ദമ്പതികളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 30 പ​വ​ൻ കവർന്ന സംഭവം;  തമിഴ്നാട്ടുകാരൻ അറസ്റ്റിൽ; ഹോം നഴ്സ് ഒളിവിൽ

ക​ണ്ണൂ​ർ: പ​ള്ളി​ക്കു​ന്നി​ലെ വീ​ട്ടി​ൽ ദ​ന്പ​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 30 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 30,000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് പ​ങ്ക​ഗി​രി ക​ണ്ട​ച്ചി​ക്കാ​ടി​ലെ ക​വി​ൻ​കു​മാ​ർ (28) നെ​യാ​ണ് ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി.​സ​ദാ​ന​ന്ദ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ണ്ട​ച്ചി​ക്കാ​ട് നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളെ ടൗ​ൺ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കൂ​ട്ടു​പ്ര​തി ഗോ​കി​ല​ക്ക് (40) വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.അ​ഞ്ചി​ന് രാ​വി​ലെ രാ​വി​ലെ 11.30ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ള്ളി​ക്കു​ന്ന് മൂ​കാം​ബി​ക റോ​ഡി​ലെ ഷെ​റി​ന്‍റെ “ദി​ൻ​ഷെ​യ​ർ’ എ​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ക​വി​ൻ​കു​മാ​റും ഗോ​കി​ല​യും ഷെ​റി​നെ​യും ഭാ​ര്യ​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഗോ​കി​ല ഇ​വ​രു​ടെ ബ​ന്ധു​വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഇ​ന​ത്തി​ൽ ല​ഭി​ക്കാ​നു​ള്ള തു​ക വാ​ങ്ങി​ത്ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​വി​ൻ​കു​മാ​റി​നെ ഗോ​കി​ല കൂ​ടെ​കൂ​ട്ടി​യ​ത്. ദ​ന്പ​തി​ക​ളെ ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ട​ശേ​ഷം ഇ​രു​വ​രും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​വ​ർ​ച്ച​യ്ക്കു​ശേ​ഷം ബ​സി​ന് കോ​ഴി​ക്കോ​ട്ട് എ​ത്തി​യ ഇ​രു​വ​രും അ​വി​ടെ നി​ന്ന് പാ​ല​ക്കാ​ട് വ​ഴി നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി​യ​ശേ​ഷം ര​ണ്ടു​വ​ഴി​ക്ക് പി​രി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​വി​ൻ​കു​മാ​ർ മൊ​ഴി ന​ൽ​കി.
മോ​ഷ​ണം ന​ട​ത്തി​യ കു​റ​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

2017ൽ ​പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച​തി​ന് ത​മി​ഴ്നാ​ട്ടി​ൽ ക​വി​ൻ​കു​മാ​റി​ന് എ​തി​രെ പോ​ക്സോ കേ​സു​ണ്ട്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​എ​സ്ഐ​മാ​രാ​യ മ​ഹി​ജ​ൻ, അ​നീ​ഷ്കു​മാ​ർ, സി​വി​ൽ‌ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ജി​ത്ത്, സ​ഞ്ജ​യ് എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

Related posts