കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്റെ ഓഫീസിൽനിന്ന് രണ്ടു ലക്ഷം രുപ മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഉത്തരമേഖല ഡിഐജിയുടെ മേൽനോട്ടത്തിൽ കണ്ണൂർ എസിപി ബാലകൃഷ്ണൻ നായർ, ടൗൺ എസ്ഐ വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. മൂന്നുദിവസം മുന്‍പ് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയയാളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാൾക്കൊപ്പം സഹായിയും ഉണ്ടായിരിക്കാമെന്നാണ് നിഗമനം. സർക്കാർ ഓഫീസുകളിൽ മാത്രം കയറി മോഷണം നടത്തുകയാണ് ഇയാളുടെ മോഷണരീതി. ജയിലിലെ സിസിടിവി കാമറയിൽ മോഷ്ടാവിന്റേതെന്ന് കരുതുന്നയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കൾക്കായി ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ് എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. മോഷ്ടാവ് കണ്ണൂർ ജില്ല വിട്ടു പോയിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. ജയിലിലെ മതിൽ ചാടി കടന്ന മോഷ്ടാവ് പ്രധാന ഗേറ്റിനു സമീപത്തെ ഓഫീസിന്റെ…
Read MoreCategory: Kannur
മാറ്റാൻ കഴിയാത്ത വികസന മാതൃക..! ഡ്രെയ്നേജിന് നടുവിൽ വൈദ്യുത തൂൺ; കെഎസ്ഇബിക്കും പിഡബ്ല്യുഡിക്കും അനക്കമില്ല
ഇരിട്ടി: ഇരിട്ടി – എടക്കാനം റോഡിൽ നേരമ്പോക്കിൽ അഗ്നിരക്ഷാ നിലയത്തിനു മുന്നിലെ ഡ്രെയ്നേജ് നിർമാണത്തിന് തടസമായി നിൽക്കുന്ന കൂറ്റൻ വൈദ്യുത തൂൺ മാറ്റാൻ വൈദ്യതി ബോർഡും പൊതുമരാമത്ത് വകുപ്പും തയാറാകാത്തതിനാൽ തൂൺ നിലനിർത്തി കരാറുകാർ കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചു. റോഡിനോട് ചേർന്ന് താഴ്ന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലേക്ക് ശക്തമായ മഴപെയ്താൽ വെള്ളം കയറുക പതിവാണ്. റോഡിനേക്കാൾ താഴ്ന്ന് കിടക്കുന്ന കെട്ടിടത്തിന്റെ മുറ്റം മുഴുവൻ ചെളിക്കുളമാകുമായിരുന്നു. പരിമിതമായ സൗകര്യത്തിലാണ് രണ്ട് ഫയർ എൻജിനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ നിർത്തിയിടയുന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഓഫീസിൽ വെള്ളം കയറി ഫയലുകളും ഉപകരണങ്ങളുമെല്ലാം നശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഏറെനാളത്തെ മുറവിളിക്കൊടുവിൽ മഴവെള്ളം ഒഴുകി പോകുന്നതിനും അഗ്നിരക്ഷാ നിലയത്തിന്റെ സുരക്ഷയ്ക്കുമായി ഡ്രെയ്നേജ് നിർമാണത്തിന് അനുമതിയായത്. 25 മീറ്ററോളം നിളത്തിലും ഒന്നര മീറ്റർ ആഴത്തിലുമുള്ള ഡ്രെയ്നേജ് പ്രവൃത്തി മുക്കാൽ ഭാഗത്തോളം പൂർത്തിയായി…
Read Moreകോവിഡ് പരിശോധനയ്ക്കു വിധേയരായവർ ഫലം ലഭിക്കുന്നതിന് മുമ്പ് പുറത്തിറങ്ങി നടക്കുന്നത് ശിക്ഷാർഹം! അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു
കാസർഗോഡ്: കോവിഡ് പരിശോധനക്ക് വിധേയമായവർ പരിശോധന ഫലം ലഭിക്കുന്നതിന് മുമ്പ് ക്വാറന്റൈൻ പാലിക്കാതെ ഇറങ്ങി നടക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. ഇത്തരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് 2019 നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. സമ്പർക്കംമൂലമോ ഡോക്ടറുടെ നിർദേശാനുസരണമോ ടെസ്റ്റ് ചെയ്തവർ ഫലം ലഭിക്കുന്നതുവരെ ക്വാറന്റൈൻ പാലിക്കേണ്ടതാണ്. കോവിഡ് സ്ഥിരീകരിച്ചാൽ 10 ദിവസം ക്വാറന്റൈനിൽ കഴിയുകയും/ചികിത്സ തേടുകയും ചെയ്ത് 10 ദിവസത്തിന് ശേഷം ആന്റിജൻ ടെസ്റ്റ് നടത്തണം. ടെസ്റ്റ് ചെയ്തു ഫലം നെഗറ്റീവ് ആയാലും വീണ്ടും ഏഴു ദിവസം ക്വാറന്റൈനിൽ കഴിഞ്ഞതിനുശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാൻ പാടുള്ളൂ. കോവിഡ് പ്രതിരോധത്തിന് ആയുർവേദവും ജില്ലയിൽ ആയുഷ് വകുപ്പ് (ആയുർവേദം) മുഖാന്തരം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനം. കോവിഡ് പ്രതിരോധം,…
