ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ഉദ്ഘാടനത്തിന്‍റെ ക​മാ​ന​ങ്ങ​ൾ റോഡിൽ ഉയർന്നു തുടങ്ങി; വിളംബര ഘോഷയാത്രയിൽ തൃശൂരിലെ പുലിക്കുട്ടൻമാരും

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​ച​ര​ണാ​ർ​ഥം റോ​ഡു​ക​ളി​ൽ ക​മാ​ന​ങ്ങ​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. പ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ക​മാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ചാ​വ​ശേ​രി, മ​ട്ട​ന്നൂ​ർ, മേ​ലേ ചൊ​വ്വ, വാ​യാ​ന്തോ​ട്, ക​രേ​റ്റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​മാ​ന​ങ്ങ​ൾ സ്ഥാ​പി​ച്ചു വ​രു​ന്ന​ത്.

ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഏ​ഴി​ന് വൈ​കു​ന്നേ​രം മ​ട്ട​ന്നൂ​രി​ൽ ന​ട​ക്കു​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യി​ൽ പു​ലി​ക​ളും ഇ​റ​ങ്ങും. തൃ​ശൂ​രി​ൽ നി​ന്നാ​ണ് പു​ലി​ക​ളി ക​ലാ​കാ​ര​ൻ​മാ​ർ എ​ത്തു​ന്ന​ത്. വാ​യാ​ന്തോ​ട് നി​ന്നാ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ക്കും.

ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ്, വാ​യ​ന്തോ​ട്, ഇ​രി​ട്ടി റോ​ഡ്, ത​ല​ശേ​രി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ഴു മു​ത​ൽ വൈ​ദ്യു​താ​ല​ങ്കാ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും അ​ല​ങ്ക​രി​ക്കാ​നും പ്രാ​ദേ​ശി​ക സം​ഘാ​ട​ക​സ​മി​തി​യു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ദ്ഘാ​ട​ന ദി​വ​സം കു​ടും​ബ​ശ്രീ ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ തു​റ​ക്കും. ച​ട​ങ്ങി​നെ​ത്തു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ വൊ​ള​ന്‍റീ​യ​ർ​മാ​രും ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ണ്ട​റു​ക​ളു​മു​ണ്ടാ​കും. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ്ഥ​ലം​വി​ട്ടു​ന​ൽ​കി​യ​വ​ർ​ക്ക് പ​ന്ത​ലി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കും. ഇ​വ​ർ​ക്ക് ന​ഗ​ര​സ​ഭ​യും പ​ഞ്ചാ​യ​ത്തും പ്ര​ത്യേ​ക പാ​സു​ക​ൾ ന​ൽ​കും.

യോ​ഗ​ത്തി​ൽ കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​യാ​ൽ എം​ഡി വി. ​തു​ള​സീ​ദാ​സ്, ചീ​ഫ് പ്രൊ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ കെ.​എ​സ്. ഷി​ബു​കു​മാ​ർ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​താ വേ​ണു, വൈ​സ് ചെ​യ​ർ​മാ​ൻ പി. ​പു​രു​ഷോ​ത്ത​മ​ൻ, തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts