ശ്രീകണ്ഠപുരം: എട്ടാം ക്ലാസ് വിദ്യാർഥിയായ 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 34 കാരൻ അറസ്റ്റിൽ. പുളിങ്ങോം മീൻതുള്ളിയിലെ മേലുകുന്നേൽ വിജേഷി (34) നെയാണ് ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ 20 വർഷത്തോളമായി പയ്യാവൂരിലാണ് താമസം. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. വയറ് വേദനയെത്തുടർന്ന് പെൺകുട്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ ഇന്ന് പുലർച്ചെ പയ്യാവൂരിൽ വെച്ചാണ് പിടികൂടിയത്. ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.
Read MoreCategory: Kannur
പയ്യന്നൂരിൽ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ആളെ ആശുപത്രിയില്‍ കയറി വീണ്ടും മര്‍ദ്ദിച്ച സംഭവം; രണ്ടംഗസംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
പയ്യന്നൂര്‍: മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആള്‍ക്ക് നേരെ ആശുപത്രിയില്‍ അതിക്രമിച്ച് കയറി മര്‍ദ്ദനം. പെരിങ്ങോം കോടന്നൂര്‍ സ്വദേശി പെരിയാട്ട് പുന്നക്കല്‍ പുഷ്പാകരനാണ്(54)മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി എഴരയോടെയാണ് പെരിങ്ങോത്തിന് സമീപം കോടന്നൂര്‍ റോഡില്‍വെച്ച് ഇയാള്‍ക്ക് ആദ്യം മര്‍ദ്ദനമേറ്റത്. ഇതേ തുടര്‍ന്ന് ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇതിനു ശേഷം രാത്രി പത്തോടെ എത്തിയ രണ്ടുപേര്‍ ഇയാളെ ചികിത്സിച്ചിരുന്ന മുറിയില്‍ കയറി മര്‍ദ്ദിക്കുകയും കഴുത്ത് പിടിച്ച് ഞെരിക്കുകയുമായിരുന്നു.ശബ്ദം കേട്ട് അടുത്ത മുറികളിലുണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും എത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് അക്രമികളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.ചികിത്സയില്‍ കഴിയുന്ന ആളെ ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ ആശുപത്രിയധികൃതര്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്കി.അക്രമികളുടെ ചിത്രം ആശുപത്രിയിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
Read Moreരാമന്തളിയില്‍ ലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചു; തീവെച്ചവർ ഓടിപ്പോയതിനാൽ ആരെയും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വീട്ടുകാർ
പയ്യന്നൂര്‍(കണ്ണൂർ): രാമന്തളിയിൽ മുസ്ലിംലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചു.മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയംഗവും മണ്ഡലം വൈസ് പ്രസിഡന്റും ചന്ദ്രിക ദിനപത്രത്തിന്റെ ലേഖകനുമായ രാമന്തളി വടക്കുമ്പാട് ഹാജിറോഡിലെ കെ.കെ.അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ജനലിലൂടെ വീടിന് പുറത്ത് നിന്നുയരുന്ന തീയും പുകയും കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ഉടന്‍ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും അപ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിരുന്നു. തീയുടെ ചൂടേറ്റ് വീടിന്റെ രണ്ട് ജനലുകളും നശിച്ചിട്ടുണ്ട്. ബൈക്കിന് തീവെച്ചവര്‍ ഓടി മറഞ്ഞിരുന്നതിനാല്‍ ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.അഷ്റഫിന്റെ മകന് മുഹമ്മദ് സെലീല്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 59 എഫ് 4412 യൂണിക്കോണ്‍ ബൈക്കാണ് അഗ്നിക്കിരയായത്. കാഞ്ഞങ്ങാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് മുഹമ്മദ് സെലീല്‍.
Read Moreരാത്രിയിൽ വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിച്ച സംഭവം; പ്രതികളായ ഖാദറിനും, അൻഷാദിനുമായി അന്വേഷണം വ്യാപിപ്പിച്ചു
തലശേരി: രാത്രി വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വീട്ടമ്മയെ രണ്ടംഗസംഘം കടന്നു പിടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ നഗര പ്രാന്തപ്രദേശത്തായിരുന്നു സംഭവം. അമ്മയുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് ഇടവഴിയിലൂടെ നടന്നു പോവുകയായിരുന്ന മുപ്പത്തിയേഴുകാരിയെയാണു രണ്ടുപേർ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുന്നതിനിടയിൽ പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ ഖാദർ, അൻഷാദ് എന്നീ പ്രതികളെ തിരിച്ചറിഞ്ഞതായും പ്രതികൾക്കായി വ്യാപകമായ തെരച്ചിൽ നടത്തി വരികയാണെന്നും ടൗൺ എസ്ഐ എം. അനിൽ രാഷ്ട്രദീപികയോട് പറഞ്ഞു.
