കാസര്‍ഗോഡ്: വനംവകുപ്പ് 5.93 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട മരത്തടികള്‍ റവന്യൂ വകുപ്പ് പുനര്‍ലേലം നടത്തിയപ്പോള്‍ കിട്ടിയത് വെറും 50,000 രൂപ. ആദ്യലേലങ്ങളില് മൂന്നുലക്ഷം രൂപ വരെ വില പറഞ്ഞിരുന്നെങ്കിലും അത് അംഗീകരിക്കാതെ കാലതാമസം വരുത്തി ഒടുവില്‍ 50,000 രൂപയ്ക്ക് ലേലമുറപ്പിച്ചത് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. 2019 ഒക്ടോബറില്‍ ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ കാറഡുക്ക മുതല്‍ ആദൂര്‍ വരെയുള്ള ഭാഗത്ത് പാതയോരത്തുനിന്ന് മുറിച്ചുമാറ്റിയ അക്കേഷ്യ മരങ്ങളാണ് കാലം വൈകി ചുളുവിലയ്ക്ക് ലേലം ചെയ്തൊഴിവാക്കിയത്. മുള്ളേരിയയില്‍ ഓടുന്ന കാറിനുമുകളിലേക്ക് മരം വീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് പാതയോരത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്. മരങ്ങള്‍ മുറിക്കുന്ന പ്രവൃത്തിക്കു തന്നെ ഒരു ലക്ഷം രൂപയിലേറെ ചെലവായിരുന്നു. മുറിച്ചുമാറ്റുന്ന മരങ്ങളുടെ വില നിര്‍ണയിക്കുന്നതിനുള്ള അധികാരം വനംവകുപ്പിനും ലേലം ചെയ്തു വില്‍ക്കാനുള്ള ചുമതല റവന്യൂ വകുപ്പിനുമാണ്. മുറിച്ചുമാറ്റിയ…
Read MoreCategory: Kannur
ആഷിഖ് രക്ഷപ്പെട്ടതിൽ ദുരൂഹത! അഞ്ചു മാസത്തോളമായിട്ടും പിടികൂടാൻ കഴിയാതെ പോലീസ്; എങ്ങുമെത്താതെ അന്വേഷണം
മയ്യിൽ: മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ട് അഞ്ചു മാസത്തോളമായിട്ടും പിടികൂടാൻ കഴിയാതെ പോലീസ്. പാവന്നൂർമൊട്ട സ്വദേശി പെരുവളത്തുപറമ്പിലെ മുനിയൻകുന്നേൽ ആഷിഖ് (36) ആണ് കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് രാത്രി രക്ഷപ്പെട്ടത്. കുറ്റ്യാട്ടൂർ കുഞ്ഞുമൊയ്തീൻ പീടികയ്ക്ക് സമീപത്തെ വിപിഎം ക്രഷറിലെത്തി പണമാവശ്യപ്പെട്ട് ക്രഷറിന്റെ ഗ്ലാസ് അടിച്ചുതകർത്ത കേസിലെ പ്രതിയാണ് ആഷിഖ്. സെപ്റ്റംബർ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഒക്ടോബർ ഒമ്പതിന് വൈകുന്നേരമാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ സെല്ലില്ലാത്തതിനാൽ ആഷിഖിനെ വരാന്തയിലാണ് ഇരുത്തിയിരുന്നത്. രാത്രി 12 ഓടെ ടോയ്ലെറ്റിൽ പോകണമെന്ന് പറഞ്ഞ് മുറ്റത്തിറങ്ങിയ ഇയാൾ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സർവീസിൽ…
Read Moreകൂടാളിയിലെ കശുമാവിൻ തോട്ടത്തിൽ വയോധികയുടെ ശരീരാവശിഷ്ടങ്ങള്‍; തലയോട്ടി കണ്ട് ഭയന്ന് തൊഴിലാളികള്‍
മട്ടന്നൂര്‍: കശുമാവിൻ തോട്ടത്തിൽ വയോധികയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടാളി പഞ്ചായത്തിലെ വടുവന്കുളത്തിനു സമീപത്ത് നിന്നാണ് തലയോട്ടി, എല്ലിന് കഷണങ്ങള്‍, തലമുടി എന്നിവ കണ്ടെത്തിയത്. കശുവണ്ടി തോട്ടത്തില്‍ ഇന്നലെ രാവിലെ കാടു വെട്ടിത്തെളിക്കാനെത്തിയ സ്ത്രീകളാണ് കാടിനുള്ളില്‍ തലയോട്ടി കണ്ടെത്തിയത്. തലയോട്ടി കണ്ട് ഭയന്ന തൊഴിലാളികള്‍ പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു. മട്ടന്നൂർ സിഐ എ.കെ.ബിജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിലാണ് കശുമാവിന് ശിഖരത്തില്‍ കെട്ടിയ പ്ലാസ്റ്റിക് കയറും, കയറില്‍ തൂങ്ങിയ നിലയില്‍ ബ്ലൗസും, നിലത്ത് നരച്ച മുടിയും കണ്ടെത്തിയത്. മറ്റൊരു ഭാഗത്തായി എല്ലിന് കഷണവും കണ്ടെത്തി. പയ്യന്നൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരെത്തി അവശിഷ്ഠങ്ങള്‍ പരിശോധിച്ചു. വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ശരീരഭാഗങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റ് 25 നു കാണാതായ വടുവൻ കുളത്തെ ദേവകിയുടേതാണെന്നാണ് പോലീസിന്റെ പ്രാഥമിക…
Read Moreഅർഹതപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും നല്‍കും, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കില്ല! ജ്യോതിസ് കണ്ണാശുപത്രിയിലെ ജീവനക്കാരുടെ സമരം രണ്ടുമാസം പിന്നിടുന്നു
കണ്ണൂർ: പിരിച്ചുവിട്ട ജീവനക്കാർക്ക് അർഹതപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും നൽകുമെന്നും എന്നാൽ, ജോലിയിൽ തിരിച്ചു പ്രവേശിക്കാൻ സാധിക്കില്ലെന്നും ജ്യോതിസ് കണ്ണാശുപത്രി മാനേജ്മെന്റ് രാഷ്ട്രദീപികയോട് പറഞ്ഞു. സമരപ്പന്തലിൽ വച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും മാനേജ്മെന്റിനെതിരേയും ആശുപത്രിക്കെതിരേയും സമരം നടത്തുന്ന ജീവനക്കാർ അപകീർത്തിപരമായ പ്രസ്താവനകളാണ് നടത്തുന്നത്. ഇതു കണ്ടില്ലെന്നു നടിക്കാൻ മാനേജ്മെന്റിനാവില്ല. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ സാധിക്കില്ല. ഏഴ് ജീവനക്കാരെ മാത്രമാണ് കോവിഡ് കാലത്ത് പിരിച്ചുവിട്ടത്. കോവിഡ് പ്രതിസന്ധികാലത്ത് ആശുപത്രിയിൽ വരാതെ വിട്ടു നിന്നവരെയാണ് പിരിച്ചുവിട്ടത്. എന്നാൽ, മറ്റുള്ള ജീവനക്കാർ കൃത്യമായി ആശുപത്രിയിലെത്തി ജോലിചെയ്യുകയും ചെയ്തിരുന്നു. ആശുപത്രിയിൽ എത്താത്ത ഏഴ് ജീവനക്കാരെ മാത്രമാണ് പിരിച്ചുവിട്ടതെന്നും മറ്റു ജീവനക്കാർ സ്വയമേ പിരിഞ്ഞുപോയവരാണെന്നും ആശുപത്രി മാനേജ്മെന്റ് പറഞ്ഞു. ജ്യോതിസ് കണ്ണാശുപത്രിയിലെ ജീവനക്കാരുടെ സമരം രണ്ടുമാസം പിന്നിടുന്നു കണ്ണൂർ: പള്ളിക്കുന്ന് ജ്യോതിസ് കണ്ണാശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട വനിതാ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്)…
Read More19 വർഷത്തിന് ശേഷം ആ വിധിയെത്തി; കുപ്പത്തെ സിപിഎം പ്രവർത്തകൻ ദിനേശിനെ വധിക്കാൻ ശ്രമച്ചകേസിൽ ലീഗുകാർക്കു തടവും പിഴയും
പയ്യന്നൂര്‍: കുപ്പത്തെ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. കുപ്പം വൈര്യാംകോട്ടം സ്വദേശി കല്ലിങ്കല്‍ ദിനേശനെ മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് 19 വര്‍ഷത്തിന് ശേഷം പയ്യന്നൂര്‍ അസി.സെഷന്‍സ് കോടതിയുടെ വിധിയുണ്ടായത്. കുപ്പത്തെ ലീഗ് പ്രവര്‍ത്തകരായ ആവാര സുബൈര്‍ (45), നാഗേഷ് മുസ്തഫ (50), ഉളിയന് മൂലയില്‍ മൊയ്തീന് (39), മീത്തലെ വളപ്പില്‍ ഷഫീഖ് (38), ഉളിയന് മൂലയില്‍ തയ്യൂബ് (38) എന്നിവര്‍ 14 വര്‍ഷം നാലുമാസം തടവും 37,500 രൂപ വീതം പിഴയൊടുക്കാനുമാണ് വിധി. ആയുധം ഒളിപ്പിച്ച് വെക്കാന്‍ സഹായിച്ച ഏഴാം പ്രതി പാലക്കോടന്‍ ഷബിറിനെ (38)രണ്ടുവര്‍ഷത്തെ ശിക്ഷ വിധിച്ച് ജാമ്യത്തില്‍ വിട്ടു. 2001 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം .ചെങ്കല്‍ ലോഡിംഗ് തൊഴിലാളിയായ ദിനേശന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവെ രാത്രി 7.45ന് കുപ്പം പുഴക്കരയിലെ റോഡില്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു…
Read Moreബാഗിന്റെ പിടിയിലും ജീൻസിന്റെ ബട്ടനിലും ഒളിപ്പിച്ചിട്ടും രക്ഷയില്ല; കണ്ണൂരിൽ 151 ഗ്രാം സ്വർണ്ണവുമായി കുമ്പള സ്വദേശി പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സ്വർണം പിടികൂടി. മഞ്ചേശ്വരം കുമ്പള സ്വദേശി ഷിഹാനിൽ നിന്നാണ് 151 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഇന്നു രാവിലെ ഷാർജയിൽ നിന്നു ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ഷിഹാൻ. ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യുവാവിനെയും ബാഗേജുകളും കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ലേഡീസ് ബാഗിന്റെ കൈ പിടിക്കുള്ളിലും ജീൻസ് പാന്റിന്റെ ബട്ടനുളളിലും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. പരിശോധനയിൽ കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, ബി. യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിട്ട് കുമാർ എന്നിവർ പങ്കെടുത്തു.
Read Moreമട്ടന്നൂരിൽ പോലീസുണ്ടോ..?420 ദിവസത്തിനുള്ളിൽ 5 കവർച്ചകൾ; തുമ്പുമില്ല, അന്വേഷണവുമില്ല
മട്ടന്നൂർ: മട്ടന്നൂർ മേഖലയിലെ ക്ഷേത്രങ്ങളിലും കടകളിലും കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാനാകാതെ പോലീസ്. ഈ മാസം ഇരുപത് ദിവസത്തിനുള്ളിൽ മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ മൂന്ന് ക്ഷേത്രങ്ങളിലും രണ്ട് കടകളിലുമാണ് കവർച്ച നടന്നത്. ഇതിനു പുറമെ ഒരു മാസം മുമ്പ് ചാവശേരിയിൽ ലോറി ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുക്കുകയും വളോരയിലെ കടയിൽ നിന്നും ഒരു ലക്ഷം രൂപ വരുന്ന കുരുമുളകും കവർന്നിരുന്നു. ഇന്നലെ പുലർച്ചെയാണ്ഏളന്നൂർ ശ്രീ അയ്യപ്പ ക്ഷേത്രം, വെളിയമ്പ്ര കാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ കവർച്ച നടന്നത്. ഏളന്നൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ ഭണ്ഡാരത്തിലുണ്ടായിരുന്ന രണ്ടു സ്വർണ താലിയും പണവും കാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണത്തിന്റെ രണ്ടു താലിയും ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ച ഭണ്ഡാരം തകർത്തു…
Read Moreലാവ്ലിൻ കേസ് അട്ടിമറിച്ചത് എ.കെ. ആന്റണിയും ടി.കെ. നായരും; കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഖജനാവ് കൊള്ളയെന്ന് കെ. സുരേന്ദ്രൻ
കണ്ണൂർ: എസ്എൻസി ലാവ്ലിൻ കേസ് അട്ടിമറിച്ചതിനു പിന്നിൽ കോൺഗ്രസിന്റെ ഉന്നതനായ നേതാവ് എ.കെ. ആന്റണി ഉൾപ്പെടെയുള്ള നേതാക്കളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ഒന്നാം യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ സെക്രട്ടറിയായ ടി.കെ. നായരും എ.കെ. ആന്റണിയും ലാവ്ലിൻ കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തി. ദുരൂഹമായ പല കാര്യങ്ങളും നടന്നിട്ടുണ്ട്. സിബിഐ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയിട്ടില്ല. സംസ്ഥാനത്ത് വർധിച്ചുവരുന്ന അഴിമതിരാജിന് പ്രധാനകാരണം എസ്എൻസി ലാവ്ലിൻ കേസ് വിചാരണ കൂടാതെ വിട്ടയച്ചതാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഖജനാവ് കൊള്ളയാണ് എസ്എൻസി ലാവ്ലിൻകേസ്. ഇത് നീതിപൂർവകമായി നടന്നിട്ടില്ല. പിണറായി വിജയനെ രക്ഷിക്കാൻ ആസൂത്രിത നീക്കം നടന്നിട്ടുണ്ട്. 374 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടായിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ അഴിമതിക്കാരെ ജയിലിലേക്ക് പറഞ്ഞയക്കുന്പോൾ സംസ്ഥാനത്ത് അഡ്ജസ്റ്റുമെന്റ് നടത്തുകയാണ്. പ്രമാദമായ പല കേസുകളും വിചാരണചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല.…
Read Moreപയ്യന്നൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്; എല്ലാ താക്കോല്‍ സ്ഥാനങ്ങളും എ ഗ്രൂപ്പ് കൈയടുക്കുന്നു; സമാന്തര യോഗം ചേര്‍ന്നു ഐ ഗ്രൂപ്പ്
പയ്യന്നൂര്‍: പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതൃത്വ സ്ഥാനങ്ങളില്‍ ഐ ഗ്രൂപ്പിനെയും സുധാകരന് ഗ്രൂപ്പിനെയും തഴയുന്നതില്‍ പ്രവര്‍ത്തകര്‍ക്കുള്ള എതിര്‍പ്പ് ശക്തമായി. എല്ലാ താക്കോല്‍ സ്ഥാനങ്ങളും എ ഗ്രൂപ്പ് കൈയടക്കി വച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ സമാന്തര യോഗം. യോഗത്തില്‍ സദ്ഭാവന എന്ന പേരില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ഡിസിസി സെക്രട്ടറി ഏ.പി.നാരായണന്, ബ്ലോക്ക് സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ ഏ. രൂപേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പിലാക്കല്‍ അശോകന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പയ്യന്നൂര്‍ ടോപ് ഫോം ഓഡിറ്റോറിയത്തില്‍ സമാന്തര യോഗം ചേര്‍ന്നത്. ഐ ഗ്രൂപ്പിലേയും സുധാകരന് ഗ്രൂപ്പിലേയും പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും മണ്ഡലം കമ്മിറ്റി വിഭജനത്തിലും തുടങ്ങിയ എ, ഐ ഗ്രൂപ്പ് പോരാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നത്. പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി മൂന്നായി വിഭജിക്കുമ്പോള്‍ അതില്‍ ഒന്നു പോലും ഐ ഗ്രൂപ്പിന് നല്‍കാതെ മൂന്നും എ ഗ്രൂപ്പ്…
Read Moreഒരു കുടുംബത്തിലെ നാലു പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി; കിടപ്പുമുറി പൂർണമായി കത്തി നശിച്ചു
നാദാപുരം: ചെക്യാട് അരൂണ്ടയിൽ ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ചെക്യാട് കായലോട്ട് താഴ റേഷൻ കടയ്ക്ക് സമീപത്തെ ശ്രീ ശൈലം കീറിയ പറമ്പത്ത് രാജു (45)ഭാര്യ റീന (40), മക്കൾ സ്റ്റാലിഷ്, സ്റ്റഫിൻ എന്നിവരെയാണ് തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടര മണിയോടെ വീട്ടിൽനിന്ന് തീയും നിലവിളിയും കേട്ട അയൽ വാസികളാണ് നാലു പേരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വീടിന്റെ കിടപ്പുമുറി പൂർണമായി കത്തി നശിച്ച നിലയിലാണ്. പാനൂർ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. പൊള്ളലേറ്റ നാലുപേരെയും തലശേരിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗുരുതരമായതിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More