തലശേരി: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പാനൂര്‍ തൂവക്കുന്ന് പുത്തൂര്‍ മുക്കുന്ന് ഹൗസില്‍ അജ്മലിനെ (23)യാണ് തലശേരി ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ദമ്പതികള്‍ മാത്രം താമസിക്കുന്ന വീടുകള്‍ ലക്ഷ്യമിട്ട് ഗൃഹനാഥന് പ്രഭാതസവാരിക്കിറങ്ങുമ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുകയാണ് ഇയാളുടെ രീതി. . കൊയിലാണ്ടിയില്‍ ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലും അജ്മല്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തലശേരി മുകുന്ദ മല്ലര്‍ റോഡില്‍ വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതിയെ വീട്ടമ്മയുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പിന്തുടര്ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പിടിയിലായ അജ്മലിന്റെ കൈയില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൊയിലാണ്ടിയില്‍ ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ചത് ഇയാളാണെന്നു വ്യക്തമായത് കൊയിലാണ്ടിയിൽ ഭര്‍ത്താവ് പ്രഭാതസവാരിക്കിറങ്ങിയ തക്കംനോക്കി വീട്ടില്‍ കയറിയ പ്രതി ബെഡ് റൂമില്‍…
Read MoreCategory: Kannur
ഫർണിച്ചർ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുപ്പത്തിയഞ്ചുകാരിയായ യുവതി അറസ്റ്റിൽ
കാസർഗോഡ്: ഫർണിച്ചർ വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം പണം തട്ടാൻ ശ്രമിച്ചുവെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. നുള്ളിപ്പാടിയിലെ വാടക കെട്ടിടത്തിൽ താമസിക്കുന്ന അബ്ദുൾ സലാമിന്റെ ഭാര്യ നസീഫ(35)യെയാണ് കാസർഗോഡ് പോലീസ് അറസ്റ്റ് ചെയ്തത്. തച്ചങ്ങാട് ഫർണിച്ചർ വ്യാപാരിയായ ബോവിക്കാനം ബാലനടുക്കത്തെ മുഹമ്മദ് ഫൈസലി(40)നെ തട്ടിക്കൊണ്ടുപോയ ശേഷം അറസ്റ്റിലായ പ്രതിയുടെ ഭർത്താവ് അബ്ദുൾ സലാം, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ ചേർന്ന് മർദിച്ച് പണം തട്ടാൻ ശ്രമിച്ചുവെന്നാണ് പരാതി.
Read Moreഅടിസ്ഥാനസൗകര്യങ്ങളില്ല; പൈതൽമലയിലെത്തുന്നസഞ്ചാരികൾ വലയുന്നു
ആലക്കോട്: ഉത്തരമലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ പൈതൽ മലയിൽ കുറിഞ്ഞി പൂത്തതോടെ അവിടേക്കൊഴുകുന്ന സഞ്ചാരികൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുന്നു. കല്ലും മുള്ളും നിറഞ്ഞ കാനനപാതയിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് ഏറെ ദുഷ്കരമാണ്. കൂടാതെ വഴിയിലുടനീളം വൻമരങ്ങൾ കടപുഴകി കിടക്കുന്നതും യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു. പൈതൽമലയിൽ എത്തിയാലും സുരക്ഷാ സംവിധാനങ്ങളോ മാർഗനിർദേശം നൽകാനോ ആരുമില്ലാത്തതും സഞ്ചാരികളെ വലയ്ക്കുന്നു. കുടിവെള്ളമോ ഭക്ഷണമോ ലഭിക്കാൻ സൗകര്യമില്ലെന്നതും സഞ്ചാരികൾക്ക് ബുദ്ധിമുട്ടാകാറുണ്ട്. പൈതൽമലയിലെ മാലിന്യനിക്ഷേപവും സഞ്ചാരികൾക്കു വെല്ലുവിളിയാണ്. ഉരൽക്കുറിഞ്ഞികളാണ് പൈതൽ മലയിൽ പുത്തിരിക്കുന്നത്. കുറിഞ്ഞിക്കാടുകൾ മുഴുവനായും ഏതാനും ദിവസങ്ങൾക്കകം പൂത്തുലയും. കൂടാതെ കണ്ണാന്തളിയുടെ മൂന്ന് ഇനങ്ങളുടെ സാന്നിധ്യവും സഞ്ചാരികളെ പൈതൽമലയിലേക്ക് ആകർഷിക്കുന്നു.
Read Moreവാട്സ്ആപ്പ് വിവാദം; കണ്ണൂർ കോർപറേഷനെതിരേ യുഡിഎഫ് സമരരംഗത്തേക്ക്
കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് സമരരംഗത്തേക്ക്. കണ്ണൂർ, അഴീക്കോട് യുഡിഎഫ് നിയോജക മണ്ഡലങ്ങളുടെ നേതൃത്വത്തിലാണു സമരം സംഘടിപ്പിക്കുന്നത്. കുറ്റവാളികൾക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനാണ് യുഡിഎഫ് തീരുമാനം. കോർപറേഷനിൽ യുഡിഎഫ് കൗൺസിലർമാരും കോർപറേഷനു പുറത്ത് യുഡിഎഫ് പ്രവർത്തകരും പ്രക്ഷോഭം നടത്തും. വരുംദിവസങ്ങളിൽ കൗൺസിൽ യോഗങ്ങൾ അടക്കമുള്ളവ തടസപ്പെടും. നിലവിൽ കോൺഗ്രസ് വിമതന്റെ സഹകരണത്തോടെയാണ് എൽഡിഎഫ് കോർപറേഷൻ ഭരിക്കുന്നത്. ഡപ്യൂട്ടി മേയറായ കോൺഗ്രസ് വിമതൻ പി.കെ. രാഗേഷിനെ കൂടെനിർത്തി കോർപറേഷൻ ഭരണം പിടിച്ചടക്കണമെന്ന് യുഡിഎഫിലെ ഒരു വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലീഗും കോൺഗ്രസും തമ്മിൽ കോർപറേഷൻ ഭരണകാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുകയും ചെയ്തിരുന്നു. ഒടുവിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി ഇടപെട്ട് പ്രശ്നങ്ങൾ ഒതുക്കിത്തീർക്കുകയായിരുന്നു. ഇതിനിടെയാണ് വാട്സ്ആപ്പ് രൂപത്തിൽ കോർപറേഷൻ ഭരണം പിടിച്ചെടുക്കാൻ യുഡിഎഫിന് ഒരായുധം കിട്ടിയത്.
Read Moreകണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ യാത്രക്കാരനായി അമിത് ഷാ പറന്നിറങ്ങി
കണ്ണൂർ: മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ വിമാനത്താവളത്തിൽ ഉദ്ഘാടനത്തിനു മുന്‍പേ അമിത് ഷാ പറന്നിറങ്ങി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ആദ്യത്തെ യാത്രക്കാരനായി ഇതോടെ അമിത് ഷാ മാറി. പ്രത്യേക വിമാനത്തിലാണ് അമിത് ഷാ കണ്ണൂരിലെത്തിയത്. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ പിണറായിയിലെ ഉത്തമൻ, മകൻ രമിത്ത് എന്നിവരുടെ വീട് അമിത് ഷാ സന്ദർശിക്കും. ഇവരുടെ വീടും പരിസരവും കഴിഞ്ഞദിവസം മുതൽത്തന്നെ സുരക്ഷാവലയത്തിലാണ്. ഇതിനുശേഷം അമിത് ഷാ തിരുവനന്തപുരത്തേക്കു തിരിക്കും. തിരുവനന്തപുരത്തുനിന്ന് വൈകിട്ട് മൂന്നിനു ഹെലികോപ്റ്ററിലാണ് അദ്ദേഹം ശിവഗിരിയിലെത്തുക. എസ്പിജിക്കുപുറമെ പോലീസിന്റെ കമാൻഡോ വിഭാഗവുമാണ് അമിത് ഷായ്ക്കു സുരക്ഷയൊരുക്കുന്നത്. സായുധ പോലീസിനുപുറമെ നാനൂറോളം പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സുരക്ഷാകാര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കമാൻഡോകളുടെയും യോഗം വിളിച്ചുചേർത്ത് നിർദേശങ്ങൾ നല്‍കിയിരുന്നു.
