കേ​ര​ള​ത്തി​ൽ രാ​ഹു​ൽ ത​രം​ഗം ഉണ്ടെ​ന്ന​തി​നു തെ​ളി​വാ​ണ് റി​ക്കാ​ർ​ഡ് പോ​ളിങ്ങെന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ രാ​ഹു​ൽ ത​രം​ഗ​മു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് വ​യ​നാ​ട്ടി​ലെ റി​ക്കാ​ർ​ഡ് പോ​ളിം​ഗ് ശ​ത​മാ​ന​മെ​ന്ന് എ ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. കേ​ര​ള​ത്തി​ലെ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും ഈ ​ആ​വേ​ശം​പോ​ളിം​ഗി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ണ്‍​പ​തു ശ​ത​മാ​ന​ത്തി​ലേ​റെ പോ​ളിം​ഗ് ന​ട​ന്ന വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി രാ​ജ്യ​ത്തെ ത​ന്നെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കും.

ഏ​റ്റ​വു​മു​യ​ർ​ന്ന വോ​ട്ടിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ കേ​ര​ള​ത്തി​ലെ ഇ​രു​പ​ത് സീ​റ്റു​ക​ളി​ലും യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും കേ​ന്ദ്ര​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​തേ​ത​ര സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​ന് കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് നേ​ടു​ന്ന ഈ ​സീ​റ്റു​ക​ൾ വ​ലി​യ പ​ങ്കു വ​ഹി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി​യു​ടേ​യും അ​മി​ത് ഷാ​യു​ടേ​യും വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തി​നും കേ​ര​ള​ത്തെ പാ​കി​സ്ഥാ​നോ​ട് ഉ​പ​മി​ച്ച് അ​പ​മാ​നി​ച്ച​തി​നും ബാ​ല​റ്റി​ലൂ​ടെ ജ​ന​ങ്ങ​ൾ ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കും. ഒ​പ്പം ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ങ്ങ​ളേ​യും ആ​ചാ​ര​ങ്ങ​ളേ​യും മാ​നി​ക്കാ​ത്ത ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്തു കൂ​ടി​യാ​കും ലോ​ക്സ​ഭാ​തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Related posts