ശബരിമല സ്ത്രീപ്രവേശം;  ത​ല​ശേ​രി മേ​ഖ​ല​യി​ലെ അ​ക്ര​മത്തിൽ 25 കേ​സ്, 100 പ്ര​തി​ക​ള്‍; 40 പേ​ര്‍ അ​റ​സ്റ്റി​ല്‍

ത​ല​ശേ​രി: ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ല​ശേ​രി മേ​ഖ​ല​യി​ലു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലെ ഭൂ​രി​ഭാ​ഗം പ്ര​തി​ക​ള‌െ​യും തി​രി​ച്ച​റി​ഞ്ഞ​താ​യി ത​ല​ശേ​രി എ​എ​സ്പി അ​ര​വി​ന്ദ് സു​കു​മാ​ര്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പ്ര​തി​ക​ള്‍​ക്കാ​യി വ്യാ​പ​ക​മാ​യ റെ​യ്ഡ് ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും എ​എ​സ്പി വ്യ​ക്ത​മാ​ക്കി. ത​ല​ശേ​രി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 25 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ നൂ​റു പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​വ​രി​ല്‍ 40 പേ​രെ ഇ​തി​ന​കം അ​റ​സ്റ്റു​ചെ​യ്തു. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള കേ​സു​ക​ളി​ല്‍ അ​റ​സ്റ്റി​ലാ​യ 12 പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റ് 28 പേ​ര്‍​ക്ക് സ്റ്റേ​ഷ​ന്‍ ജാ​മ്യം അ​നു​വ​ദി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​ശേ​രി സി​ഐ എം.​പി.​ആ​സാ​ദ്, എ​സ്ഐ എം.​അ​നി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ട് സ്ക്വാ​ഡു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കാ​യി റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ലും പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി. തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള്ള പ്ര​തി​ക​ളി​ല്‍ പ​ല​രും ഒ​ളി​വി​ലാ​ണെ​ന്നും ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ബ​ന്ധു വീ​ടു​ക​ളി​ൽ ഉ​ള്‍​പ്പെ​ടെ ഇ​ന്നു മു​ത​ല്‍ റെ​യ്ഡു​ക​ള്‍…

Read More

“ത​ട്ടി​ക്ക​ള​യും’… ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത്; ജില്ലാ കമ്മറ്റി ഓഫീസിലേക്ക് തപാലിലാണ് കത്ത് എത്തിയത്

ക​ണ്ണൂ​ർ: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​ക്ക​ത്ത്. ശ്രീ​ധ​ര​ൻ​പി​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ ത​ട്ടി​ക്ക​ള‌​യു​മെ​ന്നാ​ണു ക​ത്തി​ൽ പ​റ​യു​ന്ന​ത്.  ക​ണ്ണൂ​രി​ലെ പോ​സ്റ്റോ​ഫീ​സി​ൽ നി​ന്നാ​ണ് ക​ത്ത് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ത്ത് അ​യ​ച്ച​യാ​ളു​ടെ വി​ലാ​സ​മോ പേ​രോ സൂ​ചി​പ്പി​ച്ചി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ത​പാ​ലി​ലാ​ണ് ബി​ജെ​പി ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ക്കു​ന്ന​ത്. ഇ​തേ​ത്തുട​ർ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​ത്യ​പ്ര​കാ​ശ് എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി. പ​രാ​തി​യെ തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കണ്ണൂരിൽ ബ​സും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 22 പേ​ർ​ക്ക് പ​രി​ക്ക്; അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു

ക​ണ്ണൂ​ർ: ചാ​ല​ക്കു​ന്നി​ൽ ബ​സും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 22 പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​രി​ൽ​നി​ന്ന് കൂ​ത്ത്പ​റ​മ്പി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​ശ്വ​തി ബ​സും ത​ല​ശേ​രി​യി​ൽ​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ​യും ലോ​റി​യു​ടെ​യും മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.​ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​ടു​ങ്ങി​യ ലോ​റി ഡ്രൈ​വ​റെ അ​ര​മ​ണി​ക്കൂ​ർ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​യ്യ​പ്പ​ഭ​ക്ത​ന്മാ​രാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ​നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ ബ​സ് യാ​ത്രി​ക​രെ ക​ണ്ണൂ​രി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​മ​തെ​രു​വി​ലെ അ​നി​ത (53), ഗി​രി​ജ (62), ജി​തി​ൻ (33), സു​ലോ​ച​ന (76), കൂ​ത്തു​പ​റ​ന്പി​ലെ വ​സ​ന്ത (52), മ​യ്യി​ലി​ലെ സ്വാ​തി കൃ​ഷ്ണ (16), സ​ന്ധ്യ (42), തോ​ട്ട​ട​യി​ലെ മം​ഗ​ള (37), പു​ഴാ​തി​യി​ലെ മ​നോ​ജ് (43) എ​ന്നി​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കോ​യ്യോ​ടു​വ​ഴി​യും താ​ഴെ​ചൊ​വ്വ ന​ടാ​ൽ ഗേ​റ്റ് വ​ഴി​യു​മാ​ണ്…

Read More

വാ​ന​ര​സൈ​ന്യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​കൃ​ഷി; വി​ള​വെ​ടു​പ്പി​ല്‍ കി​ട്ടി​യ​ത് നൂ​റൂ​മേ​നി;  ഏഴിമലയിൽ തെങ്ങും, വാഴയും ഓർമ്മകളാകുന്നു

പ​യ്യ​ന്നൂ​ര്‍: ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ക​യും ക​ര്‍​ഷ​രു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ക​യും ചെ​യ്ത ഏ​ഴി​മ​ല​യി​ലെ വാ​ന​ര സൈ​ന്യ​ത്തെ വെ​ല്ലു​വി​ളി​ച്ചു ന​ട​ത്തി​യ ക​പ്പ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ല്‍ നൂ​റൂ​മേ​നി. രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​വി​ന്ദ​നാ​ണ് വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കു​ര​ങ്ങു കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു​തേ​ങ്ങ​പോ​ലും കി​ട്ടാ​താ​യ​തോ​ടെ ത​ടം തു​റ​ക്ക​ലി​നും വ​ള​പ്ര​യോ​ഗ​ങ്ങ​ള്‍​ക്കും നാ​ട്ടു​കാ​ര്‍ ത​യാ​കാ​തെ വ​ന്ന​തി​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ തെ​ങ്ങു​കൃ​ഷി നാ​മാ​വ​ശേ​ഷ​മാ​യി​രു​ന്നു. കു​ര​ങ്ങ​ളു​ടെ ആ​ക്ര​മ​ണം വീ​ടു​ക​ള്‍​ക്കു നേ​രെ തി​രി​ഞ്ഞ​തോ​ടെ കൊ​ച്ചു കു​ട്ടി​ക​ളെ വീ​ടി​ന് പു​റ​ത്തി​റ​ക്കാ​ന്‍ പോ​ലും ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഭ​യ​മാ​യി. സ​മൃ​ദ്ധ​മാ​യി വാ​ഴ​കൃ​ഷി ന​ട​ത്തി​യി​രു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ കു​ര​ങ്ങു​ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ അ​തി​നോ​ടും വി​ട​പ​റ​ഞ്ഞു. രാ​മ​ന്ത​ളി​യി​ല്‍ കു​ര​ങ്ങു​വേ​ണോ മ​നു​ഷ്യ​ര്‍ വേ​ണോ​യെ​ന്ന ജ​ന​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മു​ന്നി​ല്‍ അ​ധി​കൃ​ത​ര്‍ മൗ​നം പാ​ലി​ച്ച​പ്പോ​ഴാ​ണു ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യ വാ​ന​ര​ശ​ല്യ​ത്തെ വെ​ല്ലു​വി​ളി​ച്ച് കൃ​ഷി ന​ട​ത്തു​വാ​ന്‍ പ​ര​ത്തി​ക്കാ​ട്ടെ 11 പേ​ര​ട​ങ്ങു​ന്ന സ​ഞ്ജീ​വ​നി പു​രു​ഷ സ്വാ​ശ്ര​യ സം​ഘം മു​ന്നോ​ട്ടു​വ​ന്ന​ത്. ഇ​ക്കാ​ര്യം രാ​ഷ്ട്ര​ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. സ്വ​കാ​ര്യ വ്യ​ക്തി​ക​ളോ​ട് കൃ​ഷി​ക്കു​ള്ള സ്ഥ​ലം വ്യ​വ​സ്ഥ​ക​ളു​ടെ…

