ബാ​ക്കി​വ​ന്ന ഐ​സ്ക്രീ​മി​ൽ..! നാ​ലു​വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത് അ​മ്മ​യു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; യു​വ​തി​ക്കെ​തി​രേ കേ​സ്; കാ​ഞ്ഞ​ങ്ങാ​ട് നടന്ന സംഭവം ഇങ്ങനെ…

കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​ർ ക​ട​പ്പു​റ​ത്തെ നാ​ലു​വ​യ​സു​കാ​ര​ൻ അ​ദ്വൈ​തി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത് ഐ​സ്ക്രീ​മി​ൽ ക​ല​ർ​ത്തി​യ വി​ഷം. കു​ട്ടി​യു​ടെ അ​മ്മ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ഷം ക​ല​ർ​ത്തി​യ ഐ​സ്ക്രീം അ​ബ​ദ്ധ​ത്തി​ൽ കു​ട്ടി​യും എ​ടു​ത്തു ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​മ്മ വ​ർ​ഷ(28)​യു​ടെ മൊ​ഴി കോ​ഴി​ക്കോ​ട് ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​ർ​ക്കെ​തി​രെ 304-ാം വ​കു​പ്പ് പ്ര​കാ​രം മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തു. കാ​സ​ർ​ഗോ​ഡ് കു​ന്പ​ള സ്വ​ദേ​ശി​യാ​യ മ​ഹേ​ഷി​ന്‍റെ​യും അ​ജാ​നൂ​ർ സ്വ​ദേ​ശി​നി വ​ർ​ഷ​യു​ടെ​യും മ​ക​ൻ അ​ദ്വൈ​തി​നെ ക​ടു​ത്ത ഛർ​ദി​യെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ 12 ന് ​കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​ൽ​പ്പ​സ​മ​യ​ത്തി​ന​കം ത​ന്നെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ത​ലേ​ദി​വ​സം ഹോ​ട്ട​ലി​ൽ നി​ന്ന് വാ​ങ്ങി​യ ബി​രി​യാ​ണി​യി​ൽ നി​ന്നു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ഗ​മ​നം. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ വ​ർ​ഷ​യും സ​ഹോ​ദ​രി ദൃ​ശ്യ(19)​യും അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. മ​ഹേ​ഷി​ന്‍റെ വീ​ട്ടു​കാ​രു​മാ​യു​ണ്ടാ​യ ചി​ല പ്ര​ശ്ന​ങ്ങ​ൾ…

Read More

ഞാന്‍ കോഴിക്കോട് ഉണ്ടേ..! മ​യ്യി​ലി​ൽ നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യെ കാ​മു​ക​നൊ​പ്പം ക​ണ്ടെ​ത്തി

മ​യ്യി​ൽ: മ​യ്യി​ലി​ൽ നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യെ കാ​മു​ക​നൊ​പ്പം കോ​ഴി​ക്കോ​ട് ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ കോ​ള​ജി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ 20 കാ​രി വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മ​യ്യി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ മ​യ്യി​ൽ ക​യ​ര​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നോ​ടൊ​പ്പം താ​ൻ കോ​ഴി​ക്കോ​ടു​ണ്ടെ​ന്ന് വി​ദ്യാ​ർ​ഥി​നി ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.  

Read More

ചാ​ർ​ജെ​ടുക്കുമ്പോള്‍ 422 കേ​സുകള്‍, സ്ഥ​ലം​മാ​റി​പ്പോ​കു​മ്പോള്‍ കേ​സു​ക​ളു​ടെ എ​ണ്ണം 43; ​ സ്ഥ​ലം മാ​റി​പ്പോ​കു​ന്ന​ത് മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ക​ൻ

