ഭിന്നശേഷിക്കാരനായ അ​ധ്യാ​പ​ക​നെ കടിച്ചു കുടഞ്ഞ് തെരുവ് നായ; ക​ടി​ച്ച​ത് സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ പെ​റ്റു​കി​ട​ന്ന തെ​രു​വു​നാ​യ


പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ അ​ധ്യാ​പ​ക​നെ ക​ടി​ച്ച​ത് സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ ആ​റോ​ളം കു​ഞ്ഞു​ങ്ങ​ളു​മാ​യി പെ​റ്റു​കി​ട​ന്ന തെ​രു​വു​നാ​യ.

ന​ഗ​ര ഹൃ​ദ​യ​ത്തി​ലെ എ. ​കു​ഞ്ഞി​രാ​മ​ന്‍ അ​ടി​യോ​ടി സ്മാ​ര​ക ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വ​ള​പ്പി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ര​ക്ഷ​യി​ല്ലാ​ത്ത അ​വ​സ്ഥ.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ കു​ന്ന​രു​വി​ലെ ശം​ഭു ന​മ്പൂ​തി​രി​യെ തെ​രു​വു​നാ​യ​ ക​ടി​ച്ചത്.

ഇ​ന്‍റ​ര്‍​വെ​ല്‍ സ​മ​യ​ത്ത് വെ​ള്ളം കു​ടി​ക്കാ​നാ​യി അ​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്കു ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന അ​ധ്യാ​പ​ക​നുനേ​രേ നാ​യ കു​ര​ച്ചു ചാ​ടു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ന്‍റെ ക​ണ​ങ്കാ​ലി​നു മു​ക​ളി​ലാ​യാ​ണു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

അ​ടു​ത്തു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ഓ​ടി​യെ​ത്തി​യ​തോ​ടെ നാ​യ ഓ​ടിപ്പോയി. പ​രി​ക്കേ​റ്റ അ​ധ്യാ​പ​ക​ന്‍ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ തേ​ടി.

 

Related posts

Leave a Comment