ശ​ബ​രി​മ​ല​യി​ലും അ​യോ​ധ്യ മാ​തൃ​ക​യി​ൽ പ്ര​ക്ഷോ​ഭം വേ​ണം;ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യ്ക്ക് തു​ട​ക്ക​മിട്ട് യോ​ഗി ആ​ദി​ത്യ​നാ​ഥ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​നെ​തി​രേ അ​യോ​ധ്യ മാ​തൃ​ക​യി​ൽ പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി​യു​ടെ പൊ​തു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​യോ​ധ്യ​പോ​ലെ ശ​ബ​രി​മ​ല​യും ത​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മാ​ണ്. എ​പ്ര​കാ​ര​മാ​ണോ രാ​മ​ജ​ന്മ​ഭൂ​മി​ക്കാ​യി ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ പോ​രാ​ടി​യ​ത് അ​തു​പോ​ലെ ഇ​വി​ടെ​യും പോ​രാ​ടു​മെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​ബ​രി​മ​ല വി​ധി വി​ശ്വാ​സി​ക​ൾ​ക്ക് എ​തി​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​ൻ ത​നി​ക്ക് അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കും​ഭ​മേ​ള​യു​ടെ തി​ര​ക്കു​മൂ​ലം ഇ​തി​നു സാ​ധി​ച്ചി​ല്ലെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യ്ക്ക് തു​ട​ക്ക​മി​ടാ​നാ​ണ് യോ​ഗി​യു​ടെ വ​ര​വ്.

Read More

വി​വാ​ഹവീ​ടു​ക​ളി​ൽ നി​ന്ന് സ്റ്റു​ഡി​യോ ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘം സ​ജീ​വം;  പരാതി നൽകി ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് സംഘടന

മാ​ന്നാ​ർ: വി​വാ​ഹ വീ​ടു​ക​ളി​ൽ നി​ന്നും സ്റ്റു​ഡി​യോ ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​കു​ന്നു. സ്റ്റു​ഡി​യോ ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കു​വാ​നാ​യി മാ​ത്രം വി​വാ​ഹ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന സം​ഘം സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. വി​വാ​ഹ ച​ട​ങ്ങു​ക​ൾ ചി​ത്രീ​ക​രി​ക്കു​വാ​ൻ എ​ത്തു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ കാ​മ​റ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ക്കു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് വ​ധൂ​വ​ര​ൻ​മാ​ർ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​ക്കൂ​ട്ട​ർ ഇ​ത് കൈ​ക്ക​ലാ​ക്കി മു​ങ്ങു​ന്ന​ത്. ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രും സ​ഹാ​യി​ക​ളും ച​ട​ങ്ങു​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രി​ക്കു​ന്പോ​ൾ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വെ​ളി​യി​ൽ എ​വി​ടെ​യെ​ങ്കി​ലും സൂ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്. വി​വാ​ഹം ക​ഴി​ഞ്ഞ് തി​രി​കെ പോ​കു​ന്പോ​ഴാ​ണ് പീ​ന്നീ​ട് സാ​ധാ​ര​ണ​യാ​യി ഇ​വ എ​ടു​ക്കാ​റു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് ഇ​ത്ത​ര​ത്ത​ത്തി​ൽ മാ​റ്റി വ​യ്ക്കു​ന്ന ഫ്ളാ​ഷ് കാ​മ​റ, മെ​മ്മ​റി കാ​ർ​ഡ്, വീ​ഡി​യോ ലൈ​റ്റ്, ബാ​റ്റ​റി ചാ​ർ​ജ​ർ, സോ​ഫ്റ്റ് ബോ​ക്സ്, കേ​ബി​ൾ, എ​ക്സ്റ്റ​ഷ​ൻ ബോ​ക്സ്, കാ​മ​റ ബാ​ഗ്, സ്പെ​യ​ർ കാ​മ​റ എ​ന്നി​വ മോ​ഷ്ടി​ച്ച് കൊ​ണ്ട് പോ​കു​ന്ന​ത്. അ​ടു​ത്ത നാ​ളി​ൽ വി​വി​ധ സ്റ്റു​ഡി​യോ​ക്കാ​രു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം…

Read More

പത്തനംതിട്ട പിടിക്കാൻ കച്ചമുറുക്കി ബിജെപി; എം.​ടി. ര​മേ​ശ്  സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് സൂ​ച​ന; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇന്ന് പത്തനംതിട്ടയിൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യം പ്ര​ധാ​ന ആ​യു​ധ​മാ​ക്കി പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​നാ​വ​ശ്യ​മാ​യ ത​ന്ത്ര​ങ്ങ​ളു​മാ​യി ബി​ജെ​പി. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ഇ​ന്നു രം​ഗ​ത്തി​റ​ക്കി പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മി​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം, പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് ശ​ശി​കു​മാ​ര​വ​ർ​മ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ കൂ​ടി സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി​ക്കു ല​ഭി​ച്ച​ത് 1,38, 954 വോ​ട്ടു​ക​ളാ​ണ് ബി​ജെ​പി നേ​ടി​യ​ത്. 15.98 ശ​ത​മാ​നം വോ​ട്ടു​ക​ൾ ക​ര​സ്ഥ​മാ​ക്കി. 2009ൽ ​നേ​ടി​യ​ത് 56,294 വോ​ട്ടു​ക​ളാ​യി​രു​ന്നെ​ങ്കി​ൽ എം.​ടി. ര​മേ​ശി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലൂ​ടെ വ​ൻ​മു​ന്നേ​റ്റം പാ​ർ​ട്ടി കു​റി​ച്ചു. ഇ​ത്ത​വ​ണ ഇ​ത് ആ​വ​ർ​ത്തി​ക്കു​ക​യും നി​ല​വി​ലെ അ​നു​കൂ​ല ഘ​ട​ക​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യാ​നാ​ണ് ബി​ജെ​പി തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ സാ​ധ്യ​താ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന പ​ത്ത​നം​തി​ട്ട​യ്ക്കു ന​ൽ​കു​ക​യാ​ണ്.ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട്…

Read More

ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ലേക്ക് എംഎൽഎയുടെ കൈകടത്തൽ; ക​ള​ക്ട​റേ​റ്റ് പി​ക്ക​റ്റിം​ഗിനൊരുങ്ങി കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി സം​ഗ​മം

​പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള​ള ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ൽ കൈ​ക​ട​ത്തു​ന്ന ആ​റ​ന്മു​ള എം​എ​ൽ​എ​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് 16ന് ​ക​ള​ക്ട​റേ​റ്റ് പി​ക്ക​റ്റ് ചെ​യ്യ​ന്ന​തി​ന് രാ​ജീ​വ് ഭ​വ​നി​ൽ ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി സം​ഗ​മം തീ​രു​മാ​നി​ച്ചു. പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള 500 കോ​ടി​യി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്ഥ​ലം സ്‌​പോ​ർ​ട്‌​സ് യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​ന് കൈ​മാ​റി ഇ​ല്ലാ​ത്ത കി​ഫ്ബി ഫ​ണ്ടി​ന്‍റെ പേ​രു പ​റ​ഞ്ഞ് എ​കെ​ജി സെ​ന്‍റ​റി​നു തീ​റെ​ഴു​താ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ശ്രി​ത വ​ത്സ​ല​യാ​യ ആ​റ​ന്മു​ള എം​എ​ൽ​എ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ജ​ന​പ്ര​തി​നി​ധി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​നി​സി​പ്പ​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ നോ​ക്കു​കു​ത്തി​യാ​ക്കി സ്റ്റേ​ഡി​യം പ​ണി​യു​ടെ പേ​രി​ൽ സ്ഥ​ലം ത​ട്ടി​യെ​ടു​ക്കാ​നു​ള്ള എം​എ​ൽ​എ​യു​ടെ അ​തി​മോ​ഹം എ​ന്ത് വി​ല​കൊ​ടു​ത്തും ചെ​റു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.സ്റ്റേ​ഡി​യം നി​ർ​മ്മി​ക്കാ​ൻ എം​എ​ൽ​എ​ക്ക് ആ​ത്മാ​ർ​ഥ​മാ​യ ആ​ഗ്ര​ഹം ഉ​ണ്ടെ​ങ്കി​ൽ ധാ​ര​ണാ​പ​ത്ര​ത്തി​ലെ മു​നി​സി​പ്പാ​ലി​റ്റി​ക്കെ​തി​രാ​യ ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ പു​തി​യ ക​രാ​ർ…

Read More

മണ്ണിനും പണത്തിനും വേണ്ടി ചിറ്റപ്പൻ കൊന്ന് തള്ളിയത് രണ്ടു കുരുന്നുകളെ;പത്തനംതിട്ടയിൽ അമ്മയുടെ ക​ൺ​മു​ന്നിൽ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ പി​തൃ​സ​ഹോ​ദ​ര​ൻ കു​റ്റ​ക്കാ​ര​ൻ

പ​​ത്ത​​നം​​തി​​ട്ട: അ​മ്മ നോ​ക്കി​നി​ൽ​ക്കെ ര​​ണ്ട് മ​​ക്ക​​ളെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലെ പ്ര​​തി കു​​റ്റ​​ക്കാ​​ര​​നെ​​ന്നു കോ​​ട​​തി ക​​ണ്ടെ​​ത്തി. ശി​​ക്ഷ നാ​​ളെ പ്ര​​ഖ്യാ​​പി​​ക്കും. റാ​​ന്നി ചെ​​റു​​കോ​​ൽ കീ​​ക്കൊ​​ഴൂ​​ർ മ​​ല​​ർ​​വാ​​ടി ജം​​ഗ്ഷ​​നി​​ൽ മാ​​ട​​ത്തേ​​ത്ത് ജ​​യിം​​സി​​ന്‍റെ മ​​ക​​ൻ തോ​​മ​​സ് ചാ​​ക്കോ (ഷി​​ബു -47)യെ​​യാ​​ണ് പ​​ത്ത​​നം​​തി​​ട്ട അ​​ഡീ​​ഷ​​ണ​​ൽ സെ​​ഷ​​ൻ​​സ് ഒ​​ന്നാം ന​​ന്പ​​ർ ജ​​ഡ്ജി എ​​ൻ. ഹ​​രി​​കു​​മാ​​ർ കു​​റ്റ​​ക്കാ​​ര​​നെ​​ന്നു ക​​ണ്ടെ​​ത്തി​​യ​​ത്. പ്ര​​തി​​ക്കു വ​​ധ​​ശി​​ക്ഷ ന​​ൽ​​ക​​ണ​​മെ​​ന്നാ​ണു പ്രോ​​സി​​ക്യൂ​​ഷ​​ൻ വാ​​ദം. മാ​​ട​​ത്തേ​​ത്ത് ജേ​​ക്ക​​ബ് ചാ​​ക്കോ​​യു​​ടെ മ​​ക്ക​​ളാ​​യ മെ​​ബി​​ൻ (ഏ​​ഴ്), മെ​​ൽ​​ബി​​ൻ (മൂ​​ന്ന്) എ​​ന്നീ കു​​ട്ടി​​ക​​ളാ​​ണ് അ​​തി​​ദാ​​രു​​ണ​​മാ​​യി കൊ​​ല ചെ​​യ്യ​​പ്പെ​​ട്ട​​ത്. കൊ​​ല്ല​​പ്പെ​​ട്ട കു​​ട്ടി​​ക​​ളു​​ടെ പി​​തൃ​​സ​​ഹോ​​ദ​​ര​​നാ​​ണ് പ്ര​​തി​​യാ​​യ ഷി​​ബു. കേ​സ് ഇ​ങ്ങ​നെ: 2013 ഒ​​ക്‌ടോബ​​ർ 27നു ​​രാ​​വി​​ലെ 7.30ഓ​​ടെ ഷി​ബു കു​​ട്ടി​​ക​​ളു​​ടെ വീ​​ട്ടി​​ലെ​​ത്തി. മു​​റ്റ​​ത്തു നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്ന മെ​​ൽ​​ബി​​നെ കൈ​​യി​​ൽ ക​​രു​​തി​​യി​​രു​​ന്ന ക​​ത്തി ഉ​​പ​​യോ​​ഗി​​ച്ചു കു​​ത്തി കൊ​​ല​​പ്പെ​​ടു​​ത്തി. ത​​ട​​യാ​​ൻ ശ്ര​​മി​​ച്ച കു​​ട്ടി​​ക​​ളു​​ടെ അ​മ്മ​യു​ടെ മു​​ഖ​​ത്ത് മു​​ള​​കു​​പൊ​​ടി വി​​ത​​റി​​യ​​ശേ​​ഷം ദേ​​ഹോ​​പ​​ദ്ര​​വം ഏ​​ൽ​​പി​​ച്ചു. തു​​ട​​ർ​​ന്ന് വീ​​ട്ടി​​നു​​ള്ളി​​ൽ ക​​ട​ന്നു…

Read More

ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ വി​ല​ക്കി​യു​ള​ള ആ​ചാ​രം നി​ല​നി​ർ​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്ക​ണമെന്ന് പ്ര​യാ​ർ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ വി​ല​ക്കി​യു​ള​ള ആ​ചാ​രം നി​ല​നി​ർ​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി​ശ്വാ​സി​ക​ളു​ടെ സ​ർ​ക്കാ​ർ എ​ന്ന നി​ല​യി​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഓ​ർ​ഡി​ന​ൻ​സ് പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ല്ലെ​ങ്കി​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ്ര​തീ​ക്ഷി​ക്കു​ന്ന​തൊ​ന്നും കി​ട്ടി​ല്ല. യു​വ​തീ പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രെ പു​ന:​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കി​യ​ത് കോ​ണ്‍​ഗ്ര​സാ​ണ്. ബി​ജെ​പി ഒ​ന്നും ചെ​യ്തി​ല്ല. അ​ടിക്ക​ടി നി​ല​പാ​ടു മാ​റ്റു​ന്ന​തി​നാ​ൽ ദേ​വ​സ്വം ബോ​ർ​ഡ് സു​പ്രീം​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം ക്ഷ​ണി​ച്ചു വ​രു​ത്തു​ക​യാ​ണ്. വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ വിധി സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ്‍ പ​റ​ഞ്ഞു.

Read More

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടുപ്പോടെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ രാ​ഹു​ൽ – പ്രി​യ​ങ്ക യു​ഗ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്ന്  ജോ​സ് കെ.​മാ​ണി

പ​ത്ത​നം​തി​ട്ട: 2019 ലെ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ രാ​ഹു​ൽ – പ്രി​യ​ങ്ക യു​ഗ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് – എം ​വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി എം​പി. കേ​ര​ള​യാ​ത്ര​യു​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യു​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​യാ​ത്ര​യ്ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. തി​രു​വ​ല്ല​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന വി​ക​സ​ന​പ​ദ്ധ​തി​ക​ള​ല്ലാ​തെ പു​തു​താ​യി ഒ​ന്നും നാ​ടി​ന് സ​മ്മാ​നി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് എം.​എം. ഹ​സ​ൻ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യി എ​ബ്ര​ഹാം എ​ക്സ് എം​പി, വി​ക്ട​ർ ടി. ​തോ​മ​സ്, ജോ​സ​ഫ് എം.​പു​തു​ശേ​രി, ഡി.​കെ. ജോ​ണ്‍, ജോ​ണ്‍ കെ.​മാ​ത്യൂ​സ്, കു​ഞ്ഞു കോ​ശി പോ​ൾ, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, ഡി.​കെ. ജോ​ണ്‍, ഏ​ബ​ഹാം ക​ല​മ​ണ്ണി​ൽ, ജോ​ബ്…

Read More

വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണിക്കായി മൂ​ഴി​യാ​ർ ഡാം തുറക്കുന്നു; ക​ക്കാ​ട്ടാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ  ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

പ​ത്ത​നം​തി​ട്ട: കെ​എ​സ്ഇ​ബി​യു​ടെ ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യിലെ മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ വാ​ര്‍​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് മു​ത​ല്‍ 15 ദി​വ​സ​ത്തേ​ക്ക് മൂ​ഴി​യാ​ര്‍ റി​സ​ര്‍​വോ​യ​റി​ലെ വെ​ള്ളം മൂ​ഴി​യാ​ര്‍ ഡാം ​ഷ​ട്ട​ര്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ള്ള​തി​നാ​ല്‍ ഈ ​വെ​ള്ളം മൂ​ഴി​യാ​ര്‍ ഡാം ​മു​ത​ല്‍ ആ​ങ്ങ​മൂ​ഴി വ​ഴി ക​ക്കാ​ട് പ​വ​ര്‍ ഹൗ​സി​ന്‍റെ ടെ​യി​ല്‍ റേ​സി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന് ക​ക്കാ​ട്ട് ആ​റി​ലൂ​ടെ (ഏ​ക​ദേ​ശം 20 കി​ലോ​മീ​റ്റ​ര്‍ ദൂ​രം) ഒ​ഴു​കി പോ​കു​മെ​ന്ന് ക​ക്കാ​ട് ഡാം ​സേ​ഫ്റ്റി ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. ഏ​ക​ദേ​ശം 30 മീ​റ്റ​ർ ക്യൂ​മ​ക്‌​സ് എ​ന്ന തോ​തി​ല്‍ ആ​യി​രി​ക്കും ജ​ലം പു​റ​ന്ത​ള്ളു​ന്ന​ത്. ഇ​തു​കാ​ര​ണം ക​ക്കാ​ട്ടാ​റി​ന്‍റെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി 60 സെ​ന്‍റീമീ​റ്റ​ര്‍ ഉ​യ​ര്‍​ന്നേ​ക്കാം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ഴി​യാ​ര്‍ ഡാം ​മു​ത​ല്‍ ക​ക്കാ​ട് പ​വ​ര്‍ ഹൗ​സി​ന്‍റെ ടെ​യി​ല്‍ റേ​സ് (മൂ​ഴി​യാ​ര്‍ ഡാം ​മു​ത​ല്‍ സീ​ത​ത്തോ​ട് വ​രെ) വ​രെ​യു​ള്ള ക​ക്കാ​ട്ടാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത…

Read More

 പൊതുജനത്തെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കി  തിരുവല്ല നഗരത്തിൽ വൈദ്യുതി മുടക്കം പതിവാകുന്നു

തി​രു​വ​ല്ല: തി​രു​വ​ല്ല ന​ഗ​ര​ത്തി​ൽ അ​പ്ര​ഖ്യാ​പി​ത വൈ​ദ്യു​തി മു​ട​ക്കം, വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ ന​ഗ​ര​ത്തി​ല്‍ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​ണ്. കേ​ര​ള​ത്തി​ല്‍ എ​മ്പാ​ടും വൈ​ദ്യു​തി ബോ​ര്‍​ഡ് മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ല്‍​കു​ന്ന​താ​യി മ​ന്ത്രി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​കാ​ശ​പ്പെ​ടു​മ്പോ​ള്‍ മ​ധ്യ തി​രു​വി​താം​കൂ​റി​ലെ പ്ര​ധാ​ന ന​ഗ​ര​മാ​യ തി​രു​വ​ല്ല​യി​ല്‍ വൈ​ദു​തി മു​ട​ക്ക​ത്തി​ന് യാ​തൊ​രു​കാ​ര​ണ​വും പ​റ​യാ​നി​ല്ല. ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​വ​ധി ത​വ​ണ​യാ​ണ് വൈ​ദ്യു​തി ഇ​ല്ലാ​താ​വു​ന്ന​ത്. ഉ​ത്പാ​ദ​ന പ്ര​സ​ര​ണ വി​ത​ര​ണ രം​ഗ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പു വ​രു​ത്തി​യാ​ണ് ബോ​ര്‍​ഡ് മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. പ​ക്ഷേ തി​രു​വ​ല്ല ടൗ​ണ്‍ ഫീ​ഡ​റി​ല്‍ കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം എ​പ്പോ​ഴും കാ​ര്യ​ങ്ങ​ള്‍ കീ​ഴ്‌​മേ​ല്‍ മ​റി​ഞ്ഞ മാ​തി​രി​യാ​ണ്. യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ​യാ​ണ് പ​ല​പ്പോ​ഴും​വൈ​ദ്യു​തി മു​ട​ക്കം. ന​ഗ​ര​ഹൃ​ദ​യ​ത്തി​ലു​ള്ള വൈ​ദ്യു​തി ഭ​വ​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചാ​ല്‍ ആ​രും ഫോ​ൺ എ​ടു​ക്കാ​റി​ല്ല. അ​ഥ​വാ ആ​രെ​യെ​ങ്കി​ലും കി​ട്ടി​യാ​ല്‍ ഉ​ട​ന്‍ വൈ​ദ്യു​തി വ​രും എ​ന്ന്…

Read More

 ഇരുപത് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം; മി​ത്ര​മ​ഠം പാ​ലം 25ന് മു​ഖ്യ​മ​ന്ത്രി നാ​ടി​നു സ​മ​ർ​പ്പി​ക്കും

മാ​ന്നാ​ർ: പാ​ണ്ട​നാ​ട് മി​ത്ര​മ​ഠം പാ​ല​ത്തി​ന് ശാ​പ​മോ​ക്ഷം. 20 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം ഗ​താ​ഗ​ത​ത്തി​നാ​യി പാ​ലം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ 25ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും. 20 വ​ർ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് മി​ത്ര​മ​ഠം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. പാ​ണ്ട​നാ​ട്-​തി​രു​വ​ൻ​വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​പാ​ലം വേ​ണ​മെ​ന്ന വ​ള​രെ കാ​ല​മാ​യു​ള്ള ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ മു​ൻ​കൈ​യെ​ടു​ത്ത് പാ​ലം നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി വാ​ങ്ങി​യ​ത്. തി​ട​ർ​ന്ന് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഒ​രോ ഘ​ട്ട​ത്തി​ലും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ചി​രു​ന്നു. ക​രാ​റു​കാ​ര​നു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്കം മൂ​ലം റീ ​ടെ​ണ്ട​ർ വി​ളി​ച്ച് കൂ​ടു​ത​ൽ തു​ക ഉ​ൾ​പ്പെ​ടു​ത്തി​യാ​ലെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ ക​ഴി​യൂ എ​ന്ന സ്ഥി​തി​യും ഉ​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് പാ​ല​ത്തി​ന്‍റെ പ​ണി ഭാ​ഗി​ക​മാ​യി പൂ​ർ​ത്തി​യാ​ക്കി നി​ർ​ത്തി വ​ക്കേ​ണ്ടി വ​ന്നു. പി​ന്നീ​ടു​ള്ള എ​ല്ലാ തെ​ര​ഞ്ഞൈ​ടു​പ്പു​ക​ളി​ലും മി​ത്ര​മ​ഠം പാ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ആ​യു​ധ​മാ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ…

Read More