പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ പുതിയ തന്ത്രം! ഫലിക്കുമോ ആവോ..?

മ​ട്ട​ന്നൂ​ര്‍(​ക​ണ്ണൂ​ര്‍): പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ആ​ക​ര്‍​ഷ​ക​മാ​യ രൂ​പ​ങ്ങ​ളി​ലു​ള്ള ബോ​ട്ടി​ല്‍ ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ. കു​പ്പി​യു​ടെ ആ​കൃ​തി​യി​ലു​ള്ള ബോ​ട്ടി​ല്‍ ബൂ​ത്ത് നി​ര്‍​മി​ച്ച് പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കാ​നാ​ണ് പ​ദ്ധ​തി. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ പൊ​തു ഇ​ട​ങ്ങ​ളി​ലും പു​ഴ​ക​ളി​ലും റോ​ഡ​രി​കി​ലും വ​ലി​ച്ചെ​റി​യു​ന്ന​ത് വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കാ​ണ് ഇ​ട​യാ​ക്കു​ന്ന​ത്. ഓ​രോ വ​ര്‍​ഷ​വും ലോ​ഡു​ക​ണ​ക്കി​ന് കു​പ്പി​ക​ളാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ശു​ചീ​ക​ര​ണ കാ​മ്പ​യി​നു​ക​ള്‍ വ​ഴി ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് ആ​ക​ര്‍​ഷ​ക​മാ​യ രൂ​പ​ങ്ങ​ളി​ലു​ള്ള ബോ​ട്ടി​ല്‍ ബൂ​ത്തു​ക​ള്‍ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ ‘ബി​ല്‍​ഡ് ഡെ​ക്ക​റി’​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ദ്യ​ത്തെ കി​യോ​സ്‌​ക് സ്ഥാ​പി​ക്കു​ന്ന​ത്. കി​യോ​സ്‌​ക ആ​റി​ന് ശു​ചി​ത്വ ക്യാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​നി​താ വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്യും.

Read More

ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന മോ​ഹ​ത്തെ കൊ​ഞ്ഞ​നം​കു​ത്തി പ​രി​ഹ​സി​ക്കു​ക​യാ​ണോ ? റോ​ഡി​ല്ലാ പാ​ലം കൗ​തു​ക കാ​ഴ്ച​യ​ല്ല, ജ​ന​ങ്ങ​ളു​ടെ ഉ​ള്ളി​ലെ നീ​റ്റ​ലാ​ണ്

പ​യ്യ​ന്നൂ​ര്‍: പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന മോ​ഹ​ത്തെ കൊ​ഞ്ഞ​നം​കു​ത്തി പ​രി​ഹ​സി​ക്കു​ക​യാ​ണോ എ​ന്ന ചോ​ദ്യ​മാ​ണ് റോ​ഡി​ല്ലാ​തെ നി​ര്‍​മി​ച്ച ഈ ​പാ​ല​മു​യ​ര്‍​ത്തു​ന്ന​ത്. കൂ​ട്ട​ത്തി​ല്‍ വി​ക​സ​ന​ത്തി​ന് ആ​രാ​ണ് വ​ഴി​മു​ട​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യ​വും. ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പേ പൂ​ര്‍​ത്തീ​ക​രി​ച്ച ക​ല്ല​ന്‍​ചി​റ​പ്പാ​ല​മാ​ണ് മ​റു​പ​ടി​യി​ല്ലാ​ത്ത ചോ​ദ്യ​മാ​യി തു​ട​രു​ന്ന​ത്. പാ​ല​ത്തി​ന​പ്പു​റ​ത്തെ ല​ക്ഷം വീ​ട് കോ​ള​നി​യി​ല്‍​ വ​രെ എ​ത്തി​നി​ല്‍​ക്കു​ന്ന റോ​ഡ് ഈ ​പാ​ല​ത്തി​ല്‍ വ​ന്നു മു​ട്ടു​ന്ന പൊ​ന്‍​പു​ല​രി നാ​ട്ടു​കാ​ര്‍ സ്വ​പ്നം കാ​ണാ​ന്‍ തു​ട​ങ്ങി​യി​ട്ടും നാ​ളു​ക​ളേ​റെ​യാ​യി. പാ​ല​ത്തി​ന​പ്പു​റ​ത്തെ കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്തി​ലെ വ​യ​ലി​ലൂ​ടെ​യു​ള്ള 150 മീ​റ്റ​റോ​ളം മാ​ത്ര​മു​ള്ള റോ​ഡ് ഈ ​പാ​ല​ത്തി​ലേ​ക്കെ​ത്തി​യാ​ല്‍ തീ​രു​ന്ന പ്ര​ശ്ന​മേ​യു​ള്ളു​താ​നും. ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളേ​യും വേ​ര്‍​തി​രി​ക്കു​ന്ന ക​ല്ല​ന്‍​ചി​റ തോ​ടി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന മ​ര​പ്പാ​ല​ത്തി​ന് പ​ക​ര​മാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് ടി​ല്ല​ര്‍ കൊ​ണ്ടു​പോ​കാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചെ​റി​യ കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ര്‍​മി​ച്ചി​രു​ന്നു. ഇ​തി​നോ​ട് ചേ​ര്‍​ന്നാ​ണ് സ്ഥ​ലം എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 32,50,000 രൂ​പ ചെ​ല​വി​ല്‍…

Read More

നൂ​റ്റി​മൂ​ന്നാം വ​യ​സി​ല്‍ കോ​വി​ഡിനെ തോൽപ്പിച്ച് ചി​ന്ന​മ്മ! താരമായത്‌ വീ​ട്ടി​ല്‍ ത​ന്നെ ചി​കി​ത്സി​ക്കാ​ന്‍ ധൈ​ര്യം കാ​ട്ടി​യ ആനി തോമസ്‌

രാ​ജ​പു​രം: നൂ​റ്റിമൂ​ന്നാം വ​യ​സി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച വ​യോ​ധി​ക​യ്ക്ക് ദി​വ​സ​ങ്ങ​ള്‍​ക്ക​കം രോ​ഗ​മു​ക്തി ല​ഭി​ച്ച​ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ഹ്ലാ​ദ​വും ആ​ത്മ​വി​ശ്വാ​സ​വും പ​ക​ര്‍​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​യോ​ധി​ക​യെ വീ​ട്ടി​ല്‍ ത​ന്നെ ചി​കി​ത്സി​ക്കാ​ന്‍ ധൈ​ര്യം കാ​ട്ടി​യ ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​നി തോ​മ​സിമാണ് ഇൗ അതിജീവന വിജയത്തിന്‍റെ മു​ഴു​വ​ന്‍ കൈ​യ​ടി​യും നാട്ടുകാർ നൽകുന്നത്. പ​ന​ത്ത​ടി കൊ​ള​പ്പു​റ​ത്തെ മു​തു​കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ചി​ന്ന​മ്മ​ക്കാ​ണ് 103-ാമ​ത്തെ വ​യ​സി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​ത്. മേ​യ് അ​ഞ്ചി​ന് മ​ക​ന്‍ ജോ​ണി​നും തു​ട​ര്‍​ന്ന് മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും രോ​ഗം ബാ​ധി​ച്ച​തോ​ടെ​യാ​ണ് ചി​ന്ന​മ്മ​യെ​യും പ​രി​ശോ​ധി​ച്ച​ത്. ഏ​ഴി​ന് ചി​ന്ന​മ്മ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഈ ​പ്രാ​യ​ത്തി​ല്‍ സി​എ​ഫ​എ​ല്‍​ടി​സി​ക​ളി​ലോ ആ​ശു​പ​ത്രി​ക​ളി​ലോ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് വീ​ട്ടി​ല്‍ ത​ന്നെ ചി​കി​ത്സി​ക്കാ​ന്‍ ജെ​എ​ച്ച്‌​ഐ ആ​നി തോ​മ​സ് ത​യാ​റാ​യ​ത്. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് ആ​സീ​ഫി​നോ​ട് കാ​ര്യം സൂ​ചി​പ്പി​ച്ച​പ്പോ​ള്‍ ബു​ദ്ധി​മു​ട്ട് ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍ വീ​ട്ടി​ല്‍​ത്ത​ന്നെ ചി​കി​ത്സി​ക്കാ​മെ​ന്നും എ​ല്ലാ സ​ഹാ​യ​വും ചെ​യ്യാ​മെ​ന്നും ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. ചി​ന്ന​മ്മ​യ്ക്ക് ഭ​ക്ഷ​ണം…

