മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് പിതാവ്; അമ്പലപ്പുഴയിൽ നടന്ന സംഭവത്തിന്‍റെ സത്യവസ്ത

അ​ന്പ​ല​പ്പു​ഴ: പെ​ണ്‍​കു​ട്ടി​യെ ആ​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ യു​വാ​വി​ന് കു​ത്തേ​റ്റു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ട​യ്ക്ക​ൽ അ​റു​കു​ല വീ​ട്ടി​ൽ കു​ര്യാ​ക്കോ​സി(20)​നെ ആ​ണ് കു​ത്തേ​റ്റു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യു​വാ​വ് യു​വ​തി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തു വ​ന്നി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. മാ​ന​ഹാ​നി ഭ​യ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​തി​രു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ (ഞാ​യ​ർ) വീ​ണ്ടും യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ ആ​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വും ഇ​യാ​ളു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും ഇ​തി​നി​ടെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് യു​വാ​വി​ന്‍റെ വ​യ​റി​ൽ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts