കി​ട്ടാ​ത്ത കു​ടി​വെ​ള്ള​ത്തി​ന് ര​ണ്ടു​ല​ക്ഷ​ത്തി​ന്‍റെ‍ ബി​ല്‍; വാ​ട്ട​ര്‍ അ​ഥോ​റി​റ്റിയുടെ ക്രൂരത പ​ച്ച​-ചെ​ക്കി​ടി​ക്കാ​ട് സെന്‍റ് സേ​വ്യേ​ഴ്സ് എ​ല്‍​പി സ്കൂളിലെ കുട്ടികളോട്…

എ​ട​ത്വ: കു​രു​ന്നുകു​ട്ടി​ക​ളോ​ടും ക്രൂ​ര​ത​യു​മാ​യി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍. പ​ച്ച​-ചെ​ക്കി​ടി​ക്കാ​ട് സെന്‍റ് സേ​വ്യേ​ഴ്സ് എ​ല്‍​പി സ്കൂ​ളി​ലെ വെ​ള്ള​ത്തി​ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ട​യ്ക്കാ​ന്‍ ന​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത് 2,02,781 രൂ​പ​യാ​ണ്. എ​ന്നാ​ല്‍ സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് പ​റ​യു​ന്ന​ത് വ​ര്‍​ഷ​ങ്ങ​ളാ​യി ല​ഭി​ക്കാ​ത്ത കു​ടി​വെ​ള്ള​ത്തി​നാ​ണ് ഈ ​ബി​ൽ ന​ല്‍​കി​യി​രി​ക്കു​ന്ന​ത് എ​ന്നാ​ണ്. 2019 ഓ​ഗ​സ്റ്റ് ഏ​ഴി​ന് മാ​നേ​ജ​ര്‍​ക്കു ന​ല്‍​കി​യ നോ​ട്ടീ​സി​ല്‍ 14,304 രൂ​പ കു​ടി​ശി​ഖ അ​ട​യ്ക്കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. ഇ​ത്ര​യും തു​ക വ​ന്ന​തോ​ടെ മാ​നേ​ജ്മെ​ന്‍റ് പ​രാ​തി ന​ല്‍​കിയെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല. വീ​ണ്ടും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ 2019 ഡി​സം​ബ​റി​ല്‍ 16,804 രൂ​പ അ​ട​യ്ക്കാ​നാ​യി നോ​ട്ടീ​സ് ന​ല്‍​കി. വീ​ണ്ടും പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പ​രി​ഗ​ണി​ക്കാ​തെ 2020 ഫെ​ബ്രു​വ​രി​യി​ല്‍ തു​ക വ​ര്‍​ധി​പ്പി​ച്ച് 17,887 രൂ​പ അ​ട​യ്ക്കാ​ന്‍ നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് അ​ദാ​ല​ത്തി​ല്‍ പ​രാ​തി സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും അ​ദാ​ല​ത്ത് ന​ട​ക്കാ​തെ മാ​റ്റിവ​ച്ചു. അ​താ​ണ് ഇ​പ്പോ​ള്‍ 2,02,781 രൂ​പ ആ​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ വ​ര്‍​ഷ​ങ്ങ​ളാ​യി വെ​ള്ളം ല​ഭി​ക്കാ​ത്ത നി​ര​വ​ധി പേ​ര്‍​ക്ക് അ​മി​ത​ബി​ൽ…

Read More

ആശങ്കപ്പെടേണ്ടതില്ല, ജാഗ്രത കൈവെടിയരുത്; ചികിത്സയിലിരുന്ന രോ​ഗി​ക്ക് കോ​വി​ഡ്; ആലപ്പുഴ മെഡിക്കൽ കോ​ളജിൽ അഞ്ചു ഡോ​ക്ട​ർ​മാ​ർ ഉൾപ്പെടെ 21 പേർ ക്വാറന്‍റൈനിൽ

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ അ​ഡ്മി​റ്റ് ആ​യി​രു​ന്ന രോ​ഗി​ക്ക് കോ​വി​ഡ്. ഡോ​ക്ട​ർ​മാ​ര​ട​ക്കം നി​ര​വ​ധി പേ​ർ ക്വാ​റ​ന്‍റൈനി​ൽ. മു​ഹ​മ്മ സ്വ​ദേ​ശി​യാ​യ 50 വ​യ​സു​കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ 21 നാ ണ് ഇ​ദ്ദേ​ഹ​ത്തെ മെ​ഡി​സി​ൻ വി​ഭാ​ഗം പ​തി​നാ​ലാം വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​ പി​ന്നീ​ട് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നുശേ​ഷം ഇ​ദ്ദേ​ഹ​ത്തെ കോ​വി​ഡ് വാ​ർ​ഡി​ലേ​ക്കു മാ​റ്റി. ഇവിടെ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നാ​ലു രോ​ഗി​ക​ളും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ക്വാ​റ​ന്‍റൈനി​ൽ പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.​ ഇ​തു കൂ​ടാ​തെ രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട അഞ്ചു ഡോ​ക്ട​ർ​മാ​ർ, ആറു ന​ഴ്സു​മാ​ർ, നാലു ഹൗ​സ് സ​ർ​ജ​ൻ​മാ​ർ, മൂന്നു അ​റ്റ​ന്‍ഡർമാ​ർ, ഇ​സിജി ടെ​ക്നീ​ഷ്യ​ൻ, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, റേ​ഡി​യോ​ഗ്രാ​ഫ​ർ എ​ന്നി​വ​ര​ട​ക്കം മ​റ്റ് 21 പേ​രും ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി. രോ​ഗി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​തി​നാ​ലാം വാ​ർ​ഡ് അ​ണു​വി​മു​ക്ത​മാ​ക്കി. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ…

Read More

തുപ്പല്ലേ, തോറ്റുപോകും; നാ​ലും​കൂ​ട്ടി മു​റു​ക്കി, നാ​ടാ​കെ തു​പ്പി തോ​ൽ​പ്പി​ച്ചേ അ​ട​ങ്ങു​വെ​ന്ന വാ​ശി​യി​ൽ ചില​ ‘വി​ദ്വാ​ൻ​മാ​ർ..!’

ഹ​രി​പ്പാ​ട്: കൊ​വി​ഡ് മ​ഹാ​മാ​രി ഭീ​തി വി​ത​ച്ച് സ​മൂഹ​വ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ-​പൊ​ലീ​സ്- റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​വാ​ൻ അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ക്കു​ന്പോൾ ഒ​രു സം​ഘം വി​ദ്വാ​ൻ​മാ​ർ ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ മു​ഖാ​വ​ര​ണം ക​ഴു​ത്തി​ലേ​ക്ക് താ​ഴ്ത്തി എ​ത്ര ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യാ​ലും ത​ങ്ങ​ൾ തു​പ്പി തോ​ൽ​പ്പി​ച്ചേ അ​ട​ങ്ങു​വെ​ന്ന വാ​ശി​യി​ലാ​ണ്.​ വെ​റ്റി​ല മു​റു​ക്കു​ന്ന​വ​രി​ൽ ചി​ല​രാ​ണ് വി​ല്ല​ന്മാ​രാ​യി മാ​റു​ന്ന​ത്.​ഇ​വ​രി​ലേ​റെ​യും മ​ധ്യ​വ​യ​സ്ക​രും ചെ​റു​പ്പ​ക്കാ​രു​മാ​ണെ​ന്ന​താ​ണ് ഏ​റെ അ​ത്ഭു​തം. ​കൊ​വി​ഡ് കാ​ല​മാ​ണെ​ന്നോ ക​ണ്ടെ​യ്ൻമെന്‍റ് സോ​ണാ​ണെ​ന്നോ വ​ക വ​യ്ക്കാ​തെ​യാ​ണ് ഇ​വ​രു​ടെ പെ​രു​മാ​റ്റം.​മു​റു​ക്കാ​ൻ വി​ൽ​ക്കു​ന്ന ചി​ല ക​ട​ക​ളി​ൽ അ​വി​ടെ​ത്ത​ന്നെ നി​ന്നു മു​റു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.​ നാ​ലും കൂ​ട്ടി മു​റു​ക്കി​യ ശേ​ഷം ചി​ല​ർ ക​ട​യു​ടെ ചു​റ്റും അ​തി​ലു​പ​രി റോ​ഡി​ലും തു​പ്പി ന​ട​ക്കും.​ കൊ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ചി​ല ക​ച്ച​വ​ട​ക്കാ ർ ​മു​റു​ക്കാ​ൻ പൊ​തി​യാ​ക്കി​യാ​ണ് ന​ൽ​കു​ന്ന​ത്. 10,20 രൂ​പ ക​ണ​ക്കി​ലാ​ണ് പൊ​തി​ക​ൾ.​ മൂ​ന്നു വെ​റ്റി​ല​യും ചു​ണ്ണാ​മ്പും പ​കു​തി അ​ട​യ്ക്കാ…

