വീ​ടി​നുനേ​രേ പെ​ട്രോ​ൾ ബോം​ബെറിഞ്ഞ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി വ​ധിക്കാൻ ​ശ്ര​മം;  വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ചേർത്തലയിൽ നടന്ന ഞെട്ടിക്കുന്ന സംഭവമിങ്ങനെ…

പൂ​ച്ചാ​ക്ക​ൽ : വീ​ടി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണം. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം വീ​ട്ടു​ട​മ​യെ​യും ഭാ​ര്യ​യെ​യും വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു. ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചാം വാ​ർ​ഡി​ൽ പ​ടി​ഞ്ഞാ​റെ മം​ഗ​ല​ത്ത് മു​കു​ന്ദ​കു​മാ​റി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

20 ഓ​ളം വ​രു​ന്ന ആ​ക്ര​മി​ക​ൾ രാ​ത്രി 11 ഓ​ടെ മു​കു​ന്ദ​കു​മാ​റി​ന്‍റെ വീ​ടി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു. വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ത​ക​രു​ന്നു ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ മു​കു​ന്ദ​കു​മാ​റി​നെ​യും ഭാ​ര്യ ഉ​ഷാ​കു​മാ​രി​യെ​യും അ​ക്ര​മി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് വ​ധി​ക്കാ​നൊ​രു​ങ്ങി സ്ഫോ​ട​നം ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ത​ല​നാ​രി​ഴ​യ്ക്കാ​ണ് വീ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്. വീ​ടി​ന് പു​റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റും സ്കൂ​ട്ട​റും ബോം​ബേ​റി​ൽ ക​ത്തി​ന​ശി​ച്ചു. അ​ക്ര​മി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു ഫോ​ണ്‍ വീ​ടി​ന​ക​ത്തു​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വീ​ടി​ന് സ​മീ​പ​ത്തും വാ​ഹ​ന​ത്തി​നു​സ​മീ​പ​ത്തു​മാ​യി പൊ​ട്ടാ​ത്ത നി​ല​യി​ൽ പെ​ട്രോ​ൾ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. 20 ഓ​ളം ആ​ക്ര​മി​ക​ളു​ണ്ടാ​യി​രു​ന്ന​തി​ൽ ര​ണ്ടു​പേ​രാ​ണ് വീ​ടി​ന് അ​ക​ത്തു​ക​യ​റി വ​ധ​ശ്ര​മം ന​ട​ത്തി​യ​ത്.

ചേ​ർ​ത്ത​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സ​മീ​പ​ത്തെ ക്ഷേ​ത്രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​കൂ​ടി​യാ​യ മു​കു​ന്ദ​കു​മാ​റും പ്ര​ദേ​ശ​ത്തെ കു​റ​ച്ചാ​ളു​ക​ളും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​കാം വീ​ടാ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts