സ്വന്തം ലേഖകൻ കണ്ണൂർ: തമിഴ്നാട്ടിലെ സ്ത്രീകളെ കേരളത്തിലേക്ക് റിക്രൂട്ട് ചെയ്ത് ഹോം നഴ്സായി വീടുകളിൽ നിർത്തി അവരുടെ സഹായത്തോടെ കവർച്ച നടത്തുന്ന ക്രിമിനൽസംഘം തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി പോലീസിനു നിർണായക വിവരങ്ങൾ ലഭിച്ചു. പള്ളിക്കുന്നിലെ ഒരു വീട്ടിലെ കവർച്ചയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത തമിഴ്നാട് പങ്കഗിരി കണ്ടച്ചിക്കാടിലെ കവിൻകുമാറിൽ (28) നിന്നാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് അറസ്റ്റിലായ കവിൻകുമാർ. പള്ളിക്കുന്നിൽ വീട്ടുവേലക്ക് നിന്ന കോകില എന്ന സ്ത്രീയുടെ സഹായത്തോടെയാണ് 30 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും കവർന്നത്. കൂട്ടുപ്രതി ഗോകിലയ്ക്കു(40) വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. തമിഴ്നാട്ടിലെ ഈറോഡ്, സേലം എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം കേരളത്തിൽ ജോലി വാഗ്ദാനം നൽകിയാണ് സ്ത്രീകളെ കൊണ്ടുവരുന്നത്. ഇവരെ ചില ഏജന്റുമാരുടെ സഹായത്തോടെ വീടുകളിൽ ജോലിക്ക് നിയോഗിക്കുകയും ചെയ്യുന്നു.…
Read MoreCategory: Kannur
പഴശി കോവിലകം സംരക്ഷിത സ്മാരകമാക്കാനുള്ള നടപടികളായില്ല; ചരിത്ര സ്മാരകമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
മട്ടന്നൂർ: പഴശിരാജയുടെ പിൻതലമുറക്കാർ താമസിച്ചിരുന്ന പഴശി കോവിലകം സംരക്ഷിത സ്മാരകമാക്കാനുള്ള നടപടികളായില്ല. കോവിലകം സർക്കാർ ഏറ്റെടുത്തു സംരക്ഷിക്കുമെന്ന പ്രഖ്യാപനമാണ് എങ്ങുമെത്താതെ കിടക്കുന്നത്. ബ്രീട്ടീഷ് സമ്രാജ്യത്വത്തിനെതിരെ പടപൊരുതി വീരമൃത്യ വരിച്ച കേരളവർമ്മ പഴശി രാജയുടെ പിൻതലമുറകൾ താമസിച്ചിരുന്ന കോവിലകം സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം വാക്കുകളിൽ മാത്രമായത്. 113 വര്‍ഷം പഴക്കമുള്ള പടിഞ്ഞാറെ കോവിലകം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചുവെങ്കിലും നടപടികൾക്കു വേഗത കുറഞ്ഞതോടെ കൊട്ടാരം നാശത്തിന്റെ വക്കിലാണ്. വർഷങ്ങളായി നാട്ടുകാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചുവെങ്കിലും പ്രാരംഭ പ്രവർത്തനം പോലും ഇതുവരെ തുടങ്ങിയില്ല. കോവിലകത്തിന്റെ റിപ്പോർട്ട് എതാനും മാസം മുമ്പു റവന്യു വകുപ്പ് സർക്കാറിൽ സമർപ്പിച്ചിരുന്നു. കോവിലകം പൊളിച്ച് വിൽക്കാൻ ഉടമകൾ തീരുമാനിച്ചതോടെ കോവിലകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട മട്ടന്നൂർ നഗരസഭയും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ചരിത്ര സ്മാരകമാക്കണമെന്നാവശ്യപ്പെട്ട നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചു സർക്കാറിനു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമുണ്ടായത്. ഇരിട്ടി തഹസിൽദാർ കോവിലകത്തിന്റെ വില…
Read Moreപയ്യന്നൂരിലെ സാമൂഹ്യവിരുദ്ധ അക്രമസംഭവങ്ങൾ; പ്രതികളെ പിടികൂടാനാകാതെ പോലീസ്
പയ്യന്നൂര്‍: സമീപകാലത്തായി പയ്യന്നൂരിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറവിലുണ്ടായ അക്രമസംഭവങ്ങളിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. മേയ് രണ്ടിന് രാവിലെയാണ് കുഞ്ഞിമംഗലം കണ്ടംകുളങ്ങര യുപി സ്കൂളിന് സമീപം താമസിക്കുന്ന എം.കെ.സഹദേവന്റെ ഉടമസ്ഥതയിലുള്ള കെട്ടിട നിര്‍മാണം നടക്കുന്നിടത്ത് അക്രമം നടന്നതായി കണ്ടത്. കെട്ടിട നിര്‍മാണത്തിനായി നിര്‍മിച്ച വര്‍ക്ക്ഷെഡും കോണ്‍ക്രീറ്റ് ചെയ്യാനായി കുഴിച്ചിട്ടിരുന്ന കോളങ്ങളും നിര്‍മാണം നടന്നുകൊണ്ടിരുന്ന കിണറുമുള്‍പ്പെടെ അക്രമികള്‍ നശിപ്പിച്ചു.നാല് കോടി രൂപ മുതല്‍ മുടക്കില്‍ ഐടി പ്രൊജക്ടിനായുള്ള കെട്ടിട നിര്‍മാണത്തിനിടെയാണ് അക്രമികള്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയത്. കഴിഞ്ഞ എപ്രില്‍ 29നാണ് കരിവെള്ളൂര്‍ പെരളം എന്‍എസ്എസ് കരയോഗമന്ദിരത്തിനായി നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ കല്ലുകള്‍ ഇളക്കിമാറ്റി കട്ടിള മോഷ്ടിച്ചത്. കരയോഗം പ്രസിഡന്റ് രാധാകൃഷ്ണന് നായരുടെ പരാതിയില്‍ കേസെടുത്ത പോലീസിന് അന്വേഷണത്തിനിടയില്‍ ജൂണ്‍ 19ന് മോഷ്ടിക്കപ്പെട്ട കട്ടിള കണ്ടുകിട്ടി.പെരളം കള്ളുഷാപ്പിന്റെ തട്ടുമ്പുറത്ത് ഒളിപ്പിച്ച് വെച്ച നിലയിലാണ് കട്ടിള കണ്ടെത്തിയത്.പക്ഷേ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിലെ പ്രതികളെ പിടികൂടാനും…
Read Moreപൈസക്കരി ദേവമാതാ കോളജിലെ ഓണം പ്രളയബാധിതര്‍ക്കൊപ്പം
പൈസക്കരി: ദേവമാതാ കോളജില്‍ ‘ഓണം പ്രളയബാധിതര്‍ക്കൊപ്പം’ പദ്ധതി ക്യാംപസിനു വേറിട്ട അനുഭവമായി. കോളജ് എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രോഗ്രാം ഓഫീസര്‍മാരായ ജോബി ജോര്‍ജ്ജ്, ജിതിന് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങളില്‍ സര്‍വേ നടത്തി 77 കുടുംബങ്ങളെ കണ്ടെത്തി ഓണാഘോഷത്തിനു വേണ്ടുന്ന സാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്കി. മാനേജര്‍ പൈസക്കരി ദേവാലയ വികാരി ഫാ.സിബി പാലാക്കുഴിയും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും കൈകോര്‍ത്താണു പദ്ധതി നടപ്പാക്കിയത്.ശ്രീകണ്ഠപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന കിറ്റ് വിതരണം ശ്രീകണ്ഠപുരം നഗരസഭ ചെയര്മാന് പി.പി.രാഘവന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.എം.ജെ.മാത്യു അധ്യക്ഷത വഹിച്ചു. സിഐ ജോഷി ജോസ്, പി.എസ്.ഷൈജോ, റോയി സേവ്യര്‍, പി.എസ്.സൈജു, സിബിച്ചന് തോമസ്, മാത്യു മൈക്കിള്‍, ഇ.കെ.ബീന, മനു ജോസഫ്, അമൃത ആന്റണി, ഗോള്‍ഡ മാത്യു, ശ്രുതി വിജയന്, വി.വി.ആതിര എന്നിവര്‍ പ്രസംഗിച്ചു.…
