മകൻ മരിച്ചതോടെ  ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന സ്ത്രീ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; വാതിൽ തുറന്ന സഹോദരൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

തു​റ​വൂ​ർ: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വി​ധ​വ​യാ​യ സ്ത്രീ​യെ മ​രി​ച്ച് പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ തി​രു​മ​ല ഭാ​ഗ​ത്ത് ഇ​ട​വ​ഴി​ക്ക​ൽ വീ​ട്ടി​ൽ അ​ന​സൂ​യ (62) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഇ​രു​പ​ത്തി എ​ട്ടാം തീ​യ​തി​യാ​ണ് ഇ​വ​രെ അ​വ​സാ​ന​മാ​യി നാ​ട്ടു​കാ​ർ ക​ണ്ട​ത്. ബ​ന്ധു​ക്ക​ളു​മാ​യും അ​യ​ൽ​ക്കാ​രു​മാ​യും അ​ക​ന്ന് ജീ​വി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ലെ ടി​വി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും വാ​തി​ൽ അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​വ​രു​ടെ വീ​ടി​ന് അ​ടു​ത്തു താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​നെ അ​റി​യി​ക്കു​ക​യും ഇ​ദ്ദേ​ഹം കു​ത്തി​യ​തോ​ട് പോ​ലീ​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വ​ഷ​ണ​ത്തി​ലാ​ണ് ഉ​റു​ന്പും പു​ഴു​വും അ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഏ​ക മ​ക​ൻ മു​ൻ​പ് ഒ​രു അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

Related posts