കാസർഗോഡ്: ജില്ലാ ഭരണ സംവിധാനത്തിന്റെയും വനിതാ സംരക്ഷണ ഓഫീസിന്റെയും “കൂട്ടിലൂടെ’ വിധവാ സംരക്ഷണ പദ്ധതി വിധവകളുടെ പുനര്‍വിവാഹത്തിന് പ്രോത്സാഹനം നല്കുന്നു. ജില്ലയിലെ വിധവകളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്ക്ക് 29ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം. ആറു മാസത്തിനകം എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കി സാമൂഹ്യ സാമ്പത്തികസ്ഥിതി അറിയിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസറുടെ സാക്ഷ്യപത്രം, ഗുരുതര രോഗങ്ങള്‍ ഇല്ലെന്നുള്ള ഗവ. മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, അപേക്ഷകന്റെ സ്വഭാവത്തെക്കുറിച്ചും കുടുംബത്തിന്റെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ചും ബന്ധപ്പെട്ട വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിലാസം: വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, വനിതാ-ശിശുവികസന വകുപ്പ്, കാസര്‍ഗോഡ് സിവില്‍ സ്റ്റേഷന്, വിദ്യാനഗര്‍ പിഒ- 671123. ഫോണ്‍: 04994 255266, 256266
Read MoreCategory: Kannur
പെരുമ്പാമ്പിനെ തല്ലിക്കൊന്നു; പാമ്പിന്റെ കടിയിൽനിന്ന് രക്ഷപ്പെടാൻ തല്ലിയതാണെന്ന് പ്രദേശവാസികൾ; രണ്ടുപേർക്കെതിരേ കേസ്
കൊട്ടിയൂര്‍: ചപ്പമലയില്‍ പെരുമ്പാമ്പിനെ തല്ലിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു. ചപ്പമല സ്വദേശികളായ റോയി, ജോണി എന്നിവര്‍ക്കെതിരേയാണ് വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സംരക്ഷിത പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളതാണ് പെരുന്പാമ്പ്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നീണ്ടുനോക്കി- ചപ്പമല റോഡരികില്‍ വച്ച് രണ്ടുപേര്‍ ചേര്‍ന്ന് പെരുമ്പാമ്പിനെ തല്ലിക്കൊന്നുവെന്നാണ് കേസ്. കൊട്ടിയൂര്‍ വെസ്റ്റ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.സി. രാജീവന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ കണ്ടെടുത്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം. രഞ്ജിത്, ഫോറസ്റ്റ് വാച്ചര്‍ തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികള്‍ രണ്ടുപേരും ഒളിവിലാണ്. പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാൽ രാത്രിയിൽ വരുന്നതിനിടെ പാമ്പിന്റെ കടിയിൽനിന്ന് രക്ഷപ്പെടാൻ തല്ലിയതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Read Moreപഴമയുടെ തനിമ വിളിച്ചോതുന്ന നാട്ടിപ്പാട്ടുകൾ! നാട്ടിപ്പാട്ടിന്റെ പൈതൃകം പുതുതലമുറയക്ക് പകർന്നു കൊടുത്ത് സൗമിനിയമ്മ
കൂത്തുപറമ്പ്: എഴുപത്തിമൂന്നിന്റെ നിറവിലും നാട്ടിപ്പാട്ടിന്റെ ഈരടികളെ പുതു തലമുറയ്ക്ക് പകർന്നു നൽകുകയാണ് പിണറായി കോളാട് ചന്ദ്രോത്ത് പറമ്പിലെ പടിക്കൽ സൗമിനി. പഴമയുടെ തനിമ വിളിച്ചോതുന്നവയാണ് നാട്ടിപ്പാട്ടുകൾ. ഒരു കാലത്ത് കാർഷിക ഇടങ്ങളിൽ ആയാസരഹിതമായി ജോലി ചെയ്യുന്നതിനും മാനസിക ഉല്ലാസത്തിനുമാണ് നാട്ടിപ്പാട്ട് ചൊല്ലിയിരുന്നത്. അന്യം നിന്നുപോകുന്ന ഇതിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സൗമിനിയമ്മ. 35 വർഷമായി ഈ രംഗത്ത് ഉണ്ട് ഇവർ. കുടുംബശ്രീ മേളകളിലൂടെയാണ് ഇവരുടെ നാട്ടിപ്പാട്ടുകൾ നാട് ശ്രദ്ധിക്കാൻ തുടങ്ങിയത്. പങ്കെടുത്ത സ്ഥലങ്ങളിൽ നിന്നൊക്കെ ഇവർ സമ്മാനങ്ങളും വാരിക്കൂട്ടി. പിന്നീട് പയ്യന്നൂർ, വടകര തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇവർ നാട്ടിപ്പാട്ടിന്റെ ഈരടികളുമായി കടന്നു ചെന്നു. തൊഴിലുറപ്പ് ജോലിയ്ക്കിടെ മറ്റ് തൊഴിലാളികളേയും സൗമിനിയമ്മ പാട്ട് പഠിപ്പിച്ചു. നാട്ടുകലാകാരകൂട്ടം കണ്ണൂർ ജില്ലാ കമ്മിറ്റിയുൾപ്പെടെയുള്ളവരും സമീപത്തെ സ്കൂൾ പിടിഎ ഭാരവാഹികളും ഇവർക്ക് സ്നേഹാദരനം നൽകിയിരുന്നു. പുതു തലമുറയ്ക്ക് നാട്ടിപ്പാട്ടിന്റെ ഈണവും തനിമയും പകർന്ന്…
Read Moreനാലുവരിപാത! കണ്ണൂരിൽ ഏറ്റെടുത്തത് 50 ശതമാനം ഭൂമി; പാപ്പിനിശേരി തുരുത്തിയിലെ സർവേ അവസാനഘട്ടത്തിൽ
പി. ജയകൃഷ്ണന് കണ്ണൂര്‍: ദേശീയപാത 17 വികസനത്തിന്റെ ഭാഗമായുളള നിര്‍ദിഷ്ട കണ്ണൂര്‍- കൊച്ചി-തിരുവനന്തപുരം അതിവേഗ പാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ അവസാനഘട്ടത്തിൽ. കണ്ണൂർ ജില്ലയിൽ ഇതിനകം ആവശ്യത്തിനുള്ള ഭൂമിയുടെ പകുതിയോളം ഏറ്റെടുത്തു കഴിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും 60 ശതമാനത്തിലേറെ ഭൂമികൾ ഏറ്റെടുത്തു കഴിഞ്ഞു. പാത കടന്നുപോകുന്ന ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാതല പര്‍ച്ചേഴ്സിംഗ് കമ്മിറ്റിയാണ് ഭൂ വില നിശ്ചയിച്ചു നോട്ടീസ് ഇറക്കിയ ശേഷം ആധാരങ്ങള്‍ പരിശോധിച്ച് ഭൂമി ഏറ്റെടുത്ത് നിശ്ചയിച്ച തുക ഭൂവുടമകള്‍ക്കും നല്‍കുന്നത്. ഭൂമി ഏറ്റെടുക്കല്‍ 50 ശതമാനം പൂര്‍ത്തിയാകുന്നതോടെ പ്രവൃത്തി ആരംഭിക്കാനാകും. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ അക്വിസിഷന്‍ ജോലികള്‍ ഇതിനകം 60 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് അക്വിസിഷനെതിരേ ചില പ്രതിഷേധം ഉയരുന്നത്. കണ്ണൂർ ജില്ലയിൽ പാപ്പിനിശേരി മുതല്‍ മുഴപ്പിലങ്ങാടുവരെ കണ്ണൂര്‍ സ്പെഷല്‍ തഹസില്‍ദാരുടെയും…
Read Moreഅഴീക്കോട് ഉപേക്ഷിക്കാൻ ലീഗിനെ പ്രേരിപ്പിക്കുന്നത് പരാജയ ഭീതി
; പ്രശ്നം വഷളാക്കിയത് നേതൃത്വമെന്ന് ലീഗ് അണികൾ
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ അഴീക്കോടിനു പകരം മറ്റേതെങ്കിലും സീറ്റ് ആവശ്യപ്പെടാൻ മുസ് ലിം ലീഗിനെ പ്രേരിപ്പിക്കുന്നത് പരാജയ ഭീതി. കെ.എം ഷാജിയാണ് ഇവിടുത്തെ എംഎൽഎ. അഴീക്കോട് മണ്ഡലത്തിൽ കോൺഗ്രസും ലീഗും തമ്മിലുള്ള ശീത സമരം ശക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാലുവാരിയേക്കുമെന്ന ആശങ്ക ലീഗിൽ ശക്തമാണ്. മണ്ഡലത്തിൽ മുന്നണി ബന്ധം വഷളാക്കിയത് ജില്ലാ നേതൃത്വത്തിന്റെ പിടിപ്പു കേടും കഴിവില്ലായ്മയുമാണെന്നാണ് താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ലീഗ് പ്രവർത്തകർ പറയുന്നത്. തദേശതെരഞ്ഞെടുപ്പിൽ വളപട്ടണം പഞ്ചായത്തിൽ ലീഗും കോൺഗ്രസും നേരിട്ടു മത്സരിക്കാനുള്ള സാഹചര്യമുണ്ടാക്കിയത് നേതൃത്വത്തിന്റെ കഴിവു കേടാണ്. പ്രശ്നം പരിഹരിക്കുന്നതിനു പകരം സൗഹൃദ മത്സരമെന്നു പറഞ്ഞ് വിഷയം ലഘൂകരിച്ചു കാണുകയാണ് ജില്ലാ നേതൃത്വം ചെയ്തത്. ഇതെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തോതിൽ പ്രതിഫലിച്ചേക്കുമെന്ന് പാർട്ടികമ്മിറ്റികളിൽ ചൂണ്ടിക്കാട്ടിയിട്ടും നടപടി ഉണ്ടായില്ലെന്നും ഇതെല്ലാമാണ് മുന്നണിക്കകത്ത് കോൺഗ്രസ്-ലീഗ് ബന്ധം വഷളാക്കാൻ ഇടയാക്കിയതെന്നും പ്രവർത്തകർ പറയുന്നു.…
Read Moreപദവികളോട് ആർത്തിയുമില്ല, ഡൽഹിക്കു പോയിട്ടുമില്ല; കെപിസിസിക്ക് ഇപ്പോൾ അധ്യക്ഷനുണ്ടെന്ന് കെ സുധാകരൻ
കണ്ണൂർ: കെപിസിസിയുടെ താത്കാലിക അധ്യക്ഷ സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് കെ. സുധാകരൻ. കെപിസിസിക്ക് നിലവിൽ അധ്യക്ഷനുണ്ട്. തനിക്ക് പദവികളോട് ആർത്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തുന്നത് ആത്മവിശ്വാസത്തോടെയാണ്. അക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read Moreവ്യാജ ആർസി ഉണ്ടാക്കി വാഹന വില്പന; കണ്ണൂരിൽ 21കാരൻ പോലീസ് പിടിയിൽ
കണ്ണൂർ: വാഹനം വാടകയ്ക്കെടുത്ത് വ്യാജ ആർസി ഉണ്ടാക്കി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. തില്ലങ്കേരി കാവുംപടിയിലെ കെ.വി. ഫൈസലി (21) നെയാണ് കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബാബിഷ്, അഡീഷണൽ എസ്ഐ സുരേഷ്, എഎസ്ഐ റഷീദ്, സീനിയർ പോലീസ് ഓഫീസർ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഊട്ടിയിൽ വച്ച് അറസ്റ്റ്ചെയ്തത്. 2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് ജില്ലയിൽ നിന്നും ഇന്നോവ കാർ വാടകക്കെടുത്ത് കണ്ണൂരിൽ കൊണ്ട് വന്ന് വ്യാജ ആർസി ഉണ്ടാക്കുകയും വിൽപന നടത്തുകയും ചെയ്യുകയായിരുന്നു. കാർ വാങ്ങിയ ആൾ ആർസി മാറ്റാൻ ആർടി ഓഫീസിൽ ചെന്നപ്പോഴാണ് വാഹനത്തിന് നിലവിൽ വേറെ ഉടമകയുണ്ടെന്ന് മനസിലാവുന്നത്. തുടർന്ന് ഇയാളുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുക്കുകയായിരുന്നു.
Read Moreമാവോയിസ്റ്റ്! കണ്ണൂരിലെത്തിയ സംഘത്തിൽ കർണാടക സ്വദേശിനികളും; മൂന്ന് പേർ കബനീ ദളത്തിലുണ്ടെന്ന് മൊഴി
നവാസ് മേത്തർ തലശേരി: കണ്ണൂർ കേളകത്ത് എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റ് സംഘത്തിലെ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ കബനീ ദളത്തിലുണ്ടെന്ന് മൊഴി. കേളകത്തെത്തിയ സംഘത്തിലെ പ്രധാനിയായ ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ കമ്പം പാട്ടി ചൈതന്യ എന്ന സൂര്യ (25) ആന്റി ടെററിസ്റ്റ് സ്ക്വാഡിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്. കർണാടക സ്വദേശിയായ രണ്ടു യുവതികളെയാണ് തിരിച്ചറിഞ്ഞത്.ആന്ധ്രയിൽ നിന്നും അറസ്റ്റിലായി തലശേരി കോടതി റിമാൻഡ് ചെയ്തിരുന്ന സൂര്യയെ ഡിവൈഎസ്പി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ കസ്റ്റഡിയിൽ വാങ്ങി. പത്ത് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്. കനത്ത സുരക്ഷയിൽ രഹസ്യ കേന്ദ്രത്തിലാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് സൂര്യയെ ചോദ്യം ചെയ്യുന്നത്. എൻജിനീയറിംഗ് ബിരുദധാരി കൂടിയായ സൂര്യയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കി. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സൂര്യയും സി.പി. മൊയ്തീനും രണ്ട് യുവതികളും ഉൾപ്പെടെയുളള…
Read Moreമുഴുവന്‍ ഫീസും നല്‍കിയില്ലെങ്കില്‍..! അമിത ഫീസ് ഫീസ് നല്‍കാത്തതിന് 300 വിദ്യാര്‍ഥികൾക്ക് ഓൺലൈൻ ക്ലാസ് നിഷേധിച്ചതായി പരാതി
കാസര്‍ഗോഡ്: അമിത ഫീസ് നല്‍കാത്തതിന് 300 വിദ്യാര്‍ഥികൾക്ക് ഓൺലൈൻ ക്ലാസ് നിഷേധിച്ചതായി പരാതി. കാസര്‍ഗോഡ് ചിന്മയ വിദ്യാലയത്തില്‍ നിന്നാണ് 300ഓളം വിദ്യാര്‍ഥികളെ പുറത്താക്കിയത്. കോവിഡ് മഹാമാരിയില്‍ ഏറെ പ്രയാസമനുഭവിക്കുന്ന സമയത്ത് ചിന്മയ വിദ്യാലയത്തിലെ അധികാരികള്‍ ഫീസിന്റെ പേരില്‍ ചൂഷണം ചെയ്യുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഓണ്‍ലൈനിലൂടെ ക്ലാസുകള്‍ നടക്കുന്ന ഈ സമയത്ത് ട്യൂഷന് ഫീസിന് പുറമെ ലാബ് ഫീ പോലുള്ള മറ്റു പലതരം ഫീസുകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് അധികാരികള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുന്നതെന്നാണ് രക്ഷിതാക്കളുടെ പരാതി. ബാലാവകാശ കമ്മീഷന് പറഞ്ഞിട്ടുള്ള ട്യൂഷന് ഫീസുകളില്‍ ഏറ്റവും കുറഞ്ഞത് 25 ശതമാനം എങ്കിലും ഇളവ് നല്‍കണമെന്നാണ്. അതുപോലും വകവയ്ക്കാതെ മുഴുവന്‍ ഫീസും നല്‍കണമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തിട്ടുള്ളത്. സ്കൂള്‍ മാനേജ്മെന്റിന്റെ മനുഷ്യത്വരഹിതമായ നടപടി പിന്‍വലിച്ച് കുട്ടികളുടെ ഭാവി സുരക്ഷിതമാകണമെന്നും അല്ലാത്ത പക്ഷം വിദ്യാർഥി…
Read Moreദത്തെടുത്ത് വളർത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; പെൺകുട്ടി തിരിച്ച് എറണാകുളത്തെ അനാഥാലയത്തിലേക്ക് തന്നെ പോയി
കൂത്തുപറമ്പ്: അനാഥാലയത്തിൽ നിന്നും ദത്തെടുത്ത് വളർത്തുകയായിരുന്ന പത്തൊമ്പതുകാരിയെ പീഡിപ്പിച്ചതായി പരാതി.സംഭവത്തിൽ അറുപതുകാരനെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. എറണാകുളത്തു നിന്നാണ് ഇയാൾ 2015ൽ കുട്ടിയെ ദത്തെടുത്തത്. ഇയാളുടെ വീട്ടിൽ കഴിഞ്ഞുവരവെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ പല പ്രാവശ്യം ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതേത്തുടർന്ന് പെൺകുട്ടി തിരിച്ച് എറണാകുളത്തെ അനാഥാലയത്തിലേക്ക് തന്നെ പോയി. അവിടെ പീഡന വിവരം വെളിപ്പെടുത്തുകയും സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസെടുക്കുകയുമാണ് ഉണ്ടായത്.
Read More