മട്ടന്നൂർ: ഒരുമിച്ചു പിറന്ന പിഞ്ചോമനകളുടെ പിറന്നാൾ ആഘോഷിച്ചു ബന്ധുക്കളും ആശുപത്രി അധികൃതരും. മട്ടന്നൂർ എച്ച്എൻസി മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലാണ് ഈ അപൂർവ ആഘോഷം സംഘടിപ്പിച്ചത്. ഇരിട്ടി വള്ള്യാട് പുത്തൻ പുരയിൽ ഷിബു- രമ്യ ദമ്പതികളുടെ മക്കളായ അമിയ, അർച്ച, അമിലിയ എന്നീ പിഞ്ചോമനകളുടെ ഒന്നാം പിറന്നാൾ ആഘോഷമാണ് ആശുപത്രിയിൽ നടത്തിയത്. ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ഹാളിലാണ് പിറന്നാൾ ആഘോഷിക്കുന്ന കുരുന്നുകളുടെ ബന്ധുക്കളെയും ആശുപത്രി ജീവനക്കാരെയും മറ്റും പങ്കെടുപ്പിച്ചു ആഘോഷം നടത്തിയത്. മൂന്നു കുരുന്നുകളും കേക്ക് മുറിച്ചാണ് തങ്ങളുടെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ കുരുന്നുകൾക്ക് ആശുപത്രി മാനേജ്മെന്റിന്റെ ഉപഹാരവും പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർക്ക് മധുരവും നൽകി. കഴിഞ്ഞ വർഷം ഏപ്രിൽ 23നു രാവിലെയാണ് രമ്യ മൂന്ന് പെൺകുട്ടികൾക്ക് ജന്മം നൽകിയത്. ഡോ. രേഖയുടെ ശുശ്രൂഷയിലായിരുന്നു പ്രസവം നടന്നത്. പിറന്നാൾ ആഘോഷ ചടങ്ങിൽ പബ്ലിക്ക് റിലേഷൻ മാനേജർ റാഫി പാറയിൽ…
Read MoreCategory: Kannur
ഇടവേലിയിൽ സിപിഎം, ആർഎസ്എസ് പ്രവർത്തകരുടെ വീടുകളിൽ ആക്രമണം; സ്ത്രീകൾ അടക്കം 6 പേർക്ക് പരിക്ക്
മട്ടന്നൂർ: ഇടവേലിയിൽ സിപിഎം, ആർഎസ്എസ് പ്രവർത്തകരുടെ വീടുകളിൽ അക്രമം. സ്ത്രീകൾ അടക്കം ആറു പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അക്രമത്തിൽ രാഷ്ട്രീയമില്ലെന്ന് സിപിഎമ്മും പോലീസും. സിപിഎം പ്രവർത്തകനായ ഇടവേലിയിലെ വിനീതിന്റെ വീട്ടിൽ കയറി നാലംഗസംഘം അക്രമം നടത്തുകയും വിനീതിന്റെ അമ്മ സരോജിനി (52)യേയും സരോജിനിയുടെ സഹോദരിയുടെ മകൻ ശരത്തി (30) നെയും ആക്രമിച്ചു. ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ് എസ് അനുഭാവിയായ ജിബിൻ രാജിന്റെ വീട്ടിൽ സിപിഎം പ്രവർത്തകർ നടത്തിയ അക്രമത്തിൽ അമ്മ ശ്യാമള (54), ജ്യേഷ്ഠൻ ജബിൻ രാജ് (28) സുഹൃത്ത് നെല്ലൂന്നിയിലെ രഞ്ചിത്ത് (29) എന്നിവർക്ക് പരിക്കേറ്റു. ഇവരെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രഞ്ചിത്തിനു കൈയ്ക്കു വെട്ടേറ്റതായി പറയുന്നു. ഇന്നലെ രാത്രി 10 ഓടെയാണ് സിപിഎം പ്രവർത്തകന്റെ വീട്ടിൽ അക്രമമുണ്ടായത്. വീടിന്റെ മുൻഭാഗത്തെ ജനൽ ചില്ല് അടിച്ചു തകർക്കുകയും…
Read Moreഎടാട്ടെ ക്ഷേത്ര ഭണ്ഡാരം കവര്‍ന്ന സംഭവം: മോഷ്ടാവിന്റെ സിസിടിവി ദൃശ്യം ലഭിച്ചു; ഉടൻ പിടികൂടാനാകാമെന്ന പ്രതീക്ഷയിൽ പോലീസ്
പയ്യന്നൂര്‍: ദേശീയ പാതയില്‍ എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവര്‍ന്ന സംഭവത്തില്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രം സൂക്ഷ്മ പരിശോധനയില്‍. ഇതിലൂടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഞായറാഴ്ച പുലര്‍ച്ചെയോടെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ഭണ്ഡാരം തകര്‍ത്ത നിലയില്‍ കണ്ടത്. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള നാല് ഭണ്ഡാരങ്ങളാണ് കവര്‍ന്നത് . ക്ഷേത്ര കൗണ്ടറിനകത്തെ മേശവലിപ്പില്‍ നിന്നും രസീതുകളും ചില്ലറ നാണയങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.പതിനായിരം രൂപയോളം കവര്‍ച്ച ചെയ്തിരിക്കാമെന്ന ഭരണസമിതിയംഗം കെ.പി.വിനോദ്കുമാറിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. എസ് ഐ കെ. പി .ഷൈനിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് ക്ഷേത്രത്തിലെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്.ഈ ദൃശ്യങ്ങള്‍ പോലീസ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്.മോഷ്ടാവ് ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ്…
Read Moreഗ്രൂപ്പ് പോര്: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവും സുധാകര ഗ്രൂപ്പ് പക്ഷക്കാരനുമായ സനോജ് പെരിഞ്ചേരി സിപിഎമ്മിലേക്ക്
മട്ടന്നൂർ: ഗ്രൂപ്പ് പ്രശ്നത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് കോൺഗ്രസ് വിട്ടു സിപിഎമ്മിലേക്ക് പോകുന്നു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി മട്ടന്നൂർ ബ്ലോക്ക് ചെയർമാനുമായ സനോജ് പെരിഞ്ചേരിയാണ് കോൺഗ്രസിൽ നിന്നു രാജിവച്ചു സിപിഎമ്മിലേക്ക് പോകുന്നത്. സുധാകര ഗ്രൂപ്പ് പക്ഷക്കാരനാണ് സനോജ് പെരിഞ്ചേരി. ഗ്രൂപ്പ് പ്രശ്നമാണ് കോൺഗ്രസ് വിടാൻ കാരണമെന്നാണ് സനോജ് പെരിഞ്ചേരി പറയുന്നത്. യൂത്ത് കോൺഗ്രസ് നേതാവായിരിക്കുമ്പോഴും സംഘടനാ പ്രവർത്തനം നടത്താൻ അനുവദിക്കുന്നില്ലെന്ന കാരണത്താലാണ് പാർട്ടി വിടുന്നതെന്നാണ് സനോജ് പെരിഞ്ചേരി പറയുന്നത്. നേരത്തെ സിപിഎം പ്രവർത്തകനായിരുന്നു സനോജ് ആറുവർഷം മുമ്പാണ് സിപിഎം വിട്ടു കോൺഗ്രസിൽ ചേർന്നത്. ഇതിനിടെ കഴിഞ്ഞ മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ പെരിഞ്ചേരി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. സനോജിനോടൊപ്പം മറ്റു ചില യൂത്ത് കോൺഗ്രസ് പ്രവർത്തകരും പാർട്ടി വിടുന്നതായി സൂചനയുണ്ട്. കോൺഗ്രസ് വിട്ടു സിപിഎമ്മിൽ പ്രവർത്തിക്കുന്നതിനു സിപിഎം…
Read Moreപിണറായിലെ ദുരൂഹ മരണം: ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നു
തലശേരി: പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ ഒൻപതുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നു. പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റുമോർട്ടം ചെയ്യുന്നത്. ജനുവരി 21 നാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍വച്ച് ഐശ്വര്യ മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ അമ്മ സൗമ്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുരുന്നു. സൗമ്യയുടെ പിതാവ് വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), മകള്‍ കീര്‍ത്തന (ഒന്നര വയസ്) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മറ്റുള്ളവര്‍. സംഭവത്തിൽ ഐശ്വര്യയുടെ ബന്ധുവായ വണ്ണത്താന്‍ വീട്ടില്‍ പ്രജീഷിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. നാലു പേരും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. നാല് പേരെയും…