Read Moreകണ്ണൂർ വിമാനത്താവളം ഒക്ടോബർ ഒന്നിന് സിഐഎസ്എഫ് ചുമതല ഏറ്റെടുക്കും; വിമാനത്താവളത്തിൽ പോലീസ് സ്റ്റേഷൻ പ്രവർത്തനം രണ്ടിന് ആരംഭിക്കും
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിക്കാൻ ഒരു മാസം ബാക്കി നിൽക്കെ വിമാനത്താവളത്തിന്റെ സുരക്ഷാ അടുത്ത മാസം ഒന്നു മുതൽ സിഐഎസ്എഫ് ഏറ്റെടുക്കും. 634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്. ആദ്യഘട്ടത്തിൽ 50 പേരാണ് വിമാനത്താവളത്തിലെത്തുക. ഇമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കുന്നതിനാണ് 634 സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുള്ളത്. നിയമന നടപടികള്‍ പൂര്‍ത്തിയായതിനാലാണ് ഓക്ടോബർ ഒന്നിനെത്തുന്നത്. സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തിൽ ഏയർപോർട്ട് പോലീസ് സ്റ്റേഷനും ഒക്ടോബർ രണ്ടിനു പ്രവർത്തനം ആരംഭിക്കും. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിനു സമീപത്തുള്ള നിർമാണ കമ്പനി ഉപയോഗിച്ച കെട്ടിടമാണ് പോലീസ് സ്റ്റേഷനായി ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക.
Read Moreഡ്രൈ ഡെ ദിവസങ്ങളിൽ വീട്ടിൽ സമാന്തര ബാർ; ആവശ്യക്കാരെന്ന വ്യാജേന എത്തിയ എക്സൈസിന്റെ വലയിൽ കുടുങ്ങി യുവാവ്; 28 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു
ശ്രീകണ്ഠപുരം: എരുവേശി മുയിപ്രയിൽ വീട്ടിൽ സമാന്തര ബാർ നടത്തുന്ന യുവാവ് അറസ്റ്റിൽ. മുയിപ്രയിലെ കഴകപ്പുര സുനീഷി (30) നെയാണ് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. ഇവിടെ മദ്യവിൽപന നടക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്ന് എക്സൈസ് സംഘം ആവശ്യക്കാരെന്ന വ്യാജേന എത്തുകയായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന 28 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. വീട്ടിൽ മദ്യവിൽപന നടക്കുന്നതായി നേരത്തെ തന്നെ വ്യാപക പരാതിയുണ്ടായിരുന്നു. രാത്രി മദ്യം വാങ്ങാനെത്തുന്നവർ വീട് മാറിക്കയറിയുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു. ഡ്രൈ ഡെ ദിവസങ്ങളിൽ ഇരട്ടിയിലേറെ വിലയ്ക്കാണ് ഇയാൾ മദ്യം വിൽപന നടത്താറുള്ളതെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി. അഷ്റഫ്, അബ്ദുൾ ലത്തീഫ്, എം.എം. ഷഫീഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മരായ പി.കെ. മല്ലിക, പി. രമ്യ, ഡ്രൈവർ കേശവൻ…
Read Moreരാഷ്ട്രീയ പാർട്ടികളെ പോലെ സർക്കാരിന് പ്രവർത്തിക്കാനാകില്ല; ബിഷപ്പിനെതിരായ പരാതിയിൽ സർക്കാർ നീതിപൂർവമായ സമീപനം മാത്രമേ സ്വീകരിച്ചിട്ടുള്ളുവെന്ന് ഇ പി ജയരാജൻ
കണ്ണൂർ: രാഷ്ട്രീയ പാർട്ടികളെ പോലെ സർക്കാരിന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. ബിഷപ്പിനെതിരായ പരാതിയിൽ സർക്കാർ നീതിപൂർവമായ സമീപനം മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. വസ്തുതകൾ പരിശോധിച്ച് മറ്റേതൊരു കേസുപോലെ തന്നെയാണ് ഇതും പരിഗണിച്ചത്. കേസിൽ സർക്കാർ ശരിയായ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകൾക്ക് നടത്തിയ സമരത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിൽ വസ്തുതയുണ്ടാകാം. എന്നാൽ സർക്കാർ ഇരയ്ക്കൊപ്പമാണ്. കോടിയേരി ഉന്നയിച്ച കാര്യങ്ങളിൽ അടക്കം വസ്തുതകൾ പരിശോധിച്ച ശേഷം അഭിപ്രായം പറയും. സഭയെ അവഹേളിക്കുന്ന തരത്തിൽ കന്യാസ്ത്രീകളുടെ സമരം പോയോ എന്ന കാര്യം മാധ്യമങ്ങൾ പരിശോധിക്കണമെന്നും ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു.
