ലേ​ഡീ​സ് കം​പാ​ർ​ട്ട്മെ​ന്‍റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ  അന്യസംസ്ഥാന തൊഴിലാളിയെ  ആർപിഎഫ് അറസ്റ്റു ചെയ്തു

ക​ണ്ണൂ​ർ: ലേ​ഡീ​സ് കം​പാ​ർ​ട്ട്മെ​ന്‍റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ ഇ​ത​ര​സം​സ്ഥാ​ന​കാ​ര​നെ ആ​ർ​പി​എ​ഫ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ ചെ​റു​വ​ത്തൂ​ർ പാ​സ​ഞ്ച​റി​ലെ ലേ​ഡീ​സ് കം​പാ​ർ​ട്ട്മെ​ന്‍റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി ആ​ർ. രാ​ജു​വി (28) നെ​യാ​ണ് ക​ണ്ണൂ​ർ ആ​ർ​പി​എ​ഫ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​പി. വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ട്രെ​യി​നി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ ഇ​യാ​ളെ​കു​റി​ച്ച് റെ​യി​ൽ​വേ ഗാ​ർ​ഡാ​ണ് ആ​ർ​പി​എ​ഫി​ന് വി​വ​രം ന​ൽ​കി​യ​ത്. ച​ന്തേ​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ എ​ത്തി​യ​പ്പോ​ൾ ഇ​യാ​ളെ ആ​ർ​പി​എ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ വാ​ട്സ് ആ​പ്പ് വി​വാ​ദം; മേ​യ​ർ​ക്കും സി​പി​എം കൗ​ൺ​സി​ല​ർ​ക്കു​മെ​തി​രേ യു​ഡി​എ​ഫ്  പ​രാ​തി ന​ല്കും

ക​ണ്ണൂ​ർ: മേ​യ​ർ ഇ.​പി. ല​ത അ​ഡ്മി​നാ​യ കോ​ർ​പ​റേ​ഷ​ന്‍റെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ അ​നാ​ശാ​സ്യം പ​രാ​മ​ർ​ശി​ക്കു​ന്ന ശ​ബ്ദം സ​ന്ദേ​ശം പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ സി​പി​എം കൗ​ൺ​സ​ല​റി​നെ​തി​രേ​യും മേ​യ​ർ​ക്കു​മെ​തി​രേ​യും നി​യ​മ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നം. യു​ഡി​എ​ഫ് ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും കോ​ർ​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രെ​യും അ​ടി​യ​ന്തി​ര യോ​ഗം ഇ​ന്ന​ലെ ചേ​ർ​ന്നി​രു​ന്നു. ശ​ബ്ദ​സ​ന്ദേ​ശം പോ​സ്റ്റു​ചെ​യ്ത സി​പി​എം നേ​താ​വാ​യ കൗ​ൺ​സി​ല​ർ​ക്കും ഗ്രൂ​പ്പ് അ​ഡ്മി​നാ​യ മേ​യ​ർ​ക്കു​മെ​തി​രേ ഇ​ന്ന് ടൗ​ൺ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഒ​രാ​ളു​ടെ സ്വ​കാ​ര്യ ഫോ​ൺ സം​ഭാ​ഷ​ണം ചോ​ർ​ത്തി കു​ടും​ബ​ബ​ന്ധം ത​ക​ർ​ക്കു​ന്ന വി​ധ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് യു​ഡി​എ​ഫ് ഉ​ന്ന​യി​ക്കു​ന്ന പ​രാ​തി. കോ​ർ​പ​റേ​ഷ​നി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കൗ​ൺ​സി​ലേ​ഴ്സ് എ​ന്ന പേ​രി​ലാ​യി​രു​ന്നു ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​ത്. ഒ​രു ജ​ന​പ്ര​തി​നി​ധി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​ല്ലാ​തെ ചെ​യ്ത ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​മാ​ണ് കൗ​ൺ​സി​ല​ർ ചെ​യ്ത​തെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ വാ​ദം. ഇ​ക്കാ​ര്യ​ത്തി​ൽ മേ​യ​ർ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റി​യി​ല്ലെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്നു. ഇ​തി​ന്‍റെ…

Read More

പറമ്പായിയില്‍ കാണാതായ നിഷാദിനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍; ക്വട്ടേഷന്‍ ഏറ്റെടുത്തത് 25 ലക്ഷത്തിന്

ക​ണ്ണൂ​ർ: കാ​ണാ​താ​യ പി​ണ​റാ​യി പ​റ​ന്പാ​യി സ്വ​ദേ​ശി പി. ​നി​ഷാ​ദി​നെ (26) കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ ബം​ഗ​ളൂ​രു സ്ഫോ​ട​ന കേ​സി​ലെ പ്ര​തി പ​റ​ന്പാ​യി സ​ലീ​മി​നെ (41) ക​ണ്ണൂ​ർ ക്രൈം ​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. 25 ല​ക്ഷം രൂ​പ​യ്ക്ക് ക്വ​ട്ടേ​ഷ​ൻ വാ​ങ്ങി നി​ഷാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സ​ലീം ക​ർ​ണാ​ട​ക ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി​യ​ത്. ഒ​രു സ്ത്രീ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ തു​ട​ർ​ന്നാ​ണ് നി​ഷാ​ദി​നെ കൊ​ല്ലാ​ൻ ക്വ​ട്ടേ​ഷ​ൻ ല​ഭി​ച്ച​തെ​ന്നും കൊ​ല​യ്ക്കു​ശേ​ഷം മു​ങ്ങി​യ സ​ലീം 2016ൽ ​ക​ണ്ണൂ​രി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​താ​യും മൊ​ഴി ന​ൽ​കി. കാ​യ​ലോ​ടി​ന​ടു​ത്ത് പ​റ​ന്പാ​യി​യി​ലെ പ്ര​കാ​ശ​ൻ-​മൈ​ഥി​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ നി​ഷാ​ദി​നെ 2012 ഒ​ക്ടോ​ബ​ർ 21 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. നി​ഷാ​ദി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യം കൂ​ത്തു​പ​റ​ന്പ് പോ​ലീ​സും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. ത​ല​ശേ​രി-​മ​ന്പ​റം-​കൂ​ത്തു​പ​റ​ന്പ് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു നി​ഷാ​ദ്. നി​ഷാ​ദി​ന്‍റെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ധ​ർ​മ​ടം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.…

Read More

എട്ടാം ക്ലാസുകാരന്‍റെ കരവിരുതിൽ വിരിയുന്ന ബ​സു​ക​ൾക്ക് വെറും നൂറുരൂപമാത്രം;  മകന്‍റെ കഴിവിന് എല്ലാ പ്രോത്‌സാഹനവും നല്കി മാതാപിതാക്കളും

കൂ​ത്തു​പ​റ​മ്പ്: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പ​ല​രും ആ​ഢം​ബ​ര ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​മ്പോ​ൾ പാ​നൂ​ർ മൊ​കേ​രി​യി​ലെ കു​നി​യി​ൽ വീ​ട്ടി​ൽ പ​വി​ത്ര​ൻ-​ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷാ​രോ​ണി​ന് ബ​സ് നി​ർ​മി​ക്കാ​ൻ വേ​ണ്ട ചെ​ല​വ് വെ​റും നൂ​റ് രൂ​പ​യ്ക്ക് താ​ഴെ മാ​ത്രം.​ നി​ർ​മാ​ണ ക​ല​യി​ലെ അ​ഭി​രു​ചി​യി​ലൂ​ടെ മ​റ്റു​ള്ള​വ​രെ അ​മ്പ​രി​പ്പി​ക്കു​ക​യാ​ണ് ഈ ​പ​തി​മൂ​ന്നു വ​യ​സു​കാ​ര​ൻ. കു​ഞ്ഞു നാ​ളി​ൽ ക​ളി​മ​ണ്ണ് കൊ​ണ്ട് ആ​ന​യെ ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ ക​ര​കൗ​ശ​ല രം​ഗ​ത്ത് ത​ന്‍റെ അ​ഭി​രു​ചി എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന വി​ളം​ബ​രം കൂ​ടി​യാ​യി അ​ത്. ഇ​തി​ലൂ​ടെ ഷാ​രോ​ണി​ലെ ക​ലാ പ്ര​തി​ഭ​യെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പ​ഠി​ത്ത​ത്തോ​ടൊ​പ്പം അ​വ​ന്‍റെ ക​ഴി​വ് പ്ര​ക​ട​മാ​ക്കാ​ൻ അ​ച്ഛ​ൻ പ​വി​ത്ര​നും അ​മ്മ ഷീ​ബ​യും ഷാ​രോ​ണി​ന്‍റെ ക​ളി​ക്കൂ​ട്ടു​കാ​രാ​യി. ചെ​റു​പ്പം മു​ത​ലേ ബ​സു​ക​ളോ​ട് വ​ല്ലാ​തൊ​രു ഇ​ഷ്ട​മാ​യി​രു​ന്നു ഷാ​രോ​ണി​ന്.​ അ​ങ്ങ​നെ​യാ​ണ് ബ​സ് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ശി​ല്പ​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ ക​ണ്ട് മ​ന​സി​ലെ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ച്ചു.​ നി​ർ​മാ​ണ​ത്തി​നു വേ​ണ്ട ഹാ​ർ​ഡ് ബോ​ർ​ഡ്, തെ​ർ​മോ​ക്കോ​ൾ, ഇ​ല​ക്ട്രി​ക് മോ​ട്ടോ​ർ, പാ​ഴ് വ​സ്തു​ക്ക​ൾ…

Read More

പി.​കെ. ശ്രീ​മ​തി​ക്കെ​തി​രേ മോ​ശം പ​രാ​മ​ർ​ശം; ബി​ജെ​പി സം​സ്ഥാ​ന നേ​താ​വി​നെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: പി.​കെ. ശ്രീ​മ​തി എം​പി​ക്കെ​തി​രേ യു​ട്യൂ​ബി​ലൂ​ടെ മോ​ശ​മാ​യി പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി സം​സ്ഥാ​ന നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രേ​യാ​ണ് ഐ​ടി ആ​ക്ട് പ്ര​കാ​രം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഉ​ദ​യ​ഭാ​ര​തം എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പി.​കെ. ശ്രീ​മ​തി എം​പി ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

കാ​ട്ടു​പ​ന്നി​യു​ടെ ഇ​റ​ച്ചി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ൽ; പാ​കം ചെ​യ്യാ​നാ​യി ത​യാ​റാ​ക്കി​വെ​ച്ച മാം​സമാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്

ഇ​രി​ട്ടി: ആ​റ​ളം​ഫാ​മി​ല്‍ നി​ന്നും കാ​ട്ടു​പ​ന്നി​യു​ടെ ഇ​റ​ച്ചി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ ഒ​ന്‍​പ​താം ബ്ലോ​ക്കി​ലെ താ​മ​സ​ക്കാ​രാ​യ പി. ​മ​നോ​ജ് (35) , എ​സ്. ശ​ങ്ക​ര​ന്‍ (45) , മ​ത്താ​യി എ​ന്ന കു​മാ​ര​ന്‍ (42 ) എ​ന്നി​വ​രെ​യാ​ണ് വ​ന​പാ​ല​ക സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​ക്കൊ​ന്നു എ​ന്ന​താ​ണ് ഇ​വ​രു​ടെ പേ​രി​ലു​ള്ള കേ​സ് . അ​ഞ്ചു​പേ​രു​ള്ള ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫാ​മി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ജെ​യ്‌​സ​ണ്‍ (47) , കീ​ഴ്പ്പ​ള്ളി വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി സു​നി​ല്‍ (35) എ​ന്നി​വ​ര്‍ കൂ​ടി പി​ടി​യി​ലാ​വാ​നു​ണ്ട്. വ​നം വ​കു​പ്പി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കൊ​ട്ടി​യൂ​ര്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​കം ചെ​യ്യാ​നാ​യി ത​യാ​റാ​ക്കി​വെ​ച്ച മാം​സം പി​ടി​കൂ​ടു​ന്ന​ത്. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും ഇ​വ​രെ അ​ന്ന് പി​ടി​കൂ​ടാ​നാ​യി​രു​ന്നി​ല്ല. ഇ​തി​നു ശേ​ഷം കീ​ഴ്പ്പ​ള്ളി എ​സ്എ​ഫ്ഒ എം. ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് മൂ​ന്നു​പേ​രും…