Read Moreദമ്പതികളെ ഭീഷണിപ്പെടുത്തി 30 പവൻ കവർന്ന സംഭവം; തമിഴ്നാട്ടുകാരൻ അറസ്റ്റിൽ; ഹോം നഴ്സ് ഒളിവിൽ
കണ്ണൂർ: പള്ളിക്കുന്നിലെ വീട്ടിൽ ദന്പതികളെ ഭീഷണിപ്പെടുത്തി 30 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട് പങ്കഗിരി കണ്ടച്ചിക്കാടിലെ കവിൻകുമാർ (28) നെയാണ് കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടച്ചിക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ടൗൺ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കൂട്ടുപ്രതി ഗോകിലക്ക് (40) വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.അഞ്ചിന് രാവിലെ രാവിലെ 11.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിക്കുന്ന് മൂകാംബിക റോഡിലെ ഷെറിന്റെ “ദിൻഷെയർ’ എന്ന വീട്ടിൽ അതിക്രമിച്ചു കയറിയ കവിൻകുമാറും ഗോകിലയും ഷെറിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു. ഗോകില ഇവരുടെ ബന്ധുവീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. ഈ ഇനത്തിൽ ലഭിക്കാനുള്ള തുക വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടാണ് കവിൻകുമാറിനെ ഗോകില കൂടെകൂട്ടിയത്. ദന്പതികളെ കസേരയിൽ കെട്ടിയിട്ടശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. കവർച്ചയ്ക്കുശേഷം…
Read Moreപുതിയ ഗതാഗതനിയമം! ആറു ദിവസങ്ങൾ; കാസർഗോഡ് 2.28 ലക്ഷം രൂപ പിഴ
കാസർഗോഡ്: പുതിയ ഗതാഗതനിയമം നടപ്പിൽ വന്നതിനുശേഷം ആദ്യത്തെ ആറു ദിവസം കൊണ്ട് ജില്ലയിൽ പിഴയിട്ടത് 2.28 ലക്ഷം രൂപ. 126 പേരാണ് ഈ ദിവസങ്ങളിൽ നിയമലംഘനത്തിന് പിടിയിലായത്. കൈയിൽ പണമില്ലാത്തവർക്ക് ആർടിഒ ഓഫീസുകളിലെത്തി പിഴത്തുക അടയ്ക്കാൻ ഒരാഴ്ചത്തെ സാവകാശം നൽകിയിട്ടുണ്ട്. നിശ്ചിതദിവസത്തിനുള്ളിൽ തുക അടയ്ച്ചില്ലെങ്കിൽ കേസ് കോടതിയിലെത്തിക്കാനാണ് തീരുമാനം. എന്നാൽ ഇത് ഗതാഗതവകുപ്പിനും പോലീസിനും കനത്ത ജോലിഭാരം സൃഷ്ടിക്കുമെന്ന ആശങ്ക ഉദ്യോഗസ്ഥർക്കുണ്ട്. ഹെൽമെറ്റും സീറ്റ്ബെൽറ്റും ധരിക്കാതെ യാത്രചെയ്തുവെന്ന കാര്യം കോടതിയിൽ തെളിയിക്കണമെങ്കിൽ കൃത്യസമയത്തു ചിത്രീകരിച്ച വ്യക്തമായ വീഡിയോ ചിത്രങ്ങൾ തന്നെ ഹാജരാക്കേണ്ടതായിവരും. നിരീക്ഷണ കാമറകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഇതു പ്രായോഗികമായി ബുദ്ധിമുട്ടാണ്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്പോൾ ഹെൽമെറ്റ് വയ്ക്കാത്തതിന് 52, കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 19, ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 15, ആവശ്യമായ രേഖകൾ സൂക്ഷിക്കാത്തതിന് ഒന്‍പത്, മൊബൈലിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചതിന് അഞ്ച് എന്നിങ്ങനെയാണ് ആറുദിവസം കൊണ്ട്…
