പെ​രി​ങ്ങോം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ  സീ​ലിം​ഗ് അ​ട​ര്‍​ന്ന് വീ​ണു; പോ​ലീ​സു​കാ​ര​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ചെ​റു​പു​ഴ: പെ​രി​ങ്ങോം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ റി​സ്പ​ഷ​ന്‍ കൗ​ണ്ട​റി​ന് സ​മീ​പം കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലിം​ഗ് അ​ട​ര്‍​ന്നു വീ​ണു. ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ഈ ​സ​മ​യം സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ശ്രീ​ജി​ത്ത് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ല്‍​പ​ത് വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലിം​ഗ് ഇ​തി​ന് മു​ന്‍​പും പ​ല ത​വ​ണ അ​ട​ര്‍​ന്ന് വീ​ണി​ട്ടു​ണ്ട്. അ​പ്പോ​ഴൊ​ക്കെ ത​ക​ര്‍​ന്ന ഭാ​ഗ​ത്ത് പ്ലാ​സ്റ്റ​റിം​ഗ് ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ഴ​ക്കാ​ല​ത്താ​ണെ​ങ്കി​ല്‍ കെ​ട്ടി​ടം ചോ​ര്‍​ന്നൊ​ലി​ക്കും. അ​പ​ക​ടം പ​തി​വാ​യ​തോ​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ അ​ലു​മി​നി​യം റൂ​ഫിം​ഗ് ന​ട​ത്തി. എ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന് കാ​ര്യ​മാ​യ ഉ​റ​പ്പൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ വ​രാ​ന്ത​യും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. എ​ങ്കി​ലും പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് യാ​തൊ​രു നീ​ക്ക​വും ഉ​ണ്ടാ​കു​ന്നി​ല്ല. സ്റ്റേ​ഷ​നി​ല്‍ ഏ​റെ ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ചെ​യ്യു​ന്ന​ത്.

Read More

എൺപത്തിയൊമ്പതിന്‍റെ നിലപാട് അറിയിച്ചു;  മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ ഹർജി പിൻവലിക്കില്ലെന്ന് കെ.സുരേന്ദ്രൻ

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസെബർ മൂന്നിലേക്ക് മാറ്റി. ഹർജിയുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കെ.സുരേന്ദ്രൻ കോടതിയെ അറിയിച്ചു. എംഎല്‍എയായിരുന്ന പിബി അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് കേസ് തുടരണമോയെന്ന് കെ. സുരേന്ദ്രനോട് കോടതി ചോദിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം കോടതിയെ നിലപാടറിയിച്ചത്. കേസ് പരിഗണിക്കുന്നത് കോടതി വീണ്ടും നീട്ടിയതോടെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അനശ്ചിതത്വത്തിലായി. കേസുമായി ബന്ധപ്പെട്ട് 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. കള്ളവോട്ടിലൂടെയാണ് അബ്ദുൾ റസാഖിന്‍റെ വിജയമെുന്നും, തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. 89 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അബ്ദുള്‍ റസാഖ് തെരഞ്ഞടുക്കപ്പെട്ടത്.

Read More

വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലെ അ​ശ്ലീ​ല സ​ന്ദേ​ശം; കണ്ണൂർ കോർപ്പറേഷനിൽ നാളെ കൗൺസിൽ യോഗം;   ഒരംഗത്തിന്‍റെ ഭൂരിപക്ഷത്തിൽ  എൽഡിഎഫാണ് കോർപ്പറേഷൻ ഭരിക്കുന്നത്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല സ​ന്ദേ​ശം ക​ത്തി​പ​ട​രു​ന്ന സം​ഭ​വ​ത്തി​ൽ നാ​ളെ കോ​ർ​പ​റേ​ഷ​ൻ യോ​ഗം ചേ​രു​ന്നു. മേ​യ​ർ​ക്ക് എ​തി​രേ​യും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച സി​പി​എം കൗ​ൺ​സി​ല​ർ ടി. ​ര​വീ​ന്ദ്ര​നെ​തി​രേ​യും കോ​ർ​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ പ​രാ​തി പ്ര​കാ​രം ടൗ​ൺ​പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം ആ​ഞ്ഞ​ടി​ക്കാ​ൻ തി​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ യോ​ഗം പ്ര​ക്ഷു​ബ്ധ​മാ​കാ​നി​ട​യു​ണ്ട്. അ​തേ സ​മ​യം പ്ര​തി​പ​ക്ഷാ​ക്ര​മ​ണ​ത്തെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​ക്കെ​തി​രേ ഉ​യ​ർ​ന്ന സ്വ​ഭാ​വ ദൂ​ഷ്യാ​രോ​പ​ണം ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്ര​തി​രോ​ധി​ക്കാ​നാ​യി​രി​ക്കും സി​പി​എം ശ്ര​മി​ക്കു​ക. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഒ​രു സ്ത്രീ​യു​മാ​യി ന​ട​ത്തു​ന്ന ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണ് കൗ​ൺ​സി​ല​ർ കൂ​ടി​യാ​യ മു​തി​ർ​ന്ന നേ​താ​വ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. ഇ​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ സി​പി​എം ഇ​രു​വ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തെ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. പാ​ർ​ട്ടി ര​ഹ​സ്യ​ങ്ങ​ള​ട​ക്കം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​യോ​ട് ഫോ​ണി​ൽ പ​റ​യു​ന്ന…

