എ​രി​വും പു​ളി​യും ചേ​ർ​ന്ന്  ചൂ​ടി​നെ വെ​ല്ലാ​ൻ കാ​ന്താ​രി​മോ​ര്..!  പത്തുവർഷമായി തടരുന്ന കാന്താരിമോര്  കച്ചവടത്തെക്കുറിച്ച് ഷെയ്ൻ പറയുന്നത്

റെ​ജി ക​ല​വൂ​ർ ആ​ല​പ്പു​ഴ: വേ​ന​ൽ​ചൂ​ടി​നെ വെ​ല്ലാ​ൻ എ​രി​വും പു​ളി​യു​മാ​യി കാ​ന്താ​രി​മോ​ര് യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്നു. ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഉ​ത്ത​മ​പാ​നീ​യ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പോ​ലും ശു​പാ​ർ​ശ ചെ​യ്യു​ന്ന മോ​രി​ന് എ​രി​വു ചേ​ർ​ക്കു​ന്ന പ​ര​ന്പ​രാ​ഗ​ത​ശൈ​ലി പി​ന്തു​ട​ർ​ന്നാ​ണ് കാ​ന്താ​രി​മോ​ര് എ​ത്തി​യി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ കോ​ണ്‍​വെ​ന്‍റ് സ്ക്വ​യ​റി​നു പ​ടി​ഞ്ഞാ​റു​വ​ശ​ത്തെ കാ​ന്താ​രി​മോ​രു ക​ട​യി​ൽ ഇ​പ്പോ​ൾ ആ​ളു​ക​ളു​ടെ തി​ര​ക്കാ​ണ്. കാ​ന്താ​രി​മു​ള​ക് ച​ത​ച്ചു​ചേ​ർ​ത്ത മോ​രി​ൽ ഐ​സും ചേ​ർ​ത്ത് ചെ​റു കൂ​ജ​ക​ളി​ലാ​ണ് ത​ണു​ത്ത മോ​ര് വി​ൽ​പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു കൂ​ജ കാ​ന്താ​രി​മോ​രി​ന് 20 രൂ​പ​യാ​ണ് വി​ല. പു​ളി​യും എ​രി​വും ചേ​ർ​ന്ന് വേ​റി​ട്ട സ്വാ​ദു ന​ൽ​കു​ന്ന കാ​ന്താ​രി​മോ​രി​ന് പ്രി​യ​മേ​റു​ക​യാ​ണ്. എ​രി​വി​ന്‍റെ കാ​ഠി​ന്യം അ​നു​സ​രി​ച്ച് സ്ട്രോം​ഗ്, മീ​ഡി​യം എ​ന്നി​ങ്ങ​നെ മോ​ര് ല​ഭി​ക്കും. രാ​വി​ലെ 11 മ​ണി​യോ​ടെ ആ​രം​ഭി​ക്കു​ന്ന മോ​രു​വി​ൽ​പ​ന വൈ​കു​ന്നേ​രം വെ​യി​ൽ താ​ഴു​ന്ന​തു വ​രെ തു​ട​രും. “​കൊ​ള​സ്ട്രോ​ൾ ഉ​ൾ​പ്പ​ടെ അ​സു​ഖ​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്താം….​ഗ്യാ​ര​ണ്ടി​ “ – പ​റ​യു​ന്ന​ത് മോ​രു വി​ൽ​പ​ന​ക്കാ​ര​ൻ ഷെ​യ്ൻ. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി…

Read More

താപനില വീണ്ടും മുകളിലേക്ക്! പത്തനംതിട്ടയിൽ 38 ഡിഗ്രി കടന്നു ;കു​ടി​വെ​ള്ള​ത്തി​നാ​യി മ​ല​യോ​ര​ഗ്രാ​മങ്ങൾ നെ​ട്ടോ​ട്ട​ത്തി​ൽ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പ​ക​ൽ താ​പ​നി​ല 38 ഡി​ഗ്രി​യും ക​ട​ന്നു. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ൾ ശ​രി​വ​യ്ക്കു​ന്ന​താ​യി​രു​ന്നു ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല.അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​ന്ന​തോ​ടെ ജ​നം ഭീ​തി​യി​ലാ​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ൽ മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് പ​ക​ൽ​ച്ചൂ​ടി​ന്‍റെ ആ​ധി​ക്യം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. കി​ണ​റു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും വെ​ള്ളം കു​റ​യാ​നും ഇ​ത് ഇ​ട​യാ​ക്കു​ന്നു​ണ്ട്. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ​ത​ന്നെ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ അ​വ​സാ​നി​ക്കാ​ത്ത​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​നി മൂ​ന്ന് വി​ഷ​യ​ങ്ങ​ൾ കൂ​ടി ബാ​ക്കി​യാ​ണ്. 28നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഒ​രു​ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​കും. പൊ​തു​പ​രീ​ക്ഷ​ക​ൾ അ​വ​സാ​നി​ക്കു​ന്ന മു​റ​യ്ക്ക് ചെ​റി​യ ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. ഉ​ച്ച​സ​മ​യ​ത്ത് പ​രീ​ക്ഷ​യ്ക്കു പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ഡ്യൂ​ട്ടി​യു​ള്ള അ​ധ്യാ​പ​ക​രു​മാ​ണ്…

Read More

ഉ​റ​ങ്ങി​ക്കിട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ  ര​ണ്ടുപ​വ​ന്‍റെ മാ​ല മോ​ഷ്ടി​ച്ചു;  വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന  സമയത്താണ് മോഷണം നടന്നത്

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ വാ​ര​നാ​ട് കാ​ശി​മ​ഠ​ത്തി​ൽ മ​ഹാ​ല​ക്ഷ്മി അ​മ്മ​യു​ടെ ര​ണ്ട് പ​വ​ന്‍റെ മാ​ല മോ​ഷ്ടി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ഹാ​ല​ക്ഷ്മി അ​മ്മ വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. മെ​യി​ൻ സ്വി​ച്ച് ഓ​ഫ് ചെ​യ്ത ശേ​ഷം വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് ഉ​ള്ളി​ൽ ക​യ​റി​യ​ത്. മ​ഹാ​ല​ക്ഷ്മി അ​മ്മ​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത ശേ​ഷം പ​ടി​ഞ്ഞാ​റു വ​ശ​ത്തെ മ​തി​ലി​ന്‍റെ ഗേ​റ്റ് തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ട​ത്. വീ​ട്ടി​ലു​ള്ള​വ​ർ അ​ന്പ​ല​ത്തി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ചേ​ർ​ത്ത​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം യുവാവ് മുങ്ങി; യുവതിയുടെ പരാതിയിൽ ഈരാറ്റുപേട്ടക്കാരൻ അറസ്റ്റിൽ

ആ​ല​പ്പു​ഴ: യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത ശേ​ഷം പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി സി​ജോ ജോ​സ​ഫാ(35)​ണ് ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് പീ​ഡി​പ്പി​ച്ച ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൻ​മേ​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ടെ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. നോ​ർ​ത്ത് പോ​ലീ​സ് എ​സ്ഐ കെ.​സി. ഭു​വ​ന​ച​ന്ദ്ര​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​പി​ഒ ഷി​ബു, സി​പി​ഒ ബി​നു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

പൊ​ട്ടി​യ പൈ​പ്പ് ന​ന്നാ​ക്കിത്തുടങ്ങി; ജ​പ്പാ​ൻ കു​ടി​വെ​ള്ള വി​ത​ര​ണം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കും; ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് ഉപയോഗിക്കുന്നതെന്ന് വ്യാപക  ആക്ഷേപം

തു​റ​വൂ​ർ: ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ തൈ​ക്കാ​ട്ടു​ശേ​രി​യി​ൽ ത​ക​ർ​ന്ന വ​ലി​യ പൈ​പ്പു​ക​ൾ ന​ന്നാ​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. കു​ടി​വെ​ള്ള വി​ത​ര​ണം മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഉ​ട​ൻ ത​ന്നെ പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തു​റ​വൂ​ർ പ​ഴ​യ ബോ​ട്ട് ജെ​ട്ടി​ക്ക​ടു​ത്തു​ള്ള വ​ലി​യ പൈ​പ്പു​ക​ൾ ത​ക​ർ​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് അ​രൂ​ർ, എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്, കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ, പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നാ​ൽ​പ്പ​തി​നാ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണ് നി​ല​ച്ച​ത് എ​ന്നാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ​യു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്ത് ജ​പ്പാ​ൻ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള മു​ഖ്യ പൈ​പ്പ്ലൈ​ൻ പൊ​ട്ടു​ന്ന​ത് തു​ട​ർ​ക​ഥ​യാ​ണ്. ഓ​രോ പ്രാ​വ​ശ്യ​വും പൈ​പ്പ് പൊ​ട്ടു​ന്ന​ത് ന​ന്നാ​ക്കു​വാ​ൻ ല​ക്ഷ​ങ്ങ​ളാ​ണ് ചെ​ല​വാ​കു​ന്ന​ത്. ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത പൈ​പ്പു​ക​ൾ ഉ​പോ​ഗി​ച്ചി​രി​ക്കു​ന്ന​താ​ണ് തു​ട​ർ​ച്ച​യാ​യി പൈ​പ്പു​ക​ൾ പൊ​ട്ടു​വാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നാ​രം​ഭ​ത്തി​ൽ ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്ന പൈ​പ്പു​ക​ൾ​ക്കെ​തി​രെ വ്യാ​പ​ക​മാ​യ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത്…

Read More

പിന്നെ എങ്ങനെ നന്നാകും! യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ബസ് ഉപേക്ഷിച്ചു ഡ്രൈവർ സ്ഥലംവിട്ടു

കാ​യം​കു​ളം: യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​പേ​ക്ഷി​ച്ചു ഡ്രൈ​വ​ർ സ്ഥ​ലം​വി​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30നു ​കാ​യം​കു​ളം കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. പാ​റ​ശാ​ല​യി​ൽ​നി​ന്നു തൃ​ശൂ​രി​ലേ​ക്കു പോ​കാ​ൻ യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ബ​സി​ൽ​നി​ന്നാ​ണ് ഡ്രൈ​വ​ർ അ​ൻ​സി​ൽ​രാ​ജ് ഇ​റ​ങ്ങി​പ്പോ​യ​ത്. ബ​സ് യാ​ത്ര ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ ഡ്രൈ​വ​ർ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് വാ​ഹ​ന​മോ​ടി​ച്ച​തെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ർ ബ​ഹ​ളം കൂ​ട്ടു​ക​യും ഡ്രൈ​വ​ർ ബ​സ് ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യു​മാ​യി​രു​ന്നു. ഡി​പ്പോ​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​യാ​ൾ മ​ദ്യ​പി​ച്ച​താ​ണെ​ന്നു സം​ശ​യ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ സ്റ്റാ​ൻ​ഡി​ൽ​നി​ന്നു ക​ട​ന്ന​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ഇ​യാ​ളെ​ക്കു​റി​ച്ചു പി​ന്നീ​ട് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഡി​പ്പോ​യി​ലെ മ​റ്റൊ​രു ഡ്രൈ​വ​റെ വ​രു​ത്തി​യാ​ണു ബ​സ് പി​ന്നീ​ട് യാ​ത്ര​ക്കാ​രു​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

Read More

പ​ത്ത​നം​തി​ട്ട സ​സ്പെ​ൻ​സ് ഇ​ന്ന് തീ​രു​മെ​ന്ന് ബി​ജെ​പി; സു​രേ​ന്ദ്ര​ൻ കോ​ഴി​ക്കോ​ട്ടേ​ക്കു മ​ട​ങ്ങി; പ്ര​ഖ്യാ​പ​നം വ​ന്നാ​ൽ തി​രി​കെ​യെ​ത്തും

