വെള്ളമുണ്ട: ആശുപത്രിയിലേക്ക് പുറപ്പെട്ട ഗർഭിണിയായ യുവതിയെ മണിക്കറുകളോളം വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ തടഞ്ഞു നിർത്തിയതായി പരാതി. പടിഞ്ഞാറെത്തറ സ്വദേശിനിയായ സി.കെ. നാജിയ നസ്റിൻ ആണ് സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ എന്നിവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. അത്തോളിയിലേക്ക് വിവാഹം ചെയ്തയച്ച യുവതി കൽപ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെയായിരുന്നു സ്ഥിരമായി കാണിച്ചു വന്നിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതിനായിരുന്നു സംഭവം. സാക്ഷ്യപത്രവുമായി വെള്ളമുണ്ട വരെ തടസങ്ങളില്ലാതെ ഭർത്താവിനൊപ്പം വാഹനത്തിൽ എത്തിയ യുവതിയെയും ഭർത്താവിനെയും പോലീസ് സ്റ്റേഷന് മുന്പിൽ വെച്ച് മുഹമ്മദലി എന്ന പോലീസുകാരൻ തടയുകയും സ്റ്റേഷനിലേക്ക് രണ്ട് പേരെയും കൂട്ടിക്കൊണ്ടുപോയി ഒന്നര മണിക്കൂറോളം സ്റ്റേഷനിൽ നിർത്തിയതായും പരാതിയിൽ പറയുന്നു. സ്റ്റേഷനിൽ വെച്ച് അങ്ങേയറ്റം മോശമായ രീതിയിൽ പോലീസുകാരിൽ ചിലർ പെരുമാറിയതായും പരാതിയിൽ പറയുന്നു.
Read MoreCategory: Kannur
ബിജെപി നേതാക്കൾ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി: ക്രൈംബ്രാഞ്ചിന് മൊഴി നൽകി കെ. സുന്ദര
കാസർഗോഡ്: മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ കൈക്കൂലി നൽകിയ കേസിൽ ക്രൈംബ്രാഞ്ചിന് മൊഴി നല്കി കെ. സുന്ദര. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വച്ചാണ് മൊഴിയെടുപ്പ് നടന്നത്. പത്രിക പിന്‍വലിപ്പിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താനായി പണം നല്‍കുന്നതിന് മുമ്പ് തന്നെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെച്ചെന്നുമാണ് കെ. സുന്ദര മൊഴി നല്‍കിയത്.
Read Moreകണ്ണൂർ കോർപറേഷൻ മേയറുടെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. തന്റെ ഒരു ബന്ധു ആശുപത്രിയിലാണെന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ പണം ആവശ്യപ്പെടുന്നത്. പണം ആവശ്യപ്പെട്ട് മെസേജുകൾ വന്ന സുഹൃത്തുക്കൾ ടി.ഒ. മോഹനനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചതാണെന്ന് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ടി.ഒ. മോഹനൻ തന്റെ ഒറിജിനൽ ഫേസ് ബുക്ക് അക്കൗണ്ടിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ട് നിലവിലുണ്ടെന്നും പല ആവശ്യങ്ങളും പറഞ്ഞ് പണം തട്ടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആരും വഞ്ചിതരാകരുതെന്നും അറിയിച്ചത്. ടി. ഒ. മോഹനന്റെ അതേ പ്രൊഫൈൽ ഫോട്ടോ വച്ചാണ് വ്യാജ അക്കൗണ്ടും നിർമിച്ചത്. ഫ്രണ്ട് ലിസ്റ്റിലുള്ള എല്ലാവർക്കും റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഫെയ്ക്ക് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമിച്ചയുടൻ തന്നെ കാര്യം അറിഞ്ഞതുകൊണ്ട് ആരുടെയും പണം…
Read Moreപെട്രോള്‍-ഡീസൽ വിലവര്‍ധനവിനെതിരേ പമ്പിന് മുന്നിൽ ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ച് കെഎസ് യു
