കണ്ണൂർ: ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തി മുങ്ങാമെന്ന് ആരും വിചാരിക്കേണ്ട. നിങ്ങളെ നിരീക്ഷിക്കാൻ ഇവിടെ സദാസമയവും പോലീസുണ്ടാകും. സംസ്ഥാനത്തിന് അകത്തേക്ക് പ്രവശിക്കണമെങ്കിൽ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ പലരും ക്വാറന്റൈനിൽ ഇരിക്കാൻ മടച്ചിട്ടും കോവിഡ് ഭീതിമൂലവും രജിസ്റ്റർ ചെയ്യാൻ തയ്യാറാവുന്നില്ല. ഇന്നലെ മുതൽ ഇവരെ പിടികൂടാൻ റെയിൽവെ സ്റ്റേഷൻ പരിസരത്ത് പോലീസ് കർശന പരിശോധന ആരംഭിച്ചു. ട്രെയിന്‍മാര്‍ഗം പോകുന്നവര്‍ ടിക്കറ്റുമായി ട്രെയിന്‍ പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരണമെന്നും സർക്കാർ നിർദേശം നൽകിയിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് റെയില്‍വേ ടിക്കറ്റിന്റെ പകര്‍പ്പുമതി. റെയില്‍വേ സ്റ്റേഷനില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ആരോഗ്യ പരിശോധനയ്ക്ക് യാത്രക്കാർ വിധേയരാവണം. അതേസമയം ഇതരസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് വരുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍…
Read MoreCategory: Kannur
തളിപ്പറമ്പ് നഗരസഭ ക്വാർട്ടേഴ്സിൽ അനാശാസ്യം! നഗരസഭ ഉദ്യോഗസ്ഥന് കൈക്കൂലിയായി വാങ്ങിയത് മൊബൈല്‍ ഫോണ്‍; ഒടുവില്‍…
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ സ്റ്റാഫ് ക്വാർട്ടേഴ്സിൽ വെച്ച് അനാശാസ്യ പ്രവർത്തനം നടത്തുകയും ബുക്ക് സ്റ്റാൾ ഉടമയോട് മൊബൈൽ ഫോൺ കൈക്കൂലിയായി വാങ്ങിക്കുകയും ചെയ്ത നഗരസഭ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തളിപ്പറമ്പ് നഗരസഭയിലെ ഹെൽത്ത് വിഭാഗത്തിൽ ജോലി ചെയ്യുന്ന എൽ ഡി ക്ലാർക്ക് സുരേന്ദ്രനെയാണ് നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി സസ്പെൻഡ് ചെയ്തത്. നേരത്തെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ രണ്ടംഗ സമിതിയെ നിയമിച്ചിരുന്നു. തുടർന്ന് നഗരസഭ ക്വാർട്ടേഴ്സ് ഇയാൾ ദുരുപയോഗം ചെയ്തതായി സമിതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്വാർട്ടേഴ്സിൽ നടന്ന അവിഹിതവുമായി ബന്ധപ്പെട്ട് തൃച്ചംബരം പ്ലാത്തേട്ടെ കെ.കിഷോറും മൊബൈൽ ഫോൺ കൈക്കൂലിയായി വാങ്ങിയ സംഭവത്തിൽ തളിപ്പറമ്പ് കോടതി റോഡിൽ സെൻട്രൽ ബുക്ക് സ്റ്റാൾ നടത്തി വരുന്ന പുഷ്പഗിരിയിലെ കെ.പി.അബ്ദുൾസത്താറുമാണ് നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയത്. അനാശാസ്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിനെ തുടർന്നാണ് അന്വേഷണത്തിന് നഗരസഭ…
Read More50 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല! പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകന് മരിച്ച സംഭവത്തിലെ പ്രതി മറ്റൊരു കേസില്‍ കുടുങ്ങി
മയ്യിൽ(കണ്ണൂർ): മയ്യിലിൽ പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ യു. ബാലകൃഷ്ണൻ (70) കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ കാർ ഡ്രൈവർ കാസർഗോഡ് വിദ്യാനഗർ മലങ്കലയിലെ ഷാക്കിർ മൻസിലിൽ മൊയ്തീൻ കുഞ്ഞ് (35) വലയിലായത് മറ്റൊരു കേസിൽ പിടിയിലായപ്പോൾ. ചന്ദന മോഷണ കേസുമായി ബന്ധപ്പെട്ട് ഇയാളെ ഇന്നലെ രാവിലെ കാസർഗോഡ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ മയ്യിലിലെ അപകടത്തെ കുറിച്ച് മൊഴി നൽകിയത്. കഴിഞ്ഞ 23 ന് പുലർച്ചെ 5.30 ഓടെ ചെക്യാട്ട്കാവ് പപ്പാസ് ഹോട്ടലിന് സമീപമായിരുന്നു അപകടം നടന്നത്. ചന്ദന തടിയുമായി ബന്ധപ്പെട്ട് മട്ടന്നൂരിലെത്തിയ ഇയാൾ തിരികെ കാസർഗോഡേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. ഇടിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. അപകടത്തിന് ശേഷം കാർ ഡ്രൈവർ പുറത്തിറങ്ങി ബാലകൃഷ്ണന്റെ അടുത്തെത്തിയതായി പ്രഭാത സവാരി നടത്തുകയായിരുന്ന സ്ത്രീകൾ പോലീസിന് മൊഴി നൽകിയിരുന്നു. മയ്യിൽ,…
