കണ്ണൂർ: മോഷ്ടാക്കളെയും കവർച്ചക്കാരെയും കുറ്റവാളികളെയും പാർപ്പിക്കുന്ന സെൻട്രൽ ജയിലിലെ ഓഫീസിൽ നിന്നും രണ്ടുലക്ഷം രൂപ കവർച്ച ചെയ്തു. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച പണമാണ് കവർച്ച ചെയ്തത്. ഇത്രയും സുരക്ഷയുള്ള ജയിനുള്ളിൽ കവർച്ച നടന്നത് പോലീസിനെയും ജയിൽ അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. മോഷണത്തിൽ വളരെ വൈദഗ്ധ്യം നേടിയയാൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണു പോലീസ്. ജയിൽ വളപ്പിലെ ചപ്പാത്തി കൗണ്ടറിൽ നിന്നും വില്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കൻ കബാവ്, ചിക്കൻ കറി, ചിപ്സ് എന്നിവയുടെ ഒരുദിവസത്തെ കളക്ഷനായ 1,95,600 രൂപയാണു മോഷണം പോയത്. ജയിൽ ഭക്ഷണം വിറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളിൽ ജയിലിലെ ഓഫീസിൽ അടയ്ക്കുകയാണു പതിവ്. ഇന്നലത്തെ വിറ്റുവരവാണ്…
Read MoreCategory: Kannur
ചുമ്മാ കറങ്ങിയാൽ പിടിവീഴും ! കണ്ണൂരിൽ വാഹന പരിശോധന തുടരുന്നു; 360 കേസുകൾ രജിസ്റ്റർ ചെയ്തു
കണ്ണൂർ: കോവിഡിന്റെ അതിവ്യാപനത്തോടെ ജില്ലയിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്. അനാവശ്യകാര്യങ്ങൾക്കായി ജില്ലയിലേക്ക് കടക്കുന്നവരെ പിടികൂടാനാണ് കർശന പരിശോധനയുമായി പോലീസ് രംഗത്തെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് പോലീസ് പരിശോധന. ഹൈവേകൾ കേന്ദ്രീകരിച്ച് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. ബസുകളടക്കം മറ്റ് ചെറുകിട വാഹങ്ങളും പരിശോധിക്കുന്നുണ്ട്. ബസുകളിൽ ആളുകൾ മാസ്ക് ധരിച്ചാണോ യാത്രചെയ്യുന്നത്, നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകളെ ബസിൽ കയറ്റുന്നുണ്ടോ എന്നൊക്കെ കൃത്യമായി പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലേയും മുച്ചക്രവാഹനങ്ങളിലോയും മറ്റും യാത്രക്കാർ പോകേണ്ട സ്ഥലവും പേരും ഫോൺ നന്പറും വാഹന നന്പറും പോലീസ് കുറിച്ചെടുക്കുന്നുണ്ട്. നിയം ലംഘിച്ചവർക്കെതിരെ കർശനനടപടിയും എടുക്കുന്നുണ്ട് പോലീസ്. ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ മാസ്ക് ധരിക്കാത്തതിനും മാറ്റുമായി 360 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആയിരത്തോളം പേരെ താക്കീത് നൽകി വിടുകയും ചെയ്തു. അതേസമയം നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പകൽ നേരങ്ങളിൽ തടഞ്ഞ് നിർത്തി പോലീസ്…
Read Moreലക്ഷ്യമിട്ടത് കൈയും കാലും ഒടിക്കൽ, സംഭവിച്ചത് മരണം…! മനസ് തുറന്നു പ്രതികൾ; കൊലയാളിസംഘം സംഭവത്തിനുമുമ്പും ശേഷവും വിളിച്ച ആ നേതാവ് ആര് ?