Read More

നാ​ളെ​ മു​ത​ല്‍ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ന്നു! വാ​ഹ​ന പ​രി​ശോ​ധ​ന​യ്‌​ക്കൊ​പ്പം ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ്

ക​ണ്ണൂ​ര്‍: നാ​ളെ​ മു​ത​ല്‍ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി പോ​ലീ​സ്. ഇ​ന്ന് ജി​ല്ല​യി​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്‌​ക്കൊ​പ്പം ക​ട​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​ക​ളി​ല്‍ തി​ര​ക്ക് കൂ​ടു​ന്നു​ണ്ടോ, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണോ ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് എ​ന്നി​ങ്ങ​നെ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​നം ക​ണ്ടാ​ല്‍ ക​ട​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ന​ട​പ​ടി​യും പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്നു​ണ്ട്. നാ​ളെ മു​ത​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ക​ട​ക​ളും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളും മ​റ്റും വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍,നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ എ​ന്നി​വ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ട​ക​ളി​ല്‍ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. നാ​ളെ മു​ത​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ക്കും.

Read More

പതിമൂന്നുകാ​ര​ന് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശം! വി​ദ്യാ​ര്‍​ഥി​യു​ടെ സ​ഹോ​ദ​ര​ന്‍റെ വക യുവാവിന് മുട്ടന്‍പണി

പ​ഴ​യ​ങ്ങാ​ടി(​ക​ണ്ണൂ​ര്‍): പ​തി​മൂ​ന്നു​കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ച് യു​വാ​വി​നെ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. മാ​ട്ടൂ​ല്‍ സ്വ​ദേ​ശി എ.​സി. അ​ബ്ദു​ള്‍ ജ​ലീ​ലി​നെ (34)യാ​ണ് പ​ഴ​യ​ങ്ങാ​ടി എ​സ്‌​ഐ ഇ. ​ജ​യ​ച​ന്ദ്ര​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​യാ​ള്‍ വി​ദ്യാ​ര്‍​ഥി​ക്ക് നി​ര​ന്ത​രം അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട വി​ദ്യാ​ര്‍​ഥി​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

നാ​ലാം മു​നി​സി​പ്പ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​ഹി ഒ​രു​ങ്ങു​ന്നു! സ്വ​ത​ന്ത്ര്യാ​ന​ന്ത​രം ന​ട​ന്ന​ത് മൂന്ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ മാ​ത്രം