Read Moreമദ്യം വേണ്ടെന്നു പറഞ്ഞാൽ വേണ്ട! മാഹിയിലെ മദ്യശാലകൾ പൂട്ടി സീൽ ചെയ്തു
മാഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ ഈ മാസം 30 വരെ അടച്ചിട്ട സാഹചര്യത്തിൽ അനധികൃത മദ്യവിൽപ്പന തടയുന്നതിന് മാഹി റവന്യു വകുപ്പ് അധികൃതർ പ്രദേശത്തെ മദ്യശാലകൾ പൂട്ടി സീൽ ചെയ്തു. മദ്യ ഗോഡൗണുകളും പൂട്ടി സീൽ ചെയ്തു. മാഹി ടൗൺ ബാറുൾപ്പെടെ 64 മദ്യവിൽപ്പന ശാലകളാണ് പൂട്ടി സീൽ ചെയ്തത്. മാഹി ഡെപ്യൂട്ടി തഹസിൽദാർ എം. സെന്തിൽകുമാർ, റവന്യു ഇൻസ്പെക്ടർ പി. അനീഷ് കുമാർ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമെത്തിയാണ് സീൽ ചെയ്തതത്. കേരളത്തിൽ മദ്യശാലകൾ അടച്ചതിനാൽ ഇന്നലെ രാവിലെ മുതൽ തൊട്ടടുത്ത ജില്ലകളിൽ നിന്ന് ആളുകൾ മദ്യം വാങ്ങുവാൻ കൂട്ടമായി മാഹിയിൽ എത്തിയിരുന്നു. എന്നാൽ, പോലീസ് ഇവരെ തിരിച്ചയച്ചു.
Read Moreമൻസൂർ വധം; അറസ്റ്റിലായത് ബോംബ് കൊടുത്തയാൾ; വാളും ബോംബ് നിർമാണ സാമഗ്രികളും കണ്ടെടുത്തു
തലശേരി: മുസ്ലിംലീഗ് പ്രവർത്തകൻ പുല്ലൂക്കര മുക്കിൽ പീടിക പാറാൽ വീട്ടിൽ മൻസൂർ വധക്കേസിൽ അറസ്റ്റിലായ പ്രശോഭാണ് ബോംബ് എത്തിച്ചു കൊടുത്തതെന്ന് പോലീസ്. സിപിഎം പ്രവർത്തകൻ തൃപ്രങ്ങോട്ടൂർ ആനകെട്ടിയ പറമ്പിൽ പ്രശോഭിനെയാണ് (36) ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. വിക്രമനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ വാളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രശോഭിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. മൻസൂർ വധക്കേസിൽ ഇതുവരെ ഒമ്പത് പേർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ പ്രതികളിൽ നിന്നു കണ്ടെടുത്ത എട്ട് മൊബൈലുകളിലെ ഡാറ്റാ വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്. കേസിലെ മുഖ്യ സൂത്രധാരകൻ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സുഹൈൽ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാൾ നടത്തിയിട്ടുള്ള ആസൂത്രിത നീക്കങ്ങളുടെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടയിൽ പ്രതിപ്പട്ടികയിലുള്ള സിപിഎം നേതാവിന്റെ വീട്ടിലെ വാഹനങ്ങൾ കത്തിച്ചത്…
Read Moreപ്രായപൂര്‍ത്തിയാകാത്ത മകന് സ്പോര്‍ട്സ് ബൈക്ക് ഓടിച്ചു; അമ്മയ്ക്ക് ഒരു ദിവസം തടവും 25000 രൂപ പിഴയും സംഭവം കാസര്‍ഗോഡ്
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത മകന് സ്പോര്‍ട്സ് ബൈക്ക് ഓടിച്ച സംഭവത്തില്‍ ഉത്തരവാദിയായ അമ്മയെ ഒരുദിവസം തടവിനും 25000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കുണ്ടംകുഴി വേളാഴി സ്വദേശിനിയായ യുവതിയെയാണ് കാസര്‍ഗോഡ് ജുഡീഷല്‍ ഒന്നാം ക്ലാസ് കോടതി ശിക്ഷിച്ചത്. കുട്ടിക്ക് 1000 രൂപ പിഴയും വിധിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 17നാണ് സ്പോര്‍ട്സ് ബൈക്ക് ഓടിച്ചുവന്ന വിദ്യാര്‍ഥിയെ അന്നത്തെ ബേഡകം സിഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പരിശോധനയില്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അമ്മയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കണ്ടെത്തി. തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് അമ്മയ്ക്കെതിരേയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി പിരിയുന്നതുവരെയുള്ള സമയമാണ് യുവതിക്ക് തടവുശിക്ഷ നല്‍കിയത്.