മട്ടന്നൂര്‍: പെട്രോള്‍ -ഡീസല്‍ വിലവര്‍ധനവില്‍ യുവജന സംഘടനകളുടെ പ്രതിഷേധം. മട്ടന്നൂര്‍ പെട്രോള്‍ പമ്പില്‍ ക്രിക്കറ്റ് കളിച്ചാണ് കെഎസ് യുവിന്റെ നേതൃത്വത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. കെഎസ് യു മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന് പാളാട് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം എ.പി. രാഹുല്‍ ഉദ്ഘാടനം ചെയ്തു. മുസ് ലിം യൂത്ത് ലീഗ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി. മട്ടന്നൂര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ സമരം വി.എന്‍.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
Read Moreരാവിലെ കിണര്‍ നിരീക്ഷിക്കാനെത്തിയ ഗംഗാധരന് ഞെട്ടി! 28 അടി ആഴമുള്ള കിണറ്റില്‍ നിന്നും മൂര്‍ഖനെ രക്ഷപ്പെടുത്തി; തളിപ്പറമ്പില്‍ നടന്ന സംഭവം ഇങ്ങനെ…
തളിപ്പറമ്പ്: 28 അടി ആഴമുള്ള കിണറ്റില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ വൈല്‍ഡ് ലൈഫ് റസ്ക്യൂ അംഗം രക്ഷപ്പെടുത്തി. പട്ടുവം മാധവനഗറിലെ ടി.പി. ഗംഗാധരന്റെ വീട്ടിലെ കിണറ്റിലാണ് മൂര്‍ഖനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് ഫോറസ്റ്റ് സ്റ്റേഷനിലെ ആര്‍ആര്‍ടി അംഗവും കൂടിയായ വൈല്‍ഡ് ലൈഫ് റസ്ക്യു അംഗം ഷാജി ബക്കളം സ്ഥലത്തെത്തി പാമ്പിനെ രക്ഷിക്കുകയായിരുന്നു. ദിവസവും തന്റെ വീട്ടു കിണര്‍ നിരീക്ഷിക്കുന്ന വ്യക്തിയാണ് ഗംഗാധരന്. കഴിഞ്ഞ ദിവസവും ഇതുപോലെ കിണര്‍ നിരീക്ഷിച്ചപ്പോഴാണ് പാമ്പിനെ കിണറ്റില്‍ കണ്ടെത്തിയത്. പാമ്പിനെ കരയ്ക്ക് കയറ്റുന്നതിനു വേണ്ടി ഗംഗാധരന് കിണറ്റിലേക്ക് കയറിട്ട് കൊടുത്തെങ്കിലും രക്ഷപ്പടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നീട് ഗംഗാധരന് ഫയര്‍ ആന്‍ഡ് റസ്ക്യു ഫോഴ്സിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടു. പാമ്പിനെ പിടികൂടി രക്ഷപ്പെടുത്താനുള്ള നിയമം അനുവദിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥന് അറിയിച്ചതിനെ തുടര്‍ന്ന് ഗംഗാധരന് തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസുമായി ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. കിണറ്റില്‍ ഇറങ്ങാതെ തന്നെ…
Read Moreഏഴു വയസുകാരിക്കു നേരെ നഗ്നത പ്രദർശനം: തലശേരിയിൽ നിന്ന് മുങ്ങിയ 42 കാരൻ പാലക്കാട്ട് നിന്ന് പൊക്കി പോലീസ്
തലശേരി: ഏഴ് വയസുകാരിക്കു നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിലെ പ്രതിയെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു. പുന്നോൽ കരിക്കുന്ന് ഷാജി നിവാസിൽ ഷാജി വില്യംസിനെ (42) യാണ് സിഐ ജി.ഗോപകുമാർ, എസ് ഐ എ അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29 നാണ് കേസിനാസ്പദമായ സംഭവം. ടൗണ്‍ ഹാളിനു സമീപം വെച്ചാണ് ഏഴ് വയസുകാരിക്കു നേരെ പ്രതി നഗ്നത പ്രദർശനം നടത്തുകയും കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തത്. രക്ഷിതാക്കളുടെ പരാതി പ്രകാരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതോടെ സ്ഥലം വിട്ട പ്രതിയെ പോലീസ് പാലക്കാട് നിന്നാണ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreകാടുകൾ വെട്ടിനശിപ്പിച്ചും അവിടെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയും ഒരു ജനത! കണ്ടറിയണം… ഈ കണ്ടൽ കാവൽക്കാരനെ…
കണ്ണൂർ: കാടുകൾ വെട്ടിനശിപ്പിച്ചും അവിടെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയും ഒരു ജനത മുന്നേറുന്പോൾ കാടുകളെ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് ചില മനുഷ്യർ. കാടുകളെ പ്രാണനായി സ്നേഹിക്കുന്ന ചില നന്മമരങ്ങൾ. ഇവിടെ കണ്ണൂർ ചെറുകുന്നിലുമുണ്ട് ഇത്തരത്തിൽ പച്ചപ്പിനെ പ്രാണവായുവായി കാണുന്ന ഒരു മനുഷ്യൻ. പാറയിൽ രാജൻ. മത്സ്യത്തൊഴിലാളിയായ രാജൻ തന്റെ ദിനചര്യ ആരംഭിക്കുന്നതുതന്നെ കണ്ടലുകളെ പരിപാലിച്ചാണ്. രാവിലെ പഴയങ്ങാടി പുഴയോരത്ത് കണ്ടലുകളെ തൊട്ടും തലോടിയും കണ്ടലിന് കാവൽക്കാരനായി രാജനുണ്ടാകും.അച്ഛൻ കുവപ്പറവൻ അന്പുവിനൊപ്പം മീൻ പിടിക്കാൻ പോയാണ് രാജൻ കണ്ടലുകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പലയാളുകളോടും അന്വേഷിച്ച് കണ്ടലുകളെക്കുറിച്ച് കൂടുതലറിഞ്ഞു. അറിയുന്തോറും കണ്ടൽ കാടുകളെക്കുറിച്ച് കൗതുകം കൂടി വന്നു. പിന്നീട് കണ്ടലുകൾ നട്ടുവളർത്താനും പരിപാലിക്കാനും ആരംഭിച്ചു. ആദ്യം വിമർശനങ്ങൾ നേരിട്ടെങ്കിലും ഒരു പുഞ്ചിരിയോടെ രാജൻ കണ്ടലുകളെ പരിപാലിച്ചുപോന്നു. പഴയങ്ങാടി പുഴയുടെ ചെറുകുന്ന് ഭാഗത്തെ പുഴയോരങ്ങളിൽ ഏക്കർകണക്കിന് കണ്ടൽ കാടുകൾ രാജൻ നട്ടുവളർത്തിയിട്ടുണ്ട്. തോണി തുഴഞ്ഞ്…
Read Moreഇവിടെ പഠനം പുരപ്പുറത്ത് … തില്ലങ്കേരിയിലെ കുട്ടികൾക്ക് ഇക്കുറിയും പഠനം “അഗ്നിപരീക്ഷണം’
മട്ടന്നൂർ(കണ്ണൂർ): രണ്ടാം വർഷവും പഠനം ഓൺലൈനിലായപ്പോൾ അഗ്നിപരീക്ഷണത്തിലായിരിക്കുകയാണ് തില്ലങ്കേരി ആലയാട് പ്രദേശത്തെ വിദ്യാർഥികൾക്ക്. നേരാംവണ്ണം ക്ലാസ് കാണാനോ പ്രവർത്തനങ്ങൾ അയക്കാനോ കഴിയാതെയാണ് ഒരു അധ്യയന വർഷം കഴിഞ്ഞുപോയത്. എന്നാൽ പ്രതീക്ഷയ്ക്ക് വക നൽകാതെ ഈ വർഷവും ഓൺലൈൻ ക്ലാസുകൾ തുടങ്ങി. ഈ പ്രദേശത്തെ നൂറോളം വിദ്യാർഥികളാണ് മൊബൈൽ റേഞ്ച് കുറവായതിനാൽ പഠനം അപകടരമായ രീതിയിൽ റോഡരികിലും വീടിന്റെ ടെറസിലുമായി തള്ളിനീക്കുന്നത്. ചുരുക്കം വീടുകളിൽ ടെലിവിഷൻ ഉണ്ടെങ്കിലും പ്രവർത്തനങ്ങൾ അയയ്ക്കാൻ ഇന്റർനെറ്റ് കൂടിയേ തീരൂ. മാത്രമല്ല കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അതാത് അധ്യാപകർ ഓൺലൈനിലൂടെ ക്ലാസ് എടുക്കുകയും ഗൂഗിൾ മീറ്റ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും തുടങ്ങിയെങ്കിലും ഈ പ്രദേശത്തെ കുട്ടികൾക്ക് ഇതിലൊന്നും പങ്കെടുക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നെങ്കിലും ടെലികോം കമ്പനികളെ നിരന്തരം ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. കേബിൾ ടിവി വഴിയുള്ള നെറ്റ് സൗകര്യം…
Read Moreകണ്ണൂരിന്റെ ചരിത്രം പറയാൻ ഒരുക്കിയ പദ്ധതി ഇപ്പോൾ വിജിലൻസ് ഫയലിൽ!
