തലശേരി: ശബ്ദലോകത്തു വിപ്ലവങ്ങൾ സൃഷടിച്ച് ആധുനിക സാങ്കേതികവിദ്യകൾ മുന്നേറുമ്പോൾ പഴയകാല പ്രതാപവുമാ മെഗാഫോൺ തിരിച്ചെത്തുന്നു. പതിവിനു വിപരീതമായി ഹൈടെക് ശബ്ദസംവിധാനങ്ങളിൽ നിന്ന് അല്പം മാറി പഴമയിലേക്കുള്ള തിരിച്ചു പോക്കാണു മെഗാഫോണിലൂടെയുള്ള തെരത്തെടുപ്പ് പ്രചാരണത്തിലൂടെ രാഷ്ട്രീയപ്രവർത്തകർ ഇത്തവണ തയാറായിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതിനകം തന്നെ മെഗാഫോണ്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. പഴമയുടെ പ്രതീകമായ മെഗാഫോണിനെ പുതുമയോടെ അവതരിപ്പിച്ചു തലശേരി പഴയബസ്സ്റ്റാൻഡിലെ സാജിദ ഇന്റസ്ട്രീസ് ഉടമ എം.പി. സെമീര്‍ ശ്രദ്ധേയനായി കഴിഞ്ഞു. സിപി എം ലോക്കൽ കമ്മിറ്റി അംഗവും പഴയ ബസ് സ്റ്റാൻഡ് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാസെക്രട്ടറി സ്ഥാനവും ഉൾപ്പെടെ രാഷ്ട്രീയ പ്രവർത്തനരംഗത്തു സജീവമായ സെമീറിനു മെഗാഫോൺ നിർമാണത്തിലും വിപണനത്തിലും രാഷ്ട്രീയമില്ല. ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നു മെഗാഫോൺ തേടി വിവിധ രാഷട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർ എത്താറുണ്ടെന്നു സമീർ പറഞ്ഞു. ഒരുകാലത്തു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവിഭാജ്യഘടകമായിരുന്നു മെഗാഫോണ്‍ വീണ്ടും തിരിച്ചെത്തിയതിൽ…
Read MoreCategory: Kannur
മാഹിയിൽ നിന്നും അട്ടപ്പാടിയിലേക്ക് വൻതോതിൽ വിദേശമദ്യക്കടത്ത് ; യുവാക്കളടക്കം നിരവധി പേർ കണ്ണികൾ
മണ്ണാർക്കാട്: കേന്ദ്രഭരണപ്രദേശമായ മാഹിയിൽ നിന്നും മദ്യനിരോധന മേഖലയായ അട്ടപ്പാടിയിലേക്ക് വൻതോതിൽ വിദേശമദ്യം ഒഴുകുന്നു. യുവാക്കളും പ്രവാസികളുമായ നിരവധി ആളുകൾ ഇതിന്റെ ഇടനില കണ്ണികളായി പ്രവർത്തിക്കുന്നതായും സൂചനയുണ്ട്. വർഷങ്ങളായി പൂർണ്ണ മദ്യനിരോധന മേഖലയായ പ്രദേശമാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധി. ആദിവാസി കൾ ഉൾപ്പെട്ട നൂറുകണക്കിനാളുകൾ താമസിക്കുന്ന പ്രദേശമാണ് അട്ടപ്പാടി. മദ്യ ഉപഭോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് അട്ടപ്പാടിയിൽ സന്പൂർണ മദ്യനിരോധനം പ്രഖ്യാപിക്കുന്നത് .ഈ മേഖലയിലേക്കാണ് മാഹിയിൽ നിന്നുള്ള വിദേശമദ്യം വ്യാപകമായി എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം നിരവധി കേസുകളാണ് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ മദ്യ കടത്തുമായി ഉണ്ടായിട്ടുള്ളത്.മാഹിയിൽ നിന്നും ചെറിയ വിലയ്ക്ക് ലഭിക്കുന്ന വിദേശമദ്യം അട്ടപ്പാടിയിൽ എത്തിച്ച വലിയ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഇതിനായി നിരവധി സംഘങ്ങൾ തന്നെ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. മണ്ണാർക്കാട് ,പെരിന്തൽമണ്ണ ,നിലന്പൂർ, തിരൂർ എന്നീ മേഖലകളിലെ യുവാക്കളും പ്രവാസികളും ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നത് പോലീസിന് ലഭിക്കുന്ന…
Read Moreപ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഓട്ടോഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിനിയെ അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഓട്ടോഡ്രൈവറെ അറസ്റ്റ്ചെയ്തു. ഇയാൾക്കെതിരേ പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വാരം കടാങ്കോട് സ്വദേശി വി.കെ. ജിജിലിനെ (22) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ്ചെയ്തത്. 16ന് അർധരാത്രിയാണ് വിദ്യാർഥിനിയെ വീട്ടിൽനിന്നും ജിജിൽ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി വാരത്തുള്ള സ്വന്തം വീട്ടിൽ പാർപ്പിക്കുകയായിരുന്നു. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി വാരത്തുള്ള വീട്ടിലുള്ളതായി വിവരം ലഭിച്ചു. തുടർന്ന് പോലീസ് എത്തി കുട്ടിയെ മോചിപ്പിച്ചെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് വാരത്തുള്ള പ്രതിയുടെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ടൗൺ എസ്ഐ പ്രജീഷ് അറസ്റ്റ്ചെയ്തത്.