Read Moreപ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കാനിരിക്കെ അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന ബാലിക നിയന്ത്രണംവിട്ട കാറിടിച്ചു മരിച്ചു
കാസർഗോഡ്: അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന ബാലിക നിയന്ത്രണംവിട്ട കാറിടിച്ചു മരിച്ചു. ആലക്കോട് തടിക്കടവിലെ കുന്പളവേലിൽ ലിജോ ജോസഫ്-ബിൻസി ദന്പതികളുടെ മകളും അന്പലത്തറ മേരി ക്യൂൻസ് പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയുമായ എലിസബത്ത് (10) ആണ് മരിച്ചത്. പരിക്കേറ്റ ബിൻസി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിലെ അന്പലത്തറയ്ക്കു സമീപം മൂന്നാംമൈലിലായിരുന്നു അപകടം. അന്പലത്തറ സ്നേഹാലയത്തിലെ ശുശ്രൂഷകരായ ലിജോയും ബിൻസിയും കഴിഞ്ഞ രണ്ടുവർഷമായി സ്നേഹാലയത്തിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് താമസം. മേയ് 13ന് എലിസബത്തിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കാനിരിക്കുകയായിരുന്നു. ഇതിനുവേണ്ട വസ്ത്രങ്ങൾ വാങ്ങുന്നതിനായി കാഞ്ഞങ്ങാട്ടേക്ക് പോകാനിറങ്ങിയതായിരുന്നു ലിജോയും ബിൻസിയും മൂന്നു മക്കളും. സ്നേഹാലയത്തിൽനിന്നും ബസ് കയറാനായി മൂന്നാംമൈൽ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുകയായിരുന്നു ഇവർ. ഈസമയത്താണ് നിയന്ത്രണംവിട്ട കാർ എലിസബത്തിനെയും ബിൻസിയെയും ഇടിച്ചത്. കാർ ബിൻസിയെ ഇടിച്ചുതെറിപ്പിച്ചപ്പോൾ എലിസബത്ത് കാറിനടിയിൽപ്പെട്ടു. റോഡരികിലെ ക്ഷേത്രഭണ്ഡാരം ഇടിച്ചുതകർത്താണ് കാർ നിന്നത്.…
Read Moreവളർത്തുനായയെ മരുന്നു നൽകി മയക്കി മൂന്നു വീടുകളിൽ കവർച്ച; 12.42 ലക്ഷം രൂപയുടെ സ്വർണം നഷ്ടമായി; സിസി ടിവി കാമറകളുടെ ഹാർഡ് ഡിസ്ക്കുകളും മോഷ്ടിച്ചു
മഞ്ചേശ്വരം : ഹൊസങ്കടിയിൽ മൂന്നു വീടുകൾ കുത്തിത്തുറന്ന് 35 പവൻ സ്വർണാഭരണങ്ങളും 40,000 രൂപയും കവർന്നതായി പരാതി. രണ്ടു വീടുകളിലെ സിസി ടിവി കാമറകളുടെ ഹാർഡ് ഡിസ്ക്കുകളും മോഷ്ടാക്കൾ അപഹരിച്ചു. ഹൊസങ്കടി മജബയലിലെ ശൈലേഷ്, പ്രവാസി മുഹമ്മദ് ഹനീഫ, പഴയ ഇൻസൈഡ് സിനിമാ ടാക്കീസിന് സമീപത്തെ പ്രവാസി ജമാൽ എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത്. ശൈലേഷിന്റെ വീട്ടിലെ വളർത്തുനായയെ മയക്കിക്കിടത്തിയ ശേഷമാണ് കവർച്ച. കോഴിയിറച്ചിയിൽ മയക്കുമരുന്ന് നൽകിയാണു നായയെ മയക്കിക്കിടത്തിയതെന്നു പോലീസ് സംശയിക്കുന്നു. പട്ടിക്കൂടിന് സമീപത്തായി കോഴിയിറച്ചിയുടെ അവശിഷ്ടങ്ങൾ ചിതറിക്കിടന്നിരുന്നു. ശൈലേഷിന്റെ വീട്ടിൽ നിന്ന് 19 പവൻ സ്വർണാഭരണവും 40,000 രൂപയുമാണ് കവർന്നത്.
