പൂച്ചാക്കൽ: ചേർത്തലയിലെ ഇന്ത്യൻ കോഫീ ഹൗസിൽ കഴിഞ്ഞ ദിവസം പതിവുപോലെ ഭക്ഷണം കഴിക്കാനെത്തിയവരെല്ലാം അന്പരപ്പോടെയാണ് മടങ്ങിയത്. കിരീടം പോലുള്ള തൊപ്പി വച്ച് ഭക്ഷണവുമായെത്തുന്ന ജീവനക്കാരുടെയിടയിലോ അടുക്കളയിൽ ഭക്ഷണമൊരുക്കുന്നവരുടെയിടയിലോ കൗണ്ടറിലിരിക്കുന്നയാളായോ സ്ത്രീകളെ കോഫി ഹൗസിൽ ഇന്നേവരെ കണ്ടിട്ടില്ലാത്തവർ ബിന്ദുവിനേയും വർഷയേയും അത്ഭുതത്തോടെ നോക്കി. പതിവു ജീവനക്കാർക്കൊപ്പം കഴിഞ്ഞ ദിവസം മുതൽ ചുറുചുറുക്കോടെ ഓടി നടന്ന് ജോലി ചെയ്യുന്ന രണ്ടു വനിതകളെയും കണ്ടവർ ഇതെന്തു കഥ എന്ന് അത്ഭുതപ്പെട്ടു. നിങ്ങളെ പണിക്കെടുത്തോ എന്നായിരുന്നു പലുടേയും ചോദ്യം. അത്ഭുതത്തോടെ നോക്കിയവർക്കെല്ലാം ഒരു പുഞ്ചിരിയോടെ ബിന്ദു മറുപടിയും നൽകി. “അതേ…ഞങ്ങളും ഇന്ത്യൻ കോഫീ ഹൗസിലെ ജീവനക്കരാണ്….”. ഇന്ത്യൻ കോഫീ ഹൗസിന്റെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതപ്പെടുകയായിരുന്നു. സംസ്ഥാനത്തെ നാല് ജില്ലകളിലായി ആറ് വനിതകളാണ് ജീവനക്കാരായി കഴിഞ്ഞ ദിവസം ചുമതലയേറ്റത്. ജില്ലയിലെ ചേർത്തല ഇന്ത്യൻ കോഫീ ഹൗസിൽ രണ്ട് വനിതകളാണ് ജീവനക്കാരായി ചുമതലയേറ്റത്. പള്ളിപ്പുറം…
Read MoreCategory: Alappuzha
വളച്ചൊടിച്ചത് നിങ്ങളല്ലേ..! ഷാനിമോൾ തനിക്ക് സഹോദരിയെപ്പോലെ; ‘പൂതന’ പ്രയോഗം തള്ളി മന്ത്രി സുധാകരൻ
ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ “പൂതന’ പ്രയോഗം നടത്തിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. ഷാനിമോൾ തനിക്ക് സഹോദരിയെ പോലെയാണ്. മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും സുധാകരൻ വിശദമാക്കി. വെള്ളിയാഴ്ച തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശമുണ്ടായത്. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂർ. കള്ളം പറഞ്ഞും മുതലക്കണ്ണീര് ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
Read Moreകോന്നി ഉപതെരഞ്ഞെടുപ്പ്; വോട്ടര്‍മാരിലെ നിസംഗത മാറ്റാന്‍ നേതാക്കളുടെ പടയെത്തും
കോന്നി: പ്രധാന മുന്നണികള്‍ മണ്ഡലത്തില്‍ സജീവമാണെങ്കിലും വോട്ടര്‍മാര്‍ക്കിടയില്‍ നിസംഗത വ്യാപകം. സാധാരണ പൊതു തെരഞ്ഞെടുപ്പിനോടുള്ള സമീപനം ഉപതെരഞ്ഞെടുപ്പിനോടുണ്ടായിട്ടില്ലന്നാണ് പൊതു നിരീക്ഷണം. പ്രചാരണവുമായി മുന്നണി പ്രവര്‍ത്തകരും നേതാക്കളും നടത്തുന്ന ഭവനസന്ദര്‍ശനം ഇതിനൊരു മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്ന തര്‍ക്കങ്ങളും ചര്‍ച്ചകളും പ്രധാന മുന്നണികളെ ഒരു പരിധി വരെ ബാധിച്ചിരുന്നു. മുന്നണികളിലെ മുഖ്യധാര പ്രവര്‍ത്തകര്‍ പലരും തെരഞ്ഞെടുപ്പ് രംഗത്ത് ഇനിയും സജീവമല്ലെന്നു വേണം കരുതാന്‍. എന്നാല്‍ ദേശീയ, സംസ്ഥാന നേതാക്കളെത്തുന്നതോടെ ഇതിനൊരു മാറ്റമുണ്ടാകുമെന്നു പ്രതീക്ഷയാണുള്ളത്. എല്‍ഡിഎഫ് നിരയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീണ്ടുമെത്തും. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ കോന്നിയില്‍ ഭവനസന്ദര്‍ശന പരിപാടി തുടങ്ങിക്കഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ അടക്കം ഭവനസന്ദര്‍ശന പരിപാടിക്കുണ്ട്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ മണ്ഡലത്തില്‍ എത്തിക്കാനാണ് യുഡിഎഫ് ശ്രമം. യുഡിഎഫ് എംപിമാരും എംഎല്‍എമാരും അടക്കം പഞ്ചായത്തുതല…
Read Moreഅരൂരിലെ വിമതസ്ഥാനാർഥിക്കു പിന്നിൽ പരാജയഭീതിപൂണ്ട സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയമെന്ന് യൂത്ത് കോണ്‍ഗ്രസ്
ചേർത്തല: അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ മത്സരിക്കുന്ന വിമത വനിത സ്ഥാനാർഥിയുടെ പിന്നിൽ പരാജയഭീതി പൂണ്ട സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയെന്ന പേരിൽ അരൂരിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ഗീതാഅശോകിന് നിലവിൽ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ഇവരെ രണ്ടുവർഷം മുന്‍പ് സംഘടനയിൽ നിന്നും, ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കിയതാണെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് എസ്.ദീപു, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ശരത്, വൈസ് പ്രസിഡന്റ് അവിനാശ് ഗംഗൻ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ എസ്.രാജേഷ്, എൻ.പി. വിമൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. യുവജനങ്ങളെയാകെ വഞ്ചിച്ച ചരിത്രമാണ് എൽഡിഎഫിന് ഉള്ളത്. യുവജനങ്ങൾക്ക് ഏറെ പ്രതീക്ഷയുള്ള പിഎസ്സി പരീക്ഷയിൽ പോലും കൃത്രിമം നടത്തി അവരെ വഞ്ചിച്ചു. യുവാക്കളുടെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു കണ്ടാണ് ഇത്തരത്തിൽ പ്രചരണങ്ങൾ നടത്തുന്നത്. യുവജനങ്ങൾക്ക് അർഹമായ അവസരങ്ങളെല്ലാം…
Read Moreമല്ലപ്പള്ളി- പുല്ലാട് റോഡ് കുഴികൾക്കു ‘താത്കാലിക’ മോക്ഷം; പുനരുദ്ധാരണ ജോലികൾ രണ്ടുദിവസത്തിനകമെന്ന് എംപി
പത്തനംതിട്ട: മല്ലപ്പള്ളി -പുല്ലാട് റോഡിന്റെ താത്കാലികമായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ രണ്ടു ദിവസത്തിനകം ആരംഭിക്കുമെന്ന് ആന്റോ ആന്റണി എംപി. ഇതു സംബന്ധിച്ച് ദേശീയപാത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായും രണ്ടു ദിവസത്തിനകം റോഡിലെ കുഴികള്‍ താത്കാലികമായി അടയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ദേശീയപാത ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായും എംപി പറഞ്ഞു. കേന്ദ്ര ഗവണ്മെന്റിന്റെ റോഡ് വികസന പദ്ധതിയായ സെൻട്രൽ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 12.64 കോടി രൂപയാണ് അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡില്‍ ജലഅഥോറിറ്റിയുടെ പൈപ്പ് ലൈന്‍ നിലവിലുണ്ട്. റോഡ് നവീകരിക്കുമ്പോള്‍ കാലപ്പഴക്കം ചെന്ന ഈ പൈപ്പുകള്‍ പൊട്ടി പോകുമെന്ന് ജലഅഥോറിറ്റി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പഴയ പൈപ്പ് ലൈനുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കേണ്ടി വന്നു. ഈ പ്രവൃത്തികള്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് റോഡ് നിര്‍മാണം ആരംഭിക്കാന്‍ കാലതാമസം നേരിട്ടത്. കാലതാമസം നേരിട്ടതിനാല്‍ ഏറ്റെടുത്ത…
Read Moreഷാനിമോൾക്കെതിരെയുള്ള കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുെന്ന് യുഡിഎഫ്