Read More

ത​ളി​പ്പ​റ​മ്പിലെ സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം; കാ​ർ ക​സ്റ്റ​ഡി​യി​ൽ, പ്ര​തി​ക​ൾ വിദേശത്തേക്ക് കടന്നതായി സൂചന

ത​ളി​പ്പ​റ​മ്പ്: ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ പോ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ആണ് കാർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ എ​ത്തി​യ സി​നി​യ​ർ സി​പി​ഒ മാ​രാ​യ റൗ​ഫും സ്നേ​ഹേ​ഷു​മാ​ണ് കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഇ​ന്നു രാ​വി​ലെ ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. ഇ​വ​ർ എ​ത്തി​യ​പ്പോ​ഴേ​യ്ക്കും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ സു​ഹൃ​ത്തി​ന്‍റെ ഫ്ലാ​റ്റി​ൽ ഒ​ളി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. ത​ളി​പ്പ​റ​മ്പ് ക​പ്പാ​ല​ത്തെ പാ​റോ​ല്‍ ആ​ഷി​ഖ് (18) ആ​ണ് സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ 22നാ​യി​രു​ന്നു സം​ഭ​വം. മ​ന്ന ഫാ​റൂ​ഖ് ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​ര്‍​ഷാ​ദ്, സി​നാ​ന്‍ തു​ട​ങ്ങി​യ നാ​ലം​ഗ സം​ഘ​മാ​ണ് ആ​ഷി​ഖി​നെ മ​ർ​ദി​ച്ച​ത്.

Read More

സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം; ഇൻസെന്‍റീവായി 9.5 കോടി ധനകാര്യവകുപ്പ് കൈമാറി; പെൻഷൻ വീടുകളിലെത്തിച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് തുക ലഭിക്കും

ഏ.​ജെ.​വി​ൻ​സ​ൻ തൃ​പ്ര​യാ​ർ (തൃ​ശൂ​ർ): സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഒ​രു ത​വ​ണ വീ​ടു​ക​ളി​ലെ​ത്തി​ച്ച​തി​നു പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് ഇ​ന​ത്തി​ൽ ന​ല്കാ​ൻ 9,30,21,900 രൂ​പ സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലേ​യും സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​മാ​രു​ടെ​യും പെ​ൻ​ഷ​ൻ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​ക്കു കൈ​മാ​റാ​ൻ ധ​ന​കാ​ര്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. 2018 ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ സം​ഘ​ങ്ങ​ൾ, മ​റ്റ് വാ​യ്പാ സം​ഘ​ങ്ങ​ൾ എ​ന്നി​വ മു​ഖാ​ന്തി​രം ഗു​ണ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ച​തി​നാ​ണ് ഈ ​തു​ക കൈ​മാ​റു​ന്ന​ത്. ഒ​രു ഗു​ണ​ഭോ​ക്താ​വി​നു വീ​ട്ടി​ൽ ചെ​ന്നു പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 50 രൂ​പ​യാ​ണ് ഇ​ൻ​സെ​ന്‍റീ​വാ​യി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കു ന​ല്കു​ന്ന​ത്. 18,60,438 വീ​ടു​ക​ളി​ലാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന പെ​ൻ​ഷ​നെ​ത്തി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ പെ​ൻ​ഷ​ൻ എ​ത്തി​ച്ച​ത്.​ഈ ജി​ല്ല​യി​ൽ 2,42,153 ഗു​ണ​ഭോ​ക്ത​ക്ക​ൾ​ക്കാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖാ​ന്തി​രം നേ​രി​ട്ടു പെ​ൻ​ഷ​നെ​ത്തി​ച്ച​ത്. ജി​ല്ല​യും കൈ​മാ​റി​യ…

Read More

മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ  മ​ക​ൾ​ക്ക് പീ​ഡ​നം; ചെ​ന്പേ​രി സ്വ​ദേ​ശി​ക്കെ​തി​രേ കേ​സെ​ടു​ത്തു;പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ്(​ക​ണ്ണൂ​ർ): മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ മ​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ചെ​ന്പേ​രി സ്വ​ദേ​ശി​ക്കെ​തി​രേ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പി​ലാ​ത്ത​റ​യി​ലെ വാ​ട​ക​വീ​ട്ടി​ൽ വെ​ച്ച് ചെ​മ്പേ​രി സ്വ​ദേ​ശി പീ​ഡി​പ്പി​ച്ചെ​ന്ന് പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ പാ​ല​ക്കാ​ട് സ്റ്റേ​ഷ​നി​ൽ ചാ​ർ​ജ് ചെ​യ്ത സം​ഭ​വം ന​ട​ന്ന​ത് പ​രി​യാ​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പി​ലാ​ത്ത​റ​യി​ലെ വാ​ട​ക വീ​ട്ടി​ലാ​യ​തി​നാ​ലാ​ണ് കേ​സ് ഇ​വി​ടേ​ക്ക് റ​ഫ​ർ ചെ​യ്ത​ത്. പ​രി​യാ​ര​ത്ത് പു​തു​താ​യി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി ഇ​പ്പോ​ൾ നാ​ട്ടി​ലി​ല്ല. പ​രി​യാ​രം പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ വി.​ആ​ർ. വി​നീ​ഷ് പ​രാ​തി​ക്കാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ലീ​വി​ൽ നാ​ട്ടി​ൽ വ​രു​മ്പോ​ൾ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ലും മെ​ഡി​ക്ക​ൽ ടെ​സ്റ്റും ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ പോ​ലീ​സി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി​എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ക​ഴി​യൂ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ്  വി​ദ്യാ​ർ​ഥി​യ​ട​ക്കം മൂ​ന്നു​പേ​ർക്ക് പരിക്ക്;  എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ക​ണ്ണൂ​ർ: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​യ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ന​ടാ​ൽ​സ്വ​ദേ​ശി​യും താ​ഴെ​ചൊ​വ്വ​യി​ലെ പ​യ​നീ​ർ മോ​ട്ടോ​ഴ്സി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ മം​ഗ​ല​പ​റ​ന്പ​ത്ത് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ (59), ക​ട​ലാ​യി കു​റു​വ​യി​ലെ മ​ണ്ടേ​ൻ ര​വീ​ന്ദ്ര​ൻ (75), ചൊ​വ്വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി താ​ഴെ​ചൊ​വ്വ കി​ഴ​ക്കേ​വ​ള​പ്പി​ൽ ഷാ​ൻ (11) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ താ​ഴെ​ചൊ​വ്വ ത​ങ്കേ​ക്കു​ന്ന് റോ​ഡി​ൽ വ​ച്ചാ​ണ് സം​ഭ​വം. റോ​ഡ​രു​കി​ലെ പ​റ​ന്പി​ൽ​നി​ന്നും ഓ​ടി​വ​ന്ന തെ​രു​വു​നാ​യ മൂ​വ​രെ​യും ക​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ സൈ​ക്കി​ളി​ൽ കാ​റ്റു​നി​റ​യ്ക്കു​ന്ന​തി​നി​ട​യാ​ണ് ഷാ​നി​ന് ക​ടി​യേ​റ്റ​ത്. കൈ​ക്കും കാ​ലി​നും ക​ടി​യേ​റ്റ മൂ​ന്നു​പേ​രേ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് 28ന്; 16ന്അ​ന്തി​മ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക  ​പ്ര​സി​ദ്ധീ​ക​രി​ക്കും ​

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ജി​ല്ലാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ഇ​ട​പെ​ട​ലും ഭ​ര​ണ സ്വാ​ധീ​ന​വും ശ​ക്ത​മാ​യ​തോ​ടെ കോ​ട​തി തീ​രു​മാ​ന​ത്തി​നു മു​ന്പ് ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ലേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്. 14 നാ​ണ് നാ​മ​നി​ർ​ദേ​ശ​പ്പ​ട്ടി​ക സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​ന്തി​മ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക 16ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. സം​ഘ​ത്തി​ൽ മൊ​ത്തം 12 ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ജ​ന​റ​ൽ വി​ഭാ​ഗം ഏ​ഴ്, വ​നി​താ സം​വ​ര​ണം മൂ​ന്ന്, പ​ട്ടി​ക​ജാ​തി/​വ​ർ​ഗ സം​വ​ര​ണം ഒ​ന്ന്, 10,000 രൂ​പ​യോ അ​തി​ൽ കൂ​ടു​ത​ലോ നി​ക്ഷേ​പ​മു​ള്ള അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​രാ​ളെ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. സം​ഘം പ്ര​സി​ഡ​ന്‍റ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ്. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് നി​ല​വി​ലെ യു​ഡി​എ​ഫ് അ​നു​കൂ​ല ഭ​ര​ണ സ​മി​തി​യെ പി​രി​ച്ചു​വി​ട്ട​ത്. ദി​ലീ​പ് കു​മാ​റാ​യി​രു​ന്നു അ​തു​വ​രെ സെ​ക്ര​ട്ട​റി. ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​യി​രു​ന്നു ആ​ദ്യ പി​രി​ച്ചു​വി​ട​ൽ. ഇ​തി​നെ​തി​രേ യു​ഡി​എ​ഫ് അ​നു​കൂ​ല വി​ഭാ​ഗം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് അ​നു​കൂ​ല വി​ധി ഉ​ണ്ടാ​യെ​ങ്കി​ലും…

Read More

ചേ​പ്പ​റ​മ്പി​ലെ സി​പി​എം -​ബി​ജെ​പി സം​ഘ​ർ​ഷം: ഏ​ഴു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: ചേ​പ്പ​റ​മ്പി​ലെ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. നി​ടി​യേ​ങ്ങ പെ​രു​മ്പ​റ​മ്പ സ്വ​ദേ​ശി​ക​ളാ​യ കെ.​കെ. ദി​നീ​ഷ് (36), യു.​കെ. സ​ജീ​വ​ൻ (44), കെ.​വി. സു​രേ​ഷ് (38), കെ. ​സ​നീ​ഷ് (29), യു.​കെ. സ​രീ​ഷ് (23), ചേ​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ടി.​കെ. പ്ര​കാ​ശ​ൻ (48), പി.​പി. പ്ര​സാ​ദ് (38) എ​ന്നി​വ​രെ​യാ​ണു ശ്രീ​ക​ണ്ഠ​പു​രം എ​സ്ഐ സി. ​പ്ര​കാ​ശ​നും സം​ഘ​വും ഇ​ന്നു​രാ​വി​ലെ ശ്രീ​ക​ണ്ഠ​പു​ര​ത്ത് നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ചേ​പ്പ​റ​മ്പി​ലെ പു​ര​ക്കാ​ൽ ല​ഥി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഇ​ക്ക​ഴി​ഞ്ഞ നാ​ലി​നു രാ​ത്രി​യാ​യി​രു​ന്നു ചേ​പ്പ​റ​മ്പി​ൽ സി​പി​എം-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ പ്ര​തി​ക​ളാ​യ ബി​ജെ​പി- കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ലി​ജേ​ഷ്, ല​ഥി​ൻ, ജി​ൻ​സ്, ജി​യു, രാ​ഹു​ൽ, ല​ക്ഷ്മ​ണ​ൻ, മ​ഥി​ൻ, അ​ർ​ജു​ൻ എ​ന്നി​വ​രെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Read More