മദ്യക്കുപ്പിയെ ചൊല്ലിയുള്ള തർക്കം; വ​യോ​ജ​ന ദി​ന​ത്തി​ൽ പി​താ​വി​നെ  ക്രൂരമായി മ​ർ​ദി​ച്ച മ​ക​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സ്

മാ​വേ​ലി​ക്ക​ര: വ​യോ​ധി​ക​നാ​യ പി​താ​വി​നെ മ​ർ​ദി​ക്കു​ന്ന രം​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് പി​താ​വി​നെ മ​ർ​ദി​ച്ച മ​ക​നെ​തി​രെ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു. ഫേ​സ്ബു​ക്കി​ൽ വ​ൻ രീ​തി​യി​ൽ പ്ര​ച​രി​ച്ച വീ​ഡി​യോ ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്തു. തെ​ക്കേ​ക്ക​ര ഉ​ന്പ​ർ​നാ​ട് ക​ക്കാ​ന​പ്പ​ള്ളി കി​ഴ​ക്ക​തി​ൽ ര​വീ​ഷ് (29)ന് ​എ​തി​രെ​യാ​ണ് കു​റ​ത്തി​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ലോ​ക വ​യോ​ജ​ന ദി​ന​ത്തി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന​തി​നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​യി​ൽ​പ്പെ​ട്ട സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് കു​റ​ത്തി​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ര​വീ​ഷ് വാ​ങ്ങി​കൊ​ണ്ടു​വ​ന്ന മ​ദ്യ​ക്കു​പ്പി​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ര​വീ​ഷ് പി​താ​വാ​യ ര​ഘു​വി​നെ മ​ർ​ദി​ച്ച​തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ര​വീ​ഷ് പി​താ​വി​നെ അ​ടി​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം തൊ​ഴി​ക്കു​ന്ന​തും അ​പ്പോ​ൾ അ​മ്മ ശാ​പ​വാ​ക്കു​ക​ൾ ചൊ​രി​യു​ന്ന​തും ഒ​രാ​ൾ ര​വീ​ഷി​നെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

ര​വീ​ഷി​നെ അ​ന്വേ​ഷി​ച്ച് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​യാ​ൾ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts