തലശേരി: ആദായ നികുതി വകുപ്പ് ഉദ്യാഗസ്ഥർ ചമഞ്ഞു കൊള്ള സംഘമെത്തിയതിനു പിന്നാലെ നഗരമധ്യത്തിൽ പട്ടാപ്പകൽ പിടിച്ചുപറിയും അരങ്ങേറി. പിടിച്ചു പറി സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. ധർമടം സ്വദേശി ആവിക്കൽ വളപ്പിൽ അബ്ബാസിനെയാണു രണ്ടംഗസംഘം തടഞ്ഞുനിർത്തി പോക്കറ്റിലുണ്ടായിരുന്ന 1500 രുപ കവർന്നെടുത്തത്. ഇന്നലെ വൈകുന്നേരം നാലോടെ റെയിൽവേ സ്റ്റേഷനിൽ നിന്നും സിഗ്മ സിറാമിക്സിന്റെ മുന്നിലൂടെയുള്ള നടപ്പാതയിലായിരുന്നു സംഭവം നടന്നത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ എസ്ഐ അനിലിന്റെ നേതൃത്വത്തിലുള്ള സംഘം നഗരത്തിൽ വ്യാപകമായ റെയ്ഡ് നടത്തുകയും പ്രതികളെന്നു സംശയിക്കുന്നവരെ പിടികൂടുകയും ചെയു. റഷീദ്, സിജോ സേവ്യർ എന്നിവരാണു പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് പറഞ്ഞു.
Read MoreCategory: Kannur
ഒന്നുകിൽ സർക്കാർ വിജയിക്കും, അല്ലെങ്കില്‍ ഞങ്ങൾ മരിക്കും; ദേശീയപാത അലൈൻമെന്റിൽ തുരുത്തികോളനി അപ്രത്യക്ഷമാകും; കുടിൽ കെട്ടി സമരം 146 ദിവസം പിന്നിട്ടു
പാപ്പിനിശേരി: മൂന്നാമത്തെ ദേശീയപാത അലൈൻമെന്റിലൂടെ തുരുത്തി കോളനി പാടെ തുടച്ചു മാറ്റപ്പെടുന്നതിനെതിരെ ആരംഭിച്ച കുടിൽ കെട്ടി സമരം 146 ദിവസം പിന്നിട്ടു. സമരസമതിയുടെ നേതൃത്വത്തിൽ ഇതിനകം നൂറിൽ പരം വ്യത്യസ്ഥങ്ങളായ സമരമുറകളും നടത്തി. വേളാപുരം, കോട്ടകത്ത്, അത്താഴക്കുന്ന് പ്രദേശങ്ങളിലെ സമരസമിതികളും കൂടി ചേർന്ന് സംയുക്തമായിട്ടാണ് നിരാഹാര പരിപാടികൾ നടത്തിവന്നത്. കോടതി സ്റ്റേ നിലനില്ക്കുമ്പോൾ ധൃതിപ്പെട്ട് മൂന്ന് ഡി നോട്ടിഫിക്കേഷൻ നടത്തിയത് നിയമ സംവിധാനത്തിനോട് കാണിക്കുന്ന കടുത്ത വഞ്ചനയായിട്ടാണ് സമരസമിതി നേതാവായ നിഷിൽ കുമാർ ആരോപിച്ചത്. ദേശീയ പാതയുടെ മൂന്നാമത്തെ അലൈൻമെന്റ് തുരുത്തി പ്രദേശത്തു നിന്നും മാറ്റി സ്ഥാപിക്കാതെ പ്രദേശവാസികളാരും തന്നെ സമരത്തിൽ നിന്നും പിന്തിരിയാൻ തയാറല്ലെന്ന നിലപാടിലാണ്. ഒന്നുകിൽ സർക്കാർ വിജയിക്കും, അല്ലെങ്കില്‍ ഞങ്ങൾ മരിക്കും എന്നാണ് സമരസമിതി നേതാക്കളും പ്രദേശവാസികളും ഒറ്റക്കെട്ടായി പറയുന്നത്. തുരുത്തി കടിൽ കെട്ടി നടത്തി വരുന്ന സമരപന്തലിൽ ചേർന്ന യോഗത്തിൽ കൺവീനർ…
Read Moreഉത്സവലഹരിയിൽ മട്ടന്നൂർ; വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ മൂർഖൻ പറമ്പിൽ വിമാനം പറന്നിറങ്ങി
മട്ടന്നൂർ: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ വിമാനം മട്ടന്നൂർ മൂർഖൻ പറമ്പിൽ പറന്നിറങ്ങിയപ്പോൾ മട്ടന്നൂർ പ്രദേശത്തുള്ളവരുടെ സന്തോഷം ഇരട്ടിയായിരുന്നു. വലിയ യാത്രാവിമാനം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പരിശോധനയ്ക്ക് എത്തുമെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞ ജനങ്ങൾ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടുവെങ്കിലും പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്നു അറിഞ്ഞതോടെ അവർ പദ്ധതി പ്രദേശത്തിനു പുറത്തുനിന്ന് വിമാനം കണ്ടു. സമീപപ്രദേശങ്ങളിലെ വീട്ടുകാർ വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിൽ കയറിയാണ് യാത്രാവിമാനം കൺനിറയെ കണ്ടത്. പഴശിരാജാ കോളജിനു സമീപത്തും ഏറെപ്പേർ കാത്തിരുന്നു. കിയാൽ അധികൃതർക്കും ജനപ്രതിനിധികൾക്കും തൊഴിലാളികൾക്കും മാധ്യമ പ്രവർത്തകർക്കും മാത്രമായിരുന്നു ഇന്നു വിമാനത്താവളത്തിലേക്ക് പ്രവേശനം. കീഴല്ലൂർ പഞ്ചായത്തിലെ മൂർഖൻ പറമ്പിൽ വിമാനത്താവളത്തിനു വർഷങ്ങൾക്ക് മുമ്പ് 2000 ഏക്കറിലധികം സ്ഥലം ഏറ്റെടുത്തപ്പോൾ നിർമാണ പ്രവൃത്തി പൂർത്തീകരിച്ചു ഇത്രയും വേഗം വിമാനം ഇറങ്ങുമെന്നു ആരും കരുതിയില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിമാനത്താവളത്തിൽ പരീക്ഷണ പറക്കലിനു ചെറുവിമാനം ഇറങ്ങിയിരുന്നു. ഇതിനു ശേഷം കഴിഞ്ഞ മാസവും…
Read Moreപയ്യന്നൂർ നഗരത്തിൽ മദ്യലഹരിയില്‍ യുവാവിന്റെ നഗ്നനൃത്തം; സഹികെട്ട യാത്രക്കാർ പഴയ പാന്റ്സ് കൊണ്ടുവന്ന് യുവാവിന് നൽകി; പിന്നീട് സംഭവിച്ചത്….
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരഹൃദയത്തില്‍ അതിരാവിലെ മദ്യലഹരിയില്‍ നഗ്നനൃത്തമരങ്ങേറി. ഇന്ന് രാവിലെ ആറോടെയാണ് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിന് സമീപം മദ്യപന് ഉടുതുണിയില്ലാതെ അഴിഞ്ഞാടിയത്. ഫുട്പാത്തിൽ നടത്തിയ അരങ്ങേറ്റം കണ്ട് പൊറുതി മുട്ടിയവര്‍ എവിടെ നിന്നോ സംഘടിപ്പിച്ച പഴയ പാന്റ് ഇയാളെ നിര്‍ബന്ധിച്ച് ധരിപ്പിക്കുകയായിരുന്നു. ബാറുകളിലും ബീവറേജ് ഔട്ട്ലെറ്റുകളിലും മദ്യ വില്പന സമയക്രമമനുസരിച്ചാണ് നടക്കുന്നതെങ്കിലും പുറത്ത് ഏത് സമയത്തും യഥേഷ്ടം മദ്യം ലഭിക്കുന്ന അവസ്ഥയുണ്ട്. ബസ് സ്റ്റാൻഡിന് സമീപം ചിലര്‍ തമ്പടിച്ച് അധിക വിലയീടാക്കി സമാന്തര മദ്യവില്പന നടത്തുന്നതായി പരാതിയുണ്ട്.
Read Moreഇനി ടേക്ക്ഓഫ്; കണ്ണൂരിൽ എയർക്രാഫ്റ്റ് പരീക്ഷണം; വലിയ യാത്രവിമാനം റൺവേയിലിറങ്ങി
കണ്ണൂർ: ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്തിമപരിശോധന പൂർത്തിയായതിനെ തുടർന്ന് എയർക്രാഫ്റ്റ് പരീക്ഷണത്തിന് വലിയ യാത്രാവിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. വ്യാഴാഴ്ച രാവിലെയാണ് വിമാനം കണ്ണൂരിൽ ഇറങ്ങിയത്. 190 സീറ്റുകളുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് വിമാനമാണ് കണ്ണൂരിലെത്തിയത്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിബന്ധന പ്രകാരമുള്ള ഡിവിആർഒ പരീക്ഷണത്തിനായി തിരുവനന്തപുരത്തുനിന്നുമാണ് യാത്രാവിമാനം എത്തിയത്.
Read Moreകണ്ണൂർ വാഴ്സിറ്റിയെ സിപിഎം ഓഫീസാക്കി മാറ്റാൻ ശ്രമമെന്ന് വി.ടി.ബലറാം എംഎൽഎ
കണ്ണൂർ: കണ്ണൂർ സർവകലാശാലയെ സിപിഎം പാർട്ടി ഓഫീസാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് വി.ടി. ബലറാം എംഎൽഎ. കണ്ണൂർ സർവകലാശാലയിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക, വിദ്യാർഥിനികളെ പീഡിപ്പിച്ച വകുപ്പ് മേധാവിക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ സർവകലാശാല വരുന്നതിനെ ആദ്യം എതിർത്തവരാണു സിപിഎമ്മുകാർ. കോഴിക്കോട് സർവകലാശാല ഉള്ളപ്പോൾ എന്തിന് കണ്ണൂർ യൂണിവേഴ്സിറ്റി എന്നു പറഞ്ഞവരാണ് ഇപ്പോൾ ഈ സർവകലാശാലയെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. രാഷ്ട്രീയ ഭിക്ഷാംദേഹികളെയും ഒരുനിലവാരമില്ലാത്തവരെയും സിൻഡിക്കറ്റ് അംഗങ്ങളാക്കി മാറ്റി സർവകലാശാലയുടെ എല്ലാ പ്രൗഢിയും ബഹുമാനവും തകർത്തുകൊണ്ട് മുന്നോട്ടുപോവുകയാണ്. ഈ അംഗങ്ങൾക്ക് എന്താണ് സർവകലാശാലയുമായിട്ടുള്ള ബന്ധം. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയവർ യഥാർഥത്തിൽ സ്ത്രീപീഡകരെ സംരക്ഷിക്കുന്ന നയമാണ് കൈക്കൊള്ളുന്നത്. ഇവിടെ ഒരു വകുപ്പ്…
Read Moreദുരിതാശ്വാസനിധിയിലേക്ക് തുകയുമായി കുരുന്നുകളും; ഓണാഘോഷം നടത്തുന്നതിനു ഭണ്ഡാരപ്പെട്ടിയിൽ ശേഖരിച്ച പണവുമായാണ് അങ്കണവാടി കുട്ടികൾ മന്ത്രിയെ കാണാനെത്തിയത്
മട്ടന്നൂർ: അങ്കണവാടിയിൽ ഓണാഘോഷം നടത്തുന്നതിനു ഭണ്ഡാരപ്പെട്ടിയിൽ ശേഖരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കുരുന്നുകൾ മാതൃകയായി. കീഴല്ലൂർ പഞ്ചായത്തിലെ 18 അങ്കണവാടികളിലെ കുട്ടികളിൽ നിന്നു സമാഹരിച്ച 16,000 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. ചാലോട് അങ്കണവാടിയിലെ ഫാത്തിമയുടെ വാക്കുകളാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ പ്രോത്സാഹനമായത്. പ്രളയവും സഹായ വിതരണവും ദൃശ്യമാധ്യമങ്ങളിലും മറ്റും കണ്ട ഫാത്തിമ അങ്കണവാടി വർക്കരോട് ഓണാഘോഷത്തിനു സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാലോയെന്നു ചോദിക്കുകയായിരുന്നു. അങ്കണവാടി വർക്കർ ശ്രീലത സൂപ്പർവൈസർ ശോഭനയെ അറിയിച്ചതോടെ അനുകൂല തീരുമാനമാകുകയായിരുന്നു. തുടർന്നാണ് കീഴല്ലൂർ പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിൽ നിന്നും ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുവാൻ തീരുമാനിച്ചത്. ചാലോട് അങ്കണവാടിയിൽ നിന്നു 4000 രൂപയും മറ്റു അങ്കണവാടികളിൽ നിന്നുമായി സമാഹരിച്ച തുകയും കുട്ടികൾ ചേർന്നു മന്ത്രി ഇ.പി. ജയരാജനു മട്ടന്നൂരിൽ നടന്ന ചടങ്ങിൽ കൈമാറിയത്.
Read Moreഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക് നൽകാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കൊനൊരുങ്ങി തൊഴിൽ വകുപ്പ്
സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ വിശദവിവരങ്ങൽ തൊഴിൽ വകുപ്പിനും പോലീസിനും കൈമാറാത്ത ചെറുകിട സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ തൊഴിൽ വകുപ്പ് ഒരുങ്ങുന്നു. സംസ്ഥാനത്ത് ഇതര സംസ്ഥാനക്കാർ ഉൾപെട്ട ക്രിമിനൽ കേസുകൾ വർദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് സർക്കാർ നീക്കം.കണ്ണൂർ ജില്ലയിൽ ഒരു ലക്ഷത്തിലധികം ഇതര സംസ്ഥാനക്കാർ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ കൃത്യമായ കണക്ക് തൊഴിൽവകുപ്പിന്റെയും പോലീസിന്റെയും പക്കലില്ല. കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനു തൊഴിലും നൈപുണ്യവകുപ്പും ചേർന്ന് നടപ്പാക്കുന്ന ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ കണക്ക് എടുത്താണ് ഇതര സംസ്ഥാനക്കാരുടെ എണ്ണം കണക്കാക്കുന്നത്. ഇത്തരത്തിൽ 19,000 പേർ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാട്ടിലെയും കേരളത്തിലെയും വിലാസം , തൊഴിൽ ചെയ്യുന്ന സ്ഥാപനം,സ്ഥലം, ഫോൺ നന്പർ, കുടുംബം എന്നിവയെപറ്റി ഹിന്ദിയിലും ഇംഗ്ലീഷിലും തയാറാക്കിയ ഫോറം പൂരിപ്പിച്ച് നൽകണം.…
Read Moreരാമന്തളിയിലേത് അനധികൃത ഖനനം; വർഷങ്ങൾക്ക് ശേഷമുള്ള ജിയോളജി വകുപ്പിന്റെ കണ്ടെത്തിൽ നാട്ടിൽ ചർച്ചയാവുന്നതിങ്ങനെ…
പയ്യന്നൂര്‍: രാമന്തളി പഞ്ചായത്തിലെ പാലക്കോട്, ചിറ്റടി പ്രദേശങ്ങളില്‍ അനധികൃതമായി ചെങ്കല്‍ പണകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ജില്ലാ ജിയോളജി വകുപ്പിനു കണ്ടെത്താന്‍ വേണ്ടിവന്നത് വര്‍ഷങ്ങള്‍. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് അനധികൃത ചെങ്കല്‍പണകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തിയത്. ഈ അനധികൃത പണകള്‍ക്ക് നോട്ടീസ് നല്‍കുകയും പണയുടെ നടത്തിപ്പുകാരോട് അടുത്ത തിങ്കളാഴ്ച മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഓഫീസില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.മുമ്പ് ഖനനം ചെയ്തതിനെ തുടര്‍ന്നുണ്ടായ കുഴികളില്‍ പണകളില്‍ നിന്നു നീക്കം ചെയ്ത അവശിഷ്ടങ്ങള്‍ നിക്ഷേപിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ഒരുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. നിയമവിരുദ്ധമായി ഖനനം നടത്തിയവരില്‍നിന്ന് ഖനനം നടത്തിയതിന്റെ വ്യാപ്തം കണക്കാക്കി പിഴയീടാക്കണമെന്ന വ്യവസ്ഥയും നടപ്പാക്കിയില്ല. അന്‍പതോളം ചെങ്കല്‍ പണകളാണ് ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ചെങ്കല്‍പ്പണ നടത്തുന്നതിനായുള്ള ജിയോളജിയുടെ അനുമതി എത്രപേര്‍ക്ക്…
Read Moreപെട്രോളിയം ഉത്പന്നങ്ങൾക്കു കേരള സർക്കാരും നികുതി കുറയ്ക്കണമെന്ന് പി.എസ്. ശ്രീധരൻ പിള്ള
കണ്ണൂർ: പെട്രോളിയം ഉത്പന്നങ്ങൾക്കു കേരള സർക്കാരും നികുതി കുറയ്ക്കാൻ തയാറാകണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ പെട്രോളിന്റെ പ്രാദേശിക നികുതി കുറച്ചിട്ടുണ്ട്. പെട്രോളിനു വില കുറക്കണമെന്നു തന്നെയാണു ബിജെപിയുടെ ആവശ്യം. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ കഴിഞ്ഞദിവസം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതുപോലെ പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പൂർണമായും ഭരണസ്തംഭനമാണ്. ചീഫ് സെക്രട്ടറിയാണു സംസ്ഥാനം ഭരിക്കുന്നത്. എന്നാൽ ഭരണഘടനാപരമായി അതിന് അധികാരമില്ലാത്തതിനാൽ ഭരണം ഗവർണറെ ഏൽപ്പിക്കുകയാണു വേണ്ടത്. ഒരു മാസക്കാലമായി മന്ത്രിസഭാ യോഗം കൂടുന്നില്ല. പ്രധാന തീരുമാനങ്ങളൊന്നും എടുക്കുന്നില്ല. വാരാന്ത കാബിനറ്റ് യോഗം വേണ്ടെന്നു വച്ചു. അജണ്ടക്കു ദാരിദ്ര്യമുണ്ടെന്നാണു പറയുന്നത്. ആരെയാണു നിങ്ങൾ വിഡ്ഢികളാക്കുന്നത്. പ്രളയത്തിനു പിന്നാലെ മാരകരോഗങ്ങൾ…
Read More