Read More

തു​റ​വൂ​ർ സ്വ​ദേ​ശി​യെ ര​ക്ഷി​ച്ചി​ല്ലേ​ൽ സി​പി​എ​മ്മി​നു പ​ണി​കി​ട്ടും? ചിലപ്പോൾ മന്ത്രിസഭയ്ക്ക് വരെ കോട്ടം തട്ടിയേക്കും; സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് അ​ന്വേ​ഷ​ണം പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​യി​ലേ​ക്ക് നീളുമ്പോൾ പാർട്ടി ഭയക്കുന്നതിന്‍റെ കാരണം ഇങ്ങനെ…

തു​റ​വൂ​ർ: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് അന്വേ​ഷ​ണം പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​യി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​ൻ വ​ന്പ​ന്മാ​ർ രം​ഗ​ത്തി​റ​ങ്ങി​യെ​ന്നു സൂ​ച​ന. പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി അ​ന്വ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യാ​ൽ സം​സ്ഥാ​ന​മ​ന്ത്രി സ​ഭ​യെ​ത്ത​ന്നെ പി​ടി​ച്ചു​കു​ലു​ക്കു​മെ​ന്ന​തി​നാ​ൽ എ​ന്തു വി​ല കൊ​ടു​ത്തും അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. മു​ഖ്യ​മ​ന്ത്രി​യു​മാ​യി പ​തി​നെ​ട്ടു വ​ർ​ഷ​ത്തെ ബ​ന്ധ​മു​ണ്ടെ​ന്നു ഇ​ദ്ദേ​ഹം​ത​ന്നെ ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ർ​ണ​ക്ക​ട​ത്തു സം​ഘ​വു​മാ​യി ഇ​ദ്ദേ​ഹ​ത്തി​നു ബ​ന്ധ​മു​ണ്ടെ​ന്നു തെ​ളി​ഞ്ഞാ​ൽ അ​തു മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തു സി​പി​എ​മ്മി​ന്‍റെ ബാ​ധ്യ​ത​യാ​യി​രി​ക്കു​ക​യാ​ണ്. പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യി​ല്ല എ​ന്നാ​ണ്. എ​ന്നാ​ൽ, ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞ​തു താ​നും ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​യും കു​ത്തി​യ​തോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​യെ​ന്നും അ​ര​മ​ണി​ക്ക​റോ​ളം അ​വി​ടെ ചെ​ല​വ​ഴി​ച്ചു എ​ന്നു​മാ​ണ്. ഇ​ക്കാ​ര്യം ഇ​ദ്ദേ​ഹം മ​റ​ച്ചു​വ​ച്ച​ത് എ​ന്തി​നാ​ണെ​ന്ന ചോ​ദ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കൂ​ടാ​തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞ​ത്…

Read More

കോ​വി​ഡ് കാ​ല​ത്ത് മാതൃകയാക്കേണ്ട ക​നി​വാ​ർ​ന്ന പ്ര​വൃ​ത്തി; വീട്ടുകാർ ക്വാറന്‍റൈനിൽ; സിവിൽ ഡിഫൻസ് അംഗം പശുവിനു രക്ഷകൻ..!