Read Moreപോലീസ് സ്ഥാപിച്ച സിസിടിവി കാമറയുടെ തൂണ് തകര്‍ന്നുവീണു; കാമറ കാണാതായി
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ പോലീസ് സ്ഥാപിച്ച സിസിടിവി കാമറയുടെ തൂണ് തകര്‍ന്നുവീണു. ഇതില്‍ സ്ഥാപിച്ച റിവോള്‍വിംഗ് കാമറ കാണാതായി. ഇന്നലെ പുലര്‍ച്ചെയാണ് മെയിന്‍ റോഡില്‍ താലൂക്ക് ഓഫീസ് ജംഗ്ഷനില്‍ കാമറ സ്ഥാപിച്ച ഇരുമ്പ് തൂണ് വീണുകിടക്കുന്നത് കണ്ടത്. വാഹനമിടിച്ചിട്ടതാണോ തനിയെ വീണതാണോ എന്ന് വ്യക്തമല്ല. മൂന്നു വര്‍ഷം മുമ്പ് നഗരത്തില്‍ പോലീസ് സ്ഥാപിച്ച കാമറകളെല്ലാം ആറ് മാസത്തിനു മുമ്പ് തന്നെ നിശ്ചലമായിരുന്നു. പുതിയ കാമറകള്‍ ഘടിപ്പിക്കുമെന്ന് നഗരസഭ കഴിഞ്ഞ വര്‍ഷം തന്നെ പറഞ്ഞിരുന്നുവെങ്കിലും ഇതേവരെ നടന്നിട്ടില്ല. കേബിള്‍ തകരാര്‍ കാരണമാണ് കാമറകള്‍ പ്രവര്ത്തിക്കാതായതെന്ന് കണ്ടെത്തിയെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. അതിനിടെയാണ് തൂണ് തകര്‍ന്നതും റിവോള്‍വിംഗ് കാമറ കാണാതായതും പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Read Moreഎൽഡിഎഫ് സ്ഥാനാർഥി പി.ജയരാജന് ഭീഷണി; സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ തട്ടിക്കളയും; പോലീസ് അന്വേഷണം ആരംഭിച്ചു
കൊയിലാണ്ടി:എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനെ തട്ടികളയുമെന്ന് ഫോണില്‍ ഭീഷണി. കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തവെ ഫോൺ കോളിൽ വന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്ഥാനാർഥിത്വത്തിൽ നിന്നും പിൻമാറണമെന്നും തട്ടിക്കളയുമെന്നും പറഞ്ഞാണ് ഫോൺ കോൾ എത്തിയത്. ഇന്റർനെറ്റ് കോൾവഴിയാണ് ഭീഷണി വന്നത്. 72430537 നമ്പറിൽ നിന്നാണ് കോൾ എത്തിയത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എൻ.ഷംസീർ എംഎൽഎ വടകര എസ്പിക്ക് പരാതി നൽകി. തുടർന്ന് കൊയിലാണ്ടി പോലീസ് ഇന്നലെ രാത്രിയോടെ കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreഅത്തറു പൂശി നിരോധിത പുകയില ഉത്പന്നങ്ങൾ കേരളത്തിലേക്ക് ; ഇരിട്ടിയിൽ ടൂറിസ്റ്റ് ബസിൽ നിന്ന് പിടികൂടിയത് 4200 പായ്ക്കറ്റ് ഹാൻസ്
ഇരിട്ടി(കണ്ണൂർ): അത്തറു പൂശി നിരോധിത പുകയില ഉത്പന്നങ്ങൾ ബസുകളിൽ കേരളത്തിലേക്ക് വ്യാപകമായി കടത്തുന്നു. പുകയില ഉത്പന്നങ്ങൾ ബാഗിലാക്കി അതിൽ മണം വരാതിരിക്കാൻ അത്തർ പൂശി ബസിനു പിന്നിലെ സീറ്റിനടിയിൽ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നത്. ഇന്നു പുലർച്ചെ ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യാത്തിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാ ണ് ടൂറിസ്റ്റ് ബസിൽ ബാഗുകളിൽ കടത്തുകയായിരുന്ന 4200 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പച്ചക്കറി വാഹനങ്ങളിലെ ലഹരിക്കടത്ത് കർശനമായി തടയാൻ തുടങ്ങിയതോടെ സംശയം തോന്നാതിരിക്കാൻ വിവിധ തരത്തിലുള്ള സുഗന്ധ അത്തറുകൾ പൂശി ലോക്ക് ചെയ്ത്, വ്യാജ മേൽവിലാസം രേഖപ്പെടുത്തിയ ബാഗുകളിൽ ടൂറിസ്റ്റ് ബസുകളിൽ കടത്തുകയെന്ന നൂതന രീതി തെരഞ്ഞെടുക്കുകയായിരുന്നു ലഹരിക്കടത്ത് സംഘം. കൂട്ടുപുഴ,പേരട്ട ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ റനീസ്, റസാക്ക് എന്നിവരെ കഴിഞ്ഞ ദിവസം കഞ്ചാവ് സഹിതം…
Read Moreകണ്ണൂരിൽ വോട്ട് കൊത്തിപ്പറക്കാൻ വയൽക്കിളികളും; എതിർ സ്ഥാനാർഥിയായി ഇടതുപക്ഷത്തെ പി.കെ.ശ്രീമതിയും
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ അങ്കത്തിനൊരുങ്ങി കീഴാറ്റൂർ ബൈപ്പാസിനെതിരായ സമര സമിതി. “വയൽക്കിളി’ കൂട്ടം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേതൃത്വം അറിയിച്ചു. നേതാവ് സുരേഷ് കീഴാറ്റൂരാണ് കണ്ണൂരിൽ നിന്ന് ജനവിധി തേടുന്നത്. പാരിസ്ഥിതിക പോരാട്ടിന് ഒരു വോട്ട് എന്നതാണ് മുദ്രാവാക്യമെന്ന് നേതാക്കൾ അറിയിച്ചു. ഏതെങ്കിലും പാർട്ടിയുടെ പിന്തുണയോടെയാണോ മത്സരരംഗത്തേക്കിറങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല. പി.കെ.ശ്രീമതിയാണ് ഇടതുപക്ഷ സ്ഥാനാർഥി. കീഴാറ്റൂർ ബൈപ്പാസ് വിഷയത്തിലുടക്കി നിരവധിപ്പേരാണ് ഇവിടെ പാർട്ടിക്കെതിരെ തിരിഞ്ഞതും സമരസമിതിക്കൊപ്പം ചേർന്നതും.
Read Moreഒന്നില്‍ പിഴച്ചാല്‍ മൂന്ന്! ഒളിഞ്ഞുനോട്ടക്കാരൻ രണ്ടുതവണ രക്ഷപ്പെട്ടു, ഒടുവിൽ പിടിയിൽ
കണ്ണൂർ: ഒളിഞ്ഞുനോട്ടം പതിവാക്കിയ വിരുതനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ഓട്ടോ ഡ്രൈവറും തോട്ടട സ്വദേശിയുമായ രജിത്ത് (28) നെ ആണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പാറക്കണ്ടിയിലെ ഡോക്ടർ ദന്പതിമാരുടെ വീട്ടിൽ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഇയാൾ ആദ്യം എത്തുന്നത്. തുണി കഴുകുന്നതിനിടയിൽ രജിത്തിനെ കണ്ട വനിതാ ഡോക്ടർ നിലവിളിച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടോടെ ഇയാൾ ഇവിടെ വീണ്ടുമെത്തി. ഇതു ശ്രദ്ധയിൽപെട്ട വനിതാ ഡോക്ടറുടെ ഭർത്താവ് പരിസരവാസികളെ വിവരം അറിയിച്ചുവെങ്കിലും കടന്നു കളഞ്ഞു. ഇയാളെത്തിയ എത്തിയ ഓട്ടോ സമീപത്തുനിന്നും കണ്ടെത്തിയതോടെ രാവിലെ ഓട്ടോറിക്ഷ എടുക്കാൻ വരുമെന്ന പ്രതീക്ഷയിൽ പോലീസുകാരും പരിസരവാസികളും നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ രാവിലെ ഓട്ടോ എടുക്കാൻ വന്ന രജിത്തിനെ പോലീസും പരിസരവാസികളും കൈയോടെ പിടികൂടുകയായിരുന്നു. മൂന്നാംപീടികയിലും സമാനമായ പരാതി ഇയാൾക്കെതിരേയുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreവായിക്കാടൻ ബിജു! വനിതാ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ബസുടമയുടെ തെറിയഭിഷേകം; പോലീസെത്തിയപ്പോൾ കണ്ടംവഴി ഓടി
മുളങ്കുന്നത്തുകാവ്: സമയം കഴിഞ്ഞെത്തിയ ബസിന്റെ ടെസ്റ്റ് നടത്താൻ അനുവദിക്കാതിരുന്ന വനിതാ വെഹിക്കിൾ ഇൻസ്പെക്ടർക്കു ബസുടമയുടെ തെറിയഭിഷേകം. ഇന്നലെ ഉച്ചയ്ക്ക് അത്താണി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലാണ് സംഭവം. മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന്റെ ഉടമ വായിക്കാടൻ ബിജുവാണ് മോട്ടോർ വെഹിക്കിൾ അസിസ്റ്റന്റ് ഇൻസ് െപക്ടറെ തടഞ്ഞുനിർത്തി ഭീഷണി പ്പെടുത്തുകയും പരസ്യമായി അസഭ്യവർഷം നടത്തുകയും ചെയ്തത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു. സാധാരണ ദിവസങ്ങളിൽ രാവിലെ ഒന്‍പതു മുതൽ 11 വരെയാണ് ടെസ്റ്റ് നടത്തുന്ന സമയം. ഇന്നലെ രാവിലെ എത്തിയ ബിജുവിന്റെ ബസിന് ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ ഇവ ഹാജരാക്കാൻ ആവശ്യപ്പെട്ട് തിരിച്ചയയ്ക്കുകയായിരുന്നു. എന്നാൽ, വെഹിക്കിൾ ഇൻസ്പെക്ടർ ജോലികൾ പൂർത്തികരിച്ച് പന്ത്രണ്ടരയോടെ തിരികെപ്പോകാൻ ഒരുങ്ങുന്പോൾ ബിജു രേഖകളും കൊണ്ട് വീണ്ടും എത്തി. സമയം കഴിഞ്ഞതായി അറിയിച്ച് അടുത്തദിവസം വരാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു അസഭ്യവർഷം. തെറികേട്ട് ഓടിയ ഉദ്യോഗസ്ഥ വാഹനത്തിൽ…
Read Moreകണ്ണൂർ നഗരത്തിൽ ലോറി ഡ്രൈവർ ലോറിക്കും മതിലിനും ഇടയിൽപെട്ടു മരിച്ചു
കണ്ണൂർ: ചരക്ക് ഇറക്കുന്നതിനിടെ നീങ്ങിയ ലോറി നിർത്താനുള്ള ശ്രമത്തിനിടെ ഡ്രൈവർ ലോറിക്കും മതിലിനുമിടയിൽ ഞെരുങ്ങി മരിച്ചു. ഉളിക്കൽ തേർമല പന്തലാങ്കൽ ചാക്കോ-വത്സ ദന്പതികളുടെ മകൻ ഷിജോയ് (35) ആണ് മരിച്ചത്. തെക്കീബസാർ റബ്കോ ഓഡിറ്റോറിയത്തിനു സമീപം ഇന്നുരാവിലെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും ചരക്കുമായി വന്ന ലോറി ഗോഡൗണിനു സമീപം നിർത്തി ചരക്കിറക്കുകയായിരുന്നു. ഇതിനിടെ നീങ്ങിയ ലോറി നിർത്താനായി പുറത്തുനിൽക്കുകയായിരുന്ന ഷിജോയ് ലോറിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ മതിലിനും ലോറിക്കുമിടയിൽ കുരുങ്ങുകയായിരുന്നു. അഗ്നിശമനസേനയും പോലീസുമെത്തി ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Read More