ഇരിട്ടി: സ്ഥലം വില്പനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിന് സിപിഎം ലോക്കൽ കമ്മിറ്റി ഇടപെട്ട് നടത്തിയ മധ്യസ്ഥത അംഗീകരിക്കാതിരുന്ന കർഷകന്റെ റബർ മരങ്ങൾ തൊലി ചെത്തി നശിപ്പിച്ചതായി പരാതി. കൂടാതെ ഏഴ് വീട്ടുകാർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പൈപ്പു ലൈനും ടാങ്കും കുത്തിക്കീറി നശിപ്പിച്ചു. വാണിയപ്പാറത്തട്ടിലെ ചുവപ്പുങ്കൽ ജോർജിന്റെ ടാപ്പു ചെയ്യുന്ന നാല്പതോളം റബർ മരങ്ങളാണ് തൊലിചെത്തി നശിപ്പിച്ചത്. സമീപവാസിയായ മൊയ്യപ്പള്ളി മജീദിന്റെ പുരയിടത്തിലെ കുടിവെള്ള വിതരണ സംവിധാനവും അക്രമികൾ തകർത്തു. ജോർജിന്റെ തോട്ടത്തിൽ 380 റബർ മരങ്ങളിൽ ഏറ്റവും നല്ല നാല്പതോളം മരങ്ങളാണ് തുടർന്നു ടാപ്പ് ചെയ്യാവാവാത്ത വിധം ചെത്തി നശിപ്പിച്ചിരിക്കുന്നത്. മജീദ് സ്ഥാപിച്ച കുടിവെള്ള വിതരണ സംവിധാനത്തിൽ നിന്നാണ് മറ്റുള്ള വീടുകളിലുളളവരും കുടിവെള്ളം എടുക്കുന്നത്. ഈ പദ്ധതിയും ജോർജിന്റെതാണെന്നു കരുതിയായിരിക്കും അക്രമമെന്നാണ് നാട്ടുകാർ പറയുന്നത്. കൊച്ചുപുരയ്ക്കൽ ഷാജിയുടെ ഉടമസ്ഥതയിൽ ഉള്ള കെ.വി. ഫ്രൂട്സ് പഴ സംസ്കരണ കേന്ദ്രം…
Read MoreCategory: Kannur
എം.എം. മണി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും; ഇത്തവണ മത്സരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ
തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എം.എം. മണി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച ശിപാർശ നൽകിയത്. സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നില്ലെങ്കിലും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മന്ത്രി മണി തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തവണ മത്സരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇത്തവണ മത്സരിക്കാൻ താത്പര്യമില്ലെന്ന് ജയരാജൻ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. അതേസമയം, പി. ജയരാജന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യത്തിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാനും ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി.
Read Moreമുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ
കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉടന്‍ കോവിഡ് വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. വാക്സിനേഷന് സംസ്ഥാനം സുസജ്ജമാണെന്നും കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വാക്സിന് സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. വാക്സിന് സ്വീകരിക്കാന്‍ നേരത്തെ ഞങ്ങള്‍ തയാറായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികള്‍ വാക്സിന് എടുക്കേണ്ടതില്ല. അവരുടെ ഊഴം വരുമ്പോള്‍ എടുത്താല്‍ മതിയെന്ന് പ്രധാനമന്ത്രിയുടെ നിർദേശം ഉണ്ടായിരുന്നു. അതുകൊണ്ടാണ് വാക്സിന് സ്വീകരിക്കാതിരുന്നത്. വാക്സിന് സ്വീകരിക്കുന്നതില്‍ മറ്റാര്‍ക്കും മടിയുണ്ടാകാതിരിക്കാന്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ആദ്യം വാക്സിന് എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഊഴം വരാന്‍ കാത്തുനിന്നതാണ്. മുഖ്യമന്ത്രി വാക്സിന് എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും താനും വാക്സിനെടുക്കുമെന്നും ഷൈലജ പറഞ്ഞു.
Read Moreചാവശേരിയിൽ മൂന്ന് ക്ഷേത്രങ്ങളിൽ കവർച്ച! 17 കാരൻ ഉൾപ്പെടെ രണ്ടുപേരെ പോലീസും നാട്ടുകാരും ചേർന്നു പിടികൂടി
മട്ടന്നൂർ: ചാവശേരിയിൽ മൂന്ന് ക്ഷേത്രങ്ങളിൽ വീണ്ടും കവർച്ച. ക്ഷേത്രം കുത്തിത്തുറന്നു കവർച്ച നടത്തുകയായിരുന്ന രണ്ടു പേരെ മട്ടന്നൂർ പോലീസും നാട്ടുകാരും ചേർന്നു പിടികൂടി. ഉളിയിൽ, കൂത്തുപറമ്പ് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. ഉളിയിലെ ദേവൻ (58), കൂത്തുപറമ്പിലെ 17 കാരൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും ആയുധങ്ങളും സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇന്നു പുലർച്ചെ രണ്ടോടെ ചാവശേരി ശിവ വിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരം കുത്തിപ്പൊളിച്ചു പണം കവർന്ന ശേഷം ശ്രീകോവിലിന്റെ വാതിൽ തുറന്നു അകത്ത് കയറി സ്വർണത്തിന്റെ നാഗരൂപവും ചന്ദ്ര കൊലയും കവർന്നു. ചെമ്പിന്റെ ആൾ രൂപം ക്ഷേത്ര കുളത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെയാണ് പോലീസും നാട്ടുകാരും ചേർന്നു മോഷ്ടാക്കളെ പിടികൂടിയത്. മണ്ണോറയിലെ മഹാദളം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും പോർക്കലി ഭഗവതി ക്ഷേത്രത്തിലും…
Read Moreനാലുവര്‍ഷമായി പ്രണയത്തിലായിരുന്നു…! പയ്യന്നൂരിൽ കമിതാക്കളുടെ ആത്മഹത്യ; ചതിച്ചതാണെന്ന യുവതിയുടെ മൊഴിയുടെ ചുരുളഴിക്കാന്‍ പോലീസ്
പയ്യന്നൂര്‍: പയ്യന്നൂരില്‍ വാടകകെട്ടിടത്തില് ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സക്കിടെ കമിതാക്കള്‍ മരിച്ച സംഭവത്തിലെ ദുരൂഹതയകറ്റാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തന്നെ ചതിച്ചതാണെന്ന് യുവതി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ വച്ച് പറഞ്ഞിരുന്നു. ഇതിലെ ദുരൂഹതയുടെ പൊരുളറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. കഴിഞ്ഞ 19ന് വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കളുടെ ആത്മഹത്യാശ്രമമുണ്ടായത്. തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ കാസര്‍ഗോഡ് വെസ്റ്റ് എളേരിയിലെ എളേരിത്തട്ട് സ്വദേശിയും ചീമേനി മുണ്ടയിലെ താമസക്കാരനുമായ വളപ്പില്‍ ഹൗസില്‍ വി.കെ.ശിവപ്രസാദും (28) ഏഴിലോട് പുറച്ചേരി സ്വദേശിനിയും പയ്യന്നൂര്‍ കോളേജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയുമായ എം.ഡി.ആര്യ(21)യുമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സക്കിടയില്‍ മരിച്ചത്. യുവതിയുടെ ബന്ധു മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പയ്യന്നൂര്‍ ഡിവൈഎസ്പി എം.സുനില്‍കുമാറിന്റെ നിര്‍ദേശ പ്രകാരം പ്രിന്‍സിപ്പല്‍ എസ്ഐ കെ.ടി.ബിജിത്ത്, എസ്ഐ മനോജ്…
Read Moreകാണാതായ ജിം പരിശീലക തിരുവനന്തപുരത്ത് കാമുകന്റെ വീട്ടില്‍; ഭർതൃബന്ധുക്കൾക്കെതിരെ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പയ്യന്നൂര്‍ : പയ്യന്നൂരിലെ പരിസരപ്രദേശത്തുനിന്നും കാണാതായ ജിമ്മിലെ പരിശീലകയെ തിരുവനന്തപുരത്ത് കാമുകന്റെ വീട്ടില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് നാലുപേര്‍ക്കെതിരെ കേസ്. യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളും സൂഹൃത്തുക്കളുമായ പ്രശാന്ത്, വിപിന്‍, മറ്റു കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ 30ന് രാവിലെ ഒന്ന്പതോടെ ജോലിക്കായി വീട്ടില്‍നിന്നിറങ്ങിയ ഇരുപത്തഞ്ചുകാരിയെ തിരുവനന്തപുരം കിളിമാനൂരുള്ള കാമുകന്റെ വാടകവീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പതിവുപോലെ ജോലിക്ക് പോയ ജിംനേഷ്യത്തിലെ പരിശീലകയായ ഭാര്യ തിരിച്ചുവന്നില്ലെന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്ത്. അന്വേഷണത്തിൽ കിളിമാനൂരില്‍ കണ്ടെത്തിയ യുവതിയെ പോലീസ് പയ്യന്നൂരിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനോട് അപമര്യാദയായി പെരുമാറുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. അതേസമയം കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം താല്പര്യപ്രകാരം പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് അമ്മയോടൊപ്പം പോവുകയായിരുന്നു.