കാ​യം​കു​ളം : സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ക്വാ​റ​ന്‍റൈ​നി​ൽ പോ​കേ​ണ്ടി വ​ന്ന കു​ടും​ബം വ​ള​ര്‍​ത്തി​യി​രു​ന്ന പ​ശു​വി​ൻ​റ്റെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്ത് സി​വി​ൽ ഡി​ഫ​ൻ​സ് യൂ​ണി​റ്റി​ലെ അം​ഗം മാ​തൃ​ക​യാ​യി.​ കാ​യം​കു​ളം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് യൂ​ണി​റ്റി​ലെ വോ​ള​ണ്ടി​യ​റാ​യ കാ​യം​കു​ളം ക​ണ്ട​ല്ലൂ​ർ തെ​ക്ക് പി ​എ​സ് വി​ല്ല​യി​ൽ പ്ര​ജി​ത്താ​ണ് കോ​വി​ഡ് കാ​ല​ത്ത് ക​നി​വാ​ർ​ന്ന പ്ര​വൃ​ത്തി​യി​ലൂ​ടെ മാ​തൃ​ക​യാ​യ​ത്. വീ​ട്ടു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യ​പ്പോ​ൾ തൊ​ഴു​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടുനി​ന്ന മി​ണ്ടാ​പ്രാ​ണി​യു​ടെ വി​വ​രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ഖേ​ന അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക്വാ​റന്‍റൈ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് വീ​ട്ടു​കാ​ർ മ​ട​ങ്ങി എ​ത്തും​വ​രെ പ​ശു​വി​ന്‍റെ സം​ര​ക്ഷ​ണം പ്ര​ജി​ത്ത് സ​ന്തോ​ഷ​പൂ​ർ​വ്വം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​രു താ​ത്കാ​ലി​ക ഷെ​ഡ് നി​ർ​മ്മി​ച്ച് അ​തി​നു​ള്ളി​ലാ​ണ് പ്ര​ജി​ത്ത് പ​ശു​വി​ന് സം​ര​ക്ഷ​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Read More

അകലം പാലിക്കൽ മറക്കുന്നു; മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള മ​ദ്യവി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി

കാ​യം​കു​ളം: സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള മ​ദ്യവി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ർ, ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളും സ​ർ​ക്കാ​ർ ഒൗ​ട്ട്‌ലെറ്റു​ക​ളും ക​ള്ളു​ഷാ​പ്പു​ക​ളും വ​ഴി​യു​ള്ള കോ​വി​ഡ് പ​ക​ർ​ച്ച സ​ർ​ക്കാ​ർ മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്നും മു​ന്ന​ണി ആ​രോ​പി​ച്ചു. ‘പ്ര​തി​രോ​ധ കൗ​മാ​രം പ്ര​ക്ഷു​ബ്ദ യൗ​വ​നം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ലി​ക്വ​ർ ക്വി​റ്റ് കേ​ര​ള എ​ന്ന ആ​വ​ശ്യ​വു​മാ​യി 10 ല​ക്ഷം വി​ദ്യാ​ർ​ഥി യു​വ​ജ​ന​ങ്ങ​ൾ ഒ​പ്പി​ട്ട ഭീ​മ​ഹ​ർ​ജി മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കും. ഇ​തി​നാ​യു​ള്ള ഒ​പ്പു​ശേ​ഖ​ര​ണം ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ആ​രം​ഭി​ക്കാ​നും ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വ​ർ​ഗീ​സ് മു​ഴു​ത്തേ​റ്റ്, ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ, ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ, ഫാ. ​ടി.​ജെ. ആ​ന്‍റ​ണി, ഉ​മ​ർ ആ​ല​ത്തൂ​ർ, റ​വ. ഡോ. ​ടി.​ടി. സ​ക്ക​റി​യ, ജോ​ണ്‍​സ​ണ്‍ ഇ​ട​യാ​റന്മുള, ഡോ.…

Read More

ക​സേ​ര​ക​ളി​ട്ട് കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള നി​ശ്ചി​ത അ​ക​ലം; മാർക്കറ്റിലെ തിരക്കിനെതിരേ സ്ത്രീകളുടെ ഇരിപ്പുസമരം!

ആ​ല​പ്പു​ഴ: വ​ഴി​ച്ചേ​രി മാ​ർ​ക്ക​റ്റി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ലോ​റി​ക​ള​ട​ക്കം എ​ത്തു​ക​യും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്ന​ട​ക്ക​മു​ള്ള​വ​ര്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി എ​ത്തു​ക​യും ചെ​യ്യു​മ്പോ​ള്‍ തി​ര​ക്കേ​റു​ന്നു​വെ​ന്നും അ​തി​നാ​ല്‍ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ന്നു രാ​വി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഒ​രു സം​ഘം സ്ത്രീ​ക​ള്‍ ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ​ത്. ക​സേ​ര​ക​ളി​ട്ട് അ​വ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള നി​ശ്ചി​ത അ​ക​ല​ത്തി​ല്‍ റോ​ഡി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സ​മ​രം തു​ട​ർ​ന്നു. 9.45 ഓ​ടെ പോ​ലീ​സെ​ത്തി സ​മ​ര​ക്കാ​രെ നീ​ക്കി വാ​ഹ​ന​ഗ​താ​ഗ​തം പു​ന:സ്ഥാ​പി​ച്ചു. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മാ​ർ​ക്ക​റ്റാ​ണ് വ​ഴി​ച്ചേ​രി. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​പോ​ലും ഇ​വി​ടെ വ​ന്നു പോ​കു​ന്ന​ത്. തൊ​ട്ട​ടു​ത്ത വാ​ർ​ഡു​ക​ളാ​യ സ​ക്ക​റി​യ ബ​സാ​ർ, ല​ജ്ന​ത്ത് എ​ന്നി​വ കോ​വി​ഡ് സ​മ്പ​ർ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലാ​കെ രോ​ഗ​വ്യാ​പ​ന​ത്തിന്‍റെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ത്രീ​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്.

Read More

ചാപ്പക്കടവിൽ കടൽ കരകവർന്നു;ചെല്ലാനത്തും കടലാക്രമണം; ദുരിതം അറിഞ്ഞിട്ടും എത്താത്ത ഉദ്യോഗസ്ഥർക്കെതിരേ പ്രതിഷേധം

തു​റ​വു​ർ: പ​ള്ളി​ത്തോ​ട് വ​ട​ക്ക് ചാ​പ്പ​ക്ക​ട​വി​ൽ ക​ട​ൽ ക​ര ക​വ​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചാ​പ്പ​ക്ക​ട​വ് മ​ത്സ്യ ഗ്യാ​പ്പി​ലേ​യ്ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ചാ​പ്പ​ക്ക​ട​വ് ഗ്യാ​പ്പി​ൽ ക​യ​റ്റി വ​ച്ചി​രു​ന്ന വ​ള്ള​ങ്ങ​ൾ വെ​ള്ള​ത്തി​ൽ ഒ​ഴു​കി ന​ട​ന്നു. വ​ള്ള​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ശ​ന​ഷ്ട​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഏ​റെ വൈ​കി​യും ക​ട​ൽവെ​ള്ളം ഇ​റ​ങ്ങി​പ്പോ​യി​ട്ടി​ല്ല.​ചെ​ല്ലാ​നം ഭാ​ഗ​ത്തും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തീ​ര​ദേ​ശ​ത്ത് നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ​ല​രും ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. ഓ​ഖി​ദു​ര​ന്ത​ത്തി​നു സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ് ചെ​ല്ലാ​ന​ത്ത് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. തീ​ര​ദേ​ശ റോ​ഡ് ക​വി​ഞ്ഞും കി​ഴ​ക്കോ​ട് വെ​ള്ളം ക​യ​റി. ക​ട​ൽഭി​ത്തി ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ട​ൽ​ഭി​ത്തി താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യാ​ണ് തി​ര​മാ​ല ക​ര​യി​ലേ​ക്ക് ഇ​ര​ച്ചുക​യ​റി​യ​ത്. ഒ​രു ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തു​വരെയും ദു​ര​ന്ത സ്ഥ​ല​ത്തക്ക് എ​ത്താ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Read More

ഇങ്ങനെയുമാവാം കച്ചവടം… ജീവന്‍റെ വിലയുള്ള ജാഗ്രത..! കോവിഡ് കാലത്തെ അഷറിന്‍റെ ജാഗ്രത മാതൃകയാകുന്നു