സ്വന്തം ലേഖകൻ തലശേരി: യൂത്ത് ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂർ മുക്കിൽപീടികയിലെ പാറാൽ വീട്ടിൽ മൻസൂർ വധക്കേസിൽ സൈബർ സെൽ റിപ്പോർട്ട് നിർണായകം. കൊലയാളിസംഘം സംഭവത്തിനുമുമ്പും ശേഷവും വിളിച്ച ആ നേതാവ് ആര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണസംഘം. നിലവിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയവെ കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഏഴു പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് പ്രാദേശിക നേതാക്കളുടെ പങ്കുൾപ്പെടെ ചില വിലപ്പെട്ട വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്. ചില നേതാക്കളുമായി പ്രതികൾ ബന്ധപ്പെട്ടതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സൈബർസെൽ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നേതാക്കൾ ഉൾപ്പെടെ കൂടുതൽ പേർ പ്രതിസ്ഥാനത്തെത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ദിനത്തിലും മറ്റും സിപിഎം പ്രാദേശികനേതാക്കളെ മർദിച്ചതിന്റെ വിരോധത്തിൽ ഏതെങ്കിലും മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് കസ്റ്റഡിയിലുള്ള പ്രതികൾ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകി. കൈയും കാലും…
Read Moreപെരിങ്ങോത്ത് ആർഎസ്എസ് നേതാവിന്റെ വീടിനു മുന്നിൽ സ്ഫോടനം
പയ്യന്നൂര്‍: ആര്‍എസ്എസ് നേതാവിന്റെ വീടിന് മുന്നിലെ റോഡില്‍ ബോംബ് സ്ഫോടനം.ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ബിജു ആലക്കാടിന്റെ വീടിന് മുന്നിലെ റോഡിലാണ് സ്ഫോടനമുണ്ടായത്. ഇന്നുപുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം. സ്റ്റീല്‍ ബോംബുപയോഗിച്ചുള്ള തുടര്‍ച്ചയായ രണ്ട് സ്ഫോടനങ്ങളാണുണ്ടായത്.ശക്തമായ സ്ഫോടനം നടന്നതിന്റെ തെളിവുകള്‍ റോഡിലുണ്ട്.ബിജുവിന്റെ വീടിന് തൊട്ടുമുന്നിലെ റോഡിലാണ് സ്ഫോടനമുണ്ടായത്.റോഡരികിലെ തെങ്ങിന് സ്ഫോടനത്തില്‍ കേടുപറ്റി.ഈ തെങ്ങില്‍ കെട്ടിയിട്ടിരുന്ന പശു നിലത്ത് കിടക്കുകയായിരുന്നതിനാലാണ് രക്ഷപ്പെട്ടത്. സംഭവസമയത്ത് ബിജുവും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.രണ്ടുബൈക്കുകളിലായി എത്തിയ നാലംഗസംഘമാണ് ബോംബ് സ്ഫോടനം നടത്തിയതെന്ന് ബിജു പറഞ്ഞു.വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി.വിശദമായ പരിശോധനയ്ക്കായി കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡ് എത്തുന്നുണ്ട്. മുന്‍പ് പലതവണ ബിജുവിന്റെ വീടിന് നേരെ ബോംബ് സ്ഫോടനങ്ങള്‍ നടന്നിരുന്നു.അതിലൊരു സ്ഫോടനം നടത്തിയവരെ നേരിട്ടു കണ്ടതിനാല്‍ ആ വിവരം പോലീസിനോട് പറഞ്ഞിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ബിജു പറഞ്ഞു.
Read Moreകോടികൾ ചെലവഴിച്ച് മട്ടന്നൂർ നഗരമധ്യത്തിൽ നിർമിച്ച ടൗൺ സ്ക്വയർ പരിപാലനമില്ലാതെ നാശത്തിലേക്ക്
മട്ടന്നൂർ: കോടികൾ ചെലവഴിച്ച് മട്ടന്നൂർ നഗരമധ്യത്തിൽ നിർമിച്ച ടൗൺ സ്ക്വയർ പരിപാലനമില്ലാതെ നാശത്തിലേക്ക്. ടൗൺ സ്ക്വയറിൽ നിർമിച്ച പുൽത്തകിടിയും മറ്റും നശിച്ചു കഴിഞ്ഞു. നഗരത്തിലെത്തുന്നവർക്ക് വിശ്രമകേന്ദ്രമായും പൊതുപരിപാടികൾ നടത്താനും ഉദ്ദേശിച്ചാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ടൗൺ സ്ക്വയർ പണികഴിപ്പിച്ചത്. കഫ്റ്റീരിയ, ആംഫി തിയേറ്റർ, ശുചിമുറി എന്നിവയൊന്നും പ്രവർത്തനം തുടങ്ങാത്തതിനാൽ ഇവിടെയെത്തുന്ന ആളുകളുടെ എണ്ണവും കുറവാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്ന സമയങ്ങളിൽ പൊതുപരിപാടികളും മറ്റും ഇവിടെ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഐബി വളപ്പിലെ മരങ്ങൾക്കിടയിൽ പ്രകൃതി സൗഹൃദ രീതിയിലാണ് ടൗൺ സ്ക്വയർ നിർമിച്ചിട്ടുള്ളത്. ടൗൺ സ്ക്വയറിന്റെ നടത്തിപ്പ് ഡിടിപിസി ലേലത്തിലൂടെ കണ്ണൂർ എയർപോർട്ട് ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയിരുന്നു. എന്നാൽ പിന്നീട് ലോക്ഡൗൺ ആയതോടെ കഫ്റ്റീരിയയും മറ്റും തുറക്കാൻ കഴിയാതായി. ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കഫ്റ്റീരിയയുടെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതിനിടെ കെഎസ്ടിപി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡ് ഇടിച്ചു താഴ്ത്തതോടെ…
Read Moreഎരിപുരത്ത് നിയന്ത്രണംവിട്ട ലോറി കെട്ടിടം തകർത്തു! ലോറിക്കുള്ളിൽ കുടുങ്ങിയ മൃതദേഹം ഫയർഫോഴ്സും പോലീസും ചേർന്ന് പുറത്തെടുത്തു
പഴയങ്ങാടി(കണ്ണൂർ): എരിപുരത്ത് ലോറി നിയന്ത്രണംവിട്ട് റോഡരികിലെ കെട്ടിടം ഇടിച്ചു തകർത്തു.ലോറി ഡ്രൈവർ മരിച്ചു. കെഎസ്ടിപി റോഡ് എരിപുരം റോഡ് നാൽക്കവല സർക്കിളിന് സമീപം ഇന്നു പുലർച്ചെ രണ്ടോടെയാണ് അപകടം. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (26) ആണ് മരിച്ചത്. മംഗളൂരുവിൽ നിന്ന് തൃച്ചിയിലേക്ക് കരിയുമായി പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇടിയുടെ ആഘാതത്തിൽ കെട്ടിടം പൂർണമായും തകർന്നു.എരിപുരം സ്വദേശി ഹസൻ കുഞ്ഞാലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. സമീപത്തുള്ള കെ.ഭാർഗവന്റെ ഉടമസ്ഥതയിലുള്ള ബിന്ദു ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ പഴയങ്ങാടി സിഐ ഇ.ജയചന്ദ്രൻ, എസ്ഐമാരായ കെ.ജെ. മാത്യു, എസ്.ഷാജി, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ,വാർഡ് അംഗം ജസീർ അഹമ്മദ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ റോഡിൽ നിന്നും നീക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കണ്ണൂരിൽ നിന്നും ഫയർഫോഴ്സും സംഭവസ്ഥലത്ത്…
Read Moreസാമ്പത്തിക തട്ടിപ്പ്! ദമ്പതിമാർ പത്തുവർഷത്തിനു ശേഷം പിടിയിൽ; 2011 ലാണ് കേസിനാസ്പദമായ സംഭവം
കാളികാവ്: അധ്യാപകരിൽ നിന്നു പണം തട്ടിയെടുത്തു ഒളിവിൽ പോയ ദന്പതിമാർ പത്തു വർഷത്തിനു ശേഷം പിടിയിൽ. പോത്തുകൽ സ്വദേശികളായ കൊച്ചുപറന്പിൽ ലീലാമ്മ സക്കറിയ(52), ചേലക്കൽ സക്കറിയ ലൂക്കോസ്(56) എന്നിവരാണ് പിടിയിലായത്. ഡൽഹി ഉത്തർപ്രദേശ് അതിർത്തി ഗ്രാമമായ ഗാസിയാബാദിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. പിടികിട്ടാപ്പുള്ളികളെ പിടികൂടാനായി രൂപീകരിച്ച കാളികാവ് പോലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പുല്ലങ്കോട് ഗവണ്മെന്റ് ഹൈസ്കൂളിലെ അനധ്യാപികയായ ലീലാമ്മ സക്കറിയ ലൂക്കോസുമായി ചേർന്നാണ് സ്കൂളിലെ അധ്യാപകരിൽ നിന്നും നാട്ടുകാരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയെടുത്തത്. 2011 ലാണ് കേസിനാസ്പദമായ സംഭവം. ഇരുവരും ചേർന്നു അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ച് അധ്യാപകരിൽ നിന്നു പണ സമാഹരണം നടത്തി. പണത്തിനു പുറമെ അധ്യാപികമാരിൽ നിന്നു 50 പവനോളം സ്വർണാഭരണങ്ങളും ഇരുവരും കൈക്കലാക്കി. നിക്ഷേപ തുക തിരിച്ച് കൊടുക്കേണ്ട അവധിയെത്തിയപ്പോൾ ദന്പതിമാർ കടന്നു കളയുകയാണുണ്ടായത്. മലപ്പുറം പോലീസ് മേധാവി…
