സുധാകരനു പാര കണ്ണൂരിൽനിന്ന്! പ്ര​സം​ഗം വി​വാ​ദ​മാ​ക്കി​യ​തും ക​ണ്ണൂ​രി​ലെ ഗ്രൂ​പ്പ്; ത​നി​ക്കെ​തി​രേ​യു​ള്ള ഗൂ​ഢാ​ലോ​ച​ന തെ​ളി​വ് സ​ഹി​തം വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സു​ധാ​ക​ര​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ

ക​ണ്ണൂ​ർ:​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തി​നു പി​ന്നി​ൽ ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ മ​റ്റൊ​രു ഗ്രൂ​പ്പ്.

എ ​ഗ്രൂ​പ്പി​ൽ നി​ന്നു​ള്ള മ​റ്റൊ​രു ഗ്രൂ​പ്പാ​ണ് സു​ധാ​ക​ര​നെ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച​തി​നു പി​ന്നി​ൽ. ത​ല​ശേ​രി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ “ചെ​ത്തു​കാ​ര​ന്‍റെ മ​ക​ൻ’ എ​ന്നു കെ.​സു​ധാ​ക​ര​ൻ വി​ശേ​ഷി​പ്പി​ച്ച​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്ത് വ​ന്നി​രു​ന്നു.

കോ​ൺ​ഗ്ര​സ് നേ​താ​വ് ഷാ​നി​മോ​ൾ ഉ​സ്മാ​നാ​ണ് സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ രം​ഗ​ത്ത് വ​ന്ന​ത്. ക​ണ്ണൂ​രി​ലെ ഈ ​ഗ്രൂ​പ്പി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ് ഷാ​നി​മോ​ൾ ‌ഉ​സ്മാ​ൻ.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​ദ​വി സ്ഥാ​ന​ത്തേ​ക്ക് സു​ധാ​ക​ര​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ച​പ്പോ​ഴും ക​ണ്ണൂ​രി​ലെ ഈ ​ഗ്രൂ​പ്പ് ത​ട​യി​ട്ടി​രു​ന്നു. ത​ന്‍റെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​ദ​വി ത​ട​ഞ്ഞ​തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് അ​റി​യാ​മെ​ന്ന് സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ത​ന്‍റെ പ്ര​സം​ഗം വ​ള​ച്ചൊ​ടി​ച്ച് വി​വാ​ദ​മാ​ക്കി​യ​വ​ർ ത​ന്നെ​യാ​ണ് ത​ന്‍റെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​ദ​വി ത​ട​യു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​ന​കം തെ​ളി​വ് സ​ഹി​തം ഇ​തു പു​റ​ത്തു​വി​ടു​മെ​ന്നും സു​ധാ​ക​ര​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് സു​ധാ​ക​ര​നെ പ​രി​ഗ​ണി​ച്ച​പ്പോ​ൾ ത​ന്നെ ഈ ​ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ്ദ സ​ന്ദേ​ശം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി തെ​ളി​വു​ക​ൾ കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി​യ​താ​യാ​ണ് സൂ​ച​ന.

സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന​യെ ന്യാ​യീ​ക​രി​ക്കാ​ൻ ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ൾ ആ​രും ത​ന്നെ വ​രാ​ത്ത​തും ശ്ര​ദ്ധേ​യ​മാ​ണ്.

Related posts

Leave a Comment