തലശേരി: കടുത്ത അക്രമഭീഷണി നിലനിൽക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾക്കിടയിൽ ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണി ദിവസങ്ങൾക്കു ശേഷം ഇന്നു ജോലിയിൽ പ്രവേശിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് കാമ്പസിലെ ലീഗൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രഫസറായ ഇവർ രാവിലെ രണ്ടു സുഹൃത്തുക്കളോടൊപ്പമാണു നാട്ടിൽ നിന്നും തലശേരിയിലെത്തിയത്. ബസ് മാർഗ്ഗം പാലയാട് ബസ് സ്റ്റോപ്പിലിറങ്ങിയ ബിന്ദു 500 മീറ്റർ അകലെയുള്ള കാമ്പസിലേക്കു നടന്നാണു പോയത്. അക്രമഭീഷണി നിലനിൽക്കുന്നതിനാൽ ധർമടം പോലീസ് കാമ്പസ് പരിസരത്തു സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ യാതൊരു അനിഷ്ടസംഭവങ്ങളുമുണ്ടായില്ല. അക്രമഭീഷണി ഉള്ളതിനാലാണു വരാൻ വൈകിയതെന്നും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നൽകിയ പിന്തുണയെ തുടർന്നാണു ജോലിക്കെത്തിയതെന്നും ബിന്ദു പറഞ്ഞു.
Read MoreCategory: Kannur
സിപിഎം കൗൺസിലർ യുവാവിനെ മർദിച്ച സംഭവം; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; നാളെ കോർപറേഷൻ ഓഫീസ് മാർച്ച്
കണ്ണൂർ: കോർപറേഷൻ ഓഫീസിൽ അപേക്ഷ നൽകാനെത്തിയ യുവാവിനെ സിപിഎം നേതാവും കോർപറേഷൻ കൗൺസിലറുമായ എൻ. ബാലകൃഷ്ണനും താത്കാലിക ജീവനക്കാരനും മർദിച്ച സംഭവം കോൺഗ്രസ് ഏറ്റെടുക്കുന്നു. ഗുണ്ടായിസവും താത്കാലിക ജീവനക്കാരുടെ താന്തോന്നിത്തരവുമാണ് കോർപറേഷനിൽ നടക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആരോപിച്ചു. അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോർപറേഷൻ ഭരണസമിതിക്ക് പലതും ഒളിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധ നടപടികൾക്ക് എതിരേ കോൺഗ്രസ് പ്രക്ഷോഭം നടത്തും. യുവാവിനെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് എടക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കോർപറേഷനിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു. വിവരാവകാശ അപേക്ഷ നൽകാനെത്തിയ കടലായി വടക്കുളം ആയില്യത്തിൽ വി.കെ. ശ്രീജിത്തിനെ മർദിച്ച സംഭവത്തിൽ കോർപറേഷൻ കൗൺസിലർ എൻ. ബാലകൃഷ്ണനും താത്കാലിക ഡ്രൈവർമാരായ കൃപേഷ്, മിഥുൻ എന്നിവർക്കുമെതിരേ ടൗൺ പോലീസ് കേസെടുത്തു. ഡ്രൈവർ നൽകിയ പരാതിയിൽ ശ്രീജിത്തിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. കോർപറേഷനിൽ എത്തുന്നവരെ…
Read Moreരാഹുൽഗാന്ധിയുടെ നേതൃത്വത്തെ ചില പ്രതിപക്ഷ നേതാക്കളും ഭയപ്പെടുന്നുവെന്ന് സതീശൻ പാച്ചേനി
പാപ്പിനിശ്ശേരി: രാഹുൽഗാന്ധിയുടെ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന ജന പിൻതുണയെ അസൂയയോടെ ഭരണപക്ഷത്തെയും ചില പ്രതിപക്ഷ പാർട്ടി നേതാക്കളും കാണുന്നതായി ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. പാപ്പിനിശ്ശേരിയിൽ പുതുതായി ചാർജടുത്ത മണ്ഡലം പ്രസിഡന്റിന്റെ സ്ഥാനാരാഹണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു പാച്ചേനി . ഉത്തർ പ്രദേശിൽ മായാവതിയും അഖിലേഷും കോൺഗ്രസിനെ അകറ്റി സഖ്യ പ്രഖ്യാപനം നടത്തിയത് തന്നെ കോൺഗ്രസിന്റെ വർദ്ധിച്ചു വരുന്ന ജന പിൻതുണയിലുള്ള അസൂയയുടെ ഭാഗമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പല പ്രാദേശിക പാർട്ടികൾ ജാതി-മത-പ്രാദേശിക വികാരത്തിൽ അടിമപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വികാരം കത്തിപ്പടരുകയാണ്: അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ നാം കണ്ടത്. യു എ .ഇ .യിൽ കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ എത്തിച്ചേർന്നിട്ടുള്ള വൻ ജനക്കൂട്ടവും . കോൺഗ്രസിനെ എതിർക്കുന്നവരും ആക്ഷേപിക്കുന്നവരും അവരുടെ നിലപാട് മാറ്റി…