Read Moreഎടിഎം കാർഡ് കവർന്ന മോഷ്ടാവിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ പണം തട്ടി; അരലക്ഷം രൂപ…
തളിപ്പറമ്പ്: മോഷ്ടാവിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരലക്ഷം രൂപയോളം കൈക്കലാക്കി. എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന കേസിലെ യുവാവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി തളിപ്പറമ്പ് സിവില്‍ പോലീസ് ഓഫീസറായ ഇ.എന്‍. ശ്രീകാന്താണ് അരലക്ഷം രൂപയോളം തട്ടിയത്. ശ്രീകാന്തിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന സംഭവത്തില്‍ ഏപ്രില്‍ മൂന്നിന് അറസ്റ്റിലായ ഗോകുലിന്റെ കൈവശം ഉണ്ടായിരുന്ന സഹോദരിയുടെ എടിഎം കാര്‍ഡാണ് ശ്രീകാന്ത് കൈക്കലാക്കിയത്. പിന്നീട് കാര്‍ഡ് ഉപയോഗിച്ച് ഏപ്രില്‍ ഏഴുമുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുകയായിരുന്നു. എടിഎം കാര്‍ഡിന്റെ പിന് നമ്പര്‍ കേസിന്റെ ആവശ്യത്തിന് ആവശ്യമുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് സഹോദരിയുടെ ഫോണില്‍ വിളിച്ചു വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായുള്ള…
Read Moreമട്ടന്നൂരിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണം; മരണത്തിലേക്ക് നയിച്ചതെന്ത്? യുവതിയുടെ ഫോൺ പരിശോധിക്കുന്നു
മട്ടന്നൂർ: കാനാട് വീടിനുള്ളിൽ അമ്മയും കുഞ്ഞും തീ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ.ജിജിന (24), മകൾ അൻവിക (4) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും മരണകാരണം കണ്ടെത്തുന്നതിന് ജിജിനയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചു വരികയാണ്. ഇന്നലെ രാവിലെ 6.30 ഓടെയാണ് കിടപ്പുമുറിയിൽ ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ ബഹളം കേട്ടുണർന്ന വീട്ടുകാർ കിടപ്പുമുറിയുടെ ജനൽ ചില്ല് തകർത്തു നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. വാതിൽ അകത്തു നിന്ന് അടച്ചു പൂട്ടിയതിനാൽ സമീപവാസികൾ ഓടിയെത്തി വാതിൽ ചവിട്ടി പൊളിച്ച് ഇരുവരെയും രക്ഷപ്പെടുത്തി കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉച്ചയോടെ ഇരുവരും മരണപ്പെടുകയായിരുന്നു. കിടക്കയും വസ്ത്രങ്ങളും ഭാഗികമായി കത്തി നശിച്ചു.…
Read Moreമോഷ്ടിച്ച പോത്തുകളെ കൊണ്ട് വലഞ്ഞു; ഒടുവിൽ ഉടമയ്ക്ക് തിരികെ നൽകി തടിയൂരി…! കണ്ണൂരിലെ പോത്ത്കഥയിങ്ങനെ…
ശ്രീകണ്ഠപുരം(കണ്ണൂർ): ബൈക്കിടിച്ച് പോത്തിനും ബൈക്ക് യാത്രികനും പരിക്കേറ്റതിനെ തുടർന്ന് ബൈക്ക് യാത്രികന്റെ സുഹൃത്തുക്കൾ മോഷ്ടിച്ചു കടത്തിയ പോത്തുകളെ കൊണ്ട് വലഞ്ഞതോടെ ഉടമസ്ഥന് തന്നെ പോത്തുകളെ തിരികെ നൽകി തടിയൂരി. പരിക്കേറ്റ പടിയൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരം സുഹൃത്തുക്കൾ കടത്തിയ രണ്ട് പോത്തുകളെയാണ് ഉടമ ഇരിക്കൂർ പട്ടുവം സ്വദേശി ഹനീഫയ്ക്ക് ഇന്ന് രാവിലെ തിരികെ നൽകിയത്. ഹനീഫയുടെ പരാതിയിൽ ഇരിക്കൂർ പോലീസ് അന്വേഷണം തുടങ്ങിയതോടെ സംഘം പോത്തുകളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ പരിക്കേറ്റ പോത്തിന് ചികിത്സ ആവശ്യമായതോടെ ചികിത്സയ്ക്കായി ഡോക്ടറെ സ്ഥലത്തേക്ക് എത്തിക്കേണ്ടി വന്നു. പോത്തുകൾ “പണി തരും’ എന്ന അവസ്ഥയായതോടെ കൊണ്ടുപോയ വാഹനത്തിൽ തന്നെ ഉടമയ്ക്ക് എത്തിച്ചു നൽകുകയായിരുന്നു.
Read More