Read Moreവാതിൽ തകർത്ത് മോഷ്ടാവ് അകത്തുകയറി; ഉറങ്ങിക്കിടന്ന അമ്മയുടെയും മകളുടെയും സ്വർണമാലകൾ കവർന്നു; കൊണ്ടുപോയത് ആറുപവൻ
കണ്ണൂർ: വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെയും മകളുടെയും ആറുപവൻ സ്വർണാഭരണങ്ങൾ കവർന്നു. ചാല പന്ത്രണ്ടുകണ്ടിയിലെ ബദരിയ മൻസിലിലെ മൊയ്തുഹാജിയുടെ ഭാര്യയുടെയും മകളുടെയും സ്വർണാഭരണങ്ങളാണ് കവർച്ചചെയ്തത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കള ഭാഗത്തുള്ള വർക്ക് ഏരിയയുടെ വാതിൽ തള്ളിത്തകർത്ത് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന് അഞ്ചു പവൻ സ്വർണമാലയും തൊട്ടടുത്ത് കിടന്നുറങ്ങുകയായിരുന്ന മകളുടെ കഴുത്തിൽനിന്ന് രണ്ടുപവൻ സ്വർണമാലയുമാണ് കവർന്നത്. ഇതിനിടെ കഴുത്തിൽനിന്ന് ആരോ മാല പിടിച്ചുവലിക്കുന്നതുപോലെ തോന്നിയ വീട്ടമ്മയും മകളും ഉറക്കമുണർന്ന് എഴുന്നേറ്റ് ലൈറ്റിട്ടു നോക്കിയപ്പോഴാണ് സ്വർണമാല നഷ്ടപ്പെട്ട കാര്യം മനസിലാകുന്നത്. തുടർന്നു നടത്തിയ പരിശോധനയിൽ മാലയുടെ ഒരുഭാഗം കിടക്കയിൽ കണ്ടെത്തുകയായിരുന്നു. സ്വർണമാലയുടെ ഒരു പവനോളം തൂക്കംവരുന്ന ഭാഗമാണ് കിടക്കയിൽനിന്നും കിട്ടിയത്. കവർച്ച നടത്തിയ മോഷ്ടാവ് തകർത്ത അതേ വാതിലിലൂടെ പുറത്തേക്ക് ഓടിപ്പോയതായി അന്വേഷണത്തിൽ മനസിലായി. കണ്ണൂരിൽനിന്നുള്ള വിരലടയാള വിദഗ്ധരും…
Read Moreഇരിക്കൂർ കേരള കോൺഗ്രസിന് നൽകും; ജോർജ് മേച്ചേരി മത്സരിച്ചക്കും; എൽഡിഎഫിൽ ധാരണ
സ്വന്തം ലേഖകൻകണ്ണൂർ: ഇരിക്കൂർ സീറ്റ് കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിന് നല്കാൻ എൽഡിഎഫിൽ ധാരണയായതായി സൂചന.ഇരിക്കൂർ സീറ്റിൽ കേരള ലോയേഴ്സ് കോൺഗ്രസ് -എം സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോർജ് മേച്ചേരിയുടെ പേര് സ്ഥാനാർഥി പട്ടികയുടെ പ്രഥമപരിഗണനയിൽ ഉണ്ട്. പയ്യാവൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ തളിപ്പറന്പ് പുഷ്പഗിരിയിലാണ് താമസം.ജോർജ് മേച്ചേരിയുടെ ജ്യേഷ്ഠൻ ദേവസ്യ മേച്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റാണ്. ജോർജ് മേച്ചേരിക്ക് പുറമേ സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസ്, കേരള കോൺഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റി മെന്പർ സജി കുറ്റ്യാനിമറ്റം, ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇരിക്കൂർ അല്ലെങ്കിൽ പേരാവൂർ വേണമെന്നായിരുന്നു ജോസ് കെ.മാണി വിഭാഗം എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു.