തുറവൂർ: അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെയുള്ള കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് യുഡിഎഫ് നേതൃത്വം. എൽഡിഎഫ് പരാജയം ഭയന്നാണ് സ്ഥാനാർഥിക്കെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ ഷാനിമോളെ അറസ്റ്റു ചെയ്യണമെന്നും യുഡിഎഫ് നേതാക്കൾ വെല്ലുവിളിച്ചു. ജയിലിൽ കിടന്നും തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണെന്ന് നേതാക്കൾ പറഞ്ഞു. ഒന്നര വർഷം മുന്‍പ് ടെന്റർ കൊടുത്ത റോഡിന്റെ പണി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചെയ്യാൻ എത്തിയത് പെരുമാറ്റ ചട്ടലംഘനമാണെന്ന് ചൂണ്ടി കാണിച്ചതാണ് ഷാനിമോൾ ചെയ്ത തെറ്റ്. പാതിരാത്രിയിലുള്ള റോഡ് പണി നാട്ടുകാർ തടഞ്ഞപ്പോൾ അവരോടൊപ്പം ചേർന്നതിനാണ് കേസെടുത്തിരിക്കുന്നതെന്നു നേതാക്കൾ പറഞ്ഞു. മണ്ഡലത്തിൽ സർക്കാരും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് നഗ്നമായ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണ് നടത്തുന്നത്. ലൈഫ് പദ്ധതിയിൽ വീടു വാഗ്ദാനം, മത്സ്യതൊഴിലാളികൾക്ക് വീട് വാഗ്ദാനം, പ്രളയ ആനൂകൂല്യങ്ങൾ നൽകാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവേ, വർഷങ്ങളായി തകർന്നു കിടക്കുന്ന…
Read Moreപൂച്ചാക്കലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; നടപടിയെടുക്കാതെ അധികൃതർ; പൊറുതിമുട്ടി ജനം
പൂച്ചാക്കൽ: പരാതികൾ പതിവാകുന്പോഴും മാലിന്യം തള്ളൽ നിയന്ത്രണമില്ലാതെ തുടരുന്നു. റോഡരികുകളിൽ പുല്ല് വളർന്ന ഭാഗങ്ങളിലും സമീപത്തെ ജലാശയങ്ങളിലെക്കും റോഡരികിലും ശുചിമുറിമാലിന്യം തള്ളുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാത്തതിൽ വൻ പ്രതിഷേധം. പൂച്ചാക്കൽ പുതിയ പാലത്തിന്റെ ഇരുവശങ്ങളിലും ദിവസങ്ങളായി മാലിന്യ നിക്ഷേപത്തിന് യാതൊരു കുറവുമില്ലാതെ തുടരുകയാണ്. കൂടാതെ പൂച്ചാക്കൽ തോട്ടിലെക്കും യഥേഷ്ടം മാലിന്യം തള്ളുന്നുണ്ട് ദിവസങ്ങൾക്ക് മുന്‍പ് ചേർത്തല – അരൂക്കുറ്റി റോഡിൽ മാക്കേക്കവലയിലെ ജപ്പാൻ ശുദ്ധജല വിതരണ കേന്ദ്രത്തിന് സമീപമാണ് ശുചിമുറി മാലിന്യങ്ങൾ തള്ളിയത്. ചേർത്തല – അരൂക്കുറ്റി റോഡിന്റെ വശങ്ങളിലും രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിച്ച് കക്കൂസ് മാലിന്യമടക്കം നിക്ഷേപിക്കുന്നത് പതിവാണ്. പള്ളിപ്പുറം എഞ്ചിനീയറിംഗ് കോളേജിന് സമീപം മാസങ്ങൾക്ക് മുന്‍പ് റോഡിൽ തള്ളിയ ശുചിമുറി മാലിന്യം മഴയത്ത് സമീപത്തെ വീടുകൾക്ക് മുന്നിൽ ഒഴുകിപ്പരന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാൽ മാലിന്യ നിക്ഷേപത്തിന് അറുതിവരുത്താൻ അധികൃതർക്കായില്ല. കൊച്ചി നഗരത്തോട് അടുത്തു കിടക്കുന്ന പ്രദേശമായതിനാൽ അവിടെ…
Read Moreമദ്യക്കുപ്പിയെ ചൊല്ലിയുള്ള തർക്കം; വയോജന ദിനത്തിൽ പിതാവിനെ ക്രൂരമായി മർദിച്ച മകനെതിരേ വധശ്രമത്തിനു കേസ്
മാവേലിക്കര: വയോധികനായ പിതാവിനെ മർദിക്കുന്ന രംഗം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടർന്ന് പിതാവിനെ മർദിച്ച മകനെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു. ഫേസ്ബുക്കിൽ വൻ രീതിയിൽ പ്രചരിച്ച വീഡിയോ ഫേസ്ബുക്ക് അധികൃതർ നീക്കം ചെയ്തു. തെക്കേക്കര ഉന്പർനാട് കക്കാനപ്പള്ളി കിഴക്കതിൽ രവീഷ് (29)ന് എതിരെയാണ് കുറത്തികാട് പോലീസ് കേസെടുത്തത്. കഴിഞ്ഞ ലോക വയോജന ദിനത്തിൽ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവമെന്നതിനാൽ സോഷ്യൽ മീഡിയയിലൂടെ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയിയിൽപ്പെട്ട സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് കുറത്തികാട് പോലീസ് കേസെടുത്തിട്ടുള്ളത്. രവീഷ് വാങ്ങികൊണ്ടുവന്ന മദ്യക്കുപ്പിയെ ചൊല്ലിയുണ്ടായ തർക്കമാണ് രവീഷ് പിതാവായ രഘുവിനെ മർദിച്ചതിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. രവീഷ് പിതാവിനെ അടിച്ചു വീഴ്ത്തിയശേഷം തൊഴിക്കുന്നതും അപ്പോൾ അമ്മ ശാപവാക്കുകൾ ചൊരിയുന്നതും ഒരാൾ രവീഷിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. രവീഷിനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ…
Read Moreമകൻ മരിച്ചതോടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; വാതിൽ തുറന്ന സഹോദരൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
തുറവൂർ: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വിധവയായ സ്ത്രീയെ മരിച്ച് പുഴുവരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ തിരുമല ഭാഗത്ത് ഇടവഴിക്കൽ വീട്ടിൽ അനസൂയ (62) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഇരുപത്തി എട്ടാം തീയതിയാണ് ഇവരെ അവസാനമായി നാട്ടുകാർ കണ്ടത്. ബന്ധുക്കളുമായും അയൽക്കാരുമായും അകന്ന് ജീവിക്കുകയായിരുന്നു ഇവർ. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിൽ വീട്ടിലെ ടിവി പ്രവർത്തിക്കുന്നതായും വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലും കണ്ടെത്തി. തുടർന്ന് ഇവരുടെ വീടിന് അടുത്തു താമസിക്കുന്ന സഹോദരനെ അറിയിക്കുകയും ഇദ്ദേഹം കുത്തിയതോട് പോലീനെ അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വഷണത്തിലാണ് ഉറുന്പും പുഴുവും അരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. ഏക മകൻ മുൻപ് ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു.
Read Moreയുവജനങ്ങളെ പരിഗണിച്ചില്ല; ഷാനിമോൾ ഉസ്മാനെതിരേ യൂത്ത് കോണ്‍ഗ്രസ് വിമത സ്ഥാനാർഥി രംഗത്ത്
ചേർത്തല: അരൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഷാനിമോൾ ഉസ്മാനെതിരെ വിമത വനിത മത്സര രംഗത്ത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത അശോകൻ പത്രസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിൽ യുവജനങ്ങളെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത്. യുവജന വിരുദ്ധ നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ജനകീയത മാനദണ്ഡമാക്കാതെ നേതാക്കളുടെ താത്പര്യം മുൻനിർത്തിയും സംഘടനാ പ്രവർത്തനം ഉപേക്ഷിച്ചു പുതിയ സ്ഥലം തേടിപ്പോയവരും മത്സരിച്ചു സ്ഥിരം തോൽക്കുന്നവരുമാണ് കോണ്‍ഗ്രസ് പട്ടികയിലുള്ളത്. അരൂർ സ്വദേശികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, യൂത്ത് കോണ്‍ഗ്രസ് അരൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവരെ തഴഞ്ഞതിൽ യുവജനങ്ങൾക്കിടെ കടുത്ത അതൃപ്തിയാണുള്ളത്. സിപിഎമ്മും ബിജെപിയും യുവജനങ്ങൾക്ക് പ്രാതിനിഥ്യം നൽകിയെന്നും അവർ പറഞ്ഞു. അരൂരിൽ യൂത്ത് കോണ്‍ഗ്രസിൽ രണ്ടു മണ്ഡലം സെക്രട്ടറിമാർ രാജിവച്ചെന്നും രാജി തുടരുമെന്നും യുവജനങ്ങളുടെ താത്പര്യപ്രകാരമാണ് താൻ മത്സരിക്കുന്നതെന്നും അവർ പറഞ്ഞു.
Read More