ചെറുവത്തൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമകള്‍ നീക്കുകയും പകരം അദ്ദേഹത്തിന്റെ ഘാതകരുടെ കൂറ്റന്‍ പ്രതിമകള്‍ സ്ഥാപിക്കുകയും ചെയ്യുന്ന കാലമാണിതെന്ന് കഥാകാരന് ടി. പത്മനാഭന് അഭിപ്രായപ്പെട്ടു. കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സാംസ്കാരിക വകുപ്പും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംഘടിപ്പിച്ച നെഹ്റു സ്മൃതിയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹബാദിലുള്ള നെഹ്റു ഭവനമായിരുന്ന ആനന്ദ ഭവന് മുന്നില്‍ സ്ഥാപിച്ചിരുന്ന നെഹ്റു പ്രതിമ ഇപ്പോള്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തിരിക്കുകയാണ്. അലഹബാദ് പട്ടണത്തിന്റെ പേരുപോലും മാറ്റി. ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ ചിന്തിച്ചില്ലെങ്കില്‍ പിന്നീട് എത്തപ്പെടുന്നത് ഇരുട്ടിലേക്കായിരിക്കും. അവിടെ വഴി തെളിക്കാന്‍ ആരുമുണ്ടാവില്ല എന്നത് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന് അധ്യക്ഷത വഹിച്ചു. ഡിഇഒ കെ.വി.പുഷ്പ, സന്തോഷ് സക്കറിയ, കെ. സത്യഭാമ, വാസു ചോറോട്, പയ്യന്നൂര്‍ കുഞ്ഞിരാമന്, പി. വേണുഗോപാലന്‍, ടി. ജനാര്ദനന്,…
Read MoreCategory: Kannur
സ്വാമി ഗോപാല്‍ജിയെ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തല്‍: പോലീസ് കോടതിയിലേക്ക്
പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിലെ സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വിവാദമായ വെളിപ്പെടുത്തലിന് പിന്നിലെ സത്യാവസ്ഥയറിയാന്‍ നല്കിയ നോട്ടീസ് അവഗണിച്ചതിനെതിരെ പോലീസ് കോടതിയിലേക്ക്. രണ്ടു ദിവസത്തിനുള്ളില്‍ ഹാജരായി മൊഴി നല്‍കണമെന്ന ആവശ്യം വെളിപ്പെടുത്തൽ നടത്തിയ ആൾ അവഗണിച്ചതോടെയാണ് പോലീസ് കോടതിയെ സമീപിക്കുന്നത്. വിവാദ വെളിപ്പെടുത്തല്‍ നടത്തിയ പയ്യന്നൂര്‍ അമ്പലം റോഡിലെ എസ്.ഗോപാലകൃഷ്ണ ഷേണായിക്ക് സിആര്‍പിസി 160 പ്രകാരം പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ നോട്ടീസ് അയച്ചിരുന്നു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിലുണ്ടായിരുന്ന ഗോപാല്‍ജിയുടെ തിരോധാനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും പോലീസോ മറ്റ് ഏജന്‍സികളോ ആവശ്യപ്പെടുന്നപക്ഷം ആയത് ഹാജരാക്കാമെന്നും പത്രമാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ കേസിന്റെ ആവശ്യത്തിലേക്ക് മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ട് ദിവസത്തിനകം ഹാജരാകണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനുള്ള സമയം ഇന്നലെ വൈകുന്നേരം അവസാനിച്ചതോടെയാണ് പോലീസ് നിയമനടപടിയിലേക്ക് നീങ്ങുന്നതെന്ന് പയ്യന്നൂർ എസ്ഐ കെ.പി.ഷൈൻ പറഞ്ഞു.കഴിഞ്ഞമാസം 13ന്…
Read Moreമോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത സംഭവം; ചക്കരക്കൽ എസ്ഐയെ സ്ഥലം മാറ്റി
കണ്ണൂർ: ചക്കരക്കൽ എസ്ഐ പി. ബിജുവിനെ കണ്ണൂർ ട്രാഫിക് സ്റ്റേഷനിലേക്കു സ്ഥലംമാറ്റി. മോഷണക്കേസിൽ ആളുമാറി പ്രവാസിയെ അറസ്റ്റ് ചെയ്ത സംഭവത്തെ തുടർന്നാണ് സ്ഥലം മാറ്റം. ജില്ലാ സ്പെഷൽ ബ്രാഞ്ച് എസ്ഐ പി. ബാബുമോനെ ചക്കരക്കൽ എസ്ഐആയി പകരം നിയമിച്ചു. ട്രാഫിക് സ്റ്റേഷൻ എസ്ഐമാരായ രാജേഷ് മംഗലത്തിനെ ഇരിക്കൂർ പോലീസ് സ്റ്റേഷനിലേക്കും കെ.വി. ഉമേഷിനെ കുടിയാന്മല സ്റ്റേഷനിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്. പെരളശേരി സ്വദേശിയുടെ മാല പിടിച്ചുപറിച്ച സംഭവത്തിൽ കതിരൂർ സ്വദേശി താജുദ്ദീനെ ചക്കരക്കൽ പോലീസ് ആളുമാറി അറസ്റ്റ് ചെയ്തതു വലിയ വിവാദമായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യത്തോടു സാമ്യമുള്ള താജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിനു വീഴ്ച പറ്റിയെന്നു കണ്ണൂർ ഡിവൈഎസ്പി പി. സദാനന്ദൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം താജുദ്ദീനെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. സംഭവത്തിൽ എസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് സമരം…
Read Moreമുഖ്യമന്ത്രിയെ വധിക്കും, ജയരാജന്റെ കൈവെട്ടും! ഫോണിലൂടെ ഭീഷണി മുഴക്കിയ ചെറുതാഴം സ്വദേശി കോഴിക്കോട് അറസ്റ്റിൽ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കൈവെട്ടുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പിലാത്തറയ്ക്കടുത്ത് ചെറുതാഴം സ്വദേശി വിജേഷ് (35) നെയാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി, സിവിൽ പോലീസ് ഓഫീസർമാരായ റെയ്സ്, സജേഷ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് കൊളത്തൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസങ്ങളായി കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. നിരവധി തവണ ഭീഷണി ഫോൺ കോളുകൾ വന്നതിനെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും സൈബർസെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വിജേഷ് അറസ്റ്റിലാകുന്നത്.
Read Moreശബരിമല വിഷയത്തിൽ ജനകീയ കോടതിയിൽ സിപിഎം തിരിച്ചടി നേരിടുമെന്ന് കെ.സുധാകരൻ
പടന്ന: ശബരിമല വിഷയത്തിൽ നിയമസഭ വിളിച്ചു ചേർത്ത് നിയമ നിർമാണം നടത്താതെ ഒളിച്ചു കളിച്ച സിപിഎം ജനകീയ കോടതിയിൽ തിരിച്ചടി നേരിടുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. വലിയപറമ്പ് പടന്നക്കടപ്പുറത്ത് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിക്കായി നിർമിച്ച ടി.വി. അപ്പു സ്മാരക കോൺഗ്രസ് മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻ.കെ. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു. ഹക്കീം കുന്നിൽ, കെ.പി. കുഞ്ഞിക്കണ്ണൻ, കെ.വി.ഗംഗാധരൻ, കെ.കെ. രാജേന്ദ്രൻ, പി.കെ. ഫൈസൽ, കെ.പി. പ്രകാശൻ, പി.കുഞ്ഞിക്കണ്ണൻ, ഒ.കെ. വിജയൻ, കെ.എം.സി. താജുദ്ദീൻ, പി.മുസ്തഫ, യു.എം. അബ്ദുൾ ലത്തീഫ്, പി.പി. ശാരദ, സുമാ കണ്ണൻ, കെ. സിന്ധു, എം.വി. സരോജിനി, കെ.എം. സുരാഗ്, പി.വി. കാർത്ത്യായനി, കെ.പി. മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.
Read More” കാമറ സെറ്റ് ചെയ്ത് അവർ പോയത് മരണത്തിലേക്ക്’; അമേരിക്കയില്‍ കൊക്കയിൽ വീണുമരിച്ച ദമ്പതികളുടെ സംസ്കാരം നടത്തി
തലശേരി: അമേരിക്കയില്‍ കാലിഫോര്‍ണിയയില്‍ ട്രക്കിംഗിനിടയില്‍ സെല്‍ഫിയെടുക്കുമ്പോള്‍ കൊക്കയിലേക്ക് വീണ് മരിച്ച കതിരൂര്‍ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം സംസ്കരിച്ചു. കാലിഫോർണിയയിലെ സാംഗോസിലെ ഇന്ത്യൻ വംശജരുടെ ശ്മശാനത്തിലാണ് സംസ്കാരം. കതിരൂര്‍ ശ്രേയസ് ഹോസ്പിറ്റല്‍ ഉടമ ഡോ എം.വി .വിശ്വനാഥന്-ഡോ. സുഹാസിനി ദമ്പതികളുടെ മകന് കതിരൂര്‍ ബാവുകം വീട്ടില്‍ വിഷ്ണു(29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്.കാമറ സെറ്റ് ചെയ്തു സെൽഫിയെടുത്തതിനാലാണ് ഇവരുടെ മരണവിവരം പുറംലോകം അറിയുന്നത്. എണ്ണായിരം അടി താഴ്ചയിലേക്കാണ് ഇവർ വീണത്. സെറ്റ് ചെയ്ത കാമറ കണ്ട വിനോദസഞ്ചാരികൾ അറിയിച്ചതിനെ തുടർന്ന് ബൈനോക്കുലർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കൊക്കയിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടത്. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 2.30 നാണ് കോണ്‍സുലേറ്റില്‍ നിന്നും ഇരുവരുടേയും മരണ വിവരം കതിരൂരിലെ വീട്ടിലറിയിച്ചത്. 22 ന് വൈകുന്നേരമാണ് ഇരുവരും അപകടത്തില്‍പെട്ടത്.
Read Moreശബരിമല: രഥമുരുളും മുമ്പ് കോൺഗ്രസ് നേതാക്കളെ ചാക്കിലാക്കാൻ ബിജെപി
പി.ടി.പ്രദീഷ് കണ്ണൂർ: ശബരിമല വിഷയത്തിൽ രാഹുൽഗാന്ധിയുടെ പ്രസ്താവനയോടെ ആശയക്കുഴപ്പത്തിലായ കേരളത്തിലെ കോൺഗ്രസിൽ നിന്നും കൂടുതൽ പേരെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ബിജെപി ശ്രമം. നവംബർ എട്ടിനു കാസർഗോഡ് നിന്നും എൻഡിഎ നയിക്കുന്ന രഥയാത്ര ആരംഭിക്കാനിരിക്കെയാണു ബിജെപി നേതൃത്വം കോൺഗ്രസിൽ നിന്നും മറ്റുപാർട്ടികളിൽ നിന്നും ആളുകളെ തങ്ങളുടെ കൂടാരത്തിലെത്തിക്കാൻ നീക്കമാരംഭിച്ചത്. ശബരിമല വിഷയത്തിൽ കോൺഗ്രസ് സമരം ആത്മാർഥമായിട്ടാണെങ്കിൽ കെ.സുധാകരനു ബിജെപിയിൽ ചേർന്നു സമരം ചെയ്യുന്നതാണ് ഉചിതമെന്നു ബിജെപി നേതാവ് നളീൻകുമാർ കട്ടീൽ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. കാസർഗോഡ് ബിജെപി നേതൃയോഗത്തിലാണു കെ.സുധാകരനെ പരസ്യമായി നളീൻകുമാർ കട്ടീൽ ബിജെപിയിലേക്കു ക്ഷണിച്ചത്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരായി പ്രവർത്തിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വാട്ടർലൂ ആകുമെന്ന കെ.സുധാകരന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അദ്ദേഹത്തിനു ബിജെപിയിലേക്കു ക്ഷണം വന്നിരിക്കുന്നത്. എന്നാൽ നേരത്തേ തന്നെ ബിജെപിയിലേക്കില്ലെന്നും കോൺഗ്രസിൽ നിന്നുതന്നെ ശക്തമായി പോരാടുമെന്നും കെ.സുധാകരൻ അസന്നിഗ്ധമായി വ്യക്തമാക്കിയിരുന്നു. ബിജെപി…
Read Moreമുഹമ്മദ്കുഞ്ഞി വധം: ഭാര്യയേയും കാമുകനേയും കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്
കാസർഗോഡ്: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ഭാര്യയേയും കാമുകനേയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. അപേക്ഷ പരിഗണിച്ച കോടതി പ്രതികളെ ഇന്ന് ഹാജരാക്കാൻ ഉത്തരവിട്ടു. മൊഗ്രാൽ-പുത്തൂർ ബെള്ളീർ തൗഫീഖ് മൻസിലിലെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ സക്കീന (36), കാമുകൻ മുളിയാർ ആലനടുക്കം സ്വദേശി എൻ.എ.ഉമ്മർ (41) എന്നിവരെ ഹാജരാക്കാനാണ് കോടതി നിർദേശിച്ചത്. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആർബി ഡിവൈഎസ്പി ജയ്സണ്‍ കെ. ഏബ്രഹാമാണ് കോടതിയിൽ അപേക്ഷ നൽകിയത്. 2012 മാർച്ച് അഞ്ചിനും 30നും ഇടയിലാണ് കൊലപാതകം നടന്നത്. ബേവിഞ്ച സ്റ്റാർ നഗറിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്നതിനിടയിൽ ഉമ്മറിന്റെ പ്രേരണ പ്രകാരം സക്കീന ഭർത്താവായ മുഹമ്മദ് കുഞ്ഞിയെ കഴുത്തിൽ ഷാളിട്ട് ജനൽ കന്പിയിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഏതാനും ദിവസം മുന്‍പാണ് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. സ്വത്ത് തട്ടിയെടുക്കാനാണ്…
Read Moreശബരിമലവിഷയത്തിൽ കോടതിവിധി ഉടൻ നടപ്പിലാക്കിയ സർക്കാർ ക്ഷേത്ര ജീവനക്കാർക്ക് അനുകൂലമായ വിധി നടപ്പാക്കുന്നതിൽ അലംഭാവം കാട്ടുന്നുവെന്ന് ആക്ഷേപം
കണ്ണൂർ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി വിധിവന്നയുടനെ നടപടിയുമായി മുന്നിട്ടിറങ്ങിയ സർക്കാർ ക്ഷേത്ര ജീവനക്കാർക്ക് അനുകൂലമായി വന്ന കോടതിവിധി നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം. മലബാർ മേഖലയിലെ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കു മറ്റു ദേവസ്വം ബോർഡ് ജീവനക്കാരിൽ നിന്നും കുറഞ്ഞ വേതനം നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതി വിധി. ക്ഷേത്ര ജീവനക്കാർക്ക് തുല്യജോലിക്കു തുല്യവേതനം നൽകാത്തതു മൗലികാവകാശത്തിന്റെ നിഷേധമാണെന്നും വിവിധ ദേവസ്വങ്ങളിലെ വേതനത്തിന്റെ അസമത്വസ്വഭാവം നിരീക്ഷിച്ചു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 1994ൽ ഒരു പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വന്തം നിലയിലാണു ക്ഷേത്രം ജീവനക്കാർക്കു വേണ്ടി കേസ് നടത്തി അനുകൂല വിധി പുറപ്പെടുവിച്ചത്. ഒരുവർഷത്തിനകം ഇതു നടപ്പാക്കാനും നിർദേശിക്കുകയുണ്ടായിരുന്നു. പിന്നീട് ഈ വിധിയെ ചോദ്യം ചെയ്തു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജീവനക്കാർക്ക് അനുകൂലമായ വിധി തന്നെയാണുണ്ടായത്. തുടർന്നു നിരവധി കമ്മീഷനുകളെ മാറിമാറി വന്ന സർക്കാരുകൾ നിയോഗിച്ചെങ്കിലും ഇതുവരെ ഒരു കമ്മീഷൻ റിപ്പോർട്ടും വെളിച്ചം കണ്ടിട്ടില്ല. ഏറ്റവും…
Read Moreഅന്തർസംസ്ഥാന വാഹനമോഷണ സംഘത്തിലെ പ്രധാനിയും പിടികിട്ടാപുള്ളിയുമായ വിരപ്പനും സംഘവും പിടിയിൽ; മാരകായുധങ്ങളുമായി പോകുന്നതിനിടെയാണ് ഇരുവരും കൂടുങ്ങിയത്
തലശേരി: അന്തർസംസ്ഥാന വാഹനമോഷണ സംഘത്തിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ വീരപ്പൻ സലാം ഉൾപ്പെടെ രണ്ട് പേർ തലശേരിയിൽ അറസ്റ്റിൽ. കോഴിക്കോട് ഫറൂഖ് കക്കാടിപ്പറന്പ് വീട്ടിൽ അബ്ദുൾ സലാം എന്ന വീരപ്പൻ സലാം (37), തമിഴ്നാട് തിരുനെൽവേലി ചെട്ടിക്കുളം പഞ്ചായത്തിലെ രാജൻ (41) എന്നിവരെയാണ് അതിസാഹസികമായി തലശേരി സിഐ എം.പി. ആസാദ്, പ്രിൻസിപ്പൽ എസ്ഐ എം. അനിൽ, ന്യൂമാഹി എസ്ഐ പി.കെ. സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറത്ത് നിന്നും വാടകയ്ക്ക് എടുത്ത ഇന്നോവ കാറിൽ മാരകായുധങ്ങളുമായി തലശേരിയിൽ വാഹനക്കൊള്ള ലക്ഷ്യമാക്കി വന്ന സംഘത്തെ ഇന്നു പുലർച്ചെ മാഹി പാലത്തിനു സമീപം വച്ച് സംശയം തോന്നിയ പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനെ വെട്ടിച്ച് വാഹനം കടന്നുകളയുകയായിരുന്നു. തുടർന്ന് തലശേരി പഴയ ബസ്റ്റാൻഡിൽ വച്ച് ഇന്നു പുലർച്ചെ 2.30ഓടെ സിനിമാ സ്റ്റൈലിൽ പോലീസ് വാഹനം തടയുകയായിരുന്നു.…
Read More