ബി​ജു കു​ര്യ​ൻ പ​ത്ത​നം​തി​ട്ട: ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ ഡ​ൽ​ഹി​യി​ൽ പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലും പ​ത്ത​നം​തി​ട്ട ഇ​ല്ല. കേ​ര​ള​ത്തി​ൽ ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന ഇ​ത​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു ആ​ദ്യ​പ​ട്ടി​ക​യി​ൽ ത​ന്നെ തീ​രു​മാ​ന​മാ​യെ​ങ്കി​ലും പ​ത്ത​നം​തി​ട്ട​യി​ലെ സ​സ്പെ​ൻ​സ് തു​ട​രു​ക​യാ​ണ്. ഇ​ത് ഇ​ന്നു രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നേ​താ​ക്ക​ൾ. തു​ഷാ​ർ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സു​രേ​ന്ദ്ര​ന് തൃ​ശൂ​രും പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് പ​ത്ത​നം​തി​ട്ട​യും ന​ൽ​കാ​ൻ നീ​ക്ക​മു​ണ്ടെ​ന്ന് സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ ഒ​രു​വി​ഭാ​ഗം പ​റ​യു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 13 സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പ​ത്ത​നം​തി​ട്ട സീ​റ്റി​ൽ തീ​രു​മാ​ന​മാ​കാ​ത്ത​തി​നു തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ വ​ഴു​തി​മാ​റ​ലും കാ​ര​ണ​മാ​കു​ന്നു​വെ​ന്നാ​ണ് ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ബി​ജെ​പി​ക്കു ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തൃ​ശൂ​ർ സീ​റ്റ് ത​ട്ടി​യെ​ടു​ത്ത ബി​ഡി​ജെ​എ​സ് അ​വ​സാ​ന​നി​മി​ഷം തു​ഷാ​റി​നെ മ​ത്സ​രി​പ്പി​ക്കാ​തെ പി​ന്നി​ൽ നി​ന്നും ച​വി​ട്ടു​മോ എ​ന്ന ഭ​യം ബി​ജെ​പി​ക്കു​ണ്ട്. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി മ​ത്സ​രി​ച്ചാ​ൽ മാ​ത്ര​മേ തൃ​ശൂ​ർ സീ​റ്റ് ബി​ഡി​ജ​ഐ​സി​നു ന​ൽ​കു​ക​യു​ള്ളൂ. തു​ഷാ​ർ മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​സീ​റ്റ്…

Read More

ജെ​സ്ന കേ​സ് വ​ഴി​മു​ട്ടാൻ കാരണം സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​തയെന്ന് ആ​ന്‍റോ ആ​ന്‍റ​ണി

പ​ത്ത​നം​തി​ട്ട: ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​ത കാ​ര​ണ​മാ​ണ് ജെ​സ്ന അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യെ​തെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ജെ​സ്ന അ​ന്വേ​ഷ​ണ​ത്തി​ലെ ദൂ​രൂ​ഹ​ത നീ​ക്ക​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌സാ​ഹ​ച​ര്യ തെ​ളിവു​ക​ൾ ഉ​ണ്ടാ​യി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​യി നീ​ങ്ങി​യി​ല്ല. കു​റ്റ​വാ​ളി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് ഇ​ട​തു സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. മാ​സ​ങ്ങ​ളാ​യ അ​ന്വേ​ഷ​ണം നി​ല​ച്ച സ്ഥി​ത​യി​ലാ​ണ്. ഈ ​സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ എ​ന്തോ ഒ​ളി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ‌ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​സു​രേ​ഷ് കു​മാ​ർ, റി​ങ്കു ചെ​റി​യാ​ൻ, വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, ഫി​ൽ​സ​ണ്‍ മാ​ത്യു, എം.​സി ഷെ​റി​ഫ്, കെ. ​ജാ​സിം​കു​ട്ടി, സു​നി​ൽ എ​സ്.​ല​ൽ, സോ​ജി മെ​ഴു​വേ​ലി,…

Read More

രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളോ​ടൊ​പ്പം സ്ഥാ​നാ​ർ​ഥി​യു​ടെ  മി​ക​വും വി​ല​യി​രു​ത്ത​പ്പെ​ട​ണ​മെ​ന്ന് ക​ന്നി വോ​ട്ട​ർ​മാ​ർ