Read More

ച​ന്ദ​നം ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ൽ; ഇവരുടെ പക്കൽ നിന്നും 26 കിലോ തൂക്കം വരുന്ന ചന്ദനതടികളാണ് പിടികൂടിയത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: 26 കി​ലോ ച​ന്ദ​ന​വു​മാ​യി മൂ​ന്നം​ഗ സം​ഘ​ത്തെ വ​നം വ​കു​പ്പ് ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് പി​ടി​കൂ​ടി. പു​ത്ത​ൻ​കു​ന്ന് കൊ​ട്ടം​കു​നി കോ​ള​നി ബേ​ബി(41), പു​ത്ത​ൻ​കു​ന്ന് ചി​റ്റൂ​ർ സി​നു (34), ​നി​കു​ന്ന് തേ​ന​മാ​ക്കി​ൽ സ​ന്തോ​ഷ്(46) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും 26.500 കി​ലോ ച​ന്ദ​നം പി​ടി​കൂ​ടി. ച​ന്ദ​നം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ഇ​വ​ർ​ക്ക് എ​സ്കോ​ർ​ട്ടാ​യെ​ത്തി​യ ഒ​രു സ്കൂ​ട്ടി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ബ​ത്തേ​രി-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ൽ മ​ന്ദം​കൊ​ല്ലി​യി​ൽ വെ​ച്ചാ​ണ് ച​ന്ദ​ന​വു​മാ​യി മൂ​ന്നു പേ​രെ​യും പി​ടി​കൂ​ടി​യ​ത്. ഫ്ളൈ​യിം​ഗ് സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വ്യ​ത്യ​സ്ത വ​ലി​പ്പ​ത്തി​ൽ 14 ഉ​രു​ള​ൻ ക​ഷ്ണ​ങ്ങ​ളാ​ക്കി ച​ന്ദ​നം ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മു​ത്ത​ങ്ങ റേ​ഞ്ചി​ലെ തോ​ട്ട​മൂ​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പെ​ടു​ന്ന സ്വ​കാ​ര്യ സ്ഥ​ല​ത്തു നി​ന്നു​മാ​ണ് ച​ന്ദ​നം മു​റി​ച്ചെ​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പി​ടി​യി​ലാ​യ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൾ തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​തി​നു ശേ​ഷ​മേ ഇ​തി​ൽ വ്യ​ക്ത​ത വ​രു​വെ​ന്നും ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് റേ​ഞ്ച്…

Read More

പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്ക് നേ​രേ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ ശ്ര​മം; യു​വാ​വിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

പയ്യന്നൂർ:സൈ​ക്കി​ള്‍ യാ​ത്ര​ക്കി​ട​യി​ല്‍ വി​ദ്യാ​ര്‍​ഥി​യെ പീ​ഡ​ിപ്പിക്കാൻ ശ്രമിച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍.ക​രി​വെ​ള്ളൂ​രിലെ ​സ​ജീ​ഷി (35) നെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ കെ.​പി.​ഷൈ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​ന്നു രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.​പ​യ്യ​ന്നൂ​രി​ലെ ഒ​രാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ബ​ന്ധു​വി​ന് പ്ര​ഭാ​ത ഭ​ക്ഷ​ണം കൊ​ടു​ത്ത് സൈ​ക്കി​ളി​ല്‍ തി​രി​ച്ചു വ​രി​ക​യാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി. ഇ​തി​നി​ട​യി​ലാ​ണ് സ​ജീ​ഷ് കൈ​നീ​ട്ടി ത​ന്നേ​യും ക​യ​റ്റ​ണ​മെ​ന്ന് പ​റ​ഞ്ഞ് സൈ​ക്കി​ള്‍ നി​ര്‍​ത്തി​ച്ച​ത്. സൈ​ക്കി​ള്‍ ച​വി​ട്ടി പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് സൈ​ക്കി​ളി​ന്‍റെ മു​ന്നി​ലി​രു​ന്നി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് നേ​രെ പീ​ഡ​ന ശ്ര​മം ന​ട​ന്ന​ത്.​സൈ​ക്കി​ള്‍ നി​ര്‍​ത്തി​ച്ച വി​ദ്യാ​ര്‍​ഥി ഓ​ടി ര​ക്ഷ​പ്പെ​ട്ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ ഇ​യാ​ളെ പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

ഇ​രി​ക്കൂ​റി​ൽ അ​ഞ്ചുപേ​ർ​ക്ക് തെരുവുനായയുടെ ക​ടി​യേ​റ്റു; രൂ​ക്ഷ​മാ​യ മാ​ലി​ന്യ​പ്ര​ശ്ന​മാ​ണ് തെ​രു​വ് നാ​യ​ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന് നാ​ട്ടു​കാ​ർ

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​റി​ൽ തെരുവുനായശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യും ഇ​ന്നു രാ​വി​ലെ​യു​മാ​യി അ​ഞ്ചു​പേ​ർ​ക്ക് ക​ടി​യേ​റ്റു. ഫാ​റൂ​ഖ് ന​ഗ​റി​ലെ എം. ​മു​ജീ​ബ് (25), കെ. ​ഹു​സൈ​ൻ (61), വ​ണ്ടി​ത്താ​വ​ള​ത്തി​ലെ കെ.​വി. ഷാ​ക്കി​ർ (42), ബീ​ഹാ​ർ സ്വ​ദേ​ശി ഫാ​രി​സ് റാ​യ് (22), താ​ജു​ദ്ദീ​ൻ (33) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഷാ​ക്കി​റി​നെ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ ഇ​രി​ക്കൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ഗി​പ്പി​ച്ചു. താ​ജു​ദ്ദീ​ന് ഇ​ന്ന് രാ​വി​ലെ​യും മ​റ്റു​ള്ള​വ​ർ​ക്ക് ഇ​ന്ന​ലെ രാ​ത്രി​യു​മാ​ണ് ക​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ 13 പേ​ർ​ക്കാ​ണ് ഇ​രി​ക്കൂ​റി​ൽ തെരുവുനായ യുടെ ക​ടി​യേ​റ്റ​ത്. ര​ണ്ടാ​ഴ്ച്ച മു​മ്പ് വീ​ട​ന​ക​ത്ത് ക​യ​റി കു​ട്ടി​ക​ളെ​യും വ​യോ​ധി​ക​രെ​യും ഉ​ൾ​പ്പെ​ടെ​യാ​ണ് ക​ടി​ച്ച​ത്. കോ​ളോ​ട്, നി​ടു​വ​ള്ളൂ​ർ, ഇ​രി​ക്കൂ​ർ ടൗ​ൺ, പ​ട്ടു​വം ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ​ക​ൾ രാ​പ്പ​ക​ലി​ല്ലാ​തെ വി​ഹ​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ മാ​ലി​ന്യ​പ്ര​ശ്ന​മാ​ണ് തെ​രു​വ് നാ​യ​ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ഇ​വ​യെ പി​ടി​കൂ​ടാ​നാ​വ​ശ്യ​മാ​യ യാ​തൊ​രു ന​ട​പ​ടി​യും…

Read More

വീ​ട്ടി​ൽ ക​യ​റി മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മം:നാ​ടോ​ടി യു​വ​തി​ നാ​ട്ടു​കാ​രുടെ പി​ടി​യിൽ ; കു​ഞ്ഞി​മം​ഗ​ല​ത്ത് നടന്ന സംഭവത്തിൽ ഞെട്ടി നാട്ടുകാർ‌

പ​യ്യ​ന്നൂ​ര്‍: വീ​ട്ടി​ല്‍ ക​യ​റി വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ല്‍ നി​ന്നും സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച നാ​ടോ​ടി യു​വ​തി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി.​വ​യോ​ധി​ക​യ്ക്ക് പ​രാ​തി​യി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ പോ​ലീ​സ് യു​വ​തി​യെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​ഞ്ഞി​മം​ഗ​ല​ത്താ​ണ് സം​ഭ​വം. മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി.​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി​യു​ടെ ക​ഴു​ത്തി​ലെ മാ​ല​യാ​ണ് വ​ലി​ച്ചു​പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.​വാ​തി​ല​ട​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങി​യ വ​യോ​ധി​ക അ​ല്പ​സ​മ​യ​ത്തി​ന് ശേ​ഷം വീ​ട്ടി​ന​ക​ത്തേ​ക്ക് ക​യ​റു​മ്പോ​ഴാ​ണ് വീ​ടി​നു​ള്ളി​ല്‍ നി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന നാ​ടോ​ടി യു​വ​തി​യെ ക​ണ്ട​ത്. പി​ന്നീ​ട് അ​ക​ത്ത് നി​ന്നും വാ​തി​ല​ട​ക്കാ​നു​ള്ള ശ്ര​മ​മാ​യി യു​വ​തി​യു​ടേ​ത്. യു​വ​തി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി വ​യോ​ധി​ക വാ​തി​ല്‍ ത​ള്ളി​ത്തു​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ യു​വ​തി​യു​ടെ കൈ ​വാ​തി​ല്‍​പാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി.​വേ​ദ​ന സ​ഹി​ക്കാ​തെ പു​റ​ത്ത് ചാ​ടി​യ യു​വ​തി വ​യോ​ധി​ക​യു​ടെ ക​ഴു​ത്ത് ഞെ​രി​ക്കാ​നും മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​നു​മാ​ണ് ശ്ര​മി​ച്ച​ത്.​വ​യോ​ധി​ക​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് അ​യ​ല്‍​വാ​സി​ക​ള്‍ ഒ​ടി​യെ​ത്തു​ന്ന​തു​ക​ണ്ട യു​വ​തി പി​ന്നീ​ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​പി​ന്തു​ട​ര്‍​ന്നെ​ത്തി​യ നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ കു​റ്റി​ക്കാ​ട്ടി​ലൊ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More