ക​ണ്ണൂ​ർ: കു​റ്റാ​ന്വേ​ഷ​ണ​രം​ഘ​ത്തെ വി​ദ​ഗ്ധ​രി​ൽ ഒ​രാ​ളാ​ണ് മ​ല​പ്പു​റം മേ​ലാ​റ്റൂ​രി​ലേ​ക്ക് എ​സ്എ​ച്ച്ഒ​യാ​യി സ്ഥ​ലം മാ​റി പോ​കു​ന്ന ക​ണ്ണൂ​ർ ടൗ​ൺ എ​സ്എ​ച്ച്ഒ​യാ​യി​രു​ന്ന പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ. 2019 ജൂ​ണി​ലാ​യി​രു​ന്നു ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ൽ ചാ​ർ​ജെ​ടു​ത്ത​ത്. പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ ചാ​ർ​ജെ​ടു​ക്കു​ന്പോ​ൾ അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ 422 കേ​സു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, സ്ഥ​ലം​മാ​റി​പ്പോ​കു​ന്പോ​ൾ കേ​സു​ക​ളു​ടെ എ​ണ്ണം 43 ആ​ക്കി കു​റ​ച്ചു. ഒ​രു വ​ർ​ഷം ര​ണ്ടാ​യി​ര​ത്തോ​ളം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സ്റ്റേ​ഷ​നാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ൻ. ക്ര​മ​സ​മാ​ധാ​ന​പാ​ല​ന രം​ഗ​ത്തും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു കാ​ഴ്ച​വ​ച്ച​ത്. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കെ​ട്ടി​യി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത സം​ഭ​വം , പ​ള്ളി​ക്കു​ന്നി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ ഹോം ​ന​ഴ്സി​ന്‍റെ അ​റ​സ്റ്റ് തു​ട​ങ്ങി​യ പ്ര​മാ​ദ​മാ​യ കേ​സു​ക​ൾ തെ​ളി​യി​ച്ച​വ​യി​ൽ​പെ​ടു​ന്നു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി വി.​സി. വി​ഷ്ണു​കു​മാ​റാ​ണ് ടൗ​ൺ സ്റ്റേ​ഷ​നി​ലെ പു​തി​യ എ​സ്ഐ.

Read More

നേ​വി​ക്കാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ വീ​ണ്ടും ആ​ശ​ങ്ക​യി​ൽ ! ഉ​ത്ത​ര​വൊ​ക്കെ ശ​രി, പ​ക്ഷേ ഫ​ണ്ട്എ ​ത്തി​യി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ

പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല നേ​വ​ല്‍ അ​ക്കാ​ഡ​മി​ക്കാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ഫ​ണ്ട് 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ത്ത അ​ദാ​ല​ത്തി​ലെ ഉ​ത്ത​ര​വി​നും പു​ല്ലു​വി​ല. അ​ദാ​ല​ത്തി​ൽ അ​നു​കൂ​ല വി​ധി നേ​ടി​യ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ ഫ​ണ്ട് വി​ത​ര​ണം ചെ​യ്യേ​ണ്ട ത​ല​ശേ​രി​യി​ലെ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സ് കൈ​മ​ല​ർ​ത്തു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര​വൊ​ക്കെ ശ​രി ത​ന്നെ പ​ക്ഷേ ക​ള​ക്ട​റേ​റ്റി​ൽ നി​ന്നും ഫ​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ മ​റു​പ​ടി. ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​കെ. ശൈ​ല​ജ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ് നാ​ലി​ന് ന​ട​ത്തി​യ ത​ളി​പ്പ​റ​ന്പ്-​പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് അ​ദാ​ല​ത്തി​ലാ​യി​രു​ന്നു​ന​ഷ്ട​പ​രി​ഹാ​രം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ത​ര​ണം ചെ​യ്യ​ണെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത്. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ പ​രാ​തി​ക​ളി​ല്‍ കോ​ട​തി വി​ധി​യാ​യ​തും 28 എ-3 ​പ്ര​കാ​രം ഓ​ര്‍​ഡ​റാ​യ​തു​മാ​യ അ​പേ​ക്ഷ​ക​ളി​ല്‍ ര​ണ്ട​ഴ്ച​ക്കു​ള്ളി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്. ഇ​രു​പ​തോ​ളം പേ​രു​ടെ പ​രാ​തി​ക​ള്‍ ഒ​ന്നി​ച്ച് പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മ​ന്ത്രി​മാ​ര്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. 2019 ന​വം​ബ​ര്‍ മു​ത​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം…

Read More

​യു​വ​തി​യു​ടെ വീ​ട്ടി​ലു​ള്ള​വ​ര്‍​ക്കെ​ല്ലാം കോ​വി​ഡാ​ണെ​ന്ന്…! എ​ല്ലാ​വ​രും കൈ​യൊ​ഴി​ഞ്ഞ​പ്പോ​ൾ വ​ഴി​തെ​റ്റി​യെ​ത്തി​യ യു​വ​തി​യെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തെ​ത്തി​ച്ച് പ​യ്യ​ന്നൂ​ർ പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: വ​ഴി​തെ​റ്റി​യെ​ത്തി​യ യു​വ​തി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ​ല്ലാം കൈ​മ​ല​ര്‍​ത്തി​യ​പ്പോ​ള്‍ ഒ​ടു​വി​ല്‍ യു​വ​തി​ക്ക് തു​ണ​യാ​യ​ത് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​ണ്ടെ​ത്തി​യ കാ​സ​ര്‍​ഗോ​ട് രാ​ജ​പു​രം ചു​ള്ളി​ക്ക​ര​യി​ലെ 25 കാ​രി​യെ​യാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ച്ച​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച യു​വ​തി​യെ ച​ന്തേ​ര പോ​ലീ​സി​ന് കൈ​മാ​റാ​നാ​യി​രു​ന്നു ആ​ദ്യ​ശ്ര​മം. പി​ന്നീ​ട് രാ​ജ​പു​രം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി. മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ര​ണ​മി​ല്ലാ​താ​യ​പ്പോ​ള്‍ വീ​ണ്ടും ബ​ന്ധ​പ്പെ​ട്ടു.​അ​പ്പോ​ഴാ​ണ് അ​റി​യു​ന്ന​ത് ഈ ​യു​വ​തി​യു​ടെ വീ​ട്ടി​ലു​ള്ള​വ​ര്‍​ക്കെ​ല്ലാം കോ​വി​ഡാ​ണെ​ന്ന്. രാ​ജ​പു​ര​ത്തു​നി​ന്ന് ആ​രു​മെ​ത്തി​ല്ലെ​ന്ന് ബോ​ധ്യ​മാ​യ​പ്പോ​ള്‍ 108 ആം​മ്പു​ല​ന്‍​സ് സം​ഘ​ടി​പ്പി​ക്കാ​നാ​യി അ​ടു​ത്ത ശ്ര​മം. പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡാ​ണെ​ങ്കി​ല്‍ വ​രാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പി​ന്നീ​ട് ഡോ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ അ​തി​നും സാ​ങ്കേ​തി​ത ത​ട​സം. യു​വ​തി​ക്ക് കോ​വി​ഡു​ണ്ടെ​ങ്കി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്താ​നു​മാ​കി​ല്ല. എ​ല്ലാ​വ​രും കൈ​യൊ​ഴി​ഞ്ഞ​പ്പോ​ഴും യു​വ​തി​യെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തെ​ത്തി​ക്കാ​തെ പി​ൻ​മാ​റി​ല്ലെ​ന്ന നി​ല​പാ​ടി​യി​ലാ​രു​ന്നു ഇ​ൻ​സ്പെ​ക്ട​ർ എം.​സി. പ്ര​മോ​ദ്. ഭ​ക്ഷ​ണം ന​ൽ​കി​യ…

Read More

കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ‌ ച​ര​ടു വ​ലി​ക​ൾ ശ​ക്തം; കെ.​പി. മോ​ഹ​ന​നും പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള​ള​യും ഏ​റ്റു​മു​ട്ടു​മോ?

ത​ല​ശേ​രി: കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​യി​ൽ അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ സ​ജീ​വം. ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ മ​ന്ത്രി കെ.​പി. മോ​ഹ​ന​നും യു​ഡി​എ​ഫി​നു വേ​ണ്ടി മു​സ്‌​ലിം​ലീ​ഗ് കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള​യും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ദീ​ർ​ഘ​കാ​ലം ഒ​ന്നി​ച്ച് ഒ​രേ മു​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ച കെ.​പി.​മോ​ഹ​ന​നും പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. ബ​ന്ധു​ക്ക​ളെ​പോ​ലെ ക​ഴി​യു​ന്ന ഇ​വ​ർ ത​മ്മി​ലാ​ണ് മ​ൽ​സ​ര​മെ​ങ്കി​ൽ കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ​ത്തെ മ​ൽ​സ​രം തീ ​പാ​റും. യു​ഡി​എ​ഫ് ലീ​ഗി​ന് കൂ​ത്തു​പ​റ​മ്പ് സീ​റ്റ് ന​ൽ​കാ​നാ​ണ് ധാ​ര​ണ.ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​വും യു​എ​ഇ​യി​ലെ അ​ൽ മ​ദീ​ന ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് മു​സ്‌​ലിം​ലീ​ഗ് കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ത്സ​രി​ക്ക​ണ​മെ​ന്ന് ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വ​വും പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, താ​ൻ മ​ൽ​സ​രി​ക്കാ​ൻ…

Read More

ക​ണ്ണൂ​രി​ൽ സി​പി​എം-​കോ​ൺ​ഗ്ര​സ് സൈ​ബ​ർ പോ​ര്;സു​ധാ​ക​ര​ൻ പേ​പ്പ​ട്ടി​യെ​പോ​ലെ, കൈ​കാ​ര്യം ചെ​യ്യ​ണമെന്ന് കെ.​കെ.​രാ​ഗേ​ഷ് എം​പി; ബ​ൾ​ബി​ന​ടു​ത്തേ​ക്ക് പോ​കു​ന്ന മ​ഴ​പ്പാ​റ്റ​യാ​ണ് രാ​ഗേ​ഷെന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സ്-​സി​പി​എം നേ​താ​ക്ക​ളു​ടെ സൈ​ബ​ർ പോ​ര്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വീ​ണ്ടും അ​ധി​ക്ഷേ​പി​ച്ച കെ.​സു​ധാ​ക​ര​നെ​തി​രേ​യാ​ണ് കെ.​കെ.​രാ​ഗേ​ഷ് ഫെ​യ്സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ രം​ഗ​ത്ത് എ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ കെ.​കെ.​രാ​ഗേ​ഷി​നെ​തി​രേ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി​യും ഫെ​യ്സ്ബു​ക്കി​ലൂ​ടെ രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. പെ​രി​യ ക​ല്യോ​ട്ട് ന​ട​ന്ന ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ പ്ര​സം​ഗ​ത്തി​ലാ​ണ് കെ.​സു​ധാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ പ​റ​ഞ്ഞ​ത്. സു​ധാ​ക​ര​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ​യാ​യി​രു​ന്നു; മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പി​താ​വി​നെ മു​ഖ്യ​മ​ന്ത്രി ആ​ക്ഷേ​പി​ച്ചു. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പി​താ​വ് ഗോ​പാ​ല​ൻ ഈ ​രാ​ഷ്‌​ട്ര​ത്തി​ന്‍റെ സ്വാ​ത​ന്ത്ര​ത്തി​നാ​യി ഒ​രു പോ​രാ​ളി​യാ​യി പ​ട​വെ​ട്ടു​മ്പോ​ൾ പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ച്ഛ​ൻ ചെ​ത്തു​കാ​ര​ൻ കോ​രേ​ട്ട​ൻ പി​ണ​റാ​യി​യി​ൽ ക​ള്ളു​കു​ടി​ച്ച് തേ​രാ​പാ​രാ ന​ട​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ച​ത്. സു​ധാ​ക​ര​ന്‍റെ ആ​ക്ഷേ​പ​ത്തി​നെ​തി​രേ കെ.​കെ.​രാ​ഗേ​ഷ് എം​പി രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു. രാ​ഗേ​ഷ് പോ​സ്റ്റ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു…” കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ തു​ട​ർ​ച്ച​യാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന സു​ധാ​ക​ര​ന് ഭ്രാ​ന്താ​ണെ​ന്നാ​ണ് കെ.​കെ. രാ​ഗേ​ഷ് പ​റ​ഞ്ഞ​ത്. ജ​ന​ങ്ങ​ളോ​ട് മ​റ്റൊ​ന്നും ച​ർ​ച്ച​ചെ​യ്യാ​നി​ല്ലാ​തെ വ​ന്ന​പ്പോ​ൾ…

Read More

ച​ക്ക​രു​ചി അ​റി​ഞ്ഞ കോ​വി​ഡ് കാ​ലം! വെ​റു​തെ കൊ​ടു​ത്തി​രു​ന്ന ച​ക്ക​യ്ക്ക് ഇ​ന്ന് കി​ലോ​യ്ക്ക് എത്ര രൂപയായെന്ന് അറിയുമോ?

കേ​ള​കം: ലോ​ക്ക് ഡൗ​ൺ കാ​ല​ത്താ​ണ് ച​ക്ക​ക്കൊ​ണ്ട് രു​ചി​യും ഗു​ണ​ങ്ങ​ളു​മു​ള്ള വി​വി​ധ വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​മെ​ന്ന് മ​ല​യാ​ളി വ്യാ​പ​ക​മാ​യി തി​രി​ച്ച​റി​ഞ്ഞ​ത്. അ​തി​ന് മു​മ്പും ച​ക്ക മ​ല​യാ​ളി​യു​ടെ പ്രി​യ വി​ഭ​വ​മാ​യി​രു​ന്നെ ങ്കി​ലും വൈ​വി​ദ്യ​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണം അ​ടു​ക്ക​ള​ക​ളി​ൽ ആ​രം​ഭി​ച്ച​ത് ഈ ​കോ​വി​ഡ് കാ​ല​ത്താ​ണ്. 2000 കോ​ടി രൂ​പ​യു​ടെ വി​പ​ണ​ന സാ​ധ്യ​ത​യാ​ണ് ച​ക്ക​യു​ടെ മാ​ർ​ക്കെ​റ്റെ​ന്നാ​ണ് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. വെ​റു​തെ കൊ​ടു​ത്തി​രു​ന്ന ച​ക്ക​യ്ക്ക് ഇ​ന്ന് കി​ലോ​യ്ക്ക് 35 രൂ​പ മാ​ർ​ക്ക​റ്റ് വി​ല​യാ​യി. പ​ല ക​ർ​ഷ​ക​രും ഏ​ക്ക​ർ ക​ണ​ക്കി​ന് പ്ലാ​വ് തോ​ട്ട​ങ്ങ​ൾ വ​ച്ച് പി​ടി​പ്പി​ക്കു​ന്നു. വി​ദേ​ശ​ത്ത് വ​ൻ ഡി​മാ​ൻഡാ​ണ് ച​ക്ക​യു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക്. ഇ​ത്ത​ര​ത്തി​ലു​ള്ള ചെ​റു​കി​ട ഉ​ത്പാ​ദ​ക​രെ സ​ഹാ​യി​ക്കാ​നു​ള്ള ചു​വ​ടു​വ​വ​യ്പ​ണ് ജാ​ക്ക് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ അ​സോ​സി​യേ​ഷ​നും റെ​ജി തോ​മ​സ് എ​ന്ന അ​ടി​മാ​ലി മ​ച്ചി​പ്ലാ​വു​കാ​ര​നും ന​ട​ത്തു​ന്ന​ത്. ഉ​ണ്ണി​യ​പ്പം, ഐ​സ്ക്രീം, സ്ക്വാ​ഷ്, അ​ച്ചാ​ർ, വ​ര​ട്ടി, ഹ​ൽ​വ, പു​ട്ടു​പൊ​ടി, പാ​യ​സം, വൈ​വി​ധ്യ​മാ​ർ​ന്ന ചി​പ്സു​ക​ൾ തു​ട​ങ്ങി ച​ക്ക വി​ഭ​വ​ങ്ങ​ളു​ടെ വൈ​വി​ധ്യ​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.…

Read More

സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ൽ ആ​രാ​ണ് കാ​ലു​പി​ടി​ക്കേ​ണ്ട​തെ​ന്ന് മ​ന​സി​ലാ​കും! മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മ​റു​പ​ടി​യു​മാ​യി ഉ​മ്മ​ൻ​ചാ​ണ്ടി