Read More

രണ്ട് കുട്ടികളെ ഉപേക്ഷിച്ച്  സൈ​നി​ക​നോ​ടൊ​പ്പം മു​ങ്ങി​യ യു​വ​തി​  തിരികെയെത്തി;  ശ്രീകണ്ഠപുരത്ത് നടന്ന നാടീകയ സംഭവമിങ്ങനെ…

ശ്രീ​ക​ണ്ഠ​പു​രം: സൈ​നി​ക​നോ​ടൊ​പ്പം ഡ​ൽ​ഹി​യി​ലേ​ക്ക് മു​ങ്ങി​യ ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി പ​യ്യാ​വൂ​ർ പോ​ലീ​സി​ൽ ഹാ​ജ​രാ​യി. യു​വ​തി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ എ​സ്ഐ ബാ​ബു തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഡ​ൽ​ഹി​യി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങ​വേ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ യു​വ​തി നാ​ട​കീ​യ​മാ​യി ഹാ​ജ​രാ​യ​ത്. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ വീ​ട്ടു​കാ​രോ​ടൊ​പ്പം പോ​കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്ന് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രോ​ടൊ​പ്പം വി​ട്ടു.

Read More

ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്: മു​ഖ്യ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി;കു​റ്റ​പ​ത്രം ന​വം​ബ​റി​ൽ സ​മ​ർ​പ്പി​ക്കും

ത​ല​ശേ​രി: ആ​ദാ​യ നി​കു​തി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ ച​മ​ഞ്ഞ് മ​ത്സ്യ​മൊ​ത്ത​വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ നി​ന്നും പ​ണം ക​വ​ർ​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ത​ല​ശേ​രി സെ​യ്ദാ​ർ പ​ള്ളി​യി​ലെ പി.​പി.​എം മ​ജീ​ദി​ന്‍റെ വീ​ട്ടി​ൽ ആ​ദാ​യ​നി​കു​തി​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന എ​ത്തി പ​ണം കൊ​ള്ള​യ​ടി​ച്ച സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ നെ​ല്ലാ​യ് മു​രു​ക​ൻ എ​ന്ന ശ​ങ്ക​ർ നാ​രാ​യ​ണ​ൻ (64), അ​റു​മു​ഖ പാ​ണ്ടി (45) എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് സി​ഐ എം.​പി. ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​മാ​ന​ത​ട്ടി​പ്പു കേ​സി​ൽ ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ത​ല​ശേ​രി​യി​ലെ ത​ട്ടി​പ്പു കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​ണ്.മ​ധു​ര ജ​യി​ലി​ൽ നി​ന്നും ത​ല​ശേ​രി​യി​ൽ എ​ത്തി​ച്ച ശ​ങ്ക​ർ നാ​രാ​രാ​യ​ണ​നെ​യും അ​റു​മു​ഖ പാ​ണ്ടി​യേ​യും മ​ജീ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ര​ണ്ട് പ്ര​തി​ക​ളേ​യും മ​ജീ​ദും കും​ടും​ബാം​ഗ​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞു. തെ​ളി​വെ​ടു​പ്പു​ക​ൾ​ക്ക് ശേ​ഷം ത​ല​ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ്…

Read More

കണ്ണൂർ കു​ന്നോ​ത്ത്പ​റ​മ്പി​ൽ  കോ​ൺ​ഗ്ര​സ് -സിപിഎം സം​ഘ​ർ​ഷം; രണ്ട് സിപിഎം പ്രവർത്തകർക്കു പരിക്ക്