Read Moreഅഞ്ചരക്കണ്ടിയിൽ സിപിഎം നേതാവിന് മർദനം; ആക്രമിച്ചത് ആർഎസ്എസ് സംഘമെന്ന്
ചക്കരക്കൽ: അഞ്ചരക്കണ്ടിയിൽ സിപിഎം നേതാവിനെ ഒരു സംഘം മർദിച്ചതായി പരാതി. പികെഎസ് അഞ്ചരക്കണ്ടി ഈസ്റ്റ് വില്ലേജ് സെക്രട്ടറിയും സിപിഎം കുഴിമ്പാലോട് എ ബ്രാഞ്ച് അംഗവുമായ ടി.വി. സത്യനാണ് (43) മർദനമേറ്റത്.ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി പോകവെ പാലക്കീഴ് റോഡിൽ വച്ച് രണ്ട് ബൈക്കുകളിലെത്തിയ ആറംഗ ആർഎസ്എസ് സംഘം വടി, കമ്പിപ്പാര എന്നിവ ഉപയോഗിച്ച് മർദിക്കുകയായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സാധനങ്ങൾ സമീപത്തെ കനാലിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഫേസ്ബുക്കിൽ ആർഎസ് എസിനെതിരെ പോസ്റ്റിട്ടു എന്ന് ആരോപിച്ചായിരുന്നു മർദനം. സത്യനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കരക്കൽ പോലീസ് അന്വേഷണം തുടങ്ങി.
Read Moreപാനൂർ പോലീസിന്റെ പെണ്ണുകെട്ടിക്കൽ പരിപാടിക്കെതിരെ ഡിവൈഎഫ്ഐ; ഒരു നാടിനെ അപകീർത്തിപ്പെടുത്തുന്ന തരംതാണ പരാമർശങ്ങൾ പിൻവലിക്കണം
പാനൂർ: പുര നിറഞ്ഞ് നിൽക്കുന്ന യുവാക്കളെ പെണ്ണുകെട്ടിക്കാൻ ഒരുങ്ങുന്ന പാനൂർ പോലീസിന്റെ ശ്രമങ്ങൾക്കെതിരേ ഡിവൈഎഫ്ഐ. പാനൂരിലെ യുവാക്കളുടെ വിവാഹം നടക്കാത്തതിനു കാരണം രാഷ്ട്രീയ സംഘർഷങ്ങളാണെന്ന പോലീസ് ഭാഷ്യമാണ് ഡിവൈഎഫ്ഐ നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. പാനൂർ പോലീസിന്റെ കേമത്തം വിളമ്പാൻ ഒരു നാടിനെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം തരംതാണ പരാമർശങ്ങൾ പിൻവലിക്കണമെന്നും ഒറ്റപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങളും വിവാഹജീവിതവും തൊഴിലുമായി കോർത്തിണക്കുന്ന പോലീസ് ഭാഷ്യം അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ.ആദർശ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് പാനൂരിലെ മാത്രമല്ല ഇന്ത്യയിലൊട്ടാകെയുള്ള യുവജനപ്രസ്ഥാനങ്ങൾ പ്രതികരിക്കുകയും അതിനോടനുബന്ധിച്ച പ്രതിരോധങ്ങൾ ഉണ്ടായിട്ടുമുണ്ട്. അത് പാനൂരിന്റെ മാത്രം പ്രശ്നമായി അവതരിപ്പിച്ച പോലീസ് നിലപാട് സംശയാസ്പദമാണെന്നും പ്രസ്താവനയിൽ പറയുന്നു. പാനൂർ പോലീസ് നടത്തിവരുന്ന വിവിധ കേന്ദ്ര-സംസ്ഥാന സേനകളിലേക്കുള്ള റിക്രൂട്ട്മെന്റ്, പിഎസ്സി പരിശീലന പരിപാടികളിൽ ഡിവൈഎഫ്ഐ അകമഴിഞ്ഞ പിന്തുണയും പരമാവധി പങ്കാളിത്തവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും…
Read Moreകണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്കു സര്‍വീസ് നടത്താന്‍ ഗോ എയറിന് അനുമതി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് മസ്കറ്റിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറിന് ഒമാന്‍ സിവില്‍ വ്യോമയാന പൊതു അഥോറിറ്റി അനുമതി നല്കി. ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂര്‍-മസ്കറ്റ് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ ഏഴു സര്‍വീസുകളായിരിക്കും ഉണ്ടാകുക. 180 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. കണ്ണൂരില്‍നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം ഒമാന്‍സമയം 10.15നാണ് മസ്കറ്റിലെത്തുക. മസ്കറ്റിൽനിന്ന് 11.15ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.15ന് കണ്ണൂരിലെത്തും.മസ്കറ്റിനുപുറമെ കണ്ണൂര്‍-അബുദാബി റൂട്ടിലും ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് ഗോ എയർ പ്രതിദിന സർവീസ് 10 മുതൽ ആരംഭിച്ചിരുന്നു. രാത്രി 11 ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പുലർച്ചെ ഒന്നിന് മുംബൈയിലെത്തും. മുംബൈയിൽനിന്ന് അർധരാത്രി 12.45ന് പുറപ്പെട്ട് 2.45ന് കണ്ണൂരിലെത്തുന്ന തരത്തിലാണു സർവീസ്.ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും നിലവിൽ ഗോ എയർ സർവീസ്…
Read Moreദേശീയപാത വികസനം; കുപ്പം എംഎംയുപി സ്കൂൾ ഓർമയാകും; എന്തു ചെയ്യുമെന്നറിയാതെ സ്കൂള്‍ അധികാരികളും നാട്ടുകാരും
തളിപ്പറമ്പ്: ദേശീയപാതാ വികസനത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിലൂടെ ഇല്ലാതാകുകയാണ് 84 വര്‍ഷം പഴക്കമുളള കുപ്പം എംഎംയുപി സ്കൂള്‍. ആകെയുളള 37 സെന്റില്‍ നാലു സെന്റ് മാത്രം അവശേഷിക്കുകയും സ്കൂള്‍ തന്നെ ഇല്ലാതാകുകയും ചെയ്യുന്ന അവസ്ഥയിൽ എന്തു ചെയ്യുമെന്നറിയാതെ പകച്ചിരിക്കുകയാണ് സ്കൂള്‍ അധികാരികളും നാട്ടുകാരും. തളിപ്പറമ്പ് പരിയാരം ദേശീയപാതയില്‍ കുപ്പം പാലത്തിനു സമീപമാണ് എംഎം യുപി സ്കൂള്‍. വിദ്യാഭാസ നിലവാരത്തിലും കുട്ടികളുടെ എണ്ണത്തിലും അടിസ്ഥാനസൗകര്യങ്ങളിലും പുരോഗതിയുടെ പാതയിലാണ് സ്കൂൾ. എന്നാല്‍ സ്കൂള്‍ അധികൃതരെയും നാട്ടുകാരെയും നിരാശരാക്കിയാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അവസാന വിജ്ഞാപനം പുറത്തു വന്നത്. 2011ല്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് സ്കൂളിന്റെ പിറകുവശത്ത് നീളത്തില്‍ ഒരു സെന്റ് സ്ഥലം മാത്രാണ് നഷ്ടപ്പെടുക. ഇതിൽ ആശ്വസിച്ചിരിക്കുമ്പോഴാണ് 2018 ജനുവരിയില്‍ പുതിയ വിജ്ഞാപനം പുറത്തുവരുന്നത്. ഇതനുസരിച്ച് 17 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന മൂന്നു നിലകെട്ടിടത്തിന്റെ പിറകുവശത്തെ കോണ്‍ക്രീറ്റ് തൂണുകള്‍ മുഴുവൻ പൊളിച്ചു നീക്കേണ്ടിവരും. ഫലത്തില്‍…
Read Moreവിദ്യാർഥികളെ കയറ്റുന്നില്ലെന്നാരോപിച്ച് ബസിന്റെ ഗ്ലാസ് തകർത്തു; 5 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്;രണ്ടുപേര്‍ അറസ്റ്റില്‍
പയ്യന്നൂര്‍(കണ്ണൂർ): സ്വകാര്യ ബസിന്റെ ഗ്ലാസ് അടിച്ചുതകർത്തു എന്ന കണ്ടക്ടറുടെ പരാതിയില്‍ അഞ്ച് കോളജ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്.രണ്ടുപേര്‍ അറസ്റ്റില്‍. ഇന്നലെ വൈകുന്നേരം നാലോടെ എടാട്ട് കോളജ് സ്റ്റോപ്പിലാണ് പരാതിക്കാസ്പദമായ സംഭവം. വിദ്യാർഥികളെ കയറ്റുന്നില്ലെന്നാരോപിച്ച് പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഇലക്ട്രോണിക്സ് വാതില്‍ അഞ്ച് പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം അടിച്ചുപൊളിച്ചതില് 20,000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടക്ടര്‍ അരവഞ്ചാല്‍ പെരുന്തട്ടയിലെ ടി.വി.അനീഷിന്റെ പരാതി. സംഭവത്തിൽ പയ്യന്നൂര്‍ കോളജിലെ വിദ്യാര്‍ഥികളായ രണ്ടുപേരാണ് അറസ്റ്റിലായത്. ബസ് പോലീസ് കസറ്റഡിയിലെടുത്തു.
