പെ​രു​ങ്ക​ളി​യാ​ട്ടം: ല​ക്ഷം ദീ​പ​ത്തി​ല്‍ ആ​ദ്യ​നാ​ളം പ​ക​ര്‍​ന്ന് ന​ടി മ​ഞ്ജു​വാ​ര്യർ

പ​യ്യ​ന്നൂ​ര്‍: പൂ​ന്തു​രു​ത്തി മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര പെ​രു​ങ്ക​ളി​യാ​ട്ട മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ല​ക്ഷം ദീ​പം സ​മ​ര്‍​പ്പ​ണ​ത്തി​ന് അ​തി​ഥി​യാ​യി എ​ത്തി​യ​ത് സി​നി​മാ താ​രം മ​ഞ്ജു വാ​ര്യ​ര്‍. ക്ഷേ​ത്രം ത​ന്ത്രി തെ​ക്കി​നേ​ട​ത്ത് ത​ര​ണ​നെ​ല്ലൂ​ര്‍ പ​ത്മ​നാ​ഭ​ന്‍ ഉ​ണ്ണി ന​മ്പൂ​തി​രി​പ്പാ​ട് പ​ക​ര്‍​ന്നു ന​ല്‍​കി​യ ദീ​പ​ത്തി​ല്‍ നി​ന്നും ല​ക്ഷം ദീ​പ​ങ്ങ​ളി​ലെ ആ​ദ്യ തി​രി തെ​ളി​ച്ചാ​ണ് മ​ഞ്ജു​വാ​ര്യ​ര്‍ ല​ക്ഷം ദീ​പ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

സം​ഘാ​ട​ക സ​മി​തി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​എ. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ര്‍​മാ​ന്‍ എ​ച്ച്.​എ​ല്‍. ഹ​രി​ഹ​ര അ​യ്യ​ര്‍ സം​ഘാ​ട​ക സ​മി​തി​യു​ടെ ഉ​പ​ഹാ​ര​മാ​യി മ​ഞ്ജു വാ​ര്യ​ര്‍​ക്ക് ല​ക്ഷ്മി വി​ള​ക്ക് സ​മ്മാ​നി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി. ​ത​മ്പാ​ന്‍, ട്ര​ഷ​റ​ര്‍ പി. ​മോ​ഹ​ന​ന്‍, പ​ലോ​റ മു​ര​ളീ​ധ​ര​ന്‍ പ​ണി​ക്ക​ര്‍, കെ.​വി. അ​നൂ​പ്, എ​ന്‍.​വി. കൃ​ഷ്ണ​ന്‍, രാ​ജീ​വ​ന്‍ പ​ച്ച, ഗി​രി​ജ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‍

Related posts