അമ്പലപ്പുഴ: ബസ് കാത്തുനിന്ന ഗൃഹനാഥനുനേരേ ആക്രമണം. കണ്ണിനു ഗുരുതരപരിക്ക്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം ഇടത്തിൽ ഓമനക്കുട്ട(61)നുനേരേയാണ് ആക്രമണമുണ്ടായത്. പുന്നപ്ര സഹകരണാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകനെ കാണാൻ പോകാനായി ദേശീയപാതയിൽ കുറവൻതോട് ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോൾ രാത്രി 9.45 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് ഓമനക്കുട്ടനോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. യുവാവിനെ പരിചയമില്ലാത്തതിനാൽ ബൈക്കിൽ കയറിയില്ല. ഇതോടെ യുവാവ് തന്റെ ഉടുപ്പിന്റെ കോളറിൽ കയറിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഓമനക്കുട്ടൻ പറഞ്ഞു. സംഭവം കണ്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞു. ആക്രമണത്തിൽ കണ്ണിനു സാരമായി പരിക്കേറ്റ ഓമനക്കുട്ടൻ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ബൈക്കിന്റെ നമ്പർ ഉൾപ്പെടെ പുന്നപ്ര പോലീസിൽ പരാതി നൽകി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി കേസുകളിലെ പ്രതിയായ വണ്ടാനം ചൂളപ്പറമ്പിൽ അഷ്കറാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. ഏതാനും മാസം…
Read MoreCategory: Alappuzha
ഇന്ന് മൂലം; കുട്ടനാട്ടുകാരുടെ ജലമാമാങ്കത്തിന് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി
ചമ്പക്കുളം: കാരിരുമ്പിന്റെ കരുത്തുള്ള കരുമാടികുട്ടൻമാർ ലക്ഷണമൊത്ത ആഞ്ഞിലിത്തടിയിൽ തീർത്ത ചുണ്ടൻവള്ളങ്ങളിൽ പമ്പയുടെ ഓളങ്ങളെ കീറി മുറിച്ച് രാജപ്രമുഖൻ ട്രോഫി കൈയടക്കാനുള്ള ആവേശത്തിൽ മത്സരിക്കുന്ന ചമ്പക്കുളത്താറ്റിലെ മൂലം വള്ളംകളിയോടെ ഇന്ന് കേരളക്കരയിലെ വള്ളംകളി സീസൺആരംഭിക്കുന്നു. അഞ്ച് നൂറ്റാണ്ടിനടുത്ത് പാരമ്പര്യമുള്ള ചമ്പക്കുളം മൂലം ജലോത്സവം ചമ്പക്കുളത്ത് പമ്പയാറ്റിൽ അരങ്ങേറുന്നതോടെയാണ് അഞ്ചു മാസത്തോളം നീണ്ടു നില്ക്കുന്ന വള്ളംകളി ആരംഭിക്കുന്നത്. ആലപ്പുഴ നെഹ്റു ട്രോഫിയും തുടർന്ന് വിവിധ ജില്ലകളിലായി അരങ്ങേറുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഉൾപ്പെടെയുള്ള മത്സരങ്ങളും മറ്റ് വള്ളംകളികളും ഇതേത്തുടർന്നാണ് നടത്തപ്പെടുന്നത്. അടുത്തയിടെ പുതുതായി പണിതിറക്കിയ അരോമ ചുണ്ടൻ ഇന്നത്തെ മൂലം ജലോത്സവത്തിലാണ് ആദ്യമായി മത്സരത്തിനെത്തുന്നത്. ഏഴ് ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മൂലം ജലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ജില്ലാ കളക്ടർ ഷാജി വി. നായർ പതാക ഉയർത്തുന്നതോടെ വള്ളംകളിക്ക് ഔദ്യോഗിക തുടക്കമാകും. റെജി ചെറിയാൻ എംഎൽഎ അധ്യക്ഷനാകുന്ന…
Read Moreവിദേശത്ത് തൊഴില്‍തട്ടിപ്പിനിരയായ നഴ്സിന് സഹായവുമായി കെ.സി. വേണുഗോപാല്‍ എംപി
ആലപ്പുഴ: വിദേശത്ത് തൊഴില്‍ തട്ടിപ്പിനിരയായ നഴ്സിന് സഹായവുമായി കെ.സി. വേണുഗോപാല്‍ എംപി. ആലപ്പുഴ തിരുവമ്പാടി സ്വദേശി അക്ഷയ്ക്കാണ് കെ.സി. വേണുഗോപാല്‍ രക്ഷകനായത്.കൊല്ലത്തുള്ള വരുണ്‍ എന്ന് വ്യക്തിയുടെ പേരിലുള്ള ട്രാവല്‍ വേള്‍ഡ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ റിക്രൂട്ടുമെന്റ് ഏജന്‍സി വഴിയാണ് ഒൻപത് ദിവസം മുന്‍പ് അക്ഷയ നഴ്സ് ജോലിക്കായി അജ്മാനിലെത്തിയത്. ജോലിക്കൊപ്പം സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നല്‍കിയില്ലെന്നു മാത്രമല്ല, ഭീഷണിപ്പെടുത്തുകയും ശ്രീലങ്കന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തതായും അക്ഷയ കെ. സി. വേണുഗോപാലിനോട് പറഞ്ഞു. യുഎഇയിലെ ഒഐസിസി പ്രവര്‍ത്തകരും അക്ഷയയുടെ കുടുംബവും വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് മോചനത്തിന് ആവശ്യമായ ഇടപെടല്‍ കെ.സി. വേണുഗോപാല്‍ നടത്തിയത്. വിദേശകാര്യ മന്ത്രാലയവുമായും യുഎഇയിലെ എംബസിയുമായും കെ.സി. വേണുഗോപാല്‍ ബന്ധപ്പെടുകയും അക്ഷയയുടെ മോചനത്തിന് സഹായം ആവശ്യപ്പെടുകയും ചെയ്തു. അക്ഷയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ…
Read Moreസജി ചെറിയാന് രമേശ് ചെന്നിത്തലയുടെ സ്നേഹാലിംഗനം; രാഷ്ട്രീയ കൗതുകമുണർത്തിയ സംഭവം ശ്രീധരൻ പിള്ളയുടെ പുസ്തക ചടങ്ങിൽ
ചെങ്ങന്നൂർ: മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള രചിച്ച പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ വ്യത്യസ്തമായ രാഷ്ട്രീയക്കാഴ്ചയ്ക്കാണ് സദസിലുള്ളവർ സാക്ഷ്യം വഹിച്ചത്. മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽഎയും സിപിഎം നേതാവുമായ സജി ചെറിയാനെ രമേശ് ചെന്നിത്തല വേദിയിൽ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. രാവിലെ പത്തിന് ആരംഭിച്ച പരിപാടിക്ക് മന്ത്രി രമേശ് ചെന്നിത്തല നേരത്തേതന്നെ എത്തി. അല്പം വൈകിയെത്തിയ സജി ചെറിയാനെ സ്വീകരിച്ച കാഴ്ചയാണ് രാഷ്ട്രീയ കൗതുകമുണർത്തിയ സംഭവമായത്.
Read Moreആലപ്പുഴ മെഡി. കോളജ് ആശുപത്രിയിൽ നടന്നത് കൈക്കൂലി വാങ്ങിയുള്ള താത്കാലിക നിയമനമെന്ന് ജി. സുധാകരൻ
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷം രണ്ട് ലക്ഷം രൂപാ വീതം കൈക്കൂലി വാങ്ങി താൽക്കാലിക നിയമനം നടത്തിയെന്ന ആരോപണം ഉന്നയിച്ച് ജി. സുധാകരൻ എംഎൽഎ.മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷം രണ്ട് ലക്ഷം രൂപാ വീതം കൈക്കൂലി വാങ്ങിയാണ് താൽക്കാലിക നിയമനം നടത്തിയതെന്ന അഴിമതി ആരോപണമുന്നയിച്ച് ജി.സുധാകരൻ എംഎൽഎ പൈസ വാങ്ങിയ ആളുടെ പേര് താൻ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. സർക്കാരിൻ്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു ജി. സുധാകരൻ.100 ലേറെ ആളുകളെയാണ് രണ്ട് ലക്ഷം രൂപാവീതം വാങ്ങി താൽക്കാലികമായി നിയമിച്ചത്. ആരുടെ അനുവാദത്തോടെയാണ് ഈ നിയമനം നടത്തിയത്. എല്ലാവർക്കുമറിയാം ഇവിടെ എന്താണ് നടന്നതെന്ന്. എംപ്ളോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് കുടുംബശ്രീ വഴി നിയമനം…
Read Moreഎ.ഡി. തോമസ് എംഎൽഎയ്ക്ക് പഞ്ചസാര കൊണ്ട് തുലാഭാരം; നേർന്നത് 13ാം വാർഡ് കോൺഗ്രസ് കമ്മിറ്റി
ആലപ്പുഴ: എ.ഡി. തോമസ് എംഎൽഎയ്ക്ക് വലിയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം. തെരഞ്ഞെടുപ്പിൽ മൽസരിച്ച വേളയിൽ സ്ഥാനാർഥിയുടെ വിജയത്തിനായി മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡ് കോൺഗ്രസ് കമ്മിറ്റി നേർന്നതാണ് തുലാഭാരം. കാൽ നൂറ്റാണ്ട് കാലം സിപിഎം ഭരിക്കുകയും, അതിൽ 10 കൊല്ലം ധനമന്ത്രി തന്നെ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടും മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളത്തിനായി ഒന്നും ചെയ്യാൻ ഇടത് പക്ഷത്തിന് കഴിഞ്ഞില്ലെന്നും അതാണ് തൻ്റെ വലിയ വിജയം സൂചിപ്പിക്കുന്നതെന്നും തോമസ് മാധ്യമങ്ങളോട് പറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്തിൽ മാത്രം 5000 വീടുകൾക്ക് വെള്ളം ഇല്ലെന്നും ഈ സ്ഥിതിക്ക് ഉടൻ പരിഹാരം കാണുമെന്നും തോമസ് പറഞ്ഞു.കോൺഗ്രസ് കലവൂർ മണ്ഡലം പ്രസിഡൻ്റ് ജി. ചന്ദ്രബാബു, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സിനിമോൾ സുരേഷ്, ബ്ലോക്ക് സെക്രട്ടറി ആർ. ജയപാലൻ, വാർഡ് പ്രസിഡൻ്റ് കെ.സതീഷ് കുമാർ, മധുശ്രീധർ, രജനിമോൾ തുടങ്ങിയവർ…
Read Moreഅപ്പോ തുടങ്ങുകയല്ലേ… കേരളത്തിലെ വള്ളംകളി സീസണ് തുടക്കമിട്ട് ചമ്പക്കുളം മൂലംവള്ളംകളി 29ന്