Read Moreതലശേരിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ 2 യുവാക്കള്‍ മരിച്ചു ; ദുരൂഹതയെന്ന് ബന്ധുക്കൾ
തലശേരി: ദുരൂഹസാഹചര്യത്തില്‍ തലശേരിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട രണ്ട് യുവാക്കള്‍ മരിച്ചു. മുഴപ്പിലങ്ങാട് കുളം ബസാറിലെ ചാലാക്ക് റോഡിലെ സൈന മന്‍സിലില്‍ സുനീര്‍ ( 23), പുല്ലമ്പില്‍ റോഡ് പടിഞ്ഞാറെ ഞാലിക്കറമ്മല് ഉമേഷ്(35) എന്നിവരാണ് മരണമടഞ്ഞത്. സുനീറിലെ ഇന്നലെ രാത്രി ഒമ്പതോടെ മണവാട്ടി ജംഗ്ഷനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുനീര്‍ അര്‍ദ്ധ രാത്രിയില്‍ മരണമടയുകയായിരുന്നു. മൃതദേഹം ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു. സുനീറിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പുതുവര്‍ഷത്തില്‍ സുഹൃത്തുകളോടൊപ്പം ചിലവഴിച്ചതിനു ശേഷം വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉമേഷ് ഇന്നലെയാണ് കൊഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരണമടഞ്ഞത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ജനുവരി ഒന്നിനാണ് ഉമേഷിനെ അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ടെത്തിയത്.…
Read Moreശബരിമല സ്ത്രീപ്രവേശം; തലശേരി മേഖലയിലെ അക്രമത്തിൽ 25 കേസ്, 100 പ്രതികള്‍; 40 പേര് അറസ്റ്റില്‍
തലശേരി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തലശേരി മേഖലയിലുണ്ടായ അക്രമ സംഭവങ്ങളിലെ ഭൂരിഭാഗം പ്രതികളെയും തിരിച്ചറിഞ്ഞതായി തലശേരി എഎസ്പി അരവിന്ദ് സുകുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. പ്രതികള്‍ക്കായി വ്യാപകമായ റെയ്ഡ് നടത്തി വരികയാണെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും എഎസ്പി വ്യക്തമാക്കി. തലശേരി സ്റ്റേഷന് പരിധിയില്‍ 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിൽ നൂറു പ്രതികളാണുള്ളത്. ഇവരില്‍ 40 പേരെ ഇതിനകം അറസ്റ്റുചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളില്‍ അറസ്റ്റിലായ 12 പേരെ റിമാൻഡ് ചെയ്തു. മറ്റ് 28 പേര്‍ക്ക് സ്റ്റേഷന് ജാമ്യം അനുവദിച്ചതായി പോലീസ് പറഞ്ഞു. തലശേരി സിഐ എം.പി.ആസാദ്, എസ്ഐ എം.അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ട് സ്ക്വാഡുകളാണ് പ്രതികള്‍ക്കായി റെയ്ഡ് നടത്തുന്നത്. ഇന്നലെ രാത്രിയിലും പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തി. തിരിച്ചറിഞ്ഞിട്ടുള്ള പ്രതികളില്‍ പലരും ഒളിവിലാണെന്നും ഇവരെ കണ്ടെത്താന്‍ ബന്ധു വീടുകളിൽ ഉള്‍പ്പെടെ ഇന്നു മുതല്‍ റെയ്ഡുകള്‍…
Read More