Read Moreതലശേരിയിൽ ഹൽവ രൂപത്തിലാക്കിയ മൂന്നുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തലശേരി: ഹൈഡ്രോളിക് പ്രസിംഗിലൂടെ ഹൽവ രൂപത്തിലാക്കിയ മൂന്നുകിലോ കഞ്ചാവ് പിടികൂടി. ഇന്നു രാവിലെ തലശേരി മാഹി റോഡിൽ ഹുസൻമൊട്ടയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണു സ്വകാര്യബസിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. നടാൽ മൊടോൺ വീട്ടിൽ സുജീഷിനെ (21) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ണൂർ കോയന്പത്തൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യാത്രക്കാരനായിരുന്ന സുജീഷിന്റെ ഷോൾഡർ ബാഗിൽ തൂക്കിയിട്ട നിലയിലാണു കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ ഇന്നു വടകര നർകോട്ടിക് കോടതിയിൽ ഹാജരാക്കും. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ പി.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. വടക്കേമലബാർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ കഞ്ചാവ് ശൃംഖലയെ കുറിച്ചു പ്രതിയിൽനിന്ന് വിലപ്പെട്ട വിവരങ്ങൾ എക്സൈസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്.പ്രതിയുടെ വീട്ടിലും പരിസരത്തും എക്സൈസ് സംഘം പരിശോധന നടത്തി.
Read Moreമിനിമം ചാർജ് 10രൂപയായി പുനർനിർണയിക്കൽ; സ്വകാര്യ ബസുടമകളുടെ യോഗം 26ന്
കണ്ണൂർ: മിനിമം ചാർജ് 10 രൂപയാക്കി നിശ്ചയിക്കുക, മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം സിംഗിൾ സ്റ്റേജായി നിലനിർത്തുക, വിദ്യാർഥികളുടെ മിനിമം ചാർജ് രണ്ടുരൂപയും യാത്രാനിരക്ക് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന 25 ശതമാനവും ആക്കുക, കിലോമീറ്റർ നിരക്കിൽ കാലോചിതമായ വർധന ഏർപ്പെടുത്തുക, ബസുകളുടെ പ്രായപരിധി 20 വർഷമായി നിജപ്പെടുത്തുക, ഡീസൽ വിലയിൽ സ്വകാര്യ ബസുകൾക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന സർക്കാരിനു നിവേദനം നൽകുമെന്നു കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. 26ന് സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുടമ സംഘടനകളുടെയും യോഗം തിരുവനന്തപുരത്തുചേരും. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിലേക്കു കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സ്വരൂപിച്ച സംഖ്യയും ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സ്വരൂപിച്ച സംഖ്യയും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.…
Read Moreതളിപ്പറമ്പിൽ 44.6 പവന് സ്വര്‍ണവുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ; പോലീസിനെ കണ്ട് സ്വർണം വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു
തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ 44.6 പവന് സ്വര്‍ണവുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പോലീസ് പിടികൂടി. ആഗ്രയിലെ വിശ്വംഭര്‍ (33), മേദിനിപൂരിലെ ശ്യാമള്ദാല് (31) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ പോലീസ് തളിപ്പറമ്പ് ദേശീയപാതയ്ക്കു സമീപത്തെ ബദരിയ പ്ലാസ ഹോട്ടലിനു സമീപത്തുവച്ചു പോലീസ് പിടികൂടിയത്. മഫ്ടിയിലെത്തിയ പോലീസിനെ കണ്ടയുടനെ ഇരുവരും സ്വര്‍ണം വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് ബലംപ്രയോഗിച്ചു പിടികൂടുകയായിരുന്നു. തളിപ്പറമ്പിലേക്കു കഞ്ചാവ് എത്തിക്കുന്നത് ഇവരാണെന്നു സംശയിച്ചു കുറച്ചുദിവസങ്ങളായി പോലീസ് ഇരുവരേയും നിരീക്ഷിച്ചുവരികയായിരുന്നു. 61.9 ഗ്രാം ബോംബെ ചെയിന്‍, 6.1 ഗ്രാം മൂന്ന് തങ്കക്കട്ടികള്‍, രണ്ടു സ്വര്‍ണക്കട്ടികള്‍ എന്നിവയുള്‍പ്പെടെയാണു പോലീസ് കണ്ടെടുത്തത്. ചെറുവത്തൂരിലെ ഒരു ജ്വല്ലറിയിൽ കൊടുക്കാനുള്ള സ്വര്‍ണമാണെന്നാണു കസ്റ്റഡിയിലുള്ളവര്‍ പോലീസിനോട് പറഞ്ഞത്. പിടികൂടിയ സ്വര്‍ണവും കസ്റ്റഡിയിലുള്ളവരേയും ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന് പറഞ്ഞു.
Read More