Read Moreപറശിനിക്കടവിലെ ലോഡ്ജില്‍ 26 ക്രൂര പീഡനത്തിന് ഇരയായ സംഭവം; അറസ്റ്റിലായ സ്വകാര്യ ബസ് ജീവനക്കാരെ പറശിനിക്കടവിൽ കൊണ്ടുവരും
തളിപ്പറമ്പ്: പയ്യോളി സ്വദേശിനിയായ 26കാരിയെ പറശിനിക്കടവിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണൂര്‍ പറശിനിക്കടവ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരായ പട്ടുവം പറപ്പൂലിലെ കുളിഞ്ച ഹൗസില്‍ രൂപേഷ് (21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന് (30) എന്നിവരെയൊണ് റിമാൻഡ് ചെയ്തത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി കണ്ണൂര്‍ ബസ്സ്റ്റാൻഡിലെത്തിയത്. സഹായ വാഗ്ദാനവുമായി എത്തിയ ഇരുവരും സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പറശിനിക്കടവിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നത്രെ. സംഭവത്തിന് ശേഷം യുവതി തന്നെയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ ലോഡ്ജില്‍ നിന്നും രക്ഷിച്ച് പയ്യോളി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പയ്യോളി പോലീസ് വിവരമറിഞ്ഞെത്തി യുവതിയെയും ബസ് കണ്ടക്ടര്‍മാരെയും കസ്റ്റഡിയിലെടുത്ത് പയ്യോളി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. പ്രതികളെ തെളിവെടുപ്പിനായി ഇന്ന് പറശിനിക്കടവിൽ എത്തിക്കും.
Read Moreശ്വാസതടസം! അവസരോചിത ഇടപെടലിൽ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു; മാതൃകയായി ബസ് ജീവനക്കാർ
കൂത്തുപറമ്പ്: ശ്വാസതടസം അനുഭവപ്പെട്ട യാത്രക്കാരിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ.മാനന്തവാടിയിൽനിന്നും മാഹിയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാനന്തവാടി സ്വദേശിനിയായ വീട്ടമ്മയെയാണ് മാനന്തവാടി-കണ്ണൂർ റൂട്ടിലോടുന്ന മൊതാൽ ബസ് ജീവനക്കാരും സഹയാത്രികരും ചേർന്ന് അതേ ബസിൽ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മകളുടെ മാഹിയിലെ വീട്ടിലേക്കു പോകാനായി രണ്ടു പെൺമക്കൾക്കൊപ്പമാണ് മാനന്തവാടിയിൽനിന്ന് വീട്ടമ്മ ബസിൽ കയറിയത്. ബസ് മാനന്തവാടി ചുരത്തിലെത്തിയയുടൻ ഇവർക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻ ബസ് ചുരത്തിൽ നിർത്തി ഡ്രൈവർ ബത്തേരി സ്വദേശി പ്രജോയ് കൃത്രിമ ശ്വാസം നൽകുകയും കണ്ടക്ടർ റോബിനും ബസിലുണ്ടായിരുന്ന രണ്ടു നഴ്സുമാരും മറ്റു യാത്രക്കാരും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് യാത്ര തുടരവെ ബസ് ചിറ്റാരിപ്പറമ്പിലെത്തിയപ്പോൾ വീണ്ടും ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇതോടെ മറ്റു സ്റ്റോപ്പുകളിലൊന്നും നിർത്തി യാത്രക്കാരെ കയറ്റാതെ ബസ് നേരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. ഡോക്ടർ പരിശോധിച്ച് മറ്റു പ്രശ്നങ്ങളൊന്നും…
Read More