അ​ന്പ​ല​പ്പു​ഴ; കോ​വി​ഡ് അ​ക​ലം പാ​ലി​ക്കാ​ൻ ക​ട​യു​ടെ മു​ൻ​ഭാ​ഗം പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ച​തി​നു​ശേ​ഷം മ​ധ്യ​ഭാ​ഗ​ത്താ​യി ചെ​റി​യ ക​വാ​ടം ഒ​രു​ക്കി​ അ​ഷ​റ​ഫ്. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒന്പതാം വാ​ർ​ഡി​ൽ മേ​വൂ​ർ സ്റ്റോ​റി​ലെ അ​ഷ​റ​ഫാ​ണ് ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് എ​ത്തു​ന്ന​വ​രു​മാ​യി അ​ക​ലം പാ​ലി​ക്കാ​ൻ ഗ​ൾ​ഫ് മാ​തൃ​ക​യി​ൽ ക​ട​യും അ​തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തും പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ പ്ര​ത്യേ​ക വാ​തി​ലു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ട​യു​ടെ മു​ൻ​ഭാ​ഗം പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ച​തി​നു​ശേ​ഷം മ​ധ്യ​ഭാ​ഗ​ത്താ​യി ചെ​റി​യ ക​വാ​ടം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​തി​ലൂ​ടെ​യാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും പ​ണം കൈ​മാ​റു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് . ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ഇ​ത്ത​ര​ത്തി​ലാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ക​ട​ക​ൾ ശീ​തീ​ക​രി​ക്കു​ന്നരീ​തി​യാ​ണ് അ​ഷ​റ​ഫ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ ജി​ദ്ദ​യി​ൽ അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ലെ മാ​ർ​ക്ക​റ്റിംഗ് മാ​നേ​ജ​രാ​യ മ​ക​ൻ ആ​ഷി​ക്കിന്‍റെ രൂ​പ​ക​ൽ​പ്പ​ന​യാ​ണ് ഇ​തി​നു​പി​ന്നി​ൽ. അ​ഷ​റ​ഫിന്‍റെ മാ​തൃ​ക ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പ​ല​രും അ​ഷ​റ​ഫി​നെ അ​നു​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

Read More

ഹരിപ്പാട്ട് ജയറാമിന്‍റെ കൊലപാതകം; പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു; ഉടൻ കുടുങ്ങുമെന്ന് പോലീസ്

ഹ​രി​പ്പാ​ട്: ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം യു​വാ​വി​നെ കു​ത്തിക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. ചി​ങ്ങോ​ലി സ്വ​ദേ​ശി​ക​ളാ​യ ഹ​രീ​ഷ്(32) ക​ലേ​ശ്( 33) എ​ന്നി​വ​ർ​ക്കെ​തി​രെ ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​ങ്ങോ​ലി നെ​ടി​യ​ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ വി​ക്ര​മ​ന്‍റെ മ​ക​ൻ ജ​യ​റാം (31) ആ​ണ് കു​ത്തേ​റ്റു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ട്ടു മ​ണി​യോ​ടെ ചി​ങ്ങോ​ലി വാ​യ​ന​ശാ​ല ജം​ഗ്ഷ​നു സ​മീ​പമാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.​ ജ​യ​റാ​മി​ന്‍റെ ഇ​ട​തു​കാ​ലി​ലാ​ണ് കു​ത്തേ​റ്റ​ത്. ര​ക്തം വാ​ർ​ന്നു​റോ​ഡി​ൽ വീ​ണു കി​ട​ന്ന ജ​യ​റാ​മി​നെ സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു​രാ​ജ് ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​യി​ല്ല. ഇ​വ​ർ മൂ​വ​രും കെ​ട്ടി​ട നി​ർ​മാണ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ജ​യ​റാം ക​ഴി​ഞ്ഞ​ദി​വ​സം ക​രാ​റു​കാ​ര​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. അ​തി​നെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​ൻ എ​ത്തി​യ​തി​നി​ടെയാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

Read More