Read Moreസ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രിയിൽ കതകിൽ മുട്ടി ശല്യപ്പെടുത്തൽ; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ പിടികൂടി; സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമിപത്തെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രിയില്‍ കതകിൽമുട്ടിയ മൂന്നു ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. രാജസ്ഥാന് സ്വദേശികളായ മൂന്നുപേരെയാണ് പിടികൂടിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷന് സമീപത്തെ റോഡരികില്നി ന്നും കുറച്ചകലെയുള്ള വീട്ടിലാണ് മൂവര്‍ സംഘമെത്തി വാതിലില്‍ മുട്ടിവിളിച്ചത്. സ്ത്രീകള്‍ ബഹളം വയ്ക്കുകയും അയല്‍വാസികള്‍ക്ക് വിവരം നല്‍കുകയുമായിരുന്നു.ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂവരെയും പരിസരവാസികള്‍ വളഞ്ഞുപിടിച്ച് കൈകാര്യം ചെയ്തു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മൂവരെയും പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബൈക്കിലും മറ്റുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ ലഗേജുകള്‍ അവിടെ വച്ചിട്ടാണ് വീട്ടിലെത്തി കതകില്‍ മുട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേവീട്ടില് ഈ മാസം മൂന്നാം തവണയാണ് രാത്രിയില്‍ അപരിചിതരെത്തി കതകില്‍ മുട്ടുന്നതെന്നും പല വീടുകളിലും ഇത്തരക്കാരുടെ ശല്യമുണ്ടെന്നും അതിനാലാണ് ഇവരെ പിടികൂടിയതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.…
Read Moreപറമ്പായി സ്വദേശി നിഷാദിനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ ;ക്വട്ടേഷൻ ലഭിച്ചത് ഗൾഫിൽ നിന്ന്; നല്‍കിയത് കൂത്തുപറന്പ് സ്വദേശി; ക്രൈംബ്രാഞ്ച് കർണാടകയിലേക്ക്
കണ്ണൂർ: പറന്പായി സ്വദേശി പി. നിഷാദിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ ലഭിച്ചത് ഗൾഫിൽ നിന്നുമാണെന്ന് ബംഗളൂരു സ്ഫോടന കേസിലെ പ്രതി പറന്പായി സലീം വെളിപ്പെടുത്തിയതായി കർണാടക ക്രൈംബ്രാഞ്ച്. കൂത്തുപറന്പ് സ്വദേശിയായ ഒരാളാണ് ക്വട്ടേഷൻ കൊടുത്തത്. നിഷാദിന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെയാണ് കണ്ണൂർ ക്രൈംബ്രാഞ്ചിന് പറന്പായി സലീമിന്റെ നിഷാദിനെ കൊന്നതായുള്ള വെളിപ്പെടുത്തൽ ലഭിച്ചത്. മൊഴിയുടെ പൂർണ രൂപം കിട്ടാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു. പ്രേമന്റെ നിർദേശപ്രകാരം സിഐ സനൽകുമാർ കർണാടകത്തിലേക്ക് പോയിട്ടുണ്ട്. സലീമിന്റെ കൂടെ കൊലപാതകത്തിൽ മറ്റ് ചിലരും പങ്കെടുത്തതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെ മറവ് ചെയ്തു എന്നതിനെ കുറിച്ച് സലീം വെളിപ്പെടുത്തിയതായിട്ടാണ് അറിയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ കണ്ണൂർ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതായും സൂചനയുണ്ട്. 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ വാങ്ങി നിഷാദിനെ കൊലപ്പെടുത്തിയെന്നാണ് സലീം കർണാടക ക്രൈംബ്രാഞ്ച് പോലീസിന് മൊഴിനൽകിയത്. ഒരു സ്ത്രീയുമായുള്ള…
Read Moreകണ്ണൂർ കോർപറേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദം; സിപിഎം കൗൺസിലർ ഒന്നാം പ്രതിയും മേയർ രണ്ടാംപ്രതിയുമാക്കി പോലീസ് കേസെടുത്തു
കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിലെ അശ്ലീല പ്രയോഗം സംബന്ധിച്ച് മേയർ ഇ.പി. ലതയെ രണ്ടാം പ്രതിയാക്കിയും പൊടിക്കുണ്ട് ഡിവിഷനിലെ സിപിഎം കൗൺസിലർ ടി. രവീന്ദ്രനെ ഒന്നാം പ്രതിയുമാക്കി ഐടി ആക്ട് പ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ഐടി ആക്ട് 67 എ പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്. അശ്ലീല സംഭാഷണങ്ങൾ പ്രചരിപ്പിച്ചതിനാണ് കേസ്. സുമ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് കൗൺസിലർമാരാണ് മേയർ ഇ.പി. ലതയ്ക്കും പൊടിക്കുണ്ട് ഡിവിഷനിലെ കൗൺസിലർ ടി. രവീന്ദ്രനുമെതിരേ ഇന്നലെ യുഡിഎഫ് കൗൺസിലർമാർ ഡിവൈഎസ്പിക്ക് പരാതി നൽകി. പരാതിയുടെ പ്രസക്തഭാഗം ഇങ്ങനെ: ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് കണ്ണൂർ കോർപറേഷനിലെ കൗൺസിലർമാരെ ഉൾപ്പെടുത്തി കൗൺസിലേഴ്സ് എന്നപേരിൽ ഒരു വാട്സ് ആപ്പ് കൂട്ടായ്മ ആരംഭിച്ചു. കോർപറേഷൻ മേയർ ഇ.പി. ലതയാണ് ഗ്രൂപ്പ് അഡ്മിൻ. പ്രസ്തുത ഗ്രൂപ്പിൽ കോർപറേഷനിലെ ഭൂരിഭാഗം കൗൺസിലർമാരും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും അംഗങ്ങളാണ്.…
Read Moreഅമിത്ഷാ നാളെ കണ്ണൂരിൽ; കണ്ണൂരിലും പിണാറിയിലും കനത്ത സുരക്ഷ ; മട്ടന്നൂരിൽ നിന്നും കണ്ണൂരിലേക്ക് മൂന്ന് റൂട്ടുകൾ; ശബരിമല വിഷയത്തിൽ കാതോർത്ത് രാഷ്ട്രീയ കേരളം
കണ്ണൂർ: ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് നാളെ കണ്ണൂരിൽ എത്തുന്ന ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ അമിത്ഷായ്ക്ക് ഒരുക്കുന്നത് കനത്ത സുരക്ഷ. സുരക്ഷ ഒരുക്കുന്നതിനായി സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഇന്ന് ഉച്ചയോടെ കണ്ണൂരിൽ എത്തും. അമിത്ഷായ്ക്ക് സഞ്ചരിക്കാനുള്ള ബുള്ളറ്റ് പ്രൂഫ് കാർ കണ്ണൂർ എആർ ക്യാന്പിലെത്തി. നാളെ രാവിലെ 10.15ന് വിമാനമാർഗം കണ്ണൂർ എയർപോർട്ടിലെത്തുന്ന അമിത്ഷാ 11നാണ് കണ്ണൂരിലെ ബിജെപി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. മട്ടന്നൂരിലെ വിമാനത്താവളത്തിൽ നിന്നും അമിത് ഷായെ താളിക്കാവിലുള്ള ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന സ്ഥലത്തേക്ക് എത്തിക്കുന്നതിന് മൂന്ന് റൂട്ടുകൾ പോലീസ് തയാറാക്കിയിട്ടുണ്ട്. മൂന്നു റൂട്ടുകളിലും സെയ്ഫ് ഹൗസുകളും തയാറാക്കി. റൂട്ട് നിശ്ചയിക്കുന്നത് അവസാന നിമിഷം മാത്രമാണ്. എസ്പിജിക്ക് പുറമേ കേരള പോലീസിന്റെ കമാൻഡോ വിഭാഗവും ഉണ്ട്. സായുധ പോലീസിനും പുറമെ നാനൂറോളം പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിക്കും. സുരക്ഷാ…
Read Moreറോഡ് വികസനം; കച്ചവടക്കാരുടെ അന്നംമുട്ടിക്കുന്ന വികസനത്തെ എതിർക്കുമെന്ന് കെ.ഹസൻകോയ
കണ്ണൂർ: റോഡ് വികസനത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് തൊഴിൽ ചെയ്യാനുള്ള ബദൽ സംവിധാനവും നഷ്ടപരിഹാരവും നൽകാൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻകോയ വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.ഹസൻകോയ ഉദ്ഘാടനം ചെയ്തു. കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകാൻ സർക്കാർ തയാറായില്ലെങ്കിൽ വ്യാപാരികൾ പ്രക്ഷോഭരംഗത്ത് വരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനങ്ങളിൽ വ്യാപാരികളുടെ പങ്ക് വലുതാണ്. എന്നാൽ കച്ചവടക്കാരുടെ അന്നം മുട്ടിക്കുന്ന വികസന പ്രവർത്തനങ്ങളെ എതിർക്കുക തന്നെ ചെയ്യും. ഇക്കാലത്ത് പലവിധ വ്യാപാര സംഘടനകൾ ഉണ്ടെങ്കിലും വ്യാപാരികളുടെ പൊതുആവശ്യങ്ങൾക്ക് വ്യാപാരി സമൂഹം ഒറ്റക്കെട്ടായി നിൽക്കും. ദേശീയപാത വികസനത്തിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ബദൽ സംവിധാനം ഉണ്ടാക്കണം. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ നാലുവരി പാത വരുന്നതോടുകൂടി ആയിരക്കണക്കിന് വ്യാപാരികൾക്ക് തൊഴിൽ നഷ്ടപ്പെടും. ഇതിന്…
Read More