Read Moreഇരുപത്തിയൊന്നുകാരിയായ ഭർത്തൃമതിയുടെ മരണം; ഭർത്താവിന്റെയും വീട്ടുകാരുടെയും മറുപടി വിശ്വസിക്കാനായില്ല; നാട്ടുകാരുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കൂത്തുപറമ്പ്: ഭർതൃമതിയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വേങ്ങാട് കുരിയോടെ മഞ്ജുഷാലയത്തിൽ മഞ്ജുനാഥിന്റെ ഭാര്യ സി.സുശീല (21) യാണ് ശനിയാഴ്ച മരിച്ചത്. മരിക്കുന്നതിന്റെ തലേ ദിവസവും അതിനുമുമ്പും പല തവണ സുശീലയെ ശാരീരികമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന കാരണത്തിൽ ഭർത്താവ് മഞ്ജുനാഥിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. സുശീലയെ വിവാഹത്തിന് ശേഷം പല ദിവസങ്ങളിൽ പീഡിപ്പിക്കാറുണ്ടെന്നു കാണിച്ച് മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു. മരണപ്പെടുന്നതിന്റെ തലേ ദിവസവും രാത്രി ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതായി പരിസരവാസികളും മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള പീഡനം ഇവരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോ എന്നത് അന്വേഷണത്തിൽ മാത്രമേ കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു. അപസ്മാരമുണ്ടായെന്ന് പറഞ്ഞ് സുശീലയെ മഞ്ജുനാഥും ബന്ധുക്കളും ചേർന്ന് ഇവരുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയും അവിടെവച്ച് മരിക്കുകയും ചെയ്തുവെന്നാണ് ഇവർ പറഞ്ഞത്. സംശയം…
Read Moreഒന്നിച്ചു ജനിച്ചു; പഠനത്തിലും ഒന്നിച്ചു മുന്നേറ്റം! ഒന്നും നാലും റാങ്കുകൾ കരസ്ഥമാക്കി ഇരട്ടകൾ
വെമ്പുവ: ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കും നാലാം റാങ്കും കരസ്ഥമാക്കി ഇരട്ട സഹോദരിമാർ. പയ്യാവൂർ വെമ്പുവയ്ക്ക് സമീപം മൈക്കുന്നിലെ നരിതൂക്കിൽ ജോണി – ഷൈനി ദമ്പതികളുടെ മക്കളായ ഡോണയും ഡെൽനയുമാണ് അപൂർവ നേട്ടത്തിനുടമകളായത്. കേരള ആരോഗ്യ സർവകലാശാലയുടെ മോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സർവീസിൽനിന്ന് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിലാണ് ഡോണ ജോണി ഒന്നാം റാങ്കും ഡെൽന ജോണി നാലാം റാങ്കും നേടിയത്. പൂപ്പറമ്പ് ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽനിന്ന് പത്താം ക്ലാസ് വിജയിച്ചശേഷം പൈസക്കരി ദേവമാതാ ഹയർ സെക്കൻഡറി സ്കൂളിൽ പഠനം തുടർന്ന ഇരുവരും പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിക്കുകയുണ്ടായി. അങ്കമാലി ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലായിരുന്നു ബിരുദപഠനം. മികച്ച ഗായകർകൂടിയായ രണ്ടുപേരും വെമ്പുവ മാർ സ്ലീവ പള്ളിയിലെ ക്വയർ ഗ്രൂപ്പിൽ സജീവമാണ് ഇപ്പോഴും. സംഗീതത്തിനുപുറമേ തയ്യലിലും…
Read Moreഎന്തു വിശേഷദിവസമായാലും ആഘോഷത്തിൽ പങ്കുചേരാതെ തോമസ് സ്കൂളിലെത്തും! വെറുതെയാണെന്ന് ധരിച്ചുവെങ്കിൽ തെറ്റി…
സിജോ ഡൊമിനിക് ആലക്കോട്: സ്കൂൾ അടച്ച മാർച്ച് പത്തു മുതൽ ഒരു ദിവസം പോലും ലീവെടുക്കാതെ അവധിദിവസങ്ങളിലടക്കം സ്കൂളിലെത്തി സമൂഹത്തിന് മാതൃകയാകുകയാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് യുപി സ്കൂളിലെ പ്യൂൺ വായാട്ടുപറമ്പ് സ്വദേശി തുമ്പതുരുത്തേൽ ടി.ജെ. തോമസ്. എന്തു വിശേഷദിവസമായാലും ആഘോഷത്തിൽ പങ്കുചേരാതെ തോമസ് സ്കൂളിലെത്തും. സ്കൂളിൽ വരുന്നത് വെറുതെയാണെന്ന് ധരിച്ചുവെങ്കിൽ തെറ്റി. സ്കൂൾ കോന്പൗണ്ടിലെ മനോഹരമായ പൂന്തോട്ടം മുഴുവൻ ആദ്യം നനയ്ക്കും. പിന്നീട് കളകൾ പറിച്ചു വൃത്തിയാകും. ശേഷം സ്കൂൾ മുറ്റത്തുതന്നെ അത്യാവശ്യം വേണ്ട പച്ചക്കറികൾ നട്ടുപിടിപ്പിക്കും. അതിന്റെ പരിപാലനവും മറ്റു കാര്യങ്ങളുമായി സ്കൂളിൽത്തന്നെയാണ് തോമസിന്റെ ജീവിതത്തിന്റെ ഏറിയ പങ്കും. ഉച്ചയ്ക്കു വീട്ടിലെത്തി ഊണിനുശേഷം വീണ്ടും സ്കൂളിലേക്ക്. വൈകുന്നേരംവരെ വീണ്ടും തന്റെ പ്രവർത്തനങ്ങളിൽ മുഴുകും. വൈകുന്നേരം വീണ്ടും ചെടികൾക്കും പച്ചക്കറികൾക്കും വെള്ളം നനച്ച് തന്റെ ജോലിയിൽ വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് തോമസ്. സ്കൂളിന് പുതുതായി നിർമിച്ച…
Read Moreതിക്കില് ബാബു! കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ്; കുപ്രസിദ്ധനാക്കിയത് 20 വര്‍ഷത്തെ മോഷണപരമ്പര; ഒടുവില്‍…
പയ്യന്നൂര്‍: കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് പോലീസിന്റെ പിടിയില്‍. ഭണ്ഡാര മോഷണങ്ങള്‍ പതിവാക്കിയ കോറോം കാനായിയിലെ തിക്കില് ബാബു എന്ന സുരേഷ് ബാബു(47)വാണ് കഴിഞ്ഞദിവസം രാത്രി പെരുമ്പ കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡിൽനിന്ന് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. കുഞ്ഞിമംഗലം എടാട്ട് കുടുംബക്ഷേത്രമായ കൂത്തൂര്‍ വീട് മടയില്‍ മുത്തപ്പന് ക്ഷേത്രത്തിന്റെ ഭണ്ഡാരം പൂട്ടുപൊളിച്ച് കവര്‍ച്ച ചെയ്തതായി കണ്ടെത്തിയിരുന്നു. 5,000 രൂപയോളം കളവുചെയ്തതായും ക്ഷേത്രം ഭാരവാഹി എടാട്ടെ കൂത്തൂര്‍ വീട്ടില്‍ സുരേഷ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം പയ്യന്നൂര്‍ ഡിവൈഎസ്പി എം. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് ഇയാളെ പിടികൂടാനായത്. പരിയാരം, കോരന്‍പീടിക, ചുമടുതാങ്ങി, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും കാവുംചാല്‍ ക്രിസ്തീയ ദേവാലയങ്ങളിലും ഭണ്ഡാരങ്ങള്‍ കവര്‍ച്ച നടത്തിയ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി. പ്രമോദ്, എസ്ഐമാരായ കെ.ടി.ബിജിത്ത്, അഭിലാഷ്, എഎസ്ഐ…
Read More