Read Moreതന്റെ പേരില്‍ ദുബായിൽ വ്യാജ പണപ്പിരിവ് നടക്കുന്നതായി ബാലകൃഷ്ണന് പെരിയ! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പെരിയ: തന്റെയും പാര്‍ട്ടിയുടെയും പേരില്‍ പണപ്പിരിവ് നടത്താന്‍ ഉത്തരവാദപ്പെട്ട ഭാരവാഹികള്‍ എന്ന പേരില്‍ ചിലര്‍ ദുബായില്‍ എത്തിയതായി അറിഞ്ഞിട്ടുണ്ടെന്നും അത്തരം ആളുകളുടെ കെണിയില്‍പ്പെടാതിരിക്കാന്‍ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്നുമുള്ള ഫേസ്ബുക്ക് പോസ്റ്റുമായി ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയ. ഉദുമയില്‍ ബാലകൃഷ്ണന് ജയസാധ്യതയുള്ളതായ സൂചനകളുടെ അടിസ്ഥാനത്തില്‍ എംഎല്‍എ എന്ന നിലയിലുള്ള സഹായങ്ങള്‍ മുന്‍കൂട്ടി വാഗ്ദാനം ചെയ്ത് ചിലര്‍ പണപ്പിരിവ് നടത്തുന്നതായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ബാലകൃഷ്ണന്റെ പ്രതികരണം. ഇതേസമയത്തുതന്നെ ദുബായില്‍ എത്തിയിട്ടുള്ള ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന് എതിരായ ഒളിയമ്പായും ബാലകൃഷ്ണന്റെ പ്രതികരണം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. നേരത്തേ ഉദുമ സീറ്റിനായി രംഗത്തുണ്ടായിരുന്ന ഹക്കീം കുന്നില്‍ ബാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചെങ്കിലും അണിയറയില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് സൂചന. ഉദുമയില്‍ ബാലകൃഷ്ണന് ജയസാധ്യതയില്ലെന്ന തരത്തില്‍ തെരഞ്ഞെടുപ്പിനു ശേഷം ഡിസിസി പ്രസിഡന്റ് കെപിസിസിക്ക്…
Read Moreരക്തവും പ്ലാസ്മയും നല്കാനാളുണ്ട്, പക്ഷേ ആരോഗ്യവകുപ്പ് ഉണരണം
കാഞ്ഞങ്ങാട്: ആകെ രണ്ട് രക്തബാങ്കുകള്‍ മാത്രമുള്ള ജില്ലയാണ് കാസര്‍ഗോഡ്. അതില്‍തന്നെ രക്തഘടകങ്ങള്‍ വേര്‍തിരിക്കുന്നതിന് സൗകര്യമുള്ളത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മാത്രമാണ്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ഈ സംവിധാനമില്ല. ടാറ്റ കോവിഡ് ആശുപത്രിയില്‍ ഇപ്പോള്‍ കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ ചികിത്സ നടത്തുന്നുണ്ട്. ഒരുവട്ടം കോവിഡ് ബാധിച്ച് നെഗറ്റീവ് ആയി നാലുമാസം കഴിയാത്തവരുടെ രക്തത്തില്‍ നിന്നുള്ള പ്ലാസ്മയാണ് ഇതിനു വേണ്ടത്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ ആവശ്യവും കൂടിവരികയാണ്. രക്തദാനം ചെയ്യാന്‍ സന്നദ്ധതയുള്ളവരുടെ എണ്ണത്തില്‍ ഇവിടെ കുറവൊന്നുമില്ല. രക്തദാതാക്കളുടെ സംഘടനകളും കൂട്ടായ്മകളുമെല്ലാം ജില്ലയില്‍ വളരെ സജീവമാണ്. ജില്ലാ ആശുപത്രിയും ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും സേവനതല്പരരായ ബ്ലഡ് കോ-ഓര്ഡിനേറ്റര്മാരുമുണ്ട്. പക്ഷേ ഇതെല്ലാമൊന്ന് ഏകോപിപ്പിക്കുന്നതിനോ അത്യാവശ്യം വേണ്ട സൗകര്യങ്ങളൊരുക്കാനോ ആരോഗ്യവകുപ്പിന് സമയവും ആളുമില്ലാത്തതാണ് പലപ്പോഴും പ്രശ്നമാകുന്നത്. സന്നദ്ധ സംഘടനകള്‍ പലയിടങ്ങളിലും…
Read Moreസുരക്ഷ ഇപ്പോഴും യക്ഷിക്കഥ! കണ്ണൂർ നഗരത്തിൽ സ്ത്രീകള്‍ക്ക് രാത്രിയായാൽ ‘സുരക്ഷ’ വേണ്ടേ… ഇരുട്ടിയാൽ ‘പിങ്കി’ല്ല
കണ്ണൂർ: സ്ത്രീ സുരക്ഷയ്ക്കായി ഒരു പാട് പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ, രാത്രികാലങ്ങളിൽ കണ്ണൂർ നഗരത്തിൽ സ്ത്രീകൾ എത്തിയാൽ, എന്തെങ്കിലും പ്രശ്നത്തിൽപ്പെട്ടാൽ സുരക്ഷയില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കിയ പദ്ധതികളൊന്നും ശരിയായ രീതിയിൽ നടക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. വൈകുന്നേരം സ്ത്രീകൾ കണ്ണൂർ നഗരത്തിൽ എത്തിയാൽ അനുഭവിക്കേണ്ടി വരുന്നത് സാമൂഹ്യ വിരുദ്ധരുടെയും സദാചാരക്കാരുടെയും ആക്രോശങ്ങളാണ്. വീട്ടിൽ പോകാൻ ബസിൽ കയറിയാലോ സ്ത്രീ സംവരണ സീറ്റ് മദ്യപൻമാർ കയ്യടക്കിയിരിക്കും. സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടാൽ ചീത്തവിളിയും മറ്റും വേറെയും. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ബസുകളിൽ നിയന്ത്രണം വന്നതോടെ സംവരണസീറ്റ് എന്നത് ഇല്ലാതായി എന്ന് വേണം പറയാൻ. വൈകുന്നേരം ആറിനുശേഷം ജോലി കഴിഞ്ഞ് ഇറങ്ങുന്ന സ്ത്രീകളിൽ പലരും വീട്ടിൽ എത്തുന്നത് രാത്രിയിലാണ്. ബസുകളിൽ കയറിപ്പറ്റാൻ സാധിക്കാത്തതാണ് പ്രധാന കാരണം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന പദ്ധതികൾ വേണമെന്നാണ് ആവശ്യം. വാക്കാൽ പോരാ,…
Read Moreനിതീഷ്! കോവിഡ് പ്രതിരോധത്തിന്റെ കാവൽക്കാരൻ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത് സ്വന്തം ജീവന് പോലും അവഗണിച്ച്
ചെറുപുഴ: കോവിഡ് മഹാമാരി ഭീതിജനകമാം വിധം വർധിക്കുമ്പോൾ സന്നദ്ധ സേവനത്തിന്റെ അനുകരണീയ മാതൃകയാകുകയാണ് ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിൽ സ്വദേശിയായ നിതീഷ് എന്ന യുവാവ്. സ്വന്തം ജീവന് പോലും അവഗണിച്ചാണ് നിതീഷ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. കോവിഡ് പോസിറ്റീവായവര്‍ എത്തിയ സ്ഥലങ്ങളും ക്വാറന്റൈന് കേന്ദ്രങ്ങളും അണുവിമുകതമാക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് നിതീഷ് കോവിഡിനെതിരെയുള്ള പോരാട്ടം നടത്തുന്നത്. ഒന്നര വര്‍ഷത്തിനിടെ 117 ക്വാറന്റൈന് കേന്ദ്രങ്ങളാണ് നീതിഷ് അണുവിമുക്തമാക്കിയത്. രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായ മറ്റു സ്ഥലങ്ങളുടെ എണ്ണം അതിലും ഇരട്ടിയാണ്. കോവിഡിന്റെ ഒന്നാം വരവില്‍ പരിചയക്കാരിലൊരാള്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വന്നപ്പോള്‍ ആ വീടും പരിസരവും അണുവിമുക്തമാക്കാന്‍ മുന്‍കൈയെടുത്ത് ഇറങ്ങിത്തിരിച്ചതാണ് നിതീഷ്. കോവിഡ് പോസിറ്റീവ് എന്നല്ല, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പോലും താമസിക്കുന്ന പ്രദേശത്തിന് അടുത്തേക്കു പോലും പോകാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്ന നാളുകളിലാണ് നീതിഷ് ഈ രംഗത്തേക്ക് ധൈര്യമായി ഇറങ്ങിത്തിരിച്ചത്. അതും അണുനാശിനിയുടെ വില മാത്രം…
Read Moreഗുണനിലവാരമില്ലാത്ത ഭക്ഷണം നല്കി; കോവിഡ് രോഗികൾ പ്രതിഷേധിച്ചു; പലതവണ പരാതിപ്പെട്ടിട്ടും കേട്ട ഭാവംപോലും നടിക്കാതെ കരാറുകാരന്