ക​ണ്ണൂ​ർ: ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ കാ​ല് പി​ടി​ക്കേ​ണ്ട​ത് ഉ​മ്മ​ൻ​ചാ​ണ്ടി​യാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രേ മ​റു​പ​ടി​യു​മാ​യി ഉ​മ്മ​ൻ​ചാ​ണ്ടി. പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​വ​രെ കേ​ൾ​ക്കാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ത​ന്നെ ആ​ക്ഷേ​പി​ക്കു​ന്ന​ത്. അ​ധി​ക്ഷേ​പ​ത്തി​ൽ പ​രാ​തി​യി​ല്ല. മു​ന്പും നി​ര​വ​ധി അ​ധി​ക്ഷേ​പ​ങ്ങ​ൾ കേ​ട്ടി​ട്ടു​ണ്ട്. ക​ല്ലെ​റി​ഞ്ഞ​പ്പോ​ഴും പ്ര​തി​ഷേ​ധി​ക്കാ​ൻ നി​ന്നി​ട്ടി​ല്ല. സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ൽ ആ​രാ​ണ് അ​വ​രു​ടെ കാ​ല് പി​ടി​ക്കേ​ണ്ട​തെ​ന്ന് കാ​ര്യം മു​ഖ്യ​മ​ന്ത്രി​ക്ക് മ​ന​സി​ലാ​കും. പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ട് അ​നു​ഭാ​വ​പൂ​ർ​വ​മാ​യ സ​മീ​പ​ന​മാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. യൂ​ണി​വേ​ഴ്സി​റ്റി ക​ത്തി​ക്കു​ത്ത് കേ​സി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ ജോ​ലി ന​ഷ്ട​മാ​യ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് മ​റ്റു​ള്ള​വ​ർ​ക്കും ജോ​ലി ന​ൽ​കാ​ത്ത​ത്. പു​തി​യ ലി​സ്റ്റ് വ​രാ​തെ 131 ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് ധൃ​തി​പി​ടി​ച്ച് സ​ർ​ക്കാ​ർ റ​ദ്ദു​ചെ​യ്ത​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ക​ണ്ണ​ട​യ്ക്കു​ന്ന​ത് സി​പി​എ​മ്മാ​ണ്. ബി​പി​സി​എ​ൽ വി​റ്റ​ഴി​ക്കു​ന്പോ​ൾ പോ​ലും ആ ​വേ​ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ന്നി​ൽ മി​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി. ച​ല​ച്ചി​ത്രോ​ത്സ​വ…

Read More

“മു​ഖ്യ​മ​ന്ത്രി ഇ​ത്ര​യ്ക്ക്‌ ചീ​പ്പാ​യി​രു​ന്നോ..? ക​ലാ​കാ​ര​നെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പാ​ര്‍​ട്ടി അ​ടി​മ​ക​ള്‍​ക്ക് മാ​ത്രം; കടുത്ത വിമർശനവുമായി ടി. ​സി​ദ്ദി​ഖ്

  ഐ​എ​ഫ്എ​ഫ്കെ കൊ​ച്ചി എ​ഡി​ഷ​നി​ൽ നി​ന്ന് ന​ട​ൻ സ​ലിം​കു​മാ​റി​നെ ഒ​ഴി​വാ​ക്കി​യ​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് ടി. ​സി​ദ്ദി​ഖ്. ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ സ​ലിം​കു​മാ​റി​നെ അ​പ​മാ​നി​ച്ച​ത് കേ​ര​ളം പൊ​റു​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി ഇ​ത്ര​യ്ക്ക്‌ ചീ​പ്പാ​യി​രു​ന്നോ എ​ന്നും സി​ദ്ദി​ഖ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. പാ​ർ​ട്ടി അ​ടി​മ​ക​ൾ​ക്ക്‌ മാ​ത്ര​മാ​ണ് ക​ലാ​കാ​ര​ന്മാ​ർ എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ എ​കെ​ജി സെ​ന്‍റ​റി​ൽ നി​ന്ന് ന​ൽ​കു​ന്ന​തെ​ന്നും സി​ദ്ദീ​ഖ് കു​റ്റ​പ്പെ​ടു​ത്തി. ഇ​നി മു​ത​ൽ സ​ലിം​കു​മാ​ർ ചി​രി​പ്പി​ക്കു​മ്പോ​ൾ ക​ര​യു​ക​യും ക​ര​യി​പ്പി​ക്കു​മ്പോ​ൾ ചി​രി​ക്കു​ക​യും ചെ​യ്ത് സ​ഖാ​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​മാ​യി​രി​ക്കു​മോയെന്നും സിദ്ദിഖ് ചോദിച്ചു.

Read More