തുറവൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഴവർഗങ്ങൾ അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ആക്ഷേപം. പല ഭക്ഷ്യ സാധനങ്ങൾക്കും വിപണി വിലയേക്കാൾ ഇരട്ടിയിലധികം വില ഈടാക്കുന്നതായും ഉപഭോക്താക്കൾ പറയുന്നു. പഴം, പച്ചക്കറി വിപണികളിൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് വില വർധിപ്പിക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. കർക്കിടക വാവ് പ്രമാണിച്ച് ഇക്കുറി പൊതുവായി ബലിതർപ്പണച്ചടങ്ങുകൾ ഒഴിവാക്കിയ സാഹചര്യത്തിൽ ആവശ്യമായ സാധനങ്ങൾ വാങ്ങാൻ കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഗ്രാമീണ മേഖലകളിലെ ചെറുകിട കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ എത്തുന്നവരാണ് ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത്. മേഖലയിലെ പൊതുമാർക്കറ്റുകളിൽ പലതും അടഞ്ഞു കിടക്കുന്നതും വില വർധനയ്ക്ക് കാരണമാകുന്നുണ്ട്. എന്നാൽ നിശ്ചിത സമയം മാത്രം വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനാൽ വലിയ ജനത്തിരക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്. അതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. പോലീസ് നിയന്ത്രണങ്ങൾ റോഡിൽ മാത്രമാകുന്നതിനാൽ കച്ചവടസ്ഥലങ്ങളിലേക്ക് പോലീസിന്റെ ശ്രദ്ധ പതിയുന്നില്ലെന്നും ജനങ്ങൾ…
Read MoreCategory: Alappuzha
നാലു വർഷത്തിനു ശേഷം വട്ടപ്പായിത്ര പത്തേക്കറിൽ പ്രതീക്ഷകളുടെ വിത്തെറിഞ്ഞ് കർഷകർ
അന്പലപ്പുഴ: നാലു വർഷത്തിനു ശേഷം വട്ടപ്പായിത്ര പാടശേഖരത്ത് വിത്തെറിഞ്ഞു. കഞ്ഞിപ്പാടത്തെ10 ഏക്കറുള്ള ഈ പാടശേഖരത്ത് ഒന്‍പത് കർഷകരാണുള്ളത്. കൃഷിച്ചെലവ് വളരെ കൂടുതലായതോടെയാണ് നാല് വർഷം മുന്‍പ് കൃഷി നിർത്തിയത്. ഇപ്പോൾ സമീപത്തെ കാട്ടുകോണം പാടശേഖര സമിതി പെട്ടിയും പറയും നൽകിയതോടെയാണ് ഇത്തവണ കൃഷിയിറക്കാൻ കർഷകർ തീരുമാനിച്ചത്. അന്പലപ്പുഴ വടക്ക് കൃഷി ഭവന്റെ സഹായവും കർഷകർക്ക് ലഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗം എ.രജിത, പഞ്ചായത്തംഗം സി. പ്രദീപ് എന്നിവർ ചേർന്ന് ആദ്യ വിത്തെറിഞ്ഞു.
Read Moreനല്ല മാതൃക..! എ പ്ലസ് ജേതാക്കൾക്ക് മാസ്ക് അണിയിച്ച് അനുമോദനം നൽകി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്
അമ്പലപ്പുഴ: വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ എസ്എസ്എൽസി, പ്ലസ് ടു പരിക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർഥികളെ മാസ്ക് നൽകി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.ആർ. കണ്ണന്റെ നേതൃത്വത്തിൽ എൻ 95 മാസ്ക് അണിയിച്ചും പുസ്തകം നൽകിയുമാണ് കുട്ടികളെ അനുമോദിച്ചത്. നിസാർ വെള്ളാപ്പള്ളി, നെജിഫ് അരീശേരി, നിസാർ വണ്ടാനം എന്നിവരും ഒപ്പം മുണ്ടായിരുന്നു.
