ക​ണ്ണൂ​രി​ൽ സ്വ​കാ​ര്യ ബ​സി​നു തീ​പി​ടി​ച്ചു; യാത്രക്കാർ ചാടിയിറങ്ങി; ഒഴിവായത് വൻ ദുരന്തം

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ ബ​സി​ന് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് തീ​പി​ടി​ച്ച​ത് ഭീ​തി പ​ര​ത്തി. ഇ​ന്നു​രാ​വി​ലെ 8.50 ഓ​ടെ കോ​ഴി​ക്കോ​ടു​നി​ന്നും ക​ണ്ണൂ​ർ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ​ത്തി​യ വോ​ള​ണ്ട് ബ​സി​ന്‍റെ ട​യ​ർ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. തീ​പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. പി​ൻ​ഭാ​ഗ​ത്തെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ട​യ​റു​ക​ളും ക​ത്തി​ക്ക​രി​ഞ്ഞു. കാ​ൾ​ടെ​ക്സ് ജം​ഗ്ഷ​ൻ മു​ത​ൽ ബ​സി​ന്‍റെ ട​യ​റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്നു​ണ്ടാ​യി​രു​ന്നു. പി​ങ്ക് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​രെ ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​യ​ത്. ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തീ​പ​ട​രു​ന്ന​തി​ന് മു​ന്പ് അ​ണ​ച്ച​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. തീ ​ഡീ​സ​ൽ​ടാ​ങ്കി​ലേ​ക്ക് പ​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ക്കു​ക​യും സ​മീ​പ​ത്തെ മ​റ്റു ബ​സു​ക​ളി​ലേ​ക്കു​കൂ​ടി തീ ​പ​ട​ർ​ന്ന് നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​മാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി. ല​ക്ഷ്മ​ണ​ൻ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ‌ ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, കെ.​വി. വി​നോ​ദ്കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​കെ. ദി​നേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

Read More

കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍; ഹൃ​ദ​യാ​ഘാ​ത​മാകാം മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

കാ​ഞ്ഞ​ങ്ങാ​ട്: കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബേ​ക്ക​ല്‍ ടൗ​ണി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ് ഐ​ബി ഇ​ന്‍​സ്പെ​ക്ട​റാ​യ റി​ജോ ഫ്രാ​ന്‍​സി​സി (36)നെ ​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​സ​ര്‍​ഗോ​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ​തി​നു ശേ​ഷം താ​മ​സ​സ്ഥ​ല​മാ​യ പ​ള്ളി​ക്ക​ര​യി​ലേ​ക്ക് കാ​റി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​ണ്. ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​മാ​യി കാ​സ​ർ​ഗോ​ഡ് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ഇ​ന്‍​സ്പെ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. മൃ​ത​ദേ​ഹം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ബേ​ക്ക​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തു​ട​ര്‍​ന്ന് വി​ദ​ഗ്ദ്ധ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി പ​രി​യാ​രം ക​ണ്ണൂ​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

Read More

എ​ന്ത് കാ​മ​റ! പഴയങ്ങാടി റോഡിൽ വീ​ണ്ടും അ​റ​വ് മാ​ലി​ന്യം; ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലല്ലോ

പാ​പ്പി​നി​ശേ​രി: നി​രീ​ക്ഷ​ണ കാ​മ​റ​ക​ളെ വെ​ല്ലു​വി​ളി​ച്ച് പാ​പ്പി​നി​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​യ​ങ്ങാ​ടി റോ​ഡ് ജം​ഗ്ഷ​നി​ലും സ​മീ​പ​ത്തെ പാ​ത​യോ​ര​ത്തും മാ​ലി​ന്യം ത​ള്ളു​ന്നു.​റോ​ഡി​നു സ​മീ​പ​ത്തെ ക​ണ്ട​ൽ ക്കാ​ട്ടി​നു​ള്ളി​ലാ​കെ അ​റ​വ് മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കു​ക​ളി​ൽ നി​റ​ച്ച് ത​ള്ളി​യ നി​ല​യി​ലാ​ണ്. വ​ള​പ​ട്ട​ണം പാ​ല​ത്തി​ന്‍റെ താ​ഴെ ഇ​രു​ഭാ​ഗ​ത്തും മാ​ലി​ന്യ ചാ​ക്കു​ക​ളു​ടെ കൂ​മ്പാ​ര​മാ​ണ്. ഏ​റേ​യും അ​റ​വ് മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ത​ള്ളി​യി​രി​ക്കു​ന്ന​ത്. മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ഇ​വി​ടെ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​നെ തു​ട​ർ​ന്നു കാ​മ​റ ഇ​ല്ലാ​ത്ത മേ​ഖ​ല​യി​ലാ​ണ് ഇ​പ്പോ​ൾ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. കാ​മ​റയു​ടെ പ​രി​ധി​യി​ൽ മാ​ലി​ന്യം ത​ള്ളി​യാ​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് അ​പ്പ​പ്പോ​ൾ വി​വ​രം ല​ഭി​ക്കു​ന്ന സം​വി​ധാ​ന​ത്തോ​ടു കൂ​ടി​യു​ള്ള കാ​മ​റ​യാ​ണ് സ്ഥാ​പി​ച്ച​ത്. ഇ​തു മ​ന​സി​ലാ​ക്കി​യ​വ​ർ കാ​മ​റ​യു​ടെ നി​രീ​ക്ഷ​ണ പ​രി​ധി​യി​ല്ലാ​ത്ത പ്ര​ദേ​ശം മാ​ലി​ന്യം​ത​ള്ള​ൽ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടി ന​ല്ല ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് പാ​പ്പി​നി​ശേ​രി ടൈം​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​കാ​ശ​ൻ പാ​പ്പി​നി​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

എല്ലാം ശരിയാക്കാം! നാ​ട​ന്‍ തോ​ക്ക് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വിനെ ര​ക്ഷി​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം

പ​രി​യാ​രം: നാ​യാ​ട്ട് സം​ഘ​ത്തി​ന്‍റെ നാ​ട​ന്‍ തോ​ക്ക് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വാ​യ സം​ഘ​ത്ത​ല​വ​നെ ര​ക്ഷി​ക്കാ​ൻ ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ൽ ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ക​ഴി​ഞ്ഞ 28ന് ​രാ​ത്രി 10.45ന് ​അ​മ്മാ​ന​പ്പാ​റ​യി​ല്‍ വ​ച്ച് പ​രി​യാ​രം എ​സ്‌​ഐ പി.​ബാ​ബു​മോ​ന്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് നാ​ല് ക​ഷ​ണ​ങ്ങ​ളാ​ക്കി സ​ഞ്ചി​യി​ല്‍ സൂ​ക്ഷി​ച്ച തോ​ക്ക് ക​ണ്ടെ​ത്തി​യ​ത്. ഓ​ട്ടോ​യി​ല്‍ നി​ന്നി​റ​ങ്ങി​യ കാ​ര​ക്കു​ണ്ട് സ്വ​ദേ​ശി ജ​യ​ൻ സ​ഞ്ചി വ​ലി​ച്ചെ​റി​ഞ്ഞ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​യാ​ളു​ടെ വീ​ട് റെ​യി​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ സം​ഭ​വ​ത്തി​ലെ യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ന്‍ മ​റ്റൊ​രാ​ളു​ടെ പേ​ര് പോ​ലീ​സ് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. മാ​ത​മം​ഗ​ലം ടൗ​ണി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന കെ​എ​ല്‍-59 എ​സ് 5148 ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് തോ​ക്ക് പി​ടി​കൂ​ടി​യ​ത്. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വാ​ണ് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ളെ ര​ക്ഷി​ക്കാ​ന്‍ ഉ​ന്ന​ത​ര്‍ ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഓ​ട്ടോ​റി​ക്ഷ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ട്രെ​യി​നി​ല്‍നി​ന്ന്…

Read More

നാ​ട്ടി​ലെ​ങ്ങും നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ആൾക്കാർക്ക് സ്വന്തം കെട്ടിടം നിർമിക്കാൻ കഴിവില്ലേ ? എ​ൽ​എ​സ്ജി​ഡി എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ം പ്രവർത്തിക്കുന്നത് വായനശാലയിൽ

തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​എ​സ്ജി​ഡി എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ഉ​പ​യു​ക്ത​മാ​യ കെ​ട്ടി​ട​മി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ വാ​യ​നാസൗ​ക​ര്യ​ങ്ങ​ളു​ൾ​പ്പെ​ടെ നി​ഷേ​ധി​ച്ചു പ​ഞ്ചാ​യ​ത്തി​ന്‍റെ ഗ്ര​ന്ഥാ​ല​യ​വും വാ​യ​ന​ശാ​ല​യും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്കാണ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ചേ​ക്കേ​റി​യ​ത്. ര​ണ്ടുമാ​സം കൊ​ണ്ടു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചു ഗ്ര​ന്ഥാ​ല​യം വി​ട്ടു​കൊ​ടു​ക്കാ​മെ​ന്ന​റി​യി​ച്ചി​ട്ട് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​വു​മ്പോ​ഴും എ​ൽ​എ​സ്ജി​ഡി വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​ത്ത​റ പോ​ലു​മി​ട്ടി​ട്ടി​ല്ല. എ​ൽ​എ​സ്ജി​ഡി​യു​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യ​താ​ണ് വാ​യ​ന​ശാ​ല​യി​ലേ​ക്ക് ഇ​വ​രു​ടെ ഓ​ഫീ​സ് മാ​റ്റാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​തെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ ത​ന്നെ ഉ​ള്ള നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​മ്പോ​ഴാ​ണ് നൂ​റു​ക​ണ​ക്കി​ന് വാ​യ​ന​ക്കാ​ർ​ക്കും ഗ്ര​ന്ഥാ​ല​യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വാ​യ​ന​യ്ക്കു ത​ട​സ​മു​ണ്ടാ​ക്കി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ൽ​എ​സ്ജി​ഡി ഓ​ഫീ​സ് കാ​ര്യാ​ല​യം പ​ണി​യാ​ൻ ല​ക്ഷ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് നീ​ക്കി​വ​ച്ചി​ട്ടും കെ​ട്ടി​ടനി​ർ​മാ​ണം മാ​ത്രം ന​ട​ന്നി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ളി​ലും നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചും പ​ദ്ധ​തി​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്വ​ന്തം ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ വൈ​മു​ഖ്യം…

Read More

റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി ഇ​ഴ​യു​ന്നു, മ​ട്ട​ന്നൂ​ർ-​മ​ണ്ണൂ​ർ റോ​ഡ് നാ​ട്ടു​കാ​ർ ഉ​പ​രോ​ധി​ച്ചു

മ​ട്ട​ന്നൂ​ർ: റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ മ​ട്ട​ന്നൂ​ർ – മ​ണ്ണൂ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​പ​രോ​ധം ന​ട​ത്തി​യ​ത്. കോ​ടി​ക​ൾ ചെ​ല​വി​ട്ട് മ​ട്ട​ന്നൂ​ർ -മ​രു​താ​യി-​മ​ണ്ണൂ​ർ റോ​ഡ് ന​വീ​ക​ര​ണം ഒ​രു വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ കി​ട​ക്കു​ക​യാ​ണ്. റോ​ഡ് മി​ക്ക​യി​ട​ങ്ങ​ളി​ലും മെ​ക്കാ​ഡം ടാ​റിം​ഗ് ചെ​യ്യാ​ൻ പൊ​ളി​ച്ചി​ട്ട​തി​നാ​ൽ പൊ​ടി​ശ​ല്യ​വും ക​രി​ങ്ക​ൽ ചീ​ളു​ക​ൾ തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്. മ​ണ്ണൂ​ർ വാ​യ​ന​ശാ​ല മു​ത​ൽ നാ​യി​ക്കാ​ലി പാ​ലം വ​രെ പൊ​ടി​ശ​ല്യം രൂ ​ക്ഷ​മാ​യ​തി​നാ​ൽ സ​മീ​പ​ത്തെ വീ​ട്ടു​ക്കാ​ർ​ക്ക് താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പൊ​ടി​ശ​ല്യം കാ​ര​ണം കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ വൈ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​ൺ​ഗ്ര​സി​ന്‍റെ…

Read More

ഞാ​ണ​ങ്കൈ വ​ള​വി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ ! ബൈ​ക്ക് യാ​ത്രി​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ചെ​റു​വ​ത്തൂ​ർ: അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യി ദേ​ശീ​യ പാ​ത​യി​ലെ ഞാ​ണ​ങ്കൈ വ​ള​വ്. ഇ​വി​ടെ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ബൈ​ക്ക് യാ​ത്രി​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത്. വ​ള​വു തി​രി​ഞ്ഞു വ​ന്ന ബൈ​ക്കി​ലേ​ക്ക് ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി വ​ന്ന ലോ​റി ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ ലോ​റി ഇ​ടി​ക്കു​മ്പോ​ൾ ത​ന്നെ ബൈ​ക്കോ​ടി​ച്ച ചെ​റു​വ​ത്തൂ​ർ പു​തി​യ​ക​ണ്ടം സ്വ​ദേ​ശി​യാ​യ യു​വാ​വ് റോ​ഡി​ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ​തി​നാ​ൽ മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പ​ക​ൽ സ​മ​യ​മാ​യ​തി​നാ​ൽ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും യു​വാ​വി​നെ തൊ​ട്ട​ടു​ത്തു​ള​ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

ബൈ​ക്കി​ൽ എ​ത്തി പ്രായമായ സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ കവരുന്ന യുവാവിനെ കുടുക്കി പോലീസ്

തൃ​പ്പൂ​ണി​ത്തു​റ: ബൈ​ക്കി​ൽ എ​ത്തി വൃ​ദ്ധ സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചുപ​റി ന​ട​ത്തി​യി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം പാ​ലോ​ട്ട് വ​യ​ൽ കെ.​പി. ഹൗ​സി​ൽ ഷ​ഹ​നാ​ദ് (36)ആ​ണ് തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ക്ഷേ​ത്രദ​ർ​ശ​ന​ത്തി​നുപോ​യ എ​രൂർ സ്വ​ദേ​ശി​നി​യാ​യ കൗ​സ​ല്യ​യു​ടെ (83) മാ​ല​യാ​ണ് പി​ടി​ച്ചുപ​റി​ച്ച​ത്. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ നി​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹി​ൽ പാ​ല​സ് പോ​ലീ​സി​ന് പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത്. സിഐ പി. ​രാ​ജ്കു​കു​മാ​ർ, എ​സ്ഐ കെ.​ആ​ർ. ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ഇ​ന്ന​ലെ അ​റ​സ്റ്റുചെ​യ്തു.

