മട്ടന്നൂർ: കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാലുടൻ ഷുഹൈബ് കൊലപാതക കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കോൺഗ്രസധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉറപ്പ്. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12.50നാണ് രാഹുൽ ഗാന്ധി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. തൃശൂരിൽനിന്ന് ഹെലികോപ്ടറിലായിരുന്നു യാത്ര. ഉച്ചയ്ക്ക് ഒന്നിന് പാസഞ്ചർ ടെർമിനൽ ബിൽഡിംഗിലെ വിഐപി ലോഞ്ചിലെത്തിയ രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. തുടർന്ന് ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടാമെന്നു പറഞ്ഞതായും കോൺഗ്രസിനെ വിശ്വാസമാണെന്നും ഷുഹൈബിന്റെ സഹോദരി പറഞ്ഞു. ഇപ്പോൾ കേന്ദ്രത്തിൽ ബിജെപിയും കേരളത്തിൽ എൽഡിഎഫും ഭരിക്കുന്നതുകൊണ്ടാണ് കേസ് സിബിഐ അന്വേഷിക്കുന്നതിൽ തടസമുണ്ടായത്. കോൺഗ്രസ് പാർട്ടി കൂടെയുണ്ടെന്നും വിഷമിക്കേണ്ടെന്നും പറഞ്ഞാണ് രാഹുൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം ഫോട്ടോയെടുത്തും ഷുഹൈബിന്റെ സഹോദരിമാരുടെ മക്കളെ മടിയിലിരുത്തി വിശേഷങ്ങൾ…
Read MoreCategory: Kannur
തലശേരി ജനറല്‍ ആശുപത്രിയിൽ അസൗകര്യങ്ങളുടെ പെരുമഴ; പിന്നിൽ ചില താത്പര്യങ്ങളോ?
നവാസ് മേത്തര്‍ തലശേരി: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ജനറല്‍ ആശുപത്രികളിലൊന്നായ തലശേരി ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുന്നു. ശസ്ത്രക്രിയകള്‍ മുടങ്ങിയതോടെ 540 രോഗികളെ കിടത്തി ചികില്‍സിച്ചിരുന്ന ജനറല്‍ ആശുപത്രിയിലിപ്പോള്‍ കിടത്തി ചികില്സിക്കുന്ന രോഗികളുടെ എണ്ണം നൂറ്റമ്പതില്‍ താഴെയായി. മൂന്ന് മാസം മുമ്പ് വരെ രോഗികളെ കൊണ്ടും കൂട്ടിരിപ്പുകാരെ കൊണ്ടും നിന്ന് തിരിയാന്‍ സ്ഥലമില്ലാതിരുന്ന ജനറല്‍ ആശുപത്രിയിപ്പോള്‍ ആളൊഴിഞ്ഞ പുരമ്പറമ്പിന്റെ അവസ്ഥയിലായി. പ്രമുഖരായ പല ഡോക്ടര്‍മാരും പുതിയ ഇടങ്ങള്‍ തേടുക കൂടി ചെയ്തതോടെ രോഗികള്‍ ആശുപത്രിയിലേക്ക് എത്തുന്നത് കുത്തനെ കുറഞ്ഞു. പൊതുസമൂഹത്തിന്റേതുള്പ്പെടെയുള്ള സഹകരണത്തോടെ വികസന വിപ്ലവം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരുന്ന പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ ജനറല്‍ ആശുപത്രി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണിപ്പോൾ. ഓപ്പറേഷൻ തീയറ്റര്‍ ദുരൂഹ സാഹചര്യത്തില്‍ നവീകരണത്തിന്റെ പേരില്‍ അടച്ചു പൂട്ടി ആശുപത്രിയെ തകര്‍ച്ചയിലേക്ക് നയിച്ചതിനു പിന്നില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്ന ആരോപണണവുണ്ട്. കൂടാതെ നവീകരണത്തിനായി…