പാ​നൂ​ർ: മീ​ത്ത​ലെ കു​ന്നോ​ത്ത്പ​റ​മ്പി​ൽ കോ​ൺ​ഗ്ര​സ് -സി ​പി എം ​സം​ഘ​ർ​ഷം. ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ്ദ​ന​മേ​റ്റു. അ​ക്ര​മി​ക​ളെ വി​ര​ട്ടാ​ൻ പോ​ലീ​സ് ലാ​ത്തി വീ​ശി. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മീ​ത്ത​ലെ കു​ന്നോ​ത്ത് പ​റ​മ്പി​ലെ ചാ​ലു​പ​റ​മ്പ​ത്ത് ബാ​ബു​വി​ന്‍റെ മ​ക​ൻ ചി​ക്കു​യെ​ന്ന അ​നു​രാ​ഗ് (18), ച​ക്ക​രേ​ന്‍റ​വി​ട ദി​ലീ​ഷ് (35) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​വ​രെ പാ​നൂ​ർ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.അ​ക്ര​മ​വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് സം​ഘ​ടി​ച്ച സി​പി​എം – കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വി​ര​ട്ടി​യോ​ടി​ക്കാ​ൻ ലാ​ത്തി വീ​ശി. ഇ​ന്ന​ലെ മീ​ത്ത​ലെ കു​ന്നോ​ത്ത്പ​റ​മ്പി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നും വാ​യ​ന​ശാ​ല​യ്ക്കും തീ​യി​ട്ടി​രു​ന്നു.​ അ​ക്ര​മ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും തീ​യി​ട്ട കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് സി​പി എം ​നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നും വാ​യ​ന​ശാ​ല​യ്ക്കും തീ​യി​ട്ട​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. കോ​ൺ​ഗ്ര​സ്…

Read More

ത​ല​ശേ​രി​യി​ൽ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; പ്ര​തി​ക​ളു​മാ​യി മ​ധു​ര​യി​ല്‍ നി​ന്നും പോ​ലീ​സ് കേ​ര​ള​ത്തി​ലേ​ക്ക്

ത​ല​ശേ​രി: ത​ല​ശേ​രി മ​ത്‌​സ്യ​വ്യ​വ​സാ​യി പി.​പി.​എം. മ​ജീ​ദി​ന്‍റെ സെ​യ്ദാ​ര്‍ പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളു​മാ​യി മ​ധു​ര​യി​ല്‍ നി​ന്നും പോ​ലീ​സ് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളും സ​മാ​ന​മാ​യ ത​ട്ടി​പ്പു കേ​സി​ല്‍ മ​ധു​ര​യി​ല്‍ അ​റ​സ്റ്റി​ലാ​യ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യും ചെ​യ്തി​രു​ന്ന നെ​ല്ലാ​യ് മു​രു​ക​ന്‍ എ​ന്ന ശ​ങ്ക​ര്‍​നാ​രാ​യ​ണ​ന്‍ (64), അ​റു​മു​ഖ​പാ​ണ്ടി (45) എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ത​ല​ശേ​രി​യി​ലെ​ത്തി​ക്കു​ക. ത​ല​ശേ​രി ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ണ്ട് അ​ഡീ​ഷ​ണ​ല്‍ എ​സ്‌​ഐ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് മ​ധു​ര ജ​യി​ലി​ല്‍ നി​ന്നും ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ത​ല​ശേ​രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ള്ള​ത്.​ഇ​രു​വ​രു​ടേ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഈ ​കേ​സി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​കും. ഇ​തോ​ടെ എ​ത്ര​യും പെ​ട്ടെ​ന്ന് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. ഈ ​കേ​സി​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന…

Read More

കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​നം: അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ളം- മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ള​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. ദേ​ശീ​യ​പാ​ത​യ്ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തു​ന​ൽ​കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​യി​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ, ഒ​രു​സെ​ന്‍റ് ഭൂ​മി പോ​ലും ഏ​റ്റെ​ടു​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ണം ന​ൽ​കി​യി​ല്ലെ​ന്ന വ​സ്തു​ത നി​ല​നി​ൽ​ക്കെ​യാ​ണ് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​മി​ത്ഷാ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ൽ താ​ഴെ​ചൊ​വ്വ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി നി​ർ​മി​ച്ച പു​തി​യ പാ​ലം ഔ​പ​ചാ​രി​ക​മാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 2020 അ​കു​ന്പോ​ഴേ​ക്കും 600 കി​ലോ​മീ​റ്റ​ർ വ​രു​ന്ന ദേ​ശീ​യ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ കേ​ര​ള സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ര​ണ്ട​ര​വ​ർ​ഷ​ത്തി​നി​ട​യി​ൽ അ​ഞ്ച് പൈ​സ​പോ​ലും ഭൂ​മി​യേ​റ്റെ​ടു​ക്കാ​ൻ ത​ന്നി​ട്ടി​ല്ല. സ​ർ​വേ​ക്ക​ല്ല് പാ​കാ​നും ത​യാ​റാ​യി​ല്ല. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ദേ​ശീ​യ​പാ​ത​യു​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ക്ക​രു​ത് എ​ന്ന് ചി​ന്ത​യു​ള്ള​വ​രാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ലെ ഒ​രു​വി​ഭാ​ഗ​മെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.…

Read More

കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നും വാ​യ​ന​ശാ​ല​യ്ക്കും തീ​യി​ട്ടു;സം​ഭ​വം കണ്ണൂർ മീ​ത്ത​ലെ കു​ന്നോ​ത്ത്പ​റ​മ്പി​ൽ ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ 

പാ​നൂ​ർ(കണ്ണൂർ): മീ​ത്ത​ലെ കു​ന്നോ​ത്ത്പ​റ​മ്പി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നും വാ​യ​ന​ശാ​ല​യ്ക്കും തീ​യി​ട്ടു. ഒ​രേ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി.​അ​ശോ​ക​ൻ മാ​സ്റ്റ​ർ വാ​യ​ന​ശാ​ല​യും കോ​ൺ​ഗ്ര​സ് ഓ​ഫീ​സാ​യ രാ​ജീ​വ് ഭ​വ​നു​മാ​ണ് അ​ക്ര​മി​സം​ഘം തീ​വെ​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഓ​ഫീ​സി​ലെ ഫ​ർ​ണി​ച്ച​ർ, കാ​രംസ് ബോ​ർ​ഡ്, ക​സേ​ര​ക​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ, നോ​ട്ടീ​സു​ക​ൾ തു​ട​ങ്ങി മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ക​ത്തി ന​ശി​ച്ചു.​ ചു​മ​രി​ൽ തീ ​പ​ട​ർ​ന്ന് അ​ട​ർ​ന്ന് വീ​ണി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലെ പോ​ലീ​സു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. ഓ​ഫീ​സി​ന് സ​മീ​പ​ത്തെ കോ​ൺ​ക്രീ​റ്റി​ൽ സ്ഥാ​പി​ച്ച ഇ​രു​മ്പി​ന്‍റെ കൊ​ടി​മ​രം കെ​ട്ടി​വ​ലി​ച്ച് ന​ശി​പ്പി​ക്കാ​നും ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഏ​താ​നും മീ​റ്റ​റു​ക​ൾ അ​ക​ലെ പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യ​വേ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്.​ഏ​താ​നും ദി​വ​സം മു​മ്പ് ഈ ​പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച കൊ​ടി​മ​രം ന​ശി​പ്പി​ച്ചി​രു​ന്നു. കൂ​ടാ​തെ ഒ​രാ​ഴ്ച മു​മ്പ് ഈ ​പ്ര​ദേ​ശ​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ റീ​ത്ത് വെ​ച്ച സം​ഭ​വ​വുമു​ണ്ടാ​യി​രു​ന്നു. ന​ശി​പ്പി​ച്ച കൊ​ടി​മ​ര​ത്തി​ന് പ​ക​ര​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്തെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ…

Read More

അമിത് ഷാ രാഷ്‌ട്രീയ ഗുണ്ട; ചുമ്മാവന്ന് വിടുവായടിക്കുമ്പോൾ ഇത് കേരളമാണെന്ന് ഓർക്കണമെന്ന് ജി.സുധാകരൻ

കണ്ണൂർ: അമിത് ഷായ്ക്കെതിരേ രൂക്ഷ പരാമർശവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ രംഗത്ത്. അമിത് ഷാ ദേശീയ രാഷ്ട്രീയത്തിലെ ഗുണ്ടയാണെന്ന് മന്ത്രി പരിഹസിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്ന സർക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ പ്രസ്താവന അദ്ദേഹം പോലും അംഗീകരിക്കാൻ വഴിയില്ല. ചുമ്മാവന്ന് വിടുവായടിക്കുന്പോൾ ഇത് കേരളമാണെന്ന് ഓർക്കണം. വലിയ അധോലോക സിനിമകളിലെ ഗുണ്ടയെപ്പോലെയാണ് അമിത് ഷായുടെ പെരുമാറ്റമെന്നും ജി.സുധാകരൻ ആരോപിച്ചു.

Read More