ബദിയഡുക്ക: ഉക്കിനടുക്ക മെഡിക്കൽ കോളജിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരേ കോവിഡ് രോഗികളുടെ പ്രതിഷേധം. ഇന്നലെ രാവിലെ 10.30 ഒാടെയാണ് രോഗികൾക്കുള്ള പ്രഭാതഭക്ഷണം എത്തിച്ചത്. വേവാത്ത ഉപ്പുമാവാണ് രോഗികൾക്ക് നൽകിയത്. ഇതിൽ പ്രതിഷേധിച്ച് രോഗികൾ ഭക്ഷണം കഴിക്കാതിരുന്നു. എന്നാൽ മരുന്ന് കഴിക്കുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കേണ്ടത് ആവശ്യമായതുകൊണ്ടും ഭക്ഷണം കിട്ടാൻ മറ്റ് യാതൊരു വഴിയുമില്ലാത്തതിനാലും ഇവർ ഇത് കഴിക്കാൻ നിർബന്ധിതരാവുകയായിരുന്നു. ഉച്ചയ്ക്ക് കൊണ്ടുവന്ന ചോറിന് ആവശ്യത്തിന് കറികളില്ലായിരുന്നു. ഇതിനെയും രോഗികൾ ചോദ്യം ചെയ്തു. ഒരുദിവസത്തെ ഭക്ഷണത്തിന് ഒാരോ രോഗിയ്ക്കും 150 രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ചട്ടഞ്ചാലിലെ ഒരു വ്യക്തിയാണ് ഇവിടെ ഭക്ഷണമെത്തിക്കാൻ കരാറെടുത്തിരിക്കുന്നത്. പ്രാതൽ, ഉച്ചയൂണ്, വൈകുന്നേരം ചായ, രാത്രി ചോറ് എന്നിവയാണ് രോഗികൾക്ക് നൽകുന്നത്. ഭക്ഷണത്തിന്റെ പോരായ്മയെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും കരാറുകാരൻ കേട്ട ഭാവംപോലും നടിച്ചിട്ടില്ലെന്ന് രോഗികൾ പറയുന്നു. എംഎൽഎ ഇടപെട്ടു; നല്ല ഭക്ഷണം ലഭിച്ചു…
Read Moreസമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ മൊഴി നിർണായകം; പ്രതിസ്ഥാനത്ത് എ ഗ്രൂപ്പിലെ നേതാവ്
ആലക്കോട്(കണ്ണൂർ): സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കാൻ ശ്രമിച്ച സംഭവത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ മൊഴി ഇന്ന് ആലക്കോട് പോലീസ് രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തിൽ യുഡിഎഫ് നേതാവിനെതിരേ കേസെടുത്തേക്കും. നിലവിൽ പ്രതിസ്ഥാനത്ത് എ ഗ്രൂപ്പിലെ നേതാവാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യന്റെ പേരും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടുപിടിച്ച് നടന്നു കൊണ്ടിരിക്കുന്പോഴാണ് ഫേസ്ബുക്ക് ഐഡിജോണ് ജോസഫ് എന്ന ഫേസ്ബുക്ക് ഐഡിയിൽനിന്നു സോണി സെബാസ്റ്റ്യനെതിരേ വ്യാജ പ്രചാരണവും ആക്ഷേപ പോസ്റ്റുകളും വന്നുകൊണ്ടിരുന്നു.”അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർഥി ആയി വരണോ? ഏപ്രിൽ 28നു തലശേരി വിജിലൻസ് കോടതിയിൽ സോണി സെബാസ്റ്റ്യൻ മുഖ്യപ്രതിയായ കൊപ്ര സംവരണ അഴിമതിയിൽ നടപടികൾ തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർഥി ആയി വരുന്നത് വളരെ…
Read Moreഭീഷണി! ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ; ഇനി കൂടുതൽ പോലീസിന്റെ സാന്നിധ്യവും ജാഗ്രതയും
കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകും. ഇന്റലിജൻസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്. ജയരാജൻ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പോലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും. വീട്ടിൽ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാനും ഐജിയുടെ നിർദേശമുണ്ടായിരുന്നുവെങ്കിലും അതു വേണ്ടെന്ന് ജയരാജൻ അറിയിച്ചതായാണു വിവരം. പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനുശേഷം ജയരാജനെതിരേ ഭീഷണിയുണ്ടായ പശ്ചാത്തലത്തിലാണ് അധിക സുരക്ഷ ഏർപ്പെടുത്തിയത്. ജയരാജന്റെ പേരെടുത്തു പറഞ്ഞ് ലീഗ് പ്രവർത്തകർ മലബാറിലെ പല ജില്ലകളിലും പ്രകടനം നടത്തിയിരുന്നു.
Read More