Read Moreരണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; ടെക്നോപാർക്ക് ജീവനക്കാർക്കും തീരദേശ മേഖലയിലെ സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിറ്റിരുന്നതായി യുവാവ്
കഴക്കൂട്ടം: മേനംകുളം ഭാഗത്തു നിന്നും രണ്ടര കിലോ കഞ്ചാവുമായി യുവാവിനെ സിറ്റി ഷാഡോ പോലീസ് പിടികൂടി. കഴക്കൂട്ടം മേനംകുളം പീറ്റർ ഹൗസിൽ ഡോമിനിക്(22)നെയാണ് കഴക്കൂട്ടം സൈബർ സിറ്റി പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ ആഴ്ചകളിലായി സിറ്റി ഷാഡോ പോലീസ് വലുതും ചെറുതുമായ നിരവധി കഞ്ചാവ് കച്ചവടക്കാരെ പിടികൂടിയിരുന്നു. സൈബർ സിറ്റി കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തതിൽ ടെക്നോപാർക്ക് , തീരദേശ മേഖലയിലെ സ്കൂൾ വിദ്യാർഥികൾക്കും, കടൽ ജോലിക്കാർ തുടങ്ങിയവർക്ക് കഞ്ചാവ് വിപണനം ചെയ്തു വരുന്നതായും സമ്മതിച്ചിട്ടുണ്ട്. ഇയാൾ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി അമിത വിലയ്ക്ക് ഇവിടെ വിപണനം ചെയ്യുന്നത്. ഇയാളിൽ നിന്നും കൂടുതൽ കഞ്ചാവ് വിൽപ്പനക്കാരെ കുറിച്ചുള്ള വിവരങ്ങൾ…
Read Moreനടക്കുന്ന വെളിപ്പെടുത്തൽ ഉണ്ടാകും! പിണറായിയില്‍ 4 പേരുടെ ദുരൂഹ മരണത്തിൽ പ്രതികൾ ഒന്നിലധികം പേർ; അന്വേഷണം അവസാനഘട്ടത്തിലേക്ക്
നവാസ് മേത്തര്‍ തലശേരി: പിണറായിയില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ഒരു കുടുബത്തിലെ നാലുപേര്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം അവസാനഘട്ടത്തിലേക്ക്. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65 ), പേരക്കുട്ടികളായ ഐശ്വര്യ (എട്ട് ), കീര്‍ത്തന (ഒന്നര വയസ്) എന്നിവര്‍ മരിച്ച സംഭവത്തിലാണ് ടൗണ്‍ സിഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നിട്ടുള്ളത്. ദൃക്സാക്ഷികളില്ലാത്ത ഈ കേസില്‍ ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിക്കാനുള്ള നെട്ടോട്ടത്തിലാണ് അന്വേഷണ സംഘം. എല്ലാ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് പോലീസ് നീക്കം. യുവതി ഉള്‍പ്പെടെ ഒന്നിലധികം പേര് സംഭവത്തില്‍ പ്രതികളാകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. മരിച്ച കുഞ്ഞിക്കണ്ണന്റേയും കമലയുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചതായിട്ടാണ് അറിയുന്നത്.ഇന്നലെയും അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി…
Read Moreഎസ്ഐ അപമര്യാദയായി പെരുമാറിയെന്ന വനിതാ ഡോക്ടറുടെ പരാതി; പ്രത്യേക സംഘത്തിന് മുന്നിൽ മൊഴി നൽകി ഡോക്ടർ
കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ഡോക്ടറോട് കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രത്യേക സംഘത്തിനു മുന്നിൽ ഡോക്ടർ മൊഴി നൽകും. കണ്ണൂർ ജില്ലാ ആശുപത്രിയിലെ അസി. സർജൻ ഡോ. കെ. പ്രതിഭയാണ് 23ന് തിരുവനന്തപുരത്തുള്ള പ്രത്യേക അന്വേഷണസംഘത്തിനു മുന്‍പാകെ മൊഴി നൽകുന്നത്. എസ്ഐക്കെതിരേ കണ്ണൂർ റേഞ്ച് ഐജിക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് ഡോ. പ്രതിഭ പരാതി നൽകിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി പരാതി തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് മാറുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ആരോഗ്യ സെക്രട്ടറിയും വിശദീകരണം തേടിയിട്ടുണ്ട്. കെജിഎംഒ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചിട്ടുണ്ട്. ഇതിനിടയിൽ തനിക്ക് സുരക്ഷിതത്വം ഏർപ്പെടുത്തി നൽകുന്നതിന്റെ ഭാഗമായി സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് അടിയന്തര ഉത്തരവ് ഇറക്കുവാനുള്ള തീരുമാനം റദ്ദാക്കണമെന്ന് രേഖാമൂലം താൻ സംസ്ഥാന ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഡോ. പ്രതിഭ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Read More