തി​രു​വ​ല്ല: രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളേ​ക്കാ​ൾ ക​ന്നി​വോ​ട്ട​ർ​മാ​ർ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും താ​ത്പ​ര്യം സ്ഥാ​നാ​ർ​ഥി​യു​ടെ മി​ക​വി​നാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ൾ അ​ഴി​മ​തി​വി​മു​ക്ത​രാ​ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​രാ​ക​ണ​മെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.തി​രു​വ​ല്ല മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ റേ​ഡി​യോ മാ​ക്ഫാ​സ്റ്റ്, പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​ത്തി​യ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ യു​വ​പ​ക്ഷം സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളാ​ണ് ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ഴി​മ​തി​യും അ​നീ​തി​യും സ​ർ​വ​വ്യാ​പ​ക​മാ​യ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​തി​ൽ നി​ന്നു വി​മു​ക്ത​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ എ​ങ്ങ​നെ ക​ണ്ടെ​ത്തി വോ​ട്ടു ചെ​യ്യാ​നാ​കു​മെ​ന്ന​താ​ണ് യു​വ​ജ​ന​ങ്ങ​ളു​ടെ സം​ശ​യം. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കു​മു​ണ്ടാ​കു​ന്ന ചെ​റി​യ പി​ഴ​വു​ക​ളെ പ​ർ​വ​തീ​ക​രി​ച്ചു കാ​ട്ടു​ന്ന​തി​നെ എ​തി​ർ​ത്ത​വ​ർ മാ​ധ്യ​മ​നി​ല​പാ​ടു​ക​ൾ മാ​ത്രം ശ്ര​ദ്ധി​ച്ച് വോ​ട്ട് ചെ​യ്യു​ന്ന​തി​ലെ അ​പ​ക​ട​വും ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ട് ചെ​യ്യു​ന്ന​തു​കൊ​ണ്ട് വോ​ട്ട​ർ​ക്കാ​ണോ സ്ഥാ​നാ​ർ​ഥി​ക്കാ​ണോ പ്ര​യോ​ജ​നം എ​ന്ന ചോ​ദ്യ​വും ഉ​യ​ർ​ന്നു. ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ സ​മീ​പി​ക്കാ​നാ​ണ് ച​ർ​ച്ച നി​യ​ന്ത്രി​ച്ച​വ​ർ ക​ന്നി​വോ​ട്ട​ർ​മാ​രെ ഉ​ദ്ബോ​ധി​പ്പി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​ധേ​യം നി​ർ​ണ​യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ മാ​റി​നി​ൽ​ക്കാ​ൻ പാ​ടി​ല്ല. വോ​ട്ട് ചെ​യ്യു​ക​യെ​ന്ന​ത്…

Read More

ക​ട്ട​ച്ചി​റ​യി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം പ്ര​തി​ഷേ​ധ സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്;  പ​ള്ളി​യു​ടെ നി​യ​ന്ത്ര​ണം  ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്തു

കാ​യം​കു​ളം: ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​റ്റാ​നം ക​ട്ട​ച്ചി​റ സെ​ൻ​റ് മേ​രീ​സ് പ​ള്ളി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​ള്ളി​ക്കു​ള്ളി​ൽ ക​യ​റി പ്രാ​ർ​ത്ഥ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള വി​ശ്വാ​സി​ക​ളും വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ബി​ഷ​പു​മാ​രും വൈ​ദി​ക​രും പ​ള്ളി​ക്ക് സ​മീ​പം പ്രാ​ർ​ത്ഥ​നാ യ​ജ്ഞ​വു​മാ​യി നി​ല​യു​റ​പ്പി​ച്ചി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ ക​ട്ട​ച്ചി​റ സെ​ൻ​റ് മേ​രീ​സ് പ​ള്ളി​യു​ടെ നി​യ​ന്ത്ര​ണം ര​ണ്ട് മാ​സ​ത്തേ​ക്ക് താ​ത്ക്കാ​ലി​ക​മാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്ത​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​സ് സു​ഹാ​സ് ഉ​ത്ത​ര​വി​ട്ടു.് ഇ​രു​വി​ഭാ​ഗ​വു​മാ​യി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​ല​പ്പു​ഴ ക​ള​ക്ട്രേ​റ്റി​ൽ ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് പ​ള്ളി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത് ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്. ഈ ​കാ​ല​യ​ള​വി​ൽ ഇ​രു വി​ഭാ​ഗ​ത്തി​നും പ​ള്ളി​യി​ൽ ക​യ​റി ആ​രാ​ധ​ന ന​ട​ത്താ​ൻ അ​വ​കാ​ശ​മി​ല്ല. ഇ​ട​വ​ക അം​ഗ​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടാ​ൽ സം​സ്ക്കാ​ര​ത്തി​ന് പ​ള്ളി…

Read More