കണ്ണൂർ: വെളിച്ച-ശബ്ദസമന്വയത്തിലൂടെ കണ്ണൂർ കോട്ടയുടെയും കണ്ണൂരിന്റെയും ചരിത്രം പറയാൻ ഒരുക്കിയ പദ്ധതി എവിടെയും എത്തിയില്ലെന്നുമാത്രമല്ല ഇപ്പോൾ വിജിലൻസ് അന്വേഷണത്തിലേക്കും എത്തിയിരിക്കുകയാണ്. ഗൊൽക്കൊണ്ട കോട്ട, പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ, രാജസ്ഥാനിലെ ഉദയപുർ കൊട്ടാരം, മധ്യപ്രദേശിലെ ഗ്വാളിയോർ കോട്ട എന്നിവിടങ്ങളിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ചുവടു പിടിച്ചായിരുന്നു കണ്ണൂരിലും പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ ആദ്യ ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നു കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പദ്ധതിയാണിപ്പോൾ അഴിമതി അന്വേഷണം നേരിടുന്നത്.ടൂറിസം വകുപ്പിന്റെ 3.88 കോടി രൂപാ ചെലവിലാണ് ഷോ നടപ്പാക്കിയത്. കോട്ടയിലെ പ്രവേശന കവാടത്തിൽനിന്ന് തുടങ്ങുന്ന നടപ്പാതയിൽ തുറസായ സ്ഥലത്തിനോടു ചേർന്നുള്ള കോട്ടയുടെ ചുമരിൽ വെളിച്ച-ശബ്ദ സംവിധാനത്തിലൂടെ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ കോട്ടയുടെയും കണ്ണൂരിന്റെ ചരിത്രം വിവരിക്കുന്നതായിരുന്നു പദ്ധതി. ഒരേ സമയം 250 പേർക്ക് ഇരുന്നു കാണാവുന്ന സംവിധാനവും ആസൂത്രണം ചെയ്തിരുന്നു.കണ്ണൂർ കോട്ടയിലെ നിധി ശേഖരം…
Read Moreജയിച്ചു കഴിഞ്ഞാല്‍ ബാക്കിതരാം, പക്ഷേ..! പത്രിക പിൻവലിക്കാൻ സുരേന്ദ്രൻ രണ്ടര ലക്ഷം തന്നുവെന്ന് അപരൻ സുന്ദര
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അപരനായി പത്രിക നല്കിയ സുന്ദരയ്ക്ക് പിന്മാറാന് രണ്ടര ലക്ഷം കിട്ടിയെന്ന് വെളിപ്പെടുത്തല്‍. 15 ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം നല്‍കിയതെന്നും സുന്ദര പറഞ്ഞു. ജയിച്ചു കഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന് ഉറപ്പു നല്‍കിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചത്. സുരേന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു. ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു. 2016-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.
Read More