും

തി​രു​വ​ല്ല: സ്വ​കാ​ര്യ മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് സ്ഥാ​പ​ന​ത്തി​ല്‍ ത​ട്ടി​പ്പി​നു ശ്ര​മി​ച്ച​തി​ന് പി​ടി​യി​ലാ​യ ഇ​റാ​നി​യ​ന്‍ പൗ​ര​നെ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ്. ടെ​ഹ്്‌​റാ​നി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ സൊ​റാ​ദാ​ണ് ഇ​ന്ന​ലെ തി​രു​വ​ല്ല​യി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. സൊറാ​ദ് ഘോ​ലി​പോ​ള്‍ എ​ന്നാ​ണ് ഇ​യാ​ളു​ടെ മു​ഴു​വ​ന്‍​പേ​ര്.മ​ല​യാ​ളം വ്യ​ക്ത​മാ​യി സം​സാ​രി​ക്കു​ന്ന ഇ​യാ​ള്‍ സ​മാ​ന​രീ​തി​യി​ലു​ള്ള ത​ട്ടി​പ്പ് പ​ല സ്ഥ​ല​ങ്ങ​ളി​ലും ന​ട​ത്തി​യി​ട്ടു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. തി​രു​വ​ല്ല​യി​ലെ മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് സ്ഥാ​പ​ന​മാ​യ അ​ഹ​ല്യ​മ​ണി​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ എ​ത്തി​യ ഇ​യാ​ളെ ജീ​വ​ന​ക്കാ​രു​ടെ അ​വ​സോ​ര​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ കു​ടു​ക്കു​ക​യാ​യി​രു​ന്നു. 1000 യു​എ​സ് ഡോ​ള​ര്‍ മാ​റി​ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്ഥാ​പ​ന​ത്തി​ല്‍ വ​ന്ന​ത്. 50 യു​എ​സ് ഡോ​ള​റും 50 ഡോ​ള​റി​ന്‍റെ ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി​യു​മാ​ണ് ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നി​ടെ കു​റ​ച്ചു പ​ണം ദി​ര്‍​ഹ​മാ​ക്കി ന​ല്‍​കു​മോ​യെ​ന്നും ചോ​ദി​ച്ചു. അ​വി​ടെ​നി​ന്ന് ദി​ര്‍​ഹ​ത്തി​ന്‍റെ ഒ​രു കെ​ട്ട് വാ​ങ്ങി ഇ​യാ​ള്‍ പ​രി​ശോ​ധി​ക്കാ​നും തു​ട​ങ്ങി. ദി​ര്‍​ഹം എ​ണ്ണു​ന്ന​തി​ലെ പ്ര​ത്യേ​ക​ത തോ​ന്നി സ്ഥാ​പ​ന ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ചു. തി​രു​വ​ല്ല എ​സ്‌​ഐ സ​ലി​മി​ന്റെ സ​ലി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍…

Read More