Read Moreപത്തനംതിട്ട കുമ്പഴ ക്ലസ്റ്ററില്‍ അതിവേഗ രോഗവ്യാപനം; നഗര പരിധി മുഴുവന്‍ കണ്ടെയ്ന്മെന്റ് സോൺ
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് സമ്പര്‍ക്കവ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ഏറ്റവുമധികം ആളുകളില്‍ രോഗം പടര്‍ന്നിരിക്കുന്നത് പത്തനംതിട്ടയിലെ കുമ്പഴ കുലശേഖരപതി കേന്ദ്രീകരിച്ച് രൂപംകൊണ്ട് ക്ലസ്റ്ററില്‍. കഴിഞ്ഞ 12 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ക്ലസ്റ്ററില്‍ രോഗികളുടെ എണ്ണം 128 ആണ്്. പത്തനംതിട്ട ജില്ലയില്‍ ഇന്നലെവരെ 206 രോഗികളാണ് സമ്പര്‍ക്കത്തിലൂടെ ഉണ്ടായിട്ടുള്ളത്. ഇതില്‍ 62 ശതമാനവും പത്തനംതിട്ട നഗരപരിധിയിലെ കുമ്പഴ, കുലശേഖരപതി ക്ലസ്റ്ററില്‍ നിന്നാണ്. ഇന്നലെ 57 പേരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോള്‍ ഇതില്‍ 50 പേരും കുലശേഖരപതി, കുമ്പഴ കേന്ദ്രീകരിച്ചുണ്ടായ ക്ലസറ്ററില്പെട്ടവരാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 44 പേരുടെയും ഫലം ആര്‍ടിപിസിആര്‍ ടെസ്റ്റിലൂടെയാണ് പോസിറ്റീവായത്. ആറുപേര്‍ക്ക് ആന്റിജെന്‍ പരിശോധനയായിരുന്നു. കോട്ടാങ്ങല്‍ വായ്പൂരില്‍ കഴിഞ്ഞ ശനിയാഴ്ച രോഗം സ്ഥിരീകരിച്ചയാളില്‍ രണ്ടുപേരിലേക്കും അടൂര്‍ ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറില്‍ നിന്ന് ഒരാളിലേക്കും രോഗം പടര്‍ന്നിട്ടുണ്ടെന്ന് ഇന്നലെ സ്ഥിരീകരിച്ചു. തിരുവല്ലയില്‍ സമ്പര്‍ക്കവ്യാപനം ഒരു വൈദികനിലും സ്ഥിരീകരിച്ചു. ഇന്നലെ…
Read Moreവകമാറ്റിയതെങ്ങോട്ട് പോയി; വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്. കണിച്ചുകുളങ്ങരയിലെ വസതിയിലാണ് ചോദ്യം ചെയ്യുന്നത്. ജൂലൈ എട്ടിന് കേസ് പരിഗണിച്ച ഹൈക്കോടതി കേസിൽ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിരുന്നു. ഈ സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് നടപടി. തനിക്കെതിരായായ അന്വേഷണം ശരിയല്ലെന്ന വാദം വെള്ളാപ്പള്ളി അന്ന് കോടതിയിൽ ഉന്നയിച്ചെങ്കിലും ഇത് കോടതി തള്ളിയിരുന്നു. 1997-98ല്‍ കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്സിബിഷനും പിരിവും നടത്തി. എന്നാൽ പിന്നീട് കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന് വകമാറ്റിയെന്നാണ് പരാതി. എസ്എൻ ട്രസ്റ്റ്…
Read Moreകോവിഡ് ഫലം വരുന്നതിനു മുമ്പ് മൃതദേഹം വിട്ടുകൊടുത്തു; പ്രദേശവാസികൾക്കിടയിൽ പരിശോധനയ്ക്കു തീരുമാനം; വിശദീകരണം തേടി സർക്കാർ
കോഴഞ്ചേരി: കോവിഡ് പരിശോധനാഫലം വരുന്നതിനുമുന്പ് ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നു മൃതദേഹം വിട്ടുനൽകിയ സംഭവത്തിൽ സർക്കാർ വിശദീകരണം തേടി. ഇതുമായി ബന്ധപ്പെട്ട് ഡിഎംഒ ഇന്ന് റിപ്പോർട്ട് നൽകും. ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്ന് നാറാണംമൂഴി സ്വദേശിയായ വീട്ടമ്മയുടെ മൃതദേഹമാണ ്കഴിഞ്ഞയാഴ്ച കോവിഡ് പരിശോധനാഫലം വരുന്നതിനു മുന്‍പ് വിട്ടുനൽകിയത്. ഫലം നെഗറ്റീവാണെന്നു പറഞ്ഞാണ് മൃതദേഹം വിട്ടുനൽകിയത്. എന്നാൽ ഫലം വന്നപ്പോൾ പോസിറ്റീവാണെന്ന പ്രചാരണമുണ്ടായതോടെയാണ് വിവാദമായത്. യഥാർഥ ഫലം പുറത്തുവിടാൻ ആരോഗ്യവകുപ്പ് തയാറാകാത്തതാണ് ആശങ്ക പരത്തിയത്. ഇതോടെ വിഷയം ആശുപത്രി ജീവനക്കാർ തന്നെ ആരോഗ്യമന്ത്രിയുടെ അടക്കം ശ്രദ്ധയിൽ കൊണ്ടുവന്നു. മൃതദേഹം കൈകാര്യം ചെയ്ത ഒരു ആശുപത്രി ജീവനക്കാരനെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. മൃതദേഹം പതിവുരീതിയിലാണു സംസ്കരിച്ചത്. ഇതോടെ പ്രദേശവാസികളും ആശങ്കയിലായി. ആശങ്ക അകറ്റാനായി നാറാണംമൂഴിയിലെ ബന്ധപ്പെട്ട വാർഡിൽ ആന്റിജൻ പരിശോധന അടക്കം നടത്താനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. ബന്ധുക്കളുടെയും പ്രദേശവാസികളുടെയും ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട്…
Read Moreകരസേന, എൻസിസി ഓഫീസുകളിൽ നിന്നാണെന്ന് പറഞ്ഞ് വ്യാപാരസ്ഥാപനങ്ങളിലേക്ക് ഫോണ്‍വിളിച്ച് സാധനങ്ങൾ ബുക്ക് ചെയ്യും; പിന്നീട് നടക്കുന്ന തട്ടിപ്പ് രീതികൾ ഇങ്ങനെ…
പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിൽ വീണ്ടും സജീവമാകുന്നു. കരസേന, എൻസിസി ഓഫീസുകളിൽ നിന്നാണെന്ന് പറഞ്ഞ് വ്യാപാര സ്ഥാപനങ്ങളിലേക്ക് ഫോണ്‍ വിളിക്കുന്ന സംഘം സാധനങ്ങൾ ഓർഡർ ചെയ്യുകയാണ് പതിവ്. പണം അയയ്ക്കുന്നതിനു വേണ്ടി ഇവർ അക്കൗണ്ട് നന്പറും എടിഎം കാർഡിന്റെ കോപ്പിയും വാട്സ് ആപ്പുവഴി ആവശ്യപ്പെടും. തുടർന്ന് വ്യാപാരിയിൽ നിന്ന് പാസ് വേർഡ് കൂടി വാങ്ങി അക്കൗണ്ടിൽ ഉള്ള പണം മുഴുവനും തട്ടിയെടുക്കുന്ന രീതിയാണ് ഇവർ ചെയ്തു വരുന്നത്. ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് അറിവില്ലാത്തവരാണ് ഇവരുടെ കെണിയിൽ കുടുങ്ങുന്നത്. മുന്‍പും സമാനമായ നിരവധി കേസുകൾ കേരളത്തിൽ പല ഭാഗത്തും ഉണ്ടായതായി കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് ് നവാസ് തനിമ അറിയിച്ചു. ഇതു സംബന്ധിച്ച് പത്തനംതിട്ട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം പത്തനംതിട്ട തനിമ ഹോട്ടലിൽ വിളിച്ച്…
Read Moreസമ്പര്‍ക്കവ്യാപനം അതിരൂക്ഷം; ഉറവിടം അറിയാത്തവർ ഏറെ ; പത്തനംതിട്ടയിൽ ഇതുവരെ 129 രോഗികൾ
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് സമ്പര്‍ക്കവ്യാപനം കൂടുതല്‍ പ്രദേശങ്ങളിലേക്ക്. പത്തനംതിട്ട കുലശേഖരപതിയിലെ രോഗബാധിതരുമായി ബന്ധപ്പെട്ട സമ്പര്‍ക്കപ്പട്ടികയില്‍ 18 പേരില്‍ കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ പത്തുദിവസങ്ങള്‍ക്കുള്ളില്‍ കുലശേഖരപതി സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം 80ലെത്തി. ഇവരില്‍ ചിലര്‍ പത്തനംതിട്ടയ്ക്കു പുറത്തുള്ളവരാണ്. കടമ്മനിട്ട, റാന്നി, ചെറുകോല്‍, ചെന്നീര്‍ക്കര ഭാഗങ്ങളിലേക്ക് ഇവരില്‍ നിന്നു കോവിഡ് പടര്‍ന്നിട്ടുണ്ട്. പത്തുദിവസം മുമ്പ് പത്തനംതിട്ട കുലശേഖരപതി ഭാഗത്ത് ഒരാളും പിന്നാലെ രണ്ടുപേരുമാണ് രോഗബാധിതരായി ആദ്യം കണ്ടെത്തിയത്. ഇവരില്‍ നിന്നു രോഗബാധിതരായവരില്‍ രാഷ്ട്രീയ നേതാക്കള്‍, വ്യാപാരികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നീണ്ട നിരയുണ്ട്. സമ്പര്ക്കരോഗബാധിതരുമായി ബന്ധപ്പെട്ട അടുത്ത പട്ടികയും പുറത്തിറങ്ങി. അടുത്തഘട്ടത്തിലേക്കും തീവ്രമായ രീതിയില്‍ തന്നെ രോഗം പടരുന്നതിന്റെ സൂചനയാണ് കണ്ടുവരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇന്നലെ പത്തനംതിട്ടയ്ക്കു പുറത്ത് സമ്പര്‍ക്കരോഗം സ്ഥിരീകരിച്ചവരില്‍ അയിരൂരില്‍ ഉറവിടം വ്യക്തമാകാതെ ഒരു അധ്യാപകനുണ്ട്. കോവിഡ് പോസിറ്റീവായ അടൂര്‍ ജനറല്‍…
Read Moreകോവിഡ് കാലത്തും മലയാളിക്കു ഹരമായ് ഡ്രാഗൺ മധുരം; പാതയോരങ്ങളിൽ കച്ചവടം പൊടിപൊടിക്കുന്നു
ഡൊമനിക് ജോസഫ് മാന്നാർ: പോഷകസമൃദ്ധമായതും വിദേശിയുമായ ഡ്രാഗണ്‍ പഴങ്ങളാണ് ഇപ്പോൾ വഴിയോരകച്ചവടത്തിലെ പഴങ്ങൾക്കിടയിൽ പ്രധാന സ്ഥാനം പിടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളിൽ ഇവയുടെ കച്ചവടം പൊടിപൊടിക്കുകയാണ്.മാംസളമായ ചെറുമധുരത്തോടു കൂടിയ രുചിയാണ് ഈ പഴത്തെ മലയാളിക്കും പ്രയിങ്കരമാക്കിയിരിക്കുന്നത്. തുടക്കത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഈ പഴം ഇപ്പോൾ ഇവിടെതന്നെ വ്യാപകമായിട്ടുണ്ട്. കൈതച്ചക്കയുടെ ഏകദേശ രൂപവും സമാനമായ മുള്ളോടുകൂടിയ പുറാവരണവുമാണ് ഈ പഴത്തിന്റെ ആകർഷണം. വെള്ള, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണെങ്കിലും നമുക്ക് ഇവിടെ ചുവപ്പ് നിറമുള്ള പഴമാണ് സുലഭമായി ലഭിക്കുന്നത്. കിലോയ്ക്ക് 200 മുതൽ 250 രൂപാ വരെയാണ് വില.കോവിഡ് കാലമാണെങ്കിലും ഈ പഴത്തിന് നല്ല ഡിമാന്റുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
Read Moreപ്രതിഫലം കുറയ്ക്കണമെന്ന് അവരോട് ആവശ്യപ്പെടാനാകില്ല; പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേത് അപ്രായോഗികമായ ആവശ്യം; പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് കെ.ബി ഗണേഷ് കുമാർ
പത്തനാപുരം: അഭിനേതാക്കളുടെ പ്രതിഫലം കുറയ്ക്കാന്‍ താരസംഘടനയായ അമ്മ തീരുമാനിച്ചിട്ടില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ്കുമാര് എംഎല്‍എ. സംഘടനയിലുള്ളവരുടെ പ്രതിഫലം കുറയ്ക്കണമെന്ന് അവരോട് ആവശ്യപ്പെടാനാകില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേത് അപ്രായോഗികമായ ആവശ്യമാണ്. പ്രതിഫലം കുറയ്ക്കാന്‍ അമ്മ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.തുച്ഛമായ വേതനം കൈപ്പറ്റുന്നവരാണ് അഭിനേതാക്കളില്‍ അധികവും. ഇവരുടെ വേതനം കുറയ്ക്കണമെന്ന് പറയാനാകില്ല. താരങ്ങളും,നിര്‍മ്മാതാക്കളും തമ്മിലുണ്ടാക്കുന്ന കരാറില്‍ അവര്‍ തന്നെയാണ് വേതനം അംഗീകരിക്കുന്നത്.അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നത് സത്യമാണ്. എന്നാല്‍ ഈ നോട്ടീസില്‍ പറയുന്നത് നിര്‍മ്മാതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ സഹകരിക്കണമെന്ന് മാത്രമാണ്.കൃത്യമായ സമയത്ത് ഷൂട്ടിംഗിനെത്തണമെന്നാണ് ഇതിലൂടെ വ്യക്തമാക്കിയതെന്നും ഗണേഷ്കുമാര് പത്തനാപുരത്ത് പറഞ്ഞു.
Read More