Read Moreആറളംഫാമിൽ ആദിവാസി വയോധികയ്ക്കു പീഡനം; കീഴ്പ്പള്ളി സ്വദേശി കസ്റ്റഡിയിൽ
ഇരിട്ടി: ആറളം ഫാമിൽ താമസിക്കുന്ന തൊണ്ണൂറ്റിരണ്ടികാരിയെ പീഡിപ്പിച്ചെന്ന പരായിൽ കീഴ്പ്പള്ളി സ്വദേശിയായ നാല്പത്തിയഞ്ചുകാരനെ ആറളം എസ്ഐ കെ.ടി. ശ്രീനിവാസൻ കസ്റ്റഡിയിലെടുത്തു. നാലുദിവസം മുന്നെ തന്നെ ഇയാൾ പീഡിപ്പിച്ചെന്നും താൻ അവശനിലയിൽ ആയിരുന്നുവെന്നും പറഞ്ഞ് കഴിഞ്ഞദിവസമാണ് വയോധിക ട്രൈബൽ പ്രമോട്ടർമാർ മുഖേന ആറളം പോലീസിൽ പരാതി നൽകിയത്. ഇന്നുരാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തു. വയോധികയെ തലശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇരിട്ടി ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്
Read Moreതലശേരി -മാഹി ബൈപ്പാസ് റോഡ്; പാലങ്ങളുടെ പ്രവൃത്തി തുടങ്ങി; ലക്ഷ്യം 2020ൽ തുറന്നുകൊടുക്കും
മാഹി: തലശേരി -മാഹി ബൈപ്പാസ് റോഡിന്റെ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കവെ മാഹി പുഴയ്ക്ക് കുറുകെ റെയിൽവെ പാലത്തിന് സമീപം പണിയുന്ന പാലത്തിന്റെ പൈലിംഗ് പ്രവൃത്തി ഈ മാസം അവസാനത്തോടെ പൂർത്തിയാകും. 870 മീറ്ററാണ് പാലത്തിന്റെ നീളം. കുയ്യാലി, അഞ്ചരക്കണ്ടി, എരഞ്ഞോളി പുഴകൾക്കു കുറുകയും പാലങ്ങളുടേയും പണി നടന്നു കൊണ്ടിരിക്കുകയാണ്.ഇ തിൽ മയ്യഴി പുഴയ്ക്ക് കുറുകെയുള്ളതാണ് ഏറ്റവും നീളം കൂടിയ പാലം മാഹി റെയിൽവെ പാലത്തിന് സമീപത്ത് കൂടി തന്നെയാണ് ഇതിന്റെ പോക്ക്. ഇക്കരെ ഒളവിലം ഭാഗത്ത് നിന്ന് തുടങ്ങുന്ന പാലം മാഹി റെയിൽവെ സ്റ്റേഷന്റെ കിഴക്ക് വശത്താണ് മറുഭാഗം അവസാനിക്കുന്നത്.അതിനിടെ പുഴയ്ക്കു കുറുകെ താത്ക്കാലിക പാലം കെട്ടിയുണ്ടാക്കിയതിലൂടെ ചെറിയ വാഹനങ്ങളും, ഇരുച ക്രവാഹനങ്ങളും കുറുക്കു വഴി തേടി താത്കാലിക പാലത്തിലൂടെ സഞ്ചാരം തുടങ്ങിയിട്ടുമുണ്ട്. അഴിയൂർ ഭാഗത്ത് നിന്ന് ചൊക്ലി ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വണ്ടികളാണ് പഴയ മാഹി പാലവും…
Read Moreആറളംഫാമിൽ ആദിവാസി വയോധികയ്ക്കു പീഡനം; കീഴ്പ്പള്ളി സ്വദേശി കസ്റ്റഡിയിൽ
ഇരിട്ടി: ആറളം ഫാമിൽ താമസിക്കുന്ന തൊണ്ണൂറ്റിരണ്ടികാരിയെ പീഡിപ്പിച്ചെന്ന പരായിൽ കീഴ്പ്പള്ളി സ്വദേശിയായ നാല്പത്തിയഞ്ചുകാരനെ ആറളം എസ്ഐ കെ.ടി. ശ്രീനിവാസൻ കസ്റ്റഡിയിലെടുത്തു. നാലുദിവസം മുന്നെ തന്നെ ഇയാൾ പീഡിപ്പിച്ചെന്നും താൻ അവശനിലയിൽ ആയിരുന്നുവെന്നും പറഞ്ഞ് കഴിഞ്ഞദിവസമാണ് വയോധിക ട്രൈബൽ പ്രമോട്ടർമാർ മുഖേന ആറളം പോലീസിൽ പരാതി നൽകിയത്. ഇന്നുരാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തു. വയോധികയെ തലശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇരിട്ടി ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്