ചമ്പക്കുളം; കേരളത്തിലെ വള്ളംകളി സീസണ് തുടക്കമിട്ട് ചമ്പക്കുളം മൂലംവള്ളംകളി 29ന് പമ്പയാറ്റിൽ നടക്കും. മിഥുന മാസത്തിലെ മൂലം നാളിൽ നടക്കുന്ന ജലമേളയോടെ മലയാളക്കര തിരുവോണത്തിന് ഒരുങ്ങിത്തുടങ്ങുകയാണ്. മൂലക്കാഴ്ചയെന്ന പേരിൽ അറിയപ്പെട്ടിരുന്ന ജലമേളയാണ് പിന്നീട് മൂലം വള്ളംകളിയായത്. ശ്രീകൃഷ്ണവിഗ്രഹവുമായി മൂലംനാളിൽ ചെമ്പകശേരി രാജാവ് നടത്തിയ ജലഘോഷയാത്രയെ അനുസ്മരിക്കുന്ന ആഘോഷമാണ് നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള ജലമേള. തിരു-കൊച്ചി രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാൾ മഹാരാജാവ് 1952-ൽ വള്ളംകളി കാണാനെത്തി. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന് അദ്ദേഹം ഏർപ്പെടുത്തിയതാണ് രാജപ്രമുഖൻ ട്രോഫി. മത്സരത്തിനു മുന്‍പേ അമ്പലപ്പുഴ പാൽപ്പായസവുമായെത്തുന്ന സംഘം ചമ്പക്കുളത്തെ മാപ്പിളശേരി വീട്ടിലെത്തി പ്രാർഥിക്കുന്നതുൾപ്പെടെ പുറംലോകമധികമറിയാത്ത ചരിത്രമുണ്ട് ഈ ജലമേളയ്ക്ക്… അതേക്കുറിച്ച് പറയാം, വിശദമായി.ചമ്പക്കുളത്തെ ക്രിസ്ത്യൻ തറവാടായ മാപ്പിളശേരിയിൽ നിന്ന് കല്ലൂർക്കാട് പള്ളിവഴി നെൽപ്പുരക്കടവ് വരെയും അവിടെനിന്ന് അമ്പലപ്പുഴ ക്ഷേത്രക്കടവിലേക്കും നടന്ന വിഗ്രഹ ഘോഷയാത്രയുടെ ആണ്ടുതോറുമുള്ള ഓർമ പുതുക്കലാണ് ഓരോ മൂലം വള്ളം…
Read Moreതെരുവുനായ്ക്കളുടെ താവളമായി കായംകുളം റെയിൽവേ സ്റ്റേഷൻ; ട്രെയിനിൽ കയറുന്നതുവരെ കഴിയുന്നത് ഭീതിയോടെയെന്ന് യാത്രക്കാർ
കായംകുളം: റെയിൽവേ സ്റ്റേഷനിലെ തെരുവുനായ ശല്യത്തിൽ വലഞ്ഞ് യാത്രക്കാര്‍. മിക്ക പ്ലാറ്റ്ഫോമുകളും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി.ദിവസവും ആയിരക്കണക്കിന് പേരാണ് സ്റ്റേഷനിലെത്തുന്നത്. ട്രെയിൻ കയറുന്നതുവരെ ഭീതിയിൽ കഴിയേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. പ്ലാറ്റ്ഫോമിൽനിന്ന് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനും സാധിക്കാത്ത അവസ്ഥയാണ്. രാത്രിയായാൽ നഗരത്തിന്റെ വിവിധയിടങ്ങളിൽനിന്ന് നായ്ക്കൾ കൂട്ടത്തോടെയാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. യാത്രക്കാര്‍ പലപ്പോഴും ഭയത്തോടെയാണ് സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നത്. പ്ലാറ്റ് ഫോമിലെ വേസ്റ്റ്ബിന്നിന്റെ മൂടി കടിച്ചുമാറ്റി ഭക്ഷ്യമാലിന്യമുൾപ്പെടെ പുറത്തിടുന്നതും പതിവാണ്. സ്റ്റേഷൻ പരിസരത്ത് പലയിടങ്ങളിലും മാലിന്യം പെരുകുന്നതും നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതിനു കാരണമാണെന്ന് യാത്രക്കാരൻ പറഞ്ഞു. സ്റ്റേഷനകത്ത് ടിക്കറ്റ് കൗണ്ടറിനു സമീപത്തും പുറത്ത് പാർക്കിംഗ് ഏരിയയിലും കറങ്ങിത്തിരിയുന്ന നായ്ക്കളിൽ പലതും അക്രമസ്വഭാവമുള്ളവയാണ്. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ കായംകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും നിരവധിപേർക്കാണ് ഈ മാസം കടിയേറ്റത്.നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാർക്കു നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.…
Read Moreവിദേശത്ത് ജോലിയും വിവാഹവാഗ്ദാനവും നൽകി തട്ടിപ്പ്; സലീം തട്ടിപ്പിന് ഇരയായി തിരഞ്ഞെടുത്തത് വിവാഹമോചനം നേടിയ സ്ത്രീകളെ
മാന്നാർ: വിദേശത്ത് ജോലിയും വിവാഹവാഗ്ദാനവും നടത്തി നിരവധി പേരിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി മാന്നാർ പോലീസിന്റെ പിടിയിൽ. തൃശൂർ ചാവക്കാട് മുല്ലശേരി പെരുവല്ലൂർ പുതിയ വീട്ടിൽ പൊട്ടിലിങ്ങൽ പി.കെ. സലീമിനെ (48) യാണ് അറസ്റ്റ് ചെയ്തത്.2025ൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ചെങ്ങന്നൂർ പോലീസ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ വാർത്തയും പ്രതിയുടെ ചിത്രവും പത്രമാധ്യമങ്ങളിൽ വന്നത് ശ്രദ്ധയിൽപ്പെട്ട മാന്നാർ സ്വദേശികളായ രണ്ടു പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ മാട്രിമോണിയിൽ വരനെ തേടിയുള്ള പരസ്യങ്ങളിൽനിന്നു യുവതികളുടെ വിവരങ്ങൾ ശേഖരിച്ച് അവരുമായി ഫോണിൽ ബന്ധപ്പെടുകയും തുടർന്ന് അവരുടെ കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ച് വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്ന ഇയാൾ വിവാഹവാഗ്ദാനം നൽകുന്നതിനൊപ്പം അവരുടെ ബന്ധുക്കൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വൻ…
Read Moreകായിപ്പുറം ബോട്ടുജെട്ടി പാലവും പാതിരാമണൽ ബോട്ടുജെട്ടിയും പുനർനിർമിക്കണം
മുഹമ്മ: വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുന്ന പാതിരാമണൽ ദ്വീപിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ കുറ്റമറ്റതാക്കണമെന്ന് ആവശ്യം.ദ്വീപിലെ ബോട്ടുജെട്ടികളുടെ നവീകരണവും ദ്വീപിന്റെ മുഖ്യപ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിയുടെ സൗന്ദര്യവത്കരണവും കായിപ്പുറം ജെട്ടി പാലത്തിന്റെ പുനർ നിർമാണവും വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണ്. 1958ൽ നിർമിച്ച കായിപ്പുറം ജെട്ടി പാലം അപകടഭീതി ഉണർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടാകുന്നില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലാണ്. കായിപ്പുറം ജംഗ്ഷനിൽനിന്നു പാതിരാമണൽ ദ്വീപിലേക്കു പോകുന്ന എല്ലാ വാഹനങ്ങളും ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്.കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞുനിൽക്കുന്ന പാലത്തിന്റെ ഇരുവശത്തുമുള്ള കരിങ്കൽക്കെട്ടുകളും ഇളകി ഇടിഞ്ഞു വീഴുന്ന സ്ഥിതിയിലാണ്.തോടിന് ഇരുവശവും കരിങ്കൽഭിത്തികെട്ടി ബലവത്തായ പുതിയ പാലം നിർമിക്കുമെന്നാണ് അധികൃതർ കാലങ്ങളായി നൽകുന്ന ഉറപ്പ്. കുട്ടനാട് ടൂറിസം പാക്കേജിന്റെ ഭാഗമായി ദ്വീപിൽ ദിവസവും എത്തുന്ന ബോട്ടുകൾക്ക് അടുക്കാൻ ഇപ്പോഴും വേണ്ടത്ര…
Read More