മാ​ഹി: വാ​ര്‍​ഡ് വി​ഭ​ജ​ന​ത്തി​ലെ അ​പാ​ക​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ മാ​ഹി മു​നി​സി​പ്പ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വീ​ണ്ടും ച​ര്‍​ച്ച​യാ​കു​ന്നു. അ​ഞ്ചു വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ങ്കി​ലും ഭൂ​മി ശാ​സ്ത്ര​പ​ര​മാ​യി കേ​ര​ള​ത്തി​ലു​ള്ള പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ മാ​ഹി​യി​ല്‍ ഇ​ത്ര​യും കാ​ല​ത്തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് മൂ​ന്നു ത​വ​ണ മാ​ത്രം. ഇ​പ്പോ​ള്‍ നാ​ലാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വാ​ര്‍​ഡ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​രു​ക​യാ​ണ്. ഫ്ര​ഞ്ച് ഭ​ര​ണ​ത്തി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് 1947-ല്‍ ​ബ്രി​ട്ടീ​ഷു​കാ​രി​ല്‍ നി​ന്ന് ഇ​ന്ത്യ സ്വാ​ത​ന്ത്ര്യം നേ​ടി​യ​പ്പോ​ഴും മാ​ഹി ഫ്ര​ഞ്ച് ഭ​ര​ണ​ത്തി​ന്‍ കീ​ഴി​ലാ​യി​രു​ന്നു. 1947-ന് ​ശേ​ഷം ഇ​ന്ത്യ​യി​ലെ മ​റ്റെ​ല്ലാ നാ​ട്ടു​രാ​ജ്യ​ങ്ങ​ളെ​യും ഇ​ന്ത്യാ യൂ​ണി​യി​നി​ല്‍ ല​യി​പ്പി​ക്കാ​നാ​യി​രു​ന്നെ​ങ്കി​ലും ഫ്രാ​ന്‍​സി​ന്‍റെ കീ​ഴി​ലാ​യി​രു​ന്ന മാ​ഹി ഫ്ര​ഞ്ച് ഭ​ര​ണ​ത്തി​നു കീ​ഴി​ല്‍ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1954-ലാ​ണ് മാ​ഹി​യി​ല്‍ നി​ന്നു ഫ്ര​ഞ്ചു​കാ​ര്‍ ഒ​ഴി​ഞ്ഞു പോ​കു​ന്ന​തും ഇ​ന്ത്യാ യൂ​ണി​യ​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തും. 1700-ക​ളി​ല്‍ നി​ല​വി​ല്‍…

Read More

നാ​വി​ക​സേ​നാ അ​ക്കാ​ഡ​മി​യി​ൽ കോ​വി​ഡ് വ്യാപ​നം; രാ​മ​ന്ത​ളി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ശ​ങ്കയിൽ; അ​ട​ച്ചി​ട​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

പ​യ്യ​ന്നൂ​ർ: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. അ​ക്കാ​ഡ​മി കേ​ന്ദ്രീ​ക​രി​ച്ച് രോ​ഗ വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​വി​ടെ ശു​ചീ​ക​ര​ണ ജോ​ലി​യും മ​റ്റു​മാ​യി രാ​മ​ന്ത​ളി നി​വാ​സി​ക​ളാ​യ നി​ര​വ​ധി പേ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ രാ​മ​ന്ത​ളി​യി​ൽ വാ​ട​ക​യ്ക്കും മ​റ്റും താ​മ​സി​ച്ചു​കൊ​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും അ​ന്യ നാ​ട്ടു​കാ​രും അ​ക്കാ​ഡ​മി​ക്ക​ക​ത്ത് ജോ​ലി ചെ​യ്യു​ന്നു​ണ്ട്. കോ​വി​ഡ് പോ​സ​റ്റീ​വാ​യ രോ​ഗി​ക​ൾ​ക്ക് ഒ​പ്പം ത​ന്നെ​യാ​ണ് മ​റ്റു​ള്ള​വ​രും താ​മ​സി​ക്കു​ന്ന​തെ​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​ത്ത​ര​ക്കാ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ഇ​റ​ങ്ങി ന​ട​ക്കു​ന്ന​തും പ​തി​വാ​ണ്. കൂ​ട്ട​ത്തോ​ടെ താ​മ​സി​ക്കു​ന്ന അ​ന്യ സം​സ്ഥാ​ന​ക്കാ​രി​ലും മ​റ്റും രോ​ഗം പെ​രു​കു​വാ​നു​ള്ള സാ​ഹ​ച​ര്യ​വും കൂ​ടു​ത​ലാ​ണ്. അ​ക്കാ​ഡ​മി​യി​ലെ കോ​വി​ഡ് വ്യാ​പ​നം​മൂ​ലം ജോ​ലി​ക്ക് പോ​യി തി​രി​ച്ചു വ​രു​ന്ന​വ​ർ രോ​ഗ​വാ​ഹ​ക​രാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ൾ രാ​മ​ന്ത​ളി​യി​ൽ ഉ​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്.കോ​വി​ഡ് പെ​രു​കു​ന്ന​ത് ത​ട​യാ​ൻ അ​ടി​യ​ന്തി​ര​മാ​യി ര​ണ്ടാ​ഴ്ച​ക്കാ​ല​ത്തേ​ക്ക് അ​ക്കാ​ഡ​മി അ​ട​ച്ചി​ടാ​ൻ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് രാ​മ​ന്ത​ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്…

Read More

ഓ​ണ്‍​ലൈ​ൻ പ​ഠ​നം അ​വ​താ​ള​ത്തി​ലാ​ക്കി നെ​റ്റ് വർ​ക്ക് ത​ക​രാ​റും വേ​ഗ​ക്കു​റ​വും;  പ്രതിസന്ധിയിലായി അധ്യാപകരും കുട്ടികളും

മ​ട്ട​ന്നൂ​ർ(​ക​ണ്ണൂ​ർ): സ്കൂ​ളു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​നം തു​ട​ങ്ങി​യ​തോ​ടെ മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ൽ മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്ക് ത​ക​രാ​റും വേ​ഗ​ക്കു​റ​വും വീ​ണ്ടും പ​രാ​തി​ക​ൾ​ക്കി​ട​യാ​ക്കു​ന്നു. ബി​എ​സ്എ​ൻ​എ​ൽ ഉ​ൾ​പ്പ​ടെ മി​ക്ക ക​ന്പ​നി​ക​ളു​ടെ ക​ണ​ക്ഷ​നി​ലും ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. പ​ല ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഫോ​ണി​ൽ റെ​യ്ഞ്ച് ത​ന്നെ കി​ട്ടാ​റി​ല്ല. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നി​ലെ വേ​ഗ​ത​ക്കു​റ​വ് ഗൂ​ഗി​ൾ മീ​റ്റ് വ​ഴി​യും മ​റ്റു​മു​ള്ള ക്ലാ​സു​ക​ളെ അ​വ​താ​ള​ത്തി​ലാ​ക്കു​ന്നു. വി​ക്ടേ​ഴ്സ് ചാ​ന​ലി​ലെ ക്ലാ​സു​ക​ൾ​ക്കൊ​പ്പം പ​ല സ്കൂ​ളു​ക​ളും ക്ലാ​സു​ക​ൾ റെ​ക്കോ​ർ​ഡ് ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ളി​ലെ​ത്തി​ക്കു​ന്നു​ണ്ട്. വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ൾ വ​ഴി​യാ​ണ് ഇ​വ കു​ട്ടി​ക​ളി​ലെ​ത്തി​ക്കു​ക​യും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത്. നെ​റ്റ് ക​ണ​ക്ഷ​നി​ലെ പ്ര​ശ്നം മൂ​ലം ചി​ല വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് പാ​ഠ​ഭാ​ഗ​ങ്ങ​ൾ എ​ത്തി​ക്കാ​നാ​വാ​ത്ത​ത് അ​ധ്യാ​പ​ക​രെ​യും വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കു​ന്നു. ഓ​ണ്‍ ലൈ​ൻ പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം വ​ർ​ക് അ​റ്റ് ഹോം ​പ്ര​കാ​രം ജോ​ലി​ചെ​യ്യു​ന്ന​വ​രെ​യും ഇ​ത് ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്.

Read More

എംബിബിഎ​സ് പ​രീ​ക്ഷ​യി​ലെ ആ​ൾ​മാ​റാ​ട്ടം! വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ത്തെ കോ​ട​തി​യി​ൽ എ​തി​ർ​ക്കു​മെ​ന്ന് പോ​ലീ​സ്

ചാ​ത്ത​ന്നൂ​ർ: എംബിബിഎ​സ് പ​രീ​ക്ഷ​യി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ കേ​സി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യെ കോ​ട​തി​യി​ൽ എ​തി​ർ​ക്കു​മെ​ന്ന് പോ​ലീ​സ്.​ ആ​ൾ​മാ​റാ​ട്ടം, ക്ര​മ​ക്കേ​ട് തു​ട​ങ്ങി​യ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്സെ​ടു​ത്തി​ട്ടു​ള്ള​ത്. ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് പ്ര​തി​ക​ളാ​ക്കി കേ​സെടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി കൊ​ല്ലം ജി​ല്ലാ കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്കി​യി​ട്ടു​ള്ള​ത്. പ​രീ​ക്ഷാ സെ​ന്‍റ​റാ​യി​രു​ന്ന മി​യ്യ​ണ്ണൂ​ർ അ​സീ​സി​യ മെ​ഡി​ക്ക​ൽ കോ​ളജി​ൽ നി​ന്നും ആ​രോ​ഗ്യ സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം വ​ർ​ഷ എംബിബിഎ​സ് പാ​ർ​ട്ട് (അ​ഡീ​ഷ​ണ​ൽ ) പ​രീ​ക്ഷ എ​ഴു​തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ന​ബീ​ൽ സാ​ജി​ദ്, പ്ര​ണ​വ് ജി​.മോ​ഹ​ൻ, കൊ​ല്ലം എ​ഴു​കോ​ൺ സ്വ​ദേ​ശി മി​ഥു​ൻ ജെം​സി​ൻ​എ​ന്നി​വ​ർ​ക്കെ​തി​രേ യാ​ണ് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത​ത്. ഈ ​മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷാ ഹാ​ളി​ൽ ഇ​രി​ക്ക​വേ ഇ​വ​ർ​ക്ക് വേ​ണ്ടി പു​റ​ത്തി​രു​ന്ന് മ​റ്റാ​രോ പ​രീ​ക്ഷ എ​ഴു​തി ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രു​കി ക​യ​റ്റി എ​ന്നാ​ണ് കേ​സ്. മു​ഴു​വ​ൻ സ​മ​യ​വും പ​രീ​ക്ഷാ ഹാ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​രോ​ഗ്യ…

Read More

ര​ക്ഷി​താ​ക്ക​ള്‍ സൂ​ക്ഷി​ക്കു​ക! പാ​ഠ​പു​സ്ത​ക വി​ത​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ് സം​ഘം; പു​തി​യ ഭീ​ഷ​ണി ഇങ്ങനെ…

ആ​ല​ക്കോ​ട്: കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്‌​കൂ​ള്‍ തു​റ​ന്ന​തോ​ടെ കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് മ​റ​യാ​ക്കി മ​ല​യോ​ര​ത്ത് ത​ട്ടി​പ്പ് സം​ഘം വി​ല​സു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ക​യ​റി ഇ​റ​ങ്ങു​ന്ന ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ ആ​ണ് മ​ല​യോ​ര​ത്ത് പു​തി​യ ഭീ​ഷ​ണി ആ​യി​രി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​പു​സ്ത​ക​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ എ​ന്ന വ്യാ​ജേ​ന വീ​ടു​ക​ളി​ല്‍ എ​ത്തു​ന്ന ഈ ​സം​ഘം വ​ന്‍ തു​ക ത​ട്ടി മു​ങ്ങു​ക​യാ​ണ് പ​തി​വ്. ചി​ല പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ ശേ​ഷം ബു​ക്ക് ചെ​യ്താ​ല്‍ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ അ​യ​ച്ചു​ത​രും എ​ന്ന് പ​റ​ഞ്ഞ് അ​ഡ്വാ​ന്‍​സ് തു​ക​യാ​യി പ​ണം വാ​ങ്ങി മു​ങ്ങു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ശു​ദ്ധ​മാ​യ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​ര്‍ ആ​ണ് ഇ​തി​ല​ധി​ക​വും. വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​ധി​കൃ​ത​രും അ​റി​യാ​തെ​യാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ പാ​ഠ​പു​സ്ത​ക പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍. പ​ഠ​ന സം​ബ​ന്ധി​യാ​യ വി​ഷ​യ​ങ്ങ​ളും മ​റ്റും ചോ​ദി​ച്ച​റി​യു​ന്ന ഇ​വ​ർ എ​ളു​പ്പ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ പ്രീ​തി പി​ടി​ച്ചു​പ​റ്റും. വാ​യാ​ട്ടു​പ​റ​മ്പ് ക​രു​വ​ഞ്ചാ​ല്‍ മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി വീ​ട്ടു​കാ​ര്‍ ഇ​വ​രു​ടെ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം ത​ട്ടി​പ്പ്…

Read More