ആലപ്പുഴ: കായൽ പ്രദേശങ്ങളിൽ അനധികൃത വലകൾ ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരേ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കി. ആര്യാട്, കോമളപുരം, ചാരംപറമ്പ് എന്നീ ഭാഗങ്ങളിലെ കിഴക്കൻ കായൽ മേഖലകളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അടിയന്തര പരിശോധന. കഴിഞ്ഞ ദിവസം നടത്തിയ ഈ മിന്നൽ പരിശോധനയിൽ അനധികൃത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ രണ്ട് യാനങ്ങൾ പിടികൂടി. നിയമലംഘനം നടത്തിയവരിൽനിന്ന് 20,000 രൂപ പിഴയായി ഈടാക്കി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി. പ്രശാന്തൻ, ബാക്ക് വാട്ടർ ഇൻസ്പെക്ടർ സീതാലക്ഷ്മി എന്നിവരുടെ നിർദേശ പ്രകാരം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ്. രാഗേഷ്, ഫിഷറീസ് ഓഫീസർ തൃതീയകുമാർ എം. സിംജാദ്, ഫിഷറീസ് അസിസ്റ്റന്റ് സെയ്ദ് മുഹമ്മദ്, പ്രമോട്ടർ സുശീലൻ, സീ റെസ്ക്യു ഗാർഡുമാരായ സെബാസ്റ്റ്യൻ, പ്രയ്സ് മോൻ എന്നിവരടങ്ങിയ സംഘമാണ് പട്രോളിംഗിന് നേതൃത്വം നൽകിയത്. പരിശോധനകൾക്ക് ആര്യാട്…
Read MoreCategory: Alappuzha
ഓപ്പറേഷൻ തൂഫാൻ; ഹരിപ്പാട്ട് വൻ ലഹരിവേട്ട; അച്ഛനും മകനും അറസ്റ്റിൽ; 8 ലക്ഷം രൂപയും പിടിച്ചെടുത്തു
ഹരിപ്പാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹരിപ്പാട്ട് വൻ ലഹരിവേട്ട. ആർകെ ജംഗ്ഷന് സമീപം കടയും വീടും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വൻതോതിൽ വിൽപന നടത്തിവന്ന അച്ഛനും മകനുമാണ് പിടിയിലായത്. വെട്ടുവേനി മുറി താമരശേരി കിഴക്കതിൽ ജോൺസൺ (60), മകൻ മോൻസി ജോൺ (24) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കുള്ളിലും ചേർന്നുള്ള വീട്ടിലുമായി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന 210 പാക്കറ്റ് ഹാൻസും നിരോധിത പുകയില ഉൽപന്നങ്ങളും ലഹരി വിൽപനയിലൂടെ സമാഹരിച്ചതെന്ന് കരുതുന്ന എട്ടര ലക്ഷം രൂപയുമാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ ലഹരിവസ്തുക്കളും വിൽപനപ്പണവും കടയ്ക്കുള്ളിലെ രഹസ്യ അറകളിലാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ പരിശോധനയ്ക്കായെത്തിയ ഡോഗ് സ്ക്വാഡിലെ പോലീസ് നായ ലഹരിമരുന്നിന്റെ സാന്നിധ്യം കൃത്യമായി മണത്തുപിടിച്ചതോടെയാണ് പോലീസിന് പരിശോധന എളുപ്പമായത്. പിടിയിലായ പ്രതികൾ പ്രദേശത്തെ സ്ഥിരം ലഹരി വിൽപനക്കാരാണെന്ന് പോലീസ് വ്യക്തമാക്കി. ലഹരിവസ്തുക്കളുടെ വിൽപനയുമായി ബന്ധപ്പെട്ട്…
Read Moreവിധവയായ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം; കബളിപ്പിച്ച് തട്ടിയെടുത്തത് 19 ലക്ഷം; യുവാവ് പിടിയിൽ
മാന്നാർ: വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. പരുമല ഓടാട്ട് കിഴക്കേതിൽ കെ.എം. ബഷീർ (48) ആണ് പിടിയിലായത്. 19 ലക്ഷം രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്തത്. 2020ൽ പത്രപരസ്യത്തിൽ നിന്നുള്ള ഫോൺ നമ്പറിൽ ഇടനിലക്കാരനായി സംസാരിച്ചാണ് പ്രതി സ്ത്രീയുമായി പരിചയത്തിലായത്. പിന്നീട് ചങ്ങനാശേരി സ്വദേശി അഫ്സൽ എന്ന വ്യാജപേരിൽ വീട്ടിലെത്തി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ പ്രതിയുടെ പീഡനശ്രമം പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ വിവാഹ വാഗ്ദാനം നൽകി പരാതിക്കാരിയെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് നിരന്തരം വീട്ടിലെത്തിയിരുന്ന പ്രതി പലതവണയായി 19 ലക്ഷം രൂപ തട്ടിയെടുത്തതായും പീഡിപ്പിച്ചതായും പരാതിയുണ്ട്. പലപ്പോഴായി നൽകിയ പണം തിരികെ ചോദിച്ചപ്പോൾ ജീവന് ഭീഷണിയുണ്ടായതിനെ തുടർന്നാണ് ഇവർ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്…
Read Moreതുരുത്തി – മുളയ്ക്കാംതുരുത്തി റൂട്ടിൽ കോട്ടയത്തുനിന്നു ബസ് ആരംഭിച്ചു; ചങ്ങനാശേരിയിൽ നിന്നു സർവീസുകൾ തുടങ്ങിയില്ല
ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിക്കാൻ കെഎസ്ടിപി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെഎസ്ആര്‍ടിസി ആലപ്പുഴ, കോട്ടയം ഡിപ്പോ ഡിടിഒമാര്ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിപ്പോയിൽ നിന്നുള്ള ബസ് സർവീസ് ആരംഭിച്ചു. എന്നാൽ ചങ്ങനാശേരിയിൽ നിന്നുള്ള സർവീസുകൾ ആരംഭിച്ചില്ല. തങ്ങൾക്ക് അറിയിപ്പ് ലഭിച്ചില്ലെന്നാണ് ചങ്ങനാശേരി ഡിപ്പോ അധികൃതർ പറയുന്നത്. ഗട്ടറുകള്‍ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കി നല്കാന് റോഡിന്റെ നിര്‍മാണജോലികള്‍ ഏറ്റെടുത്തു നടത്തുന്ന കരാറുകാരന് കെഎസ്ടിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെഎസ്ടിപി അനുമതി നല്കിയാല് തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ നിര്‍ദേശിച്ചതായി ദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി വാലടി ഒന്നാംകലുങ്ക് നിര്‍മാണം നടന്നപ്പോള്‍ കെഎസ്ടിപി നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ റൂട്ടിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. കലുങ്ക് നിര്‍മാണം പൂര്‍ത്തിയായി റോഡ് തുറന്നിട്ടും ബസുകള്‍ ഓടാന്‍ കെഎസ്ടിപി നിര്‍ദേശം…
Read Moreവൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ കുട്ടനാട് എംഎല്‍എയ്ക്ക് സ്വീകരണവും പ്രതിഭകള്‍ക്ക് ആദരവും
മങ്കൊന്പ്: കുട്ടനാട് എംഎല്‍എ റെജി ചെറിയാന് കാവാലം വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ ഇന്നു കാവാലത്ത് സ്വീകരണം നല്‍കും. വൈകുന്നേരം നാലിന് അറ്റാലിയാ ഹോംസില്‍ നടക്കുന്ന ചടങ്ങില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച പ്രതിഭകളേയും ആദരിക്കും. വൈഎംസിഎ പ്രസിഡന്റ് അഡ്വ. റോജോ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗം വൈഎംസിഎ നാഷണല്‍ മോണിറ്ററിംഗ് ചെയര്മാന് അഡ്വ. ജോസഫ് ജോണ്‍ ഉത്ഘാടനം ചെയ്യും. സെന്റ് തോമസ് ആശ്രമ സുപ്പീരിയര്‍ ഫാ വര്‍ഗ്ഗീസ് സിറാഫ് കപ്പൂച്ചിന്‍ അനുഗ്രഹപ്രഭാഷണം നടത്തും. വൈഎംസിഎ റീജണല്‍ മൂവ്മെന്റെ് കമ്മറ്റി ചെയര്മാന് കെ.റ്റി. ചെറിയാിന് മുഖ്യപ്രഭാഷണം നടത്തും. വിവിധ കുട്ടനാടന്‍ വികസന വിഷയങ്ങളിലേക്കും പ്രാദേശിക ആവശ്യങ്ങളിലേക്കും ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള വിശദമായ നിവേദനം എംഎല്‍എയ്ക്കു സമര്‍പ്പിക്കും. ഉപഹാരം നല്കി പ്രതിഭകളെ എംഎല്‍എ ആദരിക്കും. ലിയോ ജോസഫ്, അലക്സ് ആന്റണി, പി.എല്‍. ജോസഫ്…
Read Moreവേഗം വരച്ച് തുടങ്ങിക്കോ… 72-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നത്തിനായി എൻട്രികൾ ക്ഷണിച്ചു
ആലപ്പുഴ: പുന്നമടക്കായലിൽ ഓഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. എട്ടിന് വൈകിട്ട് അഞ്ചുവരെ എന്‍ട്രികള്‍ നൽകാം. എ-നാല് സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയാറാക്കേണ്ടത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയയ്ക്കുന്ന കവറിൽ 72-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം. കമ്പ്യൂട്ടറിൽ തയാറാക്കിയ എൻട്രികളും സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിക്ക് 10,001 രൂപ സമ്മാനമായി നൽകും. വിലാസം: കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001. ഫോൺ. 0477-2251349.
Read Moreദേശീയപാതയില്‍ ചേർത്തലയിൽ രൂപപ്പെട്ട ഗര്‍ത്തം പരിശോധനയ്ക്കു മുമ്പ് മൂടി; പ്രതിഷേധവുമായി രാഷ്ട്രീയ സംഘടനകൾ
ചേർത്തല: നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തം രാത്രിയിൽ സിമന്റ് ഉപയോഗിച്ച് മൂടിയത് വിവാദമായി. ദേശീയപാത അഥോറിറ്റിയുടെ നീക്കം യാത്രക്കാരുടെ ജീവന് ഭീഷണിയാകുമെന്ന് ആരോപിച്ച് പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ സംഘടനകള്‍ സമരവുമായി സ്ഥലത്തെത്തി. ദേശീയപാതയില്‍ പതിനൊന്നാം മൈലിലെ ഉയരപ്പാതയിൽ രൂപപ്പെട്ട വൻ ഗർത്തം രാത്രിയിൽ സിമന്റ് ഉപയോഗിച്ച് മൂടിയതാണ് നാടകീയ രംഗങ്ങൾക്ക് വഴിതെളിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ എന്ത് ചെയ്യണമെന്നറിയാതെ മണിക്കൂറോളം കുഴങ്ങി. ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെയാണ് ദേശീയപാത 66ൽ പതിനൊന്നാം മൈലിൽ മേൽപ്പാലത്തിന്റെ മധ്യഭാഗത്തായി ആഴമേറിയ ഗർത്തം രൂപപ്പെട്ടത്. മേൽപാലത്തിലൂടെ കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റ് ബസും സ്വകാര്യ കാറും കടന്നുപോയതിന്റെ പിന്നാലെയാണ് 10 അടി യോളം റോഡ് താഴ്ന്ന് പോയത്. വലിയ അപകടത്തിൽനിന്നും യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ദേശീയപാത അധികൃതർ കുഴി മൂടാൻ മണ്ണുമാന്തിയുമായി…
Read Moreആഭ്യന്തരമന്ത്രിയുടെ സുരക്ഷാസേനയിൽ ബിജെപിക്കാരൻ: അമ്പലപ്പുഴ ബ്ലോക്ക് കോണ്‍ഗ്രസില്‍ ചേരിപ്പോര്
അമ്പലപ്പുഴ: ആഭ്യന്തരമന്ത്രിയുടെ സുരക്ഷാഭടനായി ബിജെപിക്കാരനെ നിയമിച്ചതില്‍ അമ്പലപ്പുഴ ബ്ലോക്ക് കോണ്‍ഗ്രസില്‍ ചേരിപ്പോര്. മന്ത്രിയുടെ സ്ഥിരം പൈലറ്റ് വാഹനത്തിലാണ് നീർക്കുന്നം സ്വദേശിയും ബിജെപിക്കാരനുമായ പി. കൃഷ്ലാലിനെ നിയമിച്ചു ഉത്തരവിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും തൃക്കുന്നപ്പുഴ പഞ്ചായത്ത് ഭരണസമിതിയിലെ ഒരു വനിത അംഗത്തിന്റെ ബന്ധുവുമാണ് കൃഷ്ലാൽ. കൃഷ്ലാലും കുടുംബവും ബിജെപിയുടെ സജീവ പ്രവര്‍ത്തകരാണെന്നാണ് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുടെ ആരോപണം.കമ്മിറ്റിയില്‍ ഇത് ചര്‍ച്ചയാക്കുകയും വിഷയം പ്രമേയമാക്കണമെന്നും അംഗങ്ങളില്‍ ഭൂരിഭാഗവും ആവശ്യപ്പെട്ടു. എന്നാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇതിനെ എതിര്‍ത്തെന്നാണ് അംഗങ്ങള്‍ക്കിടയിലെ ആരോപണം. ഇത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഗ്രൂപ്പ് പോരിന് വഴിയൊരുക്കി. വിവരം വകുപ്പ് മന്ത്രിയെ നേരിട്ടറിയിക്കാമെന്ന ധാരണയിലാണ് ചേരിപ്പോരിന് താത്കാലിക ശമനമായത്.വകുപ്പ് മന്ത്രിയുടെ സ്ഥിരം പൈലറ്റ്, എസ്ക്കോർട്ടിനായി 17 പോലീസുകാരെ നിയമിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. ഇതിൽ 9-ാമനാണ് കൃഷ്ലാൽ. നിലവിൽ മലപ്പുറത്താണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. വകുപ്പ് മന്ത്രിയുടെ വിശ്വസ്ത ന് കൂടിയായ ബ്ലോക്ക്…
Read Moreചിറ്റാറിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; മൂന്നംഗ സംഘം പിടിയിൽ; നാടൻ തോക്കും ആയുധങ്ങളും പിടിച്ചെടുത്തു
പത്തനംതിട്ട: ചിറ്റാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്; പ്രതികളെന്നു കരുതുന്ന മൂന്നുപേരെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറ്റാർ കൊടുമുടി പതാലിൽ സദാനന്ദന്റെ മകൻ സന്ദീപ് (35) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഒന്‍പതോടെ സന്ദീപിനെ വീടിനു സമീപം കൊടുമുടി ഭാഗത്തെ റബർത്തോട്ടത്തിലെ കുഴിയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് സന്ദീപിനെ രാത്രിയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ കേസിലെ പ്രതികളെന്നു സംശയിക്കുന്ന ചിലരെ മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങറയിൽ കണ്ടെത്തുകയും ഇവരെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.സംഘത്തിൽ ഒരാളുടെ കൈയിൽനിന്നു നാടൻ തോക്ക് കണ്ടെടുക്കുകയും ചെയ്തു. മൂന്നു പേരെയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. മലയാലപ്പുഴ…
Read Moreവീട്ടുവഴക്കിനിടെ ഗൃഹനാഥന് മരിച്ച സംഭവം: കൊലപാതകത്തിനു കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
ചേര്‍ത്തല: വീട്ടുവഴക്കിനിടെ ഗൃഹനാഥന് മരിച്ച സംഭവത്തില്‍ പോലീസ് കൊലപാതകത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.ചേര്‍ത്തല നഗരസഭ 23-ാം വാര്‍ഡ് കരുവയില്‍ വെളിയില്‍ ജയരാജന് (വൈസ്രോയി കുട്ടന്-58) ആണ് ഞായറാഴ്ച രാത്രി ഏഴോടെ മരിച്ചത്. വീട്ടിൽ വഴക്കിനിടെ ഉണ്ടായ അക്രമത്തിൽ മരിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വഴക്കു നടന്ന സമയത്തു വീട്ടിലുണ്ടായിരുന്ന ഇരട്ട മക്കളിൽ ഒരാൾ പോലീസ് നിരീക്ഷണത്തിലാണ്. പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ മരണകാരണം ശരീരത്തിലേറ്റ പരിക്കുകളാണെന്ന സൂചനകളെത്തുടര്‍ന്നാണ് പോലീസ് ഊർജിത അന്വേഷണത്തിലേക്കു കടന്നത്. തിങ്കളാഴ്ച വൈകുന്നേരം ജയരാജന്റെ സംസ്കാരത്തിനുശേഷം പോലീസ് ഭാര്യ ശ്രീകലയുടെയും ഇരട്ടമക്കളായ യദുകൃഷ്ണന്, ഹരികൃഷ്ണന് എന്നിവരുടെയും മൊഴിയെടുത്തിരുന്നു. ഇതേത്തുടർന്നാണ് പോലീസ് കൂടുതൽ വ്യക്തത വരുത്തി കൊലപാതകത്തിനു കേസെടുത്തത്. പോസ്റ്റുമോർട്ടത്തിനുശേഷം മരണത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായി ആന്തരിക അവയവങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ ലാബിലേക്ക് അയച്ചു. വഴക്കിനിടയില്‍ കുഴഞ്ഞുവീണ ജയരാജനെ മൂത്തമകന് ശ്രീജിത്താണ് താലൂക്ക് ആസ്ഥാന ആശുപത്രിയിലെത്തിച്ചത്.
Read More