Read More

കോ​ട​തി ജ​പ്തി ചെ​യ്ത സ്ഥ​ലം വി​ല്പ​ന ന​ട​ത്തി​! വി​ല്ലേ​ജ് ഓ​ഫീ​സ​റും സ​ബ് ര​ജി​സ്ട്രാ​റും ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ കുടുങ്ങി

ത​ളി​പ്പ​റ​മ്പ്: കോ​ട​തി ജ​പ്തി ചെ​യ്ത സ്ഥ​ലം രേ​ഖ​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി വി​ല്പ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റും സ​ബ് ര​ജി​സ്ട്രാ​റും ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ​ക്കെ​തി​രെ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം കേ​സെ​ടു​ത്തു. തൃ​ശൂ​ർ മു​കു​ന്ദ​പു​രം താ​ലൂ​ക്ക് എ​ട​ക്കു​ളം പൂ​മം​ഗ​ലം വി​ല്ലേ​ജി​ൽ പി.​കെ.​ച​ന്ദ്ര​ദാ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഐ ​പി സി 420 ​പ്ര​കാ​രം​ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2015 ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ കു​റു​മാ​ത്തൂ​രി​ലെ പു​ലി​മു​റ്റ​ത്ത് ബി​നു മോ​ൻ ച​ന്ദ്ര​ദാ​സി​ൽ നി​ന്നും ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് 11 ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. ഈ​ടാ​യി ന​ൽ​കി​യി​രു​ന്ന ചെ​ക്ക് പ​ണ​മി​ല്ലാ​തെ മ​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ച​ന്ദ്ര​ദാ​സ് ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് കോ​ട​തി​യി​ൽ അ​ന്യാ​യം ഫ​യ​ൽ ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി 2017ൽ ​പ്ര​തി​യു​ടെ പേ​രി​ൽ കു​റു​മാ​ത്തൂ​ർ വി​ല്ലേ​ജി​ലു​ള്ള 3.64 ഏ​ക്ക​ർ സ്ഥ​ലം ജ​പ്തി ചെ​യ്ത് ഏ​റ്റെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം പ്ര​തി​യാ​യ കു​റു​മാ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഗം​ഗാ​ധ​ര​ൻ, മൂ​ന്നാം…

Read More

പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കാ​ൻ പു​ലി കേ​ക്ക് ഒ​രു​ക്കി മാ​ക്കു​നി ബെ​യ്ക്കേ​ഴ്സ് ഡ​ൻ

മാ​ഹി: മാ​ക്കു​നി ബേ​ക്കേ​ഴ്സ് ഡ​ൻ പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കു​വാ​ൻ ഇ​ക്കു​റി പു​ലി കേ​ക്ക് വി​ല്പ​ന​യ്ക്കാ​യി ഒ​രു​ക്കി. 118 കി​ലോ ഭാ​ര​മു​ള്ള കേ​ക്ക് ഈ ​സ്ഥാ​പ​ന​ത്തി​ലെ പ്ര​ധാ​ന ജീ​വ​ന​ക്കാ​ര​നാ​യ ജ​യ​ൻ മാ​ട​പ്പീ​ടി​ക​യാ​ണു രൂ​പ​ക​ൽ​പ​ന ചെ​യ്ത് ഉ​ണ്ടാ​ക്കി​യ​ത്. മ​റ്റു ജീ​വ​ന​ക്കാ​രാ​യ രാ​ജു, റി​നു, വി​ജേ​ഷ് എ​ന്നി​വ​രും സ​ഹാ​യി​ക​ളാ​യി: 27 കി​ലോ​ഗ്രാം മൈ​ദ, പ​ഞ്ച​സാ​ര, 10 കി​ലോ​ഗ്രാം ഐ​സ് ഷു​ഗ​ർ, അ​ഞ്ചു​കി​ലോ​ഗ്രാം തേ​ങ്ങാ പൗ​ഡ​ർ, 120 മു​ട്ട എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ ചേ​രു​വ​ക​ൾ.18 മ​ണി​ക്കൂ​ർ എ​ടു​ത്താ​ണു കേ​ക്ക് നി​ർ​മി​ച്ച​തെ​ന്നു ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കു​വാ​ൻ 30,000 രൂ​പ​യ്ക്ക് മീ​ത്ത​ലെ ച​മ്പാ​ട് യു​വ​ജ​ന​സേ​ന കേ​ക്ക് വാ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

Read More