Read Moreകൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു
പെരിയ: കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം എത്തിയത്. ഇരു വീടുകളിലും 10 മിനിറ്റോളം അദ്ദേഹം ചിലവഴിച്ചു. ഈ കൊടും കുറ്റകൃത്യം ചെയ്തവർക്ക് എന്തായാലും ശിക്ഷ ഉറപ്പാക്കുമെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് രാഹുലിനെ കാണാൻ എത്തിയിരുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി വരാത്തിടത്ത് രാഹുൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു. കേസ് സിബിഐ അന്വേഷണത്തിന് വിടുന്നതിനായി എല്ലാവിധ നിയമസഹായങ്ങളും നൽകാമെന്ന് രാഹുൽ അറിയിച്ചതായും കൃഷ്ണൻ കൂട്ടിച്ചേർത്തു.
Read Moreപോലീസ് ജീപ്പും സിപിഎം പ്രവർത്തകരെയും ആക്രമിച്ച ബിജെപിക്കാർ അറസ്റ്റിൽ
പാനൂർ: പോലീസ് ജീപ്പ് ആക്രമിച്ച കേസിലും സി പി എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതികളായ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. വടക്കെ പൊയിലൂരിലെ ആദർശ് (22), ശ്രീജിത്ത് (28), ധനീഷ് (30) എന്നിവരെയാണ് കൊളവല്ലൂർ സി ഐ ബോബിൻ മാത്യു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മൂന്നിന് പെട്രോളിംഗ് നടത്തിയിരുന്ന പോലീസ് ജീപ്പ് വടക്കെ പൊയിലൂരിൽ വച്ച് ആക്രമിക്കപ്പെട്ടിരുന്നു. അതിനു മുന്‍പ് ഡിസംബർ 30നു വടക്കെ പൊയിലൂരിലെ സി പി എം പ്രവർത്തകൻ അനിൽ കുമാറിനു നേരെ വധ ശ്രമവും നടന്നിരുന്നു. ഈ രണ്ടു കേസിലും പ്രതികളായവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
Read Moreതെരഞ്ഞെടുപ്പ്: മാക്കുനിയിലും കോപ്പാലത്തും ചെക്ക് പോസ്റ്റുകൾ പ്രവർത്തനം തുടങ്ങി
പന്തക്കൽ: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാഹിയുടെ അതിർത്തി പ്രദേശങ്ങളായ മാക്കുനിയിലും കോപ്പാലത്തും താത്ക്കാലിക ചെക്ക് പോസ്റ്റുകൾ പ്രവർത്തനം തുടങ്ങി.ഇതോടെ ഇവിടങ്ങളിൽ വാഹന പരിശോധന ശക്തമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റുകളിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും റവന്യു എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. പള്ളൂരിലെ അതിർത്തി പ്രദേശങ്ങളായ പാറാലിലും ചൊക്ലിയിലും മാഹി ദേശീയ പാതയിലും സമാന രീതിയിൽ ചെക്ക് പോസ്റ്റുകൾ ആരംഭിച്ചു കഴിഞ്ഞു. മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ഏപ്രിൽ 18 ന് നടക്കുന്ന തെരഞ്ഞെടുപ്പ് ദിവസം വരെ 35 ദിവസത്തോളമാണ് ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുക.
Read Moreലോക്സഭ ഇലക്ഷൻ; എംപിമാരുടെ വികസനഫണ്ട് ബോർഡുകൾ മറയ്ക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ
കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച പരസ്യ ബോർഡുകൾ മറയ്ക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് നടപടികൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. സംസ്ഥാനത്തെ 20 ലോകസഭാമണ്ഡലങ്ങളിൽ കോടികളുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, സ്കൂൾ കെട്ടിടങ്ങൾ, സ്കൂൾ വാഹനങ്ങൾ, ആശുപത്രി വാഹനങ്ങൾ, ആംബുലൻസ്, ജയിൽ വാഹനങ്ങൾ, ബസ് ഷെൽട്ടറുകൾ എന്നിവയെല്ലാം ഇതിൽപെടും. ഇവയിലെല്ലാം അതതു എംപിമാരുടെ പേരും എഴുതിയിട്ടുണ്ട്. ഇത്തരം ബോർഡുകൾ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ മറച്ചുവയ്ക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഇത്തരം ബോർഡുകൾ ഉപയോഗിച്ച് സ്ഥാനാർഥികൾ പ്രചാരണം നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം. എന്നാൽ, മുൻ എംപിമാരുടെ വികസനഫണ്ട് ബോർഡുകൾ നീക്കം ചെയ്യില്ല. വർഷം അഞ്ചുകോടി രൂപയാണ് എംപിമാർക്ക് പ്രാദേശിക വികസനഫണ്ടായി കേന്ദ്രസർക്കാർ അനുവദിക്കുന്നത്. അഞ്ചു വർഷമാകുന്പോഴേക്കും 25 കോടി രൂപ ഒരു എംപിക്ക് മണ്ഡലത്തിലെ വികസന…
Read Moreകണ്ണൂർ ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കും; തെരഞ്ഞെടുപ്പ് രണ്ട് ഫാസിസ്റ്റ് ശക്തികൾക്കെതിരേയെന്ന് കെ. സുധാകരൻ
കണ്ണൂർ: ഇത്തവണ കണ്ണൂർ ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് നിയുക്ത കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ. സുധാകരൻ. ഔദ്യോഗികപ്രഖ്യാപനമുണ്ടായില്ലെങ്കിലും കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കെ. സുധാകരനെ സ്ഥാനാർഥിയാക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചശേഷം ആദ്യമായി കണ്ണൂരിലെത്തിയ അദ്ദേഹത്തിന് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു സുധാകരൻ. തന്റെ സ്ഥാനാർഥിത്വം പാർട്ടി നേതൃത്വം അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. കേരളത്തിലും കാര്യങ്ങൾ വിഭിന്നമല്ല. രണ്ട് ഫാസിസ്റ്റ് ശക്തികൾക്കെതിരേയാണ് ഈ തെരഞ്ഞെടുപ്പ്. അക്രമരാഷ്ട്രീയവും വാഗ്ദാനലംഘനങ്ങളുമാണ് തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട. കണ്ണൂരിലും കാസർഗോട്ടും മലപ്പുറത്തും അക്രമികളാൽ ചിതറിത്തെറിച്ച രക്തസാക്ഷികളുടെ വികാരങ്ങൾ നെഞ്ചിലേറ്റിക്കൊണ്ടാണ് കേരളത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കണ്ണൂർ തിരിച്ചുപിടിക്കാനാണ് ഒരിക്കൽക്കൂടി ജനവിധി തേടുന്നത്. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനം തനിക്ക് ആവേശം നൽകുന്നതായും സുധാകരൻ പറഞ്ഞു. ഇന്നു രാവിലെ 10.40 ന് നിസാമുദ്ദീൻ എക്സ്പ്രസിന് കണ്ണൂർ റെയിൽവേ…
Read More