മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ അഞ്ച് ജനറൽ സെക്രട്ടറിയും ഒരു സെക്രട്ടറിയും ഉൾപ്പെടെ ക​ണ്ണൂ​രി​ൽ നി​ന്നും ആ​റു​പേ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ
ക​ണ്ണൂ​ർ: പു​നഃ​സം​ഘ​ടി​പ്പി​ച്ച മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ക​ണ്ണൂ​രി​ൽ നി​ന്നും ആ​റു​പേ​ർ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് അ​ഞ്ചു​പേ​രും സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് ഒ​രാ​ളു​മാ​ണ് ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എ ​ഗ്രൂ​പ്പി​ൽ നി​ന്ന് ഡോ. ​കെ.​വി. ഫി​ലോ​മി​ന, മു​ര​ളീ​ധ​ര വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ലി​സി തോ​മ​സ്, വി​ശാ​ല ഐ ​വി​ഭാ​ഗ​ത്തി​ലെ വേ​ണു​ഗോ​പാ​ൽ ഗ്രൂ​പ്പി​ൽ നി​ന്ന് സി.​കെ. കൃ​ഷ്ണ​കു​മാ​രി, സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ, സു​ധാ​ക​ര ഗ്രൂ​പ്പി​ൽ നി​ന്നും സ​ര​സ്വ​തി എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

എ ​ഗ്രൂ​പ്പി​ലു​ള്ള ഡെ​യ്സി സ്ക​റി​യ ആ​ണ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​ള്ള​ത്. ല​തി​ക സു​ഭാ​ഷ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യ ക​മ്മി​റ്റി​യി​ൽ 103 പേ​രെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​ച്ചി മേ​യ​ർ സൗ​മി​നി ജെ​യി​ന​ട​ക്കം നാ​ലു പേ​രാ​ണു വൈ​സ് പ്ര​സി​ഡ​ന്‍റ‌ു​മാ​ർ.

സു​ധാ കു​ര്യ​ൻ (കോ​ട്ട​യം), രാ​ജ​ല​ക്ഷ്മി (പ​ത്ത​നം​തി​ട്ട), ആ​ശാ സ​നി​ൽ (എ​റ​ണാ​കു​ളം) എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. ഇ​ടു​ക്കി സ്വ​ദേ​ശി ലീ​ലാ​മ്മ ജോ​സാ​ണ് ട്ര​ഷ​റ​ർ. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രി​ൽ നാ​ലു​പേ​രി​ൽ ര​ണ്ടു​വീ​തം സ്ഥാ​നം എ, ​ഐ ഗ്രൂ​പ്പു​ക​ൾ​ക്കാ​ണ്. 43 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രെ​യും 55 സെ​ക്ര​ട്ടേ​റി​യ​റ്റ് ഭാ​ര​വാ​ഹി​ക​ളെ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts