കണ്ണൂർ നഗരത്തിൽ ലോറി ഡ്രൈ​വ​ർ  ലോ​റി​ക്കും മ​തി​ലി​നും ഇ​ട​യി​ൽ​പെ​ട്ടു മ​രി​ച്ചു

ക​ണ്ണൂ​ർ: ച​ര​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ടെ നീ​ങ്ങി​യ ലോ​റി നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഡ്രൈ​വ​ർ ലോ​റി​ക്കും മ​തി​ലി​നു​മി​ട​യി​ൽ ഞെ​രു​ങ്ങി മ​രി​ച്ചു. ഉ​ളി​ക്ക​ൽ തേ​ർ​മ​ല പ​ന്ത​ലാ​ങ്ക​ൽ ചാ​ക്കോ-​വ​ത്സ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഷി​ജോ​യ് (35) ആ​ണ് മ​രി​ച്ച​ത്.

തെ​ക്കീ​ബ​സാ​ർ റ​ബ്കോ ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം ഇ​ന്നു​രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് നി​ന്നും ച​ര​ക്കു​മാ​യി വ​ന്ന ലോ​റി ഗോ​ഡൗ​ണി​നു സ​മീ​പം നി​ർ​ത്തി ച​ര​ക്കി​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ നീ​ങ്ങി​യ ലോ​റി നി​ർ​ത്താ​നാ​യി പു​റ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഷി​ജോ​യ് ലോ​റി​യി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​തി​ലി​നും ലോ​റി​ക്കു​മി​ട​യി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സു​മെ​ത്തി ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

Related posts