Read Moreബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ കേരള ഭവനയാചന യാത്ര നടത്തും ; ആയിരം വീടുകൾ നിർമിക്കുക ലക്ഷ്യം
നിലന്പൂർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 1,000 കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകാൻ കേരള ഭവനയാചന യാത്ര സംഘടിപ്പിക്കുമെന്നു ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി ഉടമ ബോബി ചെമ്മണ്ണൂർ. നിലന്പൂർ മേഖലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പോകുന്നതിനു മുന്‍പു പി.വി. അൻവർ എംഎൽഎ, മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി എന്നിവരുമായി നടത്തിയ ചർച്ചകൾക്കു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവൻ ജില്ലകളിലൂടെയും കടന്നുപോകുന്ന യാത്ര പത്തു ദിവസത്തിനുള്ളിൽ ആരംഭിക്കും. നിരവധി സംഘടനകളിലെയും ക്ലബ്ബുകളിലെയും ചെറുപ്പക്കാർ പിന്തുണ അറിയിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു ഫണ്ട് പിരിക്കാൻ ഇറങ്ങുന്നത്. ഫണ്ട് ലഭിക്കുന്നതനുസരിച്ചു വീടുകൾ നിർമിച്ചു നൽകിക്കൊണ്ടാണ് യാത്ര മുന്നോട്ടു പോകുക. 12 കോടി രൂപയുടെ പദ്ധതിയാണു തയാറാക്കുന്നത്. യാത്രയിൽ കൂടെ കൂടാൻ താത്പര്യമുള്ളവർക്കെല്ലാം ചേരാം. കേരളത്തിൽ ഏഴു ജില്ലകളിൽ ബോബി ചെമ്മണ്ണൂരിന്റെ ഫാൻസ് അസോസിയേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. അവരുടെ പിന്തുണയുമുണ്ടാകും. ബസ്…
Read Moreചെറുപുഴയിലെ കരാറുകാരന്റെ മരണം; കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കും; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
ചെറുപുഴ(കണ്ണൂർ): ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടങ്ങി. പെരിങ്ങോം സിഐ എം.ഇ. രാജഗോപാലൻ, ചെറുപുഴ എസ്ഐ മഹേഷ് കെ. നായർ, എഎസ്ഐ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കും.ജോസഫിന്റെ മൊബൈൽ പരിശോധിച്ച് അദ്ദേഹം വിളിച്ചതും വന്നതുമായ കോളുകളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്. ജോസഫിന്റെ മരണത്തിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. പല സംഘടനകളും അന്വേഷണം കൂടുതൽ ശക്തമാക്കണമെന്നും കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ്. ചെറുപുഴയിലെ ചില കോൺഗ്രസ് നേതാക്കൾക്കെതിരേ ആരോപണമുയർന്ന സാഹചര്യത്തിൽ ഡിസിസി നേതൃത്വം തന്നെ പ്രതികരണവുമായി എത്തിയിരുന്നു. ജോസഫിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ജോസഫിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം പറഞ്ഞിരുന്നു.
Read Moreഓണം ലക്ഷ്യമിട്ട് ലഹരികടത്ത് സജീവം; കൂട്ടുപുഴയിൽ കഞ്ചാവുമായി ഇരിട്ടി സ്വദേശി അറസ്റ്റിൽ; ശക്തമായ പരിശോധനയുമായി എക്സൈസ്
ഇരിട്ടി: കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ ശക്തമായ വാഹന പരിശോധനയില്‍ ബംഗളൂരുവിൽ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഷെയറിംഗ് ടാക്സിയില്‍ സഞ്ചരിക്കുകയായിരുന്ന ഇരിട്ടി സ്വദേശി നിതിന്‍ രാജിനെ (24 ) 2.1 ഗ്രാം.എംഡിഎം.എ, 5 മില്ലിഗ്രാം നൈട്രോ സ്പാം, 21 ഗ്രാം കഞ്ചാവ് എന്നിവയുമായി എക്സൈസ് ഇന്‍സ്പെക്ടർ ബി. വിഷ്ണുവും സംഘവും ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കൂലോത്ത് സിഇഒ മാരായ സി.പി. ശ്രീധരന്, പി. കെ. സജേഷ്, സി .ഹണി എന്നിവരും ഉണ്ടായിരുന്നു. ഓണത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് തുടങ്ങിയവ കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്നത് തടയാന്‍ കേരള -കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്എക്സൈസ് – പോലീസ് സംയുക്തമായി വാഹന പരിശോധന നടത്തുന്നുണ്ട് . ഇരിട്ടി പോലീസ് സബ് ഡിവിഷനിലെ…
Read Moreകച്ചോലക്കൃഷി 35 ഏക്കറിൽ! സംസ്ഥാനത്തെ ഏറ്റവും വലിയ ഔഷധ ഉദ്യാനമാകാനൊരുങ്ങി പരിയാരം ഔഷധി
പരിയാരം: ഔഷധിയുടെ പരിയാരത്തെ ഔഷധതോട്ടത്തിൽ കച്ചോല കൃഷിയും. കാടുപിടിച്ചുകിടന്ന 35 ഏക്കർ സ്ഥലത്താണ് കച്ചോലം കൃഷിചെയ്തിരിക്കുന്നത്. ആയുർവേദ ഔഷധ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള കച്ചോലം ശാസ്ത്രീയമായ രീതിയിലാണ് മെഡിക്കൽ കോളജ് പബ്ലിക് സ്കൂളിന് മുന്നിലായി കടന്നപ്പള്ളി റോഡരികിലുള്ള തോട്ടത്തിൽ കൃഷിചെയ്തിരിക്കുന്നത്. നിലത്ത് മണ്ണോട് പറ്റിച്ചേർന്നുവളരുന്ന ചെടിയാണ് കച്ചോലം. വൃത്താകൃതിയിലോ ദീർഘാകൃതിയിലോ സാമാന്യം വലിപ്പമുള്ള ഇലകളാണ് ഇതിന്റേത്. മണ്ണിനടിയിലുണ്ടാകുന്ന സുഗന്ധമുള്ള കിഴങ്ങുകളാണ് ഔഷധമായി ഉപയോഗിക്കുന്നത്. ഇഞ്ചിയുടെ കുടുംബത്തിൽപ്പെടുന്ന കച്ചോലം നല്ല ജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണിൽ തഴച്ചുവളരും. പ്രവർത്തനമാരംഭിച്ച് കാൽനൂറ്റാണ്ട് പിന്നിടുന്ന പരിയാരം ഔഷധിയിൽ രണ്ടുവർഷം മുമ്പ് ആരംഭിച്ച നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വിപുലമായതോതിൽ ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്നത്. കച്ചോലം കൃഷിചെയ്തതിന്റെ ചുറ്റിലുമായി മഞ്ഞളും കൃഷിചെയ്യുന്നുണ്ട്. കച്ചോലത്തിൽനിന്ന് മികച്ച വിളവ് ലഭിക്കാൻ മഞ്ഞൾ കൃഷി സഹായിക്കുമെന്ന് ഔഷധി അസി.മാനേജർ യേശുദാസ് പറഞ്ഞു. ആകെ 18,600 ചുവട് കച്ചോലവും 17,200 ചുവട് മഞ്ഞളുമാണ് കൃഷിചെയ